സ്വത്വരാഷ്ട്രീയം ഭിന്നതയില്ല
ജി സുധാകരന്ചേര്ത്തല
കേവല സ്വത്വ രാഷ്ട്രീയം ഒന്നിന്‍റെയും മോചന മാര്‍ഗമല്ലെന്നും അതിന് നിലനില്‍പ്പില്ലെന്നും സഹകരണ മന്ത്രി ജി.സുധാകരന്‍. കേരള പത്മശാലീയ സംഘം 30 -മത് , സംസ്ഥാന സമ്മേളനം ചേര്ത്തലയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുര്‍വര്‍ണ്യത്തിന്‍റെ ആധിപത്യം സാമൂഹ്യ നീതി നിരോധിക്കുന്ന തടവറയാണ് ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചത്. ഇതിന്‍റെ പ്രത്യാഘാതമാണ് ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷത്തിന്‍റെയും പിന്നോക്കാവസ്ഥയ്ക്ക് കാരണം. അതിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് സാമൂഹ്യനീതിക്കായി രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത്. മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ യോജിച്ചുള്ള മുന്നേറ്റത്തിലൂടെയേ പാവപ്പെട്ടവര്‍ക്ക് മോചനം ലഭിക്കു. പുരോഗമന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബദലല്ല സ്വത്വരാഷ്ട്രീയം. ലിംഗ, ജാതി, ഗോത്രം തുടങ്ങിയ മേഖലയിലെ വേര്‍തിരിവിനെ ആസ്പദമാക്കിയുള്ള സ്വത്വങ്ങളുടെ പേരില്‍ മറ്റു വിഭാഗങ്ങളെ കടന്നാക്രമിക്കുന്നത് സ്വന്തം പുരോഗതിയെ തടയും. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും മറ്റും ജന വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണം കേവല സ്വത്വ രാഷ്ട്രീയത്തിന്‍റെ പരിണത ഫലമാണ്. ചരിത്ര പരമായ കാരണങ്ങളാല്‍ നിലനില്‍ക്കുന്ന അസമത്വം ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ സാധാരണക്കാരുടെ യോജിപ്പ് വളര്‍ത്തുന്നതിനൊപ്പം പിന്നോക്കക്കാരുടെ സ്വത്വത്തെ അംഗീകരിച്ചുകൊണ്ടാകണം സാമൂഹ്യ മാറ്റത്തിനു ശ്രമിക്കാനെന്നു ജി.സുധാകരന്‍.
No comments:
Post a Comment