ഞാറയ്ക്കല്‍ ശാഖ
എറണാകുളം ജില്ലയില്‍ ഞാറയ്ക്കല്‍ ശാഖ വളരെ കാലമായ് പ്രവര്‍ത്തന രഹിതമായിരുന്നു .സംസ്ഥാന ,ജില്ലാ കമ്മിറ്റികളുടെ ശ്രമഫലമായി .പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ശ്രീ കെ പി മോഹനന്‍ പിള്ള യുടെ നേതൃത്വത്തില്‍ പുതിയഭാരവാഹികള്‍ നിലവില്‍ വന്നു . ഞാറയ്ക്കല്‍ ശാഖാ സ്ഥലത്ത് വച്ചു ശാഖാ പ്രസിഡന്റ് ശ്രീ പി എന്‍ വിജയന്‍ പിള്ള യുടെ അദ്ദ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ,വൈ :പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,എറണാകുളം ജില്ലാപ്രസിഡന്റ് ശ്രീ കെ ടി രഘു കല്ലറക്കല്‍ ,സെക്രെട്ടറി ശ്രീ പി ജി മുകുന്ദന്‍ , ജോ :സെക്രെട്ടറി പി ജനാര്‍ദ്ധനന്‍ പിള്ള എന്നിവര്‍ പ്രാസംഗിച്ചു . റിട്ടേണിംഗ് ഓഫീസര്‍ , ജില്ലാ സെക്രട്ടറി യുടെ നേത്യത്വത്തില്‍ തെരഞ്ഞെടുപ്പുനടന്നു . ശാഖാ സെക്രട്ടറി സ്വാഗതം പറഞ്ഞു ,ട്രെഷറര്‍ കൃതഞ്ജത പറഞ്ഞു .ഉച്ച ഭക്ഷണത്തോടെ ,യോഗ നടപടികള്‍ അവസാനിച്ചു .
No comments:
Post a Comment