എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label സംഘം സംസ്ഥാന കമ്മിറ്റി 2015-ജൂലൈ 05-നു. Show all posts
Showing posts with label സംഘം സംസ്ഥാന കമ്മിറ്റി 2015-ജൂലൈ 05-നു. Show all posts

Sunday, July 5, 2015

സംഘം സംസ്ഥാന കമ്മിറ്റി 2015-ജൂലൈ 05-നു

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2015-ജൂലൈ 05-നു രാവിലെ 10-മണി മുതൽ മലപ്പുറം ജില്ലയിൽ താനൂർ, കാട്ടിലങ്ങാടി രചനാ ക്ലബ്ബു ഹാളിൽ സംസ്ഥാന പ്രസിഡണ്ട്R മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്നു.സംസ്ഥാന തലത്തിൽ നടപ്പിലാക്കേണ്ടതായ പ്രത്യേകമായ  കാര്യങ്ങൾ വിശകലനം ചെയ്തു, തീരുമാനത്തിൽ എത്തി.
നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കാൻ ഉതകുന്ന സാഹചര്യം ഉണ്ടായിട്ടും,ചില സാങ്കേതികത്വം പറഞ്ഞു വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ ചെയ്തികളെ വിമർശിക്കുകയുണ്ടായി.
ഡാറ്റാ എൻട്രിയിൽ വരുന്ന ചെറിയ പിശകുകൾ പരിഹരിച്ചു കൊടുക്കാനും,അതുമൂലം ആനുകൂല്യങ്ങൾ വൈകിക്കരുതെന്ന സർക്കാർ ഓർഡർ പോലും പരിഗണിക്കാത്ത പിന്നോക്ക വിഭാഗം ഉദ്യോഗസ്ഥർ നമ്മുടെ അംഗങ്ങളെ അലട്ടുകയാണെന്ന ചർച്ചയും നടന്നു.അതിന് ഉടൻ പരിഹാരം ആവശ്യപ്പെടാനും തീരുമാനിച്ചു.
തിരുവനന്തപുരം ആസ്ഥാനമാക്കി സംഘടനാ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.ആശയപരമായ സുദീർഘമായ കമ്മിറ്റി പ്രധാനപ്പെട്ട വിവിധങ്ങളായ കാര്യങ്ങൾ തീരുമാനിച്ചു.ആരോഗ്യപരമായ കമ്മിറ്റി, ഉച്ചയ്ക്ക് രണ്ടര മണിക്ക് അവസാനിച്ചു.
 സംസ്ഥാന ജനറൽ സെക്രട്ടറിvv കരുണാകരൻ സ്വാഗതവും മലപ്പുറം ജില്ലാ പ്രതിനിധി, സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണൻ കുട്ടി കൃതജ്ഞതയും പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ