എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012. Show all posts
Showing posts with label പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012. Show all posts

Tuesday, July 31, 2012

പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012

പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012-ആഗസ്റ്റ് 30-നു രണ്ടാം ഓണത്തിനു
പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചു .
ഓണഘോഷപരിപടികള്‍ക്കായി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയ്തു .
കണ്‍വീനറായി ജയപ്രകാശും ,കമ്മിറ്റിയില്‍ -എം എം.പ്രകാശന്‍ ,കെ കെ .ഉണ്ണി ,ഗിരിജാവല്ലഭന്‍ ,
മനോഹരന്‍ മുതലായവരെ തെരഞ്ഞെടുത്തു .
പാടിവട്ടം LP School-ഇല്‍ വച്ചു വിവിധ കലാ കായിക പരിപാടികളോടെ നടത്തുവാന്‍ തീരുമാനിക്കുകയുംചെയ്തു.
സാംസ്കാരിക സമ്മേളനത്തില്‍ സ്ഥലം MLA-യും ,ഡിവിഷന്‍ കൌന്‍സിലരും പങ്കെടുക്കുന്ന ചടങ്ങില്‍ KPS-സംസ്ഥാന പ്രസിന്റ്,സംസ്ഥാന സെക്രട്ടറി എന്നിവരെ ആദരിക്കുന്നു .ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്യയും .തുടര്‍ന്ന് ശാഖയിലെ പ്രദിപാധനരായ അംഗങ്ങളുടെ വിവിധ കലാ പ്രകടനങ്ങളും,വിടരാന്‍ വിതുമ്പുന്ന സര്‍ഗ്ഗപ്രദിപകളുടെ കലാവിരുന്നും വൈകിട്ട് -7-മണിവരെ നമ്മെ പുള
കിതരാക്കുമെന്നതില്‍ സന്തോഷിക്കാം .
രാവിലെ 8-30-നു ശാഖാങ്കണത്തില്‍ പ്രസിന്റ് പതാക ഉയര്‍ത്തുന്നതോടെ ഓണാഘോഷം ആരംഭിക്കുകയായി 8-45-നു ലളിത സഹസ്രനാമാര്‍ചന,9-നു പൂക്കളമത്സരം, തുടര്‍ന്ന് കായികമത്സരം,ഒരു മണിവരെ സാംസ്‌കാരിക സമ്മേളനം,ആദരിക്കല്‍ ചടങ്ങും കഴിഞ്ഞ് 2-30-വരെ ഓണസദ്യ .3-മണിമുതല്‍ആസ്വാദനത്തിന്റെ അലകളുയര്‍ത്തുന്ന കലാവിരുന്ന് .വൈകിട്ട് 7-മണിക്ക് ദേശീഗാനാലാപനത്തോടെ ഓണാഘോഷം സമാപിക്കുന്നു .