എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label എറണാകുളം ജില്ലാ കമ്മിറ്റി. Show all posts
Showing posts with label എറണാകുളം ജില്ലാ കമ്മിറ്റി. Show all posts

Saturday, September 19, 2015

എറണാകുളം ജില്ലാ കമ്മിറ്റി 2015-സെപ്റ്റംബർ 19-നു നടന്നു.

എറണാകുളം ജില്ലാ കമ്മിറ്റി 2015-സെപ്റ്റംബർ 19-നു ശനിയാഴ്ച വൈകിട്ട് 03-മണിക്ക് പാടിവട്ടം ശാഖാ ഹാളിൽ ജില്ലാ പ്രസിഡണ്ട് രഘു കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
ജാതി സംവരണത്തിനെതിരെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ എല്ലാ പിന്നോക്ക വിഭാഗങ്ങളെയും സംഘടിപ്പിച്ചു നടത്തുന്ന കണ്‍വൻഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
2015-ഒക്ടോബർ 01-നു 10-30-മണിക്ക് തിരവനന്തപുരം പബ്ലിക് ലൈബററി ഹാളിൽ ആരംഭിക്കുന്ന കണ്‍വൻഷനിൽ ജില്ലയിൽ നിന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പിന്റെ പ്രയോജനത്തെ വിലയിരുത്തി.
മറ്റു സംഘടനാകാര്യങ്ങൾ ചർച്ച ചെയ്തു.
ജില്ലാ സെക്രട്ടറി KG മുകുന്ദൻ സ്വാഗതം പറഞ്ഞു ജില്ലാ കമ്മിറ്റി അംഗം EP രഘുനാഥ് കൃതജ്ഞതയും പറഞ്ഞു.
__________________________________________________ 
ആര്യപ്രഭ

Sunday, June 21, 2015

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി 
2015-ജൂണ്‍21-നു വൈകിട്ട് 3-മണിക്ക് ജില്ലാ പ്രസിഡണ്ട് രഘുകല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ പാടിവട്ടം ശാഖാ ഹാളിൽ വച്ചു ജില്ലാ കമ്മിറ്റി നടന്നു.
2014-2015-അദ്ധ്യായന വർഷത്തിലെ ഉന്നത മാർക്ക് കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികൾക്ക് അവാർഡു കൊടുക്കാൻ തീരുമാനിച്ചു.
2015-ജൂലൈ 26-നു എടയാർ ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനമായി.പ്രമുഖ സമുദായ അംഗങ്ങളെ പങ്കെടുപ്പിച്ച് പരിപാടി ഭംഗിയാക്കാൻ തീരുമാനിച്ചു.വരും തലമുറയുടെ നേട്ടം കണക്കിലെടുത്ത്, ആത്മാർത്ഥമായ സഹകരണം എല്ലാ ശാഖകളിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ രക്ഷകർതാക്കളും അവരവരുടെ ശാഖാ സെക്രട്ടറിയുടെ സമ്മത പത്രത്തോടെ അപേക്ഷ ജില്ലാ സെക്രട്ടറി വശം ഏല്പ്പിക്കേണ്ടാതാണ്.
 സംസ്ഥാന സമ്മേളനം അവലോകനം നടന്നു.
പ്രാതിനിധ്യം കുറവായതിനെ അംഗങ്ങൾ വിമർശിച്ചു.
അരുവിക്കരയിൽ MBCF കണ്‍വൻഷനിൽ എല്ലാ ശാഖകളുടെയും പ്രാതിനിധ്യം  ഉണ്ടാകാത്തതും ചർച്ചയായി.
വിദ്ധ്യാർത്ഥി കളുടെ അപേക്ഷ ക്ഷണിച്ച്, പേപ്പറിൽ പരസ്യം ചെയ്യാൻ തീരുമാനിച്ചു.
വിശദമായ സർക്കുലർ ശാഖകളിൽ താമസിയാതെ എത്തിക്കാൻ തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി PG മുകുന്ദൻ സ്വാഗതവും,കമ്മിറ്റി അംഗം രാജു കൃതജ്ഞതയും പറഞ്ഞു.
###########################
ആര്യപ്രഭ

Monday, May 11, 2015

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി.  
നടപ്പുവർഷത്തെ അധികാര കൈമാറ്റത്തോടെ,പുതിയ കമ്മിറ്റി സ്ഥാനമേറ്റു. തുടർന്ന് ജില്ലാ പ്രസിഡൻറു് രഘു കല്ലറയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ  2015-മെയ്‌ 10-നു പാടിവട്ടം ശാഖാ ഹാളിൽ വൈകിട്ട് 3-നു ചേർന്ന യോഗത്തിൽ ജില്ലാ ഭാരവാഹികൾക്കൊപ്പം സംസ്ഥാന,ശാഖാ പ്രതിനിധികൾ പങ്കെടുത്തു പ്രസംഗിച്ചു..2015-മെയ്‌ 30-31-തീയതികളിൽ മലപ്പുറം ജില്ലയിൽ താനൂരിൽ നടക്കുന്ന 35-മത്KPS സംസ്ഥാന സമ്മേളനം ഭംഗിയാക്കുന്നതിൽ എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.
കാഞ്ഞിരമറ്റം,പാടിവട്ടം,ഇടയാർ,പള്ളുരുത്തി,
പറവൂർ, ഞാറയ്ക്കൽ ശാഖാ ഭാരവാഹികൾ വിവിധ അഭിപ്രായങ്ങൾ വിലയിരുത്തി.
സംസ്ഥാന സമ്മേളനത്തിന് മുമ്പായി ശാഖാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച അനിവാര്യമാണ്,ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചു. 
പ്രസിഡൻറു് പല ശാഖാ ഭാരവാഹികളുമായി ഫോണിൽ ബന്ധപ്പെടുകയുമുണ്ടായി.
ചില അസൗകാര്യങ്ങൾ മൂലം വരാൻ കഴിഞ്ഞില്ല എന്ന മറുപടിയാണ് ലഭിച്ചത്.
കൂട്ടായി നിന്നാൽ നമുക്ക് പലതും നേടാൻ കഴിയും,അതിനായി എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഉയർന്ന സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും,
ഒറ്റപ്പെടുന്നവർ കൂട്ടായ്മയുടെ ഫലം അറിയാത്തവരാണ്.
മാറിനില്ക്കുന്ന ശാഖകളും നമ്മോടൊപ്പം ചേർന്ന് പ്രവർത്തിക്കും എന്ന ആത്മവിശ്വാസം നമ്മളിൽ നിറഞ്ഞുതന്നെ നില്ക്കട്ടെ!
കണ്ണു തുറക്കാത്ത ദൈവതുല്യരാണ്‌,
സഹകരിക്കാത്ത സമൂഹത്തിലെ ഉന്നതസ്ഥാനീയർ!
അവരിൽ നിന്ന് സമൂഹത്തിന് നന്മയേക്കാൾ നീറുന്ന വേദനയാണ് ഫലം!!.
കുറ്റങ്ങൾ മാത്രം പറഞ്ഞു നടക്കുന്നവർ സമൂഹത്തിൽ   നീതിമാന്മാരല്ല.
സന്മനോഭാവം കാത്തു സൂക്ഷിക്കുന്നവർക്ക് മാത്രമേ നല്ല സമൂഹത്തെ വളർത്താനാകൂ!നല്ല ഉണർവ്വുള്ള സമൂഹമാണ് നമ്മുടെ സ്വപ്നം!!!!
താമസിയാതെ എറണാകുളം ജില്ലയിലെ പതിന്നാലു ശാഖാ ഭാരവാഹികളും കമ്മിറ്റികളിൽ ഉണ്ടാകും എന്ന് വിശ്വസിക്കാം.
സെക്രട്ടറി PG മുകുന്ദൻ സ്വാഗതവും ട്രഷറർ രാജൻ പട്ടാരി കൃതജ്ഞത പറഞ്ഞു 
%%%%%%%%%%%%%%%%%%%%
ആര്യപ്രഭ 
 

Saturday, November 22, 2014

യുവജന-മഹിളാ നേതൃത്വ പരിശീലന ക്യാമ്പും,മുതിർന്ന മുൻ സംസ്ഥാന ഭാരവാഹികളെ ആദരിക്കൽ ചടങ്ങും 2014-ഡിസംബർ 21-നു ഞായറാഴ്ച

കേരള പത്മ ശാലിയ സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ യുവജന-മഹിളാ നേതൃത്വ പരിശീലന ക്യാമ്പും,മുതിർന്ന മുൻ സംസ്ഥാന ഭാരവാഹികളെ ആദരിക്കൽ ചടങ്ങും 2014-ഡിസംബർ 21-നു ഞായറാഴ്ച രാവിലെ 10-മണിക്ക് പള്ളുരുത്തി
(KPS ശാഖാ കെട്ടിടത്തിനു സമീപം) കുമരോത്തു അനന്തൻ പിള്ള നഗറിൽ !!
പനങ്ങാട് ശാഖ പ്രസിഡന്റും,മുൻ പട്ടാര്യ യുണിയൻ സെക്രട്ടറി യുമായിരുന്ന വി.കെ  ശ്രീധരൻ അവർകളെയും,വളരെക്കാലം സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന 
കെ പി.കുമാരപിള്ളയേയും  ആദരിച്ചു.
  























്്്്്്്്്്്്്്്്്്്്്്്്്്്്്  





















!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 

ആര്യപ്രഭ 


Sunday, August 10, 2014

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി 
റണാകുളം ജില്ലാ കമ്മിറ്റി പാടിവട്ടം ശാഖാ ഹാളിൽ 2014 ആഗസ്റ്റു 10-നു വൈകിട്ട് 3-മണിക്ക് പ്രസിഡന്റു ജനാർദ്ദനൻ പിള്ളയുടെ ആദ്ധ്യക്ഷതയിൽ കൂടി.
യുവജന വനിതാ സമ്മേളനം നടത്തിപ്പിനെ വിലയിരുത്തി.വിദ്യാർഥികൾക്ക്  സ്കോളർഷിപ്പ് നൽകിയതിൻറെ അവലോകനവും നടന്നു.
ആഗസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് വിവിധ ശാഖ കളിൽ നടത്തുന്ന വിപുലമായ പരിപാടികൾ വിശദാമാക്കി.
വിവിധ ശാഖകളിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
ആര്യപ്രഭ 

Monday, July 22, 2013

എറണാകുളം ജില്ലാ യുവജന മഹിളാ സമ്മേളനവും,വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്‌ വിതരണവും നടന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2013 ജൂലായ്‌ 21-ഞായറാഴ്ച ഉച്ചക്ക് 02-മണിക്ക് പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യുവജന മഹിളാ സമ്മേളനവും,വിദ്യാഭ്യാസസ്കോളർഷിപ്പ്‌ വിതരണവും നടന്നു.
ജില്ലാ പ്രസിഡന്റ് കെ ടി.രഘുകല്ലറയ്ക്കൽ ആധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പിഎം.കൃഷ്ണൻ കുട്ടി ഉദ്ഘാടനം നടത്തി.ജസ്ടിസ് ടികെ.ചന്ദ്രശേഖര ദാസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി വിവി.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈ: പ്രസിഡന്റ് സിആർ.ഗംഗാധരൻ പിള്ള,ട്രഷറർ ആർ.മോഹനൻ പിള്ള,സെക്രട്ടറി പിപി.ബാബു,കമ്മിറ്റി അംഗം പി.ജനാർദ്ധനൻ പിള്ള,ഒഎൻ.മോഹനൻ പുന്നപ്ര,ഞാറക്കൽ ശാഖാ പ്രസിഡന്റ് കെപി.മോഹനൻ പിള്ള,കൊച്ചി സിറ്റി യുണിറ്റ് രഘു നാഥ് ചോയ്.എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.മുപ്പതു അപേക്ഷകൾ സ്കോളർഷിപ്പിന് ലഭിക്കുകയും,ഒന്നും,രണ്ടും സ്ഥാനാർഹരെ പ്രത്യേകം പരിഗണിച്ചു,കാഷ് അവാർഡും സര്ടിഫിക്കറ്റും നല്കി ആദരിച്ചു..ബാക്കി എല്ലാകുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം
(കാഷ്) കൊടുത്തു.മുൻകാല സ്കോളർഷിപ്പ് വിതരണത്തിൽ നിന്ന് ചെറിയ മാറ്റം ഇപ്രാവശ്യം വരുത്തുകയുണ്ടായി.മുൻകാലങ്ങളിൽ ജില്ലയിലെപതിമൂന്നു ശാഖ കളെയും സഹകരിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ നടത്തിവന്ന സ്കോളർഷിപ്പ്‌ വിതരണത്തിൽ എല്ലാവരുടെയും സാന്നിദ്ധ്യം മാത്രമായി!സഹകരണം ഇല്ലായ്മ വല്ലാത്ത വേദന ഉളവാക്കുന്നതായിരുന്നു.ആയതിനാല്‍ കുറവാണെങ്കിലും സഹകരിക്കുന്നവരെ പങ്കെടുപ്പിക്കുക എന്ന കമ്മിറ്റി തീരുമാനം നടപ്പാക്കുകയായിരുന്നു.
ജില്ല സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം കെ കെ രവിന്ദ്രൻ പിള്ള കൃതജ്ഞതയും പറഞ്ഞു.  
__________________________
ആര്യപ്രഭ

Friday, June 28, 2013

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി
2013-ജൂണ്‍ 30-ഞായറാഴ്ച 2-മണിക്ക് പാടിവട്ടം ശാഖാ ഹാളിൽ.സംസ്ഥാന സമ്മേളനം അവലോകനം,ജില്ലാ സ്കോളർ ഷിപ്പ്,മുതലായവ തീരുമാനിക്കൽ,ഭാവി പ്രവർത്തന പരിപാടികൾ.എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കുക!
                                       ജില്ലാ സെക്രട്ടറി
                                                പി ജി.മുകുന്ദൻ
___________________________________
ആര്യപ്രഭ