കൈത്തറിയുടെ പേരില്‍ വ്യാപക തട്ടിപ്പ്
കൊല്ലം: ഓണവിപണി സജീവമായതോടെ കൈത്തറി തുണിത്തരങ്ങളുടെ പേരില്‍ വന്‍തട്ടിപ്പ്. സര്‍ക്കാരിനെയും ഉപഭോക്താക്കളെയും ഒരുപോലെ തട്ടിപ്പിനിരയാക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തു സജീവമായി.
30 ശതമാനം മുതല്‍ 50 ശതമാനം വരെ റിബേറ്റില്‍ വിറ്റഴിക്കുന്ന കൈത്തറി തുണിത്തരങ്ങളുടെ മറവില്‍ യന്ത്രങ്ങളില്‍ നെയ്യുന്ന തുണിത്തരങ്ങള്‍ വിറ്റഴിച്ചാണ് നെയ്ത്തുസംഘങ്ങള്‍ തട്ടിപ്പു നടത്തുന്നത്.
തങ്ങളുടെ സംഘങ്ങളില്‍ നെയ്യുന്ന കുറഞ്ഞ അളവിലുള്ള തുണിത്തരങ്ങള്‍ക്കൊപ്പം യന്ത്രങ്ങളില്‍ നെയ്യുന്ന തുണികള്‍ വിറ്റഴിക്കുകയാണ് പതിവ്. വിറ്റഴിക്കുന്ന തുണിത്തരങ്ങള്‍ കൈത്തറി ഇനങ്ങള്‍ എന്നു രേഖപ്പെടുത്തി സര്‍ക്കാരില്‍ നിന്നും വന്‍തുക റിബേറ്റ് ഇനത്തില്‍ ഇവര്‍ വസൂലാക്കും. സഹകരണ സംഘങ്ങള്‍ ഒരുക്കുന്ന മേളകളില്‍ വില്‍പ്പനക്കെത്തിക്കുന്ന തുണിത്തരങ്ങള്‍ കൈത്തറി തന്നെയാണെന്ന് പരിശോധിക്കാന്‍ സംവിധാനം ഒരുക്കാത്തതാണ് സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ നഷ്ടം വരുത്തുന്ന തട്ടിപ്പ് തുടരാന്‍ കാരണമാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഉത്സവകാലങ്ങളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന റിബേറ്റിന് ചിലവു വരുന്ന ലക്ഷക്കണക്കിന് രൂപ ഓരോ വര്‍ഷവും കൈത്തറി സംഘങ്ങള്‍ക്കു കൈമാറും. എന്നാല്‍ ഇളവ് ചെയ്യുന്ന തുക സര്‍ക്കാരില്‍ നിന്നും പറ്റുന്നതോടൊപ്പം സംഘങ്ങള്‍ നടത്തുന്ന തട്ടിപ്പ് അമര്‍ച്ചചെയ്യുവാന്‍ അധികൃതര്‍ നടപടിയെടുക്കാത്തത് കൂടുതല്‍ തട്ടിപ്പ് സംഘങ്ങള്‍ വിപണിയില്‍ എത്തുവാന്‍ കാരണമാകുന്നു.
ഒറിജിനല്‍ പോസ്റ്റ് ഇവിടെ
No comments:
Post a Comment