കോട്ടയം ജില്ലാ കമ്മിറ്റി വളരെക്കാലമായി പ്രവര്‍ത്തനരഹിതമായിരുന്നു. സംസ്ഥാന പ്രസിടന്റ്റ് ശ്രീ കെ.കെ രാജപ്പന്‍ പിള്ള, വൈ. പ്രസിടന്റ്റ് ശ്രീ സി.ആര്‍ ഗംഗാധരന്‍ പിള്ള, ദക്ഷിണ മേഖല സെക്രട്ടറി adv . പി .ടി രാധാകൃഷ്ണന്‍ , എറണാകുളം ജില്ലാ പ്രസിടന്റ്റ് ശ്രീ. കെ. ടി . രഘു കല്ലറയ്ക്കല്‍ , കുലശേഖരമംഗലം ശാഖാ പ്രസിടന്റ്റ് ശ്രീ ബി.ബി ബാബു അവര്‍കളുടെ നേതൃത്വത്തില്‍ ആലോചനായോഗം കൂടി. 2011 ആഗസ്റ്റ് മാസം വൈക്കത്ത് ലക്ഷ്മണന്‍ പിള്ളയുടെ വസതിയില്‍ കൂടി യ യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ , ഉപ അധ്യക്ഷന്‍ , സെക്രട്ടറി , എറണാകുളം ജില്ലാ അധ്യക്ഷന്‍, വിവിധ ശാഖാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. അധ്യക്ഷന്‍ ശ്രീ പി.സോമന്‍ പിള്ള വടയാര്‍ ശാഖ , ഉപ അധ്യക്ഷന്‍ ശ്രീ പി. ലക്ഷ്മണന്‍ പിള്ള, സെക്രട്ടറി ശ്രീ. പി.പി ബാബു , കെ .എസ് മംഗലം ശാഖ, ജോ. സെക്രട്ടറി ശ്രീ . വിജയന്‍ പിള്ള വൈക്കം ശാഖ , ഖജാന്‍ജി ശ്രീ . മോഹനന്‍ വൈക്കം ശാഖ , കമ്മിറ്റിയംഗങ്ങള്‍, ശ്രീ . വി. കെ ഉത്തമന്‍ പിള്ള കെ.എസ് മംഗലം ശാഖ, വി.ബി മോഹനന്‍ കെ.എസ് മംഗലം , ശ്രീ സുധീര്‍ വൈക്കപ്രയാര്‍ , ശ്രീ. കൃഷ്ണകുമാര്‍ വൈക്കപ്രയാര്‍ , ശ്രീ . ബി. ചന്ദ്ര ശേഖരന്‍ വൈക്കം , ശ്രീ . ശിവകുമാര്‍ വൈക്കം എന്നിവരെ തെരഞ്ഞെടുത്തു . കഴിഞ്ഞമാസം കമ്മിറ്റി കൂടുകയും , ജില്ലാ കണ്‍വെന്ഷന്‍ ഒക്ടോബര്‍ അവസാനമോ , നവംബര്‍ ആദ്യമോ നടത്തുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് ശക്തിപകരാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
No comments:
Post a Comment