എറണാകുളം ജില്ലാ പ്രസിഡന്‍റു ശ്രീ കെ ടി രഘു കല്ലറക്കല്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍02 /10 /2011 ഞായര്‍ വൈകിട്ട് 3 മണിക്ക്." ഒരുമയോടെ ഒരേപാതയില്‍ ഒന്നിച്ച് "എന്ന ആശയത്തോടെ അരയങ്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍, നേതൃത്വവുമായ് അകന്നു നില്‍ക്കുന്ന ശാഖ കളെ നേതൃനിരയില്‍ കൊണ്ടുവരാനുള്ള സംസ്ഥാന നേതാക്കളുടെ പരിശ്രമ ഫലമായ് ചെങ്ങമനാട് ,പെരുമ്പള്ളി ശാഖകളുടെയും ,പറവൂര്‍ ശാഖയും യോജിച്ചു പോകുന്നതിനായ് , രക്ഷാധികാരി ശ്രീ കൊച്ചുനാരായണന്‍ അവര്‍കളുടെ സാന്നിധ്യത്തില്‍ കീച്ചേരി ശാഖയുടെ നേതൃത്യത്തില്‍ നടത്തിയ യോഗത്തില്‍ , കീച്ചേരി, ചെങ്ങമനാട് ,പാടിവട്ടം ,പെരുമ്പള്ളി ,കാഞ്ഞിരമറ്റം ,പറവൂര്‍ ,പള്ളുരുത്തി,പനങ്ങാട് ശാഖകള്‍ പങ്കെടുത്തു . സംസ്ഥാന പ്ര സിഡന്‍റു ശ്രീ കെ കെ രാജപ്പന്‍ പിള്ള ,സംസ്ഥാന വൈ :പ്ര സിഡന്‍റു ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,ദക്ഷിണാ മേഖല സെക്രെടറി adv :പി ടി രാധാകൃഷ്ണന്‍,ജില്ല വൈ :പ്രസിഡന്‍റു ശ്രീ ശ്രീധരന്‍പിള്ള ,ജില്ലാ ജോ :സെക്രടറി ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള,മുന്‍ ജെ :സെക്രട്ടറി ശ്രീ പി എം കൃഷ്ണന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു .എല്ലാ ശാഖാപ്രധിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു . അകന്നുനിന്നു കുറ്റപ്പെടുത്തുന്ന പ്രവണത മാറ്റിവച്ചു, ഒന്നിച്ചു നിന്ന് വരുംതല മുറക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍,അത് ഒരുവലിയ നേട്ടമായ് നിലനില്‍ക്കും ,അല്ലാതെ പിടിവാശിയുടെ നടുത്തളത്തില്‍ ഉറച്ചിരുന്നു കൂട്ടായ്മ നശിപ്പിക്കുന്നവര്‍ ,വരും തലമുറയോട് ചെയ്യുന്ന കൊടും വഞ്ചന യാണെന്ന് മനസിലാക്കി, മുന്നേറണമെന്ന പരസ്പര ധാരണ, ശാഖാ ഭരണനേതാക്കള്‍ അംഗങ്ങളെ ധരിപ്പിച്ചു മുന്നേറേണ്ട താണ് ,അംഗങ്ങളിലെ തെറ്റി ദ്ധാരണകള്‍ മാറ്റി ,ഒന്നായി പ്രവര്‍ത്തിക്കാന്‍ ഉതകുംവിധം മുന്നോട്ടു പോകാമെന്ന ധാരണയില്‍ യോഗം വൈകിട്ട് 6 മണിക്ക് പിരിഞ്ഞു .
ജില്ലാ സെക്രെട്ടറി ശ്രീ പി ജി മുകുന്ദന്‍ സ്വാഗതം പറഞ്ഞു കീച്ചേരി ശാഖാ പ്രസിഡന്‍റു ശ്രീ രമേശന്‍ കൃത്ജത പറഞ്ഞു
ജില്ലാ സെക്രെട്ടറി ശ്രീ പി ജി മുകുന്ദന്‍ സ്വാഗതം പറഞ്ഞു കീച്ചേരി ശാഖാ പ്രസിഡന്‍റു ശ്രീ രമേശന്‍ കൃത്ജത പറഞ്ഞു
No comments:
Post a Comment