എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, March 23, 2015

കൊടുങ്ങല്ലൂർ ക്ഷേത്ര ചുമതല നമ്മളിൽ!!

കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ചു ക്ഷേത്രാചാരങ്ങളിൽ നമ്മുടെ സമുദായങ്ങൾക്ക് കിട്ടിയ അംഗീകാരങ്ങൾ വിശദമാക്കുന്ന മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയും,ഫോട്ടോയും.
കൊടുങ്ങല്ലൂർ ക്ഷേത്ര ചുമതല നമ്മളിൽ!!
കാലങ്ങളായി തവിട്ടുമുത്തിയുടെ പ്രധാന വഴിപാടും നിവേദ്യവുമായ തവിട് ആടിക്കാനുള്ള അവകാശം പത്മശാലിയർക്കുള്ളതാണ്.
തവിടാട്ട് മുത്തി:-കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പുറത്തു ശിവന്റെ നടയ്ക്കൽ ഇടതു ഭാഗത്ത് ചുറ്റുമതിലോ,മേല്ക്കൂരയോ ഇല്ലാത്ത ചാമുണ്ഡി പ്രതിഷ്ടയാണ് തവിട്ടു മുത്തിയുടേത്.
രണ്ടടി ഉയരമുള്ള പീഠത്തിൽ ഒന്നരയടി ഉയരമുള്ളതാണ് തവിട്ടു മുത്തിയുടെ വിഗ്രഹം.
എട്ടു തൃകൈകളുള്ള ദേവീ വിഗ്രഹത്തിന് പൂജയോ നിവേദ്യമോ ഇല്ല.
തവിട് ഉഴിഞ്ഞിടുകയാണ് പ്രധാന വഴിപാട്.
കുട്ടികൾക്കും,മുതിർന്നവർക്കും ശ്വാസസംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടാൻ തവിട്ടു മുത്തിക്ക് തവിട് ആടിക്കുന്ന വഴിപാടു നടത്തിയാൽ രോഗ വിമുഖ്തി ഉണ്ടാകും.
ക്ഷേത്രാചാര പ്രകാരം അതിന്റെ ചുമതലക്കാർ പത്മശാലിയരായ നമ്മുടെ പൂർവ്വികർ കാലങ്ങളായി കൈയ്യാളുന്നു.

No comments: