എംപ്ളോയ്സ് ഫോറം രൂപീകരീക്കണം
സര്‍ക്കാര്‍ ,അര്‍ധ സര്‍ക്കാര്‍ ,പൊതുമേഖല,സഹകരണം,എന്നിങ്ങനെ വിവിധ വകുപ്പുകളിലായി നമ്മുടെ പതിനായിരക്കണക്കിനു സമുദായാംഗങ്ങള്‍ സ്ഥിരവും,താല്‍ക്കാലികവുമായി ജോലി ചെയ്തു വരുന്നുണ്ട്.ഇവര്‍ എവിടെ ജോലി ചെയ്യുന്നുവെന്നോ,എന്തുജോലിയാണ് ചെയ്യുന്നതെന്നോ അതാത് ശാഖകളിലുള്ളവര്‍ക്കു പോലും അറിയില്ല.ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒരുമിപ്പിച്ചാല്‍ നമ്മുടെ സംഘടനയ്ക്കും,സമുദായത്തിനും ഒരു ശക്തിയായിരിക്കും.നമ്മുടെ അത്രയും അംഗങ്ങള്‍ പോലുമില്ലാത്ത സംഘടനകള്‍ പോലും എംപ്ളോയീസ് ഫോറങ്ങള്‍ രൂപീകരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഒട്ടക പക്ഷിയെ പോലെ ,സ്വന്തം ശക്തി തിരിച്ചറിയാതെ, തലയും മണ്ണില്‍ പൂഴ്ത്തി കാലം കഴിക്കാന്‍ ഇനിയും നമ്മുടെ സമുദായത്തെ അനുവദിച്ചു കൂടാ. അതിനു തുടക്കമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ആരംഭിക്കാം എന്നും എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വച്ച് കൂടിയ സമുദായ അംഗങ്ങളും ജോലിക്കാരുമായ ജീവനക്കാരുടെ ആലോചനാ യോഗം എറണാകുളം ജില്ലാക്കമ്മറ്റിയോടും സംസ്ഥാന കമ്മറ്റിയോടുംആവശ്യം അറിയിക്കും .
വിനില്‍ കുമാര്‍ അരയങ്കാവ് .(കീച്ചേരി ശാഖ )അജിത് കളമശ്ശേരി(പാടിവട്ടം ശാഖ,)മോഹനന്‍ കാലായില്‍ (കീച്ചേരി ശാഖ ) തുടങ്ങിയവര്‍ യോഗത്തിന് മുന്‍ കൈ എടുത്തു.ഈ പ്രസ്ഥാനത്തെ നമ്മുടെ സംഘടനയുടെ പിന്‍ബലത്തോടെ വളര്‍ത്തി ,അതിലൂടെ സംഘടനക്ക് ശക്തി പകരാന്‍ കഴിയും .ജോലിയിലിരിക്കുന്ന നമ്മുടെ സമുദായാംഗങ്ങള്‍ ഈ ആവശ്യവുമായ് വന്നുകഴിഞ്ഞു .നേതൃസ്ഥാ നത്തിരിക്കുന്നവര്‍ സഹകരിക്കുമെന്ന , പ്രതീക്ഷയോടെ മുന്നോട്ടുള്ള പ്രയാണം തുടരാന്‍ തീരുമാനിച്ച്ചു .
No comments:
Post a Comment