എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, May 27, 2015

aaryaprabha, ആര്യപ്രഭ,പത്മശാലിയ സംഘം കേരള പത്മശാലിയ സംഘം മുഖപത്രം



ആര്യപ്രഭ,പത്മശാലിയ സംഘം


ലോകമെങ്ങുമുള്ള പട്ടാര്യ,ശാലിയ,ദേവാംഗ, സമുദായ അംഗങ്ങള്‍ക്ക് പരസ്പരം സംവദിക്കുന്നതിനും,ഒത്തൊരുമ കൈവരിച്ചു,കൂട്ടായി,
എല്ലാം മറന്നു മുന്നേറുന്നതിനുമായി
ഇതാ നമ്മുടെ ഓണ്‍ - ലയിന്‍ മാസിക'ആര്യപ്രാഭ '.
എല്ലാ അംഗങ്ങളും ചേർന്നു,ഒരു കൊടിക്കീഴില്‍ അണിനിരക്കാന്‍ പോന്ന സാമര്‍ത്ഥ്യം നമ്മളില്‍ ഉരുത്തിരിയാന്‍ ഉതകും വിധം "പത്മശാലിയ" എന്ന സംഘടനാ നാമധേയം സര്‍വ്വാത്മനാ
നാം അംഗീകരിച്ചു മുന്നേറുക . ആര്യപ്രഭ




പട്ടാര്യ :-കൊച്ചി തിരുവിതാംകൂർ  ഭാഗങ്ങളില്‍ അറിയപ്പെട്ടുവരുന്ന നാമധേയമാണ്.
ശ്രീ മൂലകേരള പട്ടാര്യ സമാജം മുതലായ അന്നത്തെ രാജാക്കന്മാരുടെ പേരുകളുമായി ബന്ധപ്പെട്ട നാമധേയമായിരുന്നു.രാജാക്കന്മാർ കല്പ്പിച്ചു നല്കിയ നാമധേയം!!!!


ബി.സി.2000-ത്തിനും 1700-നും ഇടയ്ക്ക് മദ്ധ്യേഷ്യയില്‍ നിന്നും പഞ്ചാബിലേക്ക് ആര്യന്മാര്‍ കുടിയേറ്റം നടത്തി. 
‘വേദങ്ങളിലേക്ക് മടങ്ങിപ്പോകുക’ എന്ന ആശയമാണ് അവര്‍ പ്രചരിപ്പിച്ചത്. 
ആര്യന്മാര്‍, പഞ്ചാബില്‍ നിന്നും ദക്ഷിണഭാരതത്തില്‍ വന്ന് ദ്രാവിഡര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു. 
കാലക്രമേണ ആര്യന്മാര്‍ പലവിഭാഗങ്ങള്‍ ആകുകയും കുലത്തൊഴിലായി ഓരോ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. രാജകൊട്ടാരത്തില്‍ പട്ടുവസ്ത്രം നിര്‍മ്മിക്കുവാനുള്ള അവകാശം രാജാവ് ഇതില്‍ ഒരു വിഭാഗത്തിനു കല്പിച്ചുനല്‍കി. പട്ടുവസ്ത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിഭാഗക്കാര്‍ ശാലിയര്‍(ചാലിയർ), പട്ടാര്യര്‍, ദേവാംഗര്‍ എന്നീ പ്പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി.  
‘കുടുമയും’,‘പൂണൂലും’ ഇക്കൂട്ടര്‍ ഉപയേഗിച്ചിരുന്നു. ക്ഷമാശീലരും നിഷ്കളങ്കരും,
നിരുപദ്രവാകാരികളുമായിരുന്നു ഇക്കുട്ടർ.
അറിവിലും മുൻപന്തിയിലായിരുന്നു.
കാഞ്ചീപുരം,മൈസൂര്‍ ദേശങ്ങളിലാണ് ഇവര്‍ കേന്ദ്രീകരിച്ചിരുന്നത്.
പരുത്തിനൂല്‍ കണ്ടെത്തുന്നതിനും എത്രയോ കാലം മുമ്പേ താമര നൂല്‍ ഉപയോഗിച്ചും വസ്ത്രം നിര്‍മ്മിച്ചുo,കുലത്തൊഴില്‍ നിലനിര്‍ത്തിപോന്നു.
മാനവരാശിയെ ആകാമാനം മാറ്റി ഉണർവ്വിന്റെ പുതു മാനം നൽകാൻ അവർക്കു കഴിഞ്ഞു.
മനുഷ്യസമൂഹത്തിനു സംസ്കാരത്തിൻറെ തുടക്കം കുറിച്ചവർ!മനുഷ്യനു നാണം മറയ്ക്കാൻ മാർഗ്ഗം കാട്ടിയവരാണ് പത്മശാലിയർ.
1790-ല്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ സമുദായങ്ങള്‍ ഛിന്നഭിന്നമാകുകയും, കൂട്ടത്തോടെ പലായനം ചെയ്ത് ദൂരദേശങ്ങളില്‍ അഭയം പ്രാപിച്ചു. 
 കേരളത്തില്‍ കാസര്‍ഗോട് , കണ്ണൂര്‍,മലപ്പുറം,കോഴിക്കോട്,പാലക്കാടു, കുത്താമ്പുള്ളി, തൃശൂർ,കൊല്ലം,പത്തനംതിട്ട,കുമളി,ബാലരാമപുരം, അമരവിള,ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അരൂര്‍, പൂച്ചാക്കല്‍, പള്ളിപുറം,പാണാവള്ളി,കുത്തിയതോട്,
തുറവുര്‍(വളമംഗലം), എഴുപുന്ന, പുന്നപ്ര,അമ്പലപ്പുഴ. കോട്ടയംജില്ലയിലെ ബ്രപ്മമംഗലം(ചെമ്പ്),കുലശേഖരമംഗലം,വൈക്കം,
വടയാര്‍(വൈക്കപ്രയാർ) ,കാഞ്ഞിരപള്ളി,പാലാ,
കോട്ടയം. 
തൃശ്ശൂര്‍ ജില്ലയിൽ,കൊടുങ്ങല്ലൂര്‍,ഊരകം,വലപ്പാട്,
വെള്ളാംകല്ലുര്‍(അരിപ്പാലം) 
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ(പൂണിത്തുറ),പാടിവട്ടം(ഇടപ്പള്ളി),
എടയാര്‍,കാഞ്ഞിരമിറ്റം,കീച്ചേരി(അരയങ്കാവ്),
ഞാറക്കല്‍,പറവൂര്‍ ,ചേന്ദമംഗലം,
ചെങ്ങമനാട്,പനങ്ങാട്,കുമ്പളം,പള്ളുരുത്തി (ഇടക്കൊച്ചി), പെരുമ്പള്ളി എന്നീ ഭാഗങ്ങളില്‍ ഈ സമുദായക്കാര്‍ കേരളത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ അമരവിള വരെ ഇരുപതു ലക്ഷത്തിലധികം ജനസംഖ്യ ഉണ്ട്. 
പട്ടാര്യ, ശാലിയ,ദേവാംഗർ  തുടങ്ങിയ സമുദായങ്ങള്‍ സമാന ചിന്താഗതി പുലര്‍ത്തുന്നു.പരസ്പരം വിവാഹങ്ങളില്‍ ഏര്‍പ്പെട്ടും,ആചാരങ്ങള്‍ മറ്റും ഒരുമയോടെ നടത്തിയും വിശാല മനസ്ഥിതിയോടെ സ്നേഹത്തോടെയും,സഹോദര്യത്തോടെയും,
കഴിയുന്നു.
കര്‍ണ്ണാടകയില്‍ ചിത്രദുര്‍ഗ്ഗ് ജില്ലയില്‍ പത്മശാലി വിഭാഗം ഇപ്പോഴും പട്ടുവസ്ത്രനിര്‍മാണത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്നു.
മഹത്തായ ഒരു കുലത്തൊഴിലിന്റെ പിന്തുടര്‍ച്ച്ചക്കാരാണ്. 
പട്ടര്യ,ശാലിയ,ദേവാംഗര്‍ സമുദായങ്ങള്‍ ഒത്തുചേര്‍ന്ന, ഇന്നത്തെ തലമുറ പത്മശാലിയ എന്ന പൊതുനാമദേയത്തില്‍ കേരളത്തില്‍ അറിയപ്പെടുന്നു.രമ്പരാഗത കൈത്തറി നെയ്‌തു  തൊഴിലാക്കിയ വിഭാഗങ്ങള്‍,ഇന്ത്യയില്‍ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ വസിക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍ കൂടുതലായും
"പത്മശാലി"ന്നാണ് അറിയപ്പെടുന്നത്.
###########################################  
ആര്യപ്രഭ
പത്മശാലിയര്‍ ആന്ധ്രയില്‍


ന്ധ്രാപ്രദേശിലുള്ള നമ്മുടെ സമുദായ അംഗങ്ങളുടെ വിശേഷങ്ങള്‍ അറിയുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക

പത്മശാലി നെറ്റ് വര്‍ക്ക് Andhra Pradesh
aaryaprabha,aaryaprabha,aaryaprabha
aaryaprabha
aaryaprabha
aaryaprabha

No comments: