എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി. Show all posts
Showing posts with label കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി. Show all posts

Sunday, August 5, 2012

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2012-ആഗസ്റ്റ്‌ 5-നു ഞായറാഴ്ച കോഴിക്കോട്ടു ആശിര്‍വാദ് ലോണ്‍ ഓഡിറ്റോറിയത്തില്‍ .
ഈശ്വര പ്രാര്‍ത്ഥന യോടെ
രാവിലെ 9-30-ല്‍ എക്സ്സിക്യൂട്ടിവ് യോഗം ആരംഭിക്കുകയും
തുടര്‍ന്ന് 11-30-നുആരംഭിച്ച സംസ്ഥാന കമ്മിറ്റിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് പി എം.കൃഷ്ണന്‍കുട്ടി യുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ സ്വാഗതം പറഞ്ഞു.നമ്മെ വിട്ടുപിരിഞ്ഞ പരേതര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു,കഴിഞ്ഞ മിനിറ്സില്‍ മാറ്റിവച്ച അജണ്ട പ്രകാരം
യോഗനടപടികള്‍ ആരംഭിച്ചു.സജീവമായ ചര്‍ച്ചകളോടെ പ്രസിഡന്റിന്റെ സംസ്ഥാന പ്രവര്‍ത്തന ഫണ്ട് പത്തു ലക്ഷം രൂപ സമാഹരണം എന്ന ആശയം യോഗം അംഗീകരിച്ചു.സംസ്ഥാന കമ്മിറ്റി നേരിട്ട് പിരിക്കുക എന്ന തീരുമാനത്തില്‍ 2012- സെപ്തംബറില്‍ ആരംഭിച്ചു ഡിസംബറില്‍ അവസാനിക്കും.
പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാവി കാര്യങ്ങള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് തൃക്കോട്ടിയുര്‍നാരായണന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചചെയ്തു.അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ പ്രാധിനിദ്ധ്യത്തോടെ PCS- പൊതുയോഗം നടത്തി,സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു.അതിനുവേണ്ട നടപടികള്‍ ഉടന്‍ ആരഭിക്കുവാന്‍ ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഉച്ചഭക്ഷണ ശേഷം യോഗനടപടികള്‍ ആരംഭിച്ചു .
വൈകിട്ട് 3-മണിക്ക് രാജന്‍ കുരുന്നന്‍ കൃതജ്ഞത പറഞ്ഞു .
ആര്യപ്രഭ