പയ്യന്നൂര്‍: കേരള പത്മശാലിയസംഘം മുപ്പത്തൊന്നാം സംസ്ഥാന സമ്മേളനം പയ്യന്നൂര്‍ ആരാധനാ ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ന് രാവിലെ അഖില ഭാരത പത്മശാലിയ സംഘം വൈസ് പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാജപ്പന്‍ പിള്ള അദ്ധ്യക്ഷം വഹിച്ചു. അഡ്വ: കെ. വിജയന്‍, ടി.പി. രവീന്ദ്രന്‍ മാസ്റ്റര്‍, സി. ജയചന്ദ്രന്‍, കെ. രാമചന്ദ്രന്‍, ടി.വി. ബാലന്‍ മാസ്റ്റര്‍, ടി.സി. നാരായണന്‍, കെ. അനിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.ടി.വി. രാഘവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഉച്ചയ്ക്ക് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. കരുണാകരന്‍ പ്രര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തിലെ പട്ടാര്യ- ദേവാംഗ- ശാലിയ സമുദായങ്ങളുടെ സംയുക്ത വേദിയായ കേരള പത്മശാലിയ സംഘം അഖില ഭാരത പത്മശാലി സംഘത്തിന്‍റെ ഘടകമാണ്. കൈത്തറി നെയ്ത്ത് തൊഴിലായി സ്വീകരിച്ചവരാണ് ഈ സമുദായങ്ങള്‍ . ഈ സമുദായങ്ങളെ ഒ.ഇ.സി. യില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുക, പരമ്പരാഗത തൊഴില്‍ വിഭാഗങ്ങളെന്ന നിലയില്‍ ക്രീമിലെയറില്‍ നിന്ന് ഒഴിവാക്കുക, സച്ചാര്‍ - പാലോളി മോഡല്‍ പാക്കേജ് ഈ സമുദായങ്ങള്‍ക്ക് ഉതകും വിധം നടപ്പാക്കുക, ശാലിയ പൊറാട്ട് കലയെ ഫോക്‌ലോറില്‍ ഉള്‍പ്പെടുത്തി ഈ വിഭാഗത്തിലെ കലാകാരന്മാരെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ശതാഭിഷിക്തനായ കെ. കൃഷ്ണന്‍മാസ്റ്ററെ സമ്മേളനത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ച് ആദരിച്ചു. |
No comments:
Post a Comment