എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Thursday, October 20, 2011

എംപ്ളോയ്സ് ഫോറം രൂപീകരീക്കണം

 എംപ്ളോയ്സ് ഫോറം രൂപീകരീക്കണം
സര്‍ക്കാര്‍ ,അര്‍ധ സര്‍ക്കാര്‍ ,പൊതുമേഖല,സഹകരണം,എന്നിങ്ങനെ വിവിധ വകുപ്പുകളിലായി നമ്മുടെ പതിനായിരക്കണക്കിനു സമുദായാംഗങ്ങള്‍ സ്ഥിരവും,താല്‍ക്കാലികവുമായി ജോലി ചെയ്തു വരുന്നുണ്ട്.ഇവര്‍ എവിടെ ജോലി ചെയ്യുന്നുവെന്നോ,എന്തുജോലിയാണ് ചെയ്യുന്നതെന്നോ അതാത് ശാഖകളിലുള്ളവര്‍ക്കു പോലും അറിയില്ല.ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒരുമിപ്പിച്ചാല്‍ നമ്മുടെ സംഘടനയ്ക്കും,സമുദായത്തിനും ഒരു ശക്തിയായിരിക്കും.നമ്മുടെ അത്രയും അംഗങ്ങള്‍ പോലുമില്ലാത്ത സംഘടനകള്‍ പോലും എംപ്ളോയീസ് ഫോറങ്ങള്‍ രൂപീകരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഒട്ടക പക്ഷിയെ പോലെ ,സ്വന്തം ശക്തി തിരിച്ചറിയാതെ, തലയും മണ്ണില്‍ പൂഴ്ത്തി കാലം കഴിക്കാന്‍ ഇനിയും നമ്മുടെ സമുദായത്തെ അനുവദിച്ചു കൂടാ. അതിനു തുടക്കമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ആരംഭിക്കാം എന്നും എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വച്ച് കൂടിയ സമുദായ അംഗങ്ങളും ജോലിക്കാരുമായ ജീവനക്കാരുടെ  ആലോചനാ യോഗം എറണാകുളം  ജില്ലാക്കമ്മറ്റിയോടും  സംസ്ഥാന കമ്മറ്റിയോടുംആവശ്യം അറിയിക്കും .
      വിനില്‍ കുമാര്‍ അരയങ്കാവ് .(കീച്ചേരി ശാഖ )അജിത് കളമശ്ശേരി(പാടിവട്ടം ശാഖ,)മോഹനന്‍ കാലായില്‍ (കീച്ചേരി ശാഖ ) തുടങ്ങിയവര്‍ യോഗത്തിന് മുന്‍ കൈ എടുത്തു.ഈ പ്രസ്ഥാനത്തെ നമ്മുടെ സംഘടനയുടെ പിന്‍ബലത്തോടെ വളര്‍ത്തി ,അതിലൂടെ സംഘടനക്ക് ശക്തി പകരാന്‍ കഴിയും .ജോലിയിലിരിക്കുന്ന നമ്മുടെ സമുദായാംഗങ്ങള്‍ ഈ ആവശ്യവുമായ് വന്നുകഴിഞ്ഞു .നേതൃസ്ഥാ നത്തിരിക്കുന്നവര്‍ സഹകരിക്കുമെന്ന ,  പ്രതീക്ഷയോടെ മുന്നോട്ടുള്ള പ്രയാണം തുടരാന്‍ തീരുമാനിച്ച്ചു .

'ആര്യപ്രഭ'യിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു


'ആര്യപ്രഭ'യിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു



പൂച്ചാക്കല്‍ : കേരള പത്മശാലിയ സംഘത്തിന്റെ മുഖപത്രമായ 'ആര്യപ്രഭ' മാസിക പുനഃപ്രസിദ്ധീകരിക്കാന്‍ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംഘടനാ വാര്‍ത്തകളും സാഹിത്യസൃഷ്ടികളും സമുദായാംഗങ്ങളില്‍നിന്നു സ്വീകരിക്കും. രചനകള്‍ കെ.കെ. രാജപ്പന്‍പിള്ള, ചീഫ് എഡിറ്റര്‍ , ആര്യപ്രഭ മാസിക, സൂര്യകല, അരൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0478 2873757, 9446433756 നമ്പരുകളില്‍ ബന്ധപ്പെടണം.

Wednesday, October 19, 2011

"കാഞ്ഞിരമറ്റം ശാഖ "

               "കാഞ്ഞിരമറ്റംശാഖ"                                                           
 ശാഖാ ഭാരവാഹികളുടെ കൂട്ടായ്മയും ,ശാഖാ പ്രസിഡന്റ്ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള അവര്‍കളുടെ അക്ഷീണ പരിശ്രമവും ,
ശാഖാംഗങ്ങളുടെ അകൈതവമായ പിന്തുണയും ,
കാഞ്ഞിരമറ്റംശാഖയുടെ പുരോഗതിയുടെ സത്യം.
വനിതാ സെക്രട്ടറി ഭരണം കയ്യാളുന്ന ഇപ്പോഴത്തെ ഏക ശാഖയാണ്.സ്ത്രീ പ്രാധിനിധ്യം പരമപ്രധാനമായ് കാത്ത് സൂക്ഷിക്കുന്നു.
മിനി ഓഡിറ്റോറിയം പ്രാവര്‍ത്തികമാക്കി,
സ്വന്തമായ് മൈക്ക് സെറ്റ്,പോഷക സംഘടനാ യുണിറ്റുകള്‍,
 പുരോഗതിയുടെ കണക്കുകള്‍ഏറെയാണ്.                                                       
   വനിതാ യുണിറ്റു പ്രവര്‍ത്തനങ്ങള്‍ : 
കാഞ്ഞിരമറ്റം ശാഖയുടെ കീഴിലെ വനിതാ അംഗങ്ങളെ 5 യുണിറ്റു കളായി തിരിച്ച് , എല്ലാമാസത്തിലും,ആദ്യ ഞായറാഴ്ച് കളില്‍ ഓരോ യുണിറ്റിലും പെട്ട വനിതാ അംഗത്തിന്റെ വസതിയില്‍ യോഗങ്ങള്‍ നടത്തി വരുന്നു,.
ശാഖാ കമ്മിറ്റി അംഗങ്ങളുടെ നിരീക്ഷണത്തില്‍ പൊതുകാര്യങ്ങളും,
കുടുംബ കാര്യങ്ങളും,കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും,വിവാഹകാര്യങ്ങളും,വക്തി പരമായ കാര്യങ്ങളും ചര്‍ച്ച ചെയ്തു,നല്ലതീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു.ഈ യുണിറ്റുകളില്‍ നിന്ന് 20 പേരെ ഉള്‍പ്പെടുത്തി "അക്ഷയ വനിതാ യുണിറ്റ് " എന്ന പേരില്‍ സ്വയം തൊഴില്‍ യുണിറ്റും പ്രവര്‍ത്തിക്കുന്നു .
ഇവരുടെ നേതൃത്വത്തില്‍ 22-12-2010- മുതല്‍ മില്‍മാ ബൂത്തും ,
ലഘു ഭക്ഷണശാലയും, കണ്‍വീനര്‍ ,ജോ :കണ്‍വീനര്‍ മാരുടെ മേല്‍ നോട്ടത്തില്‍ ,ശാഖാ വനിതാ കമ്മിറ്റി യുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെപ്രവര്‍ത്തിക്കുന്നു
                                                                                                                                     PSC കോച്ചിംഗ് ക്ളാസ്സുകള്‍   :

കഴിഞ്ഞ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്കിന്റെ പരീക്ഷയില്‍ 
പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ തയ്യാറാക്കാന്‍,എല്ലാ ദിവസവും വൈകുന്നേരം  ക്ളാസ്സുകള്‍ നടത്തി ഉന്നതവിജയം കരസ്ഥമാക്കാന്‍സാധിച്ചു.                                                      ഏകദിന ടൂര്‍ :  

ശാഖ യിലെ കുടുബാങ്ങങ്ങളെ പങ്കെടുപ്പിച്ചു 22-04-2011- ല്‍ ഏകദിന ടൂര്‍ സംഘടിപ്പിച്ചു.ശാഖാ പ്രവര്‍ത്തനത്തിന്റെ,വേറിട്ട അനുഭവം പങ്കെടുത്തവര്‍ പങ്കുവച്ചു.കുടുംബാഗങ്ങളുടെ,ഐക്യവും,
ഒരുമയും ഉറപ്പിക്കാന്‍ ഈ വിനോദ യാത്രക്ക് കഴിയുമെന്ന്,പങ്കെടുത്തവരുടെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.ശാഖ യിലെ 100 -അംഗങ്ങളെ പങ്കെടുപ്പിച്ചു 2 -വാഹനങ്ങളിലാണ് യാത്ര സംഘടിപ്പിച്ചത് .അതിരപ്പള്ളി ,വാഴച്ചാല്‍ ,ചെറായി ബീച്ചു എന്നിവിടങ്ങള്‍ സന്ദ്‌ര്‍ശ്ശിച്ചു .അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണവും ,ചിട്ടയായ പ്രവര്‍ത്തനവും ,സമയനിഷ്ടയും -ഉദ്ദേശിച്ച സ്ഥലങ്ങള്‍ സന്ദ്‌ര്‍ശ്ശിച്ച്  7-30 pm-നു ശാഖാംഗണത്തില്‍ എത്തി .അംഗങ്ങള്‍ക്കുള്ള ഭക്ഷണം ശാഖയില്‍ തയ്യാറാക്കി കോണ്ടുപോയതായിരുന്നു .രാവിലെ 7am-നു ശാഖാംഗണത്തില്‍ നിന്ന് പുറപ്പെട്ടത്‌ .പങ്കെടുത്ത കുട്ടികള്‍ക്ക് വിനോദ യാത്രാനുഭവം വച്ചുകൊണ്ടുള്ള ,യാത്രാവിവരണ മത്സരം സഘടിപ്പിച്ചു  .തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി .മറക്കാനാകാത്ത അനുഭവങ്ങളിലൂടെ അംഗങ്ങളുടെ അനുഭവം ആസ്വതിക്കാന്‍ സുഖമുള്ളതുതന്നെ.                               വക്തിത്വ വികസന ക്ളാസ്സ് 

22-05-2011- നു ശാഖയിലെ വിദ്ധ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മിനി ഓഡിറ്റോറിയത്തില്‍ ,വക്തിത്വ വികസന ക്ളാസ്സ് സംഘടിപ്പിച്ചു .ബ്രപ്മമംഗലംശ്രീ ദിവാകരന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുത്തത് .കുട്ടികള്‍ക്ക് അറിവും ,വക്ത്തിത്വ വികസനവും ഇതിലൂടെ കിട്ടി .മേലുംഇതുപോലുള്ള  ക്ളാസുകള്‍ അവര്‍ ആവശ്യപ്പെടുകയാണ് .
കുടുംബ സംഗമം : 
2011 -മേയ് 14-15-തിയതികളില്‍ സമാജം ഓഡിറ്റൊറിയം,കൂട്ടേക്കാവ് ഓഡിറ്റൊറിയം 
എന്നിവിടങ്ങളില്‍ ,മുഴുവന്‍ ശാഖാംഗങ്ങള്‍ പങ്കെടുത്ത ,
വളരെ വിപുലമായ കുടുംബ സംഗമം നടന്നു .
14-നു ശാഖാംഗണത്തില്‍ പെയിന്റിംഗ് ,ഡ്രോയിംഗ് ,ക്വിസ്സ്,
മുതലായ മത്സരങ്ങള്‍ നടന്നു .15-രാവിലെ മുതല്‍ ക്ഷേത്ര ഓടിറ്റൊറിയത്തില്‍ കലാ മത്സരങ്ങളും നടത്തി .
ആവേശ ജനകമായ പരിപാടികള്‍ അംഗങ്ങളുടെ
മനം കുളിര്‍പ്പിച്ച്ചു .പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ധനന്‍പിള്ള ശാഖാംഗണത്തില്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു .അംഗങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന
സര്‍ഗ്ഗവാസന ഉണര്‍ത്താന്‍ ഇതുപോലുള്ള 
പരിപാടികള്‍ക്ക് കഴിയും .400-ഓളം അംഗങ്ങള്‍
പങ്കെടുത്തു .സമാപന സമ്മേളനത്തില്‍ നമ്മുടെ
സമുടായാംഗവും വളര്‍ന്നുവരുന്ന കലാപ്രദിപയുമായ
ചാരമംഗലം ശ്രീ ഇല്ലത്തു  ഷാജി പങ്കെടുക്കുകയും ,
കുട്ടികള്‍ക്ക് നല്ലനിര്‍ദ്ധേശങ്ങള്‍ നല്‍കുകയും ചെയ്തു .
                                                                                                          സ്കോളര്‍ഷിപ്പ് വിതരണവും ,ടെലിഫോണ്‍ ഡയറക്ടറി പ്രകാശനവും
കുറെ വര്‍ഷങ്ങളായ് വിദ്ദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും ,
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള ധനസഹായവും ,ജുണ്‍ 20 -ഞായറാഴ്ച നടന്ന ചടങ്ങില്‍ എല്ലാകുട്ടികള്‍ക്കും പഠനോപകരണങ്ങളും നല്‍കി .
ശാഖാംഗങ്ങളുടെ ഫോണ്‍നമ്പരും ,അത്ത്യാവശ്യ വിവരങ്ങളും ഉള്കൊള്ളിച്ച് ടെലിഫോണ്‍ ഡയറക്ടറി പ്രകാശനം ചെയ്തു .
സംസ്ഥാന വൈ :പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള യോഗം ഉത്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ശ്രീ കെ ടി രഘു സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു .ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍ ഡയറക്ട്രി പ്രകാശനം നടത്തി . ശാഖാപ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു .ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് കൃത്ജത പറഞ്ഞു .

Tuesday, October 18, 2011

കേരള പത്മ ശാലിയ സംഘം യുവജന സംഗമം നടത്തി


കേരള പത്മ ശാലിയ സംഘം യുവജന സംഗമം നടത്തി



കാഞ്ഞിരമറ്റം:ശാഖാ No 9. കേരള
പത്മ ശാലിയ സംഘം കാഞ്ഞിരമറ്റം ശാഖയുടെ നേതൃത്വത്തില്‍ ശാഖയിലെ യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് യുവജന സംഗമം നടത്തി. ശാഖാ പ്രസിഡന്റ് പി. ജനാര്‍ദനന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഇ.പി. രാധ അധ്യക്ഷത വഹിച്ചു. ഇ.പി. രാഘവന്‍, കെ.എസ്. സുരേഷ്, മിഥുന്‍ രവീന്ദ്രന്‍, ജയകുമാര്‍ ടി.ജി, അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Monday, October 17, 2011

എറണാകുളം ജില്ലാ യുവജന ,മഹിളാ കമ്മിറ്റി ,ജില്ലാ കമ്മിറ്റിയും

എറണാകുളം ജില്ലാ യുവജന ,മഹിളാ കമ്മിറ്റിയും ,ജില്ലാ കമ്മിറ്റിയും .കാഞ്ഞിരമറ്റം ശാഖാ മിനി ഓഡിറ്റോറിയത്തില്‍ 16 -10 -2011 -ഞായറാഴ്ച 2 pm നു ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍  കൂടിയ യോഗത്തില്‍ ,സംസ്ഥാന വൈ :പ്രസിഡന്റ് ,സംസ്ഥാന ,ജില്ലാ ഭാരവാഹികള്‍ .യുവജന ,മഹിളാ ഭാരവാഹികള്‍ പങ്കെടുത്ത യോഗം ,മഹിളാ കണ്‍വീനര്‍ കലാ സത്യരാജ് ഉത്ഘാടനം ചെയ്തു .യുവജന കണ്‍വീനര്‍ രതീശ്  ,ശാഖ യുവജന ,മഹിളാ ഭാരവാഹികള്‍ പ്രസംഗിച്ചു . പ്രവര്‍ത്തന ഐക്യത നിലനിര്‍ത്തി ജില്ലയില്‍ ഒറ്റക്കെട്ടായ്‌ മുന്നേറാന്‍ , ഒരുമയാണെന്നു വേണ്ടതെന്നു,പേരിന്റെ പേരില്‍ മാറിനില്‍ക്കുന്നത്, സംഘടനക്കു ബലം കുറയുമെന്ന്  മനസ്സിലാക്കി, പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ,സംഘടനക്ക് കരുത്തു പകരാന്‍ ഒറ്റകെട്ടായി മുന്നേറാന്‍ ആഹ്വാനം ചെയ്തു .കൊച്ചി സിറ്റിയുണിറ്റ് പ്രാവര്‍ത്തികമായതില്‍ യോഗം സന്തോഷം പ്രകടിപ്പിച്ചു .ഡിസംബര്‍ 4 - നു കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു ജനറല്‍ ബോഡി വിളിച്ച് , അന്നുതന്നെ പുതിയ കമ്മിറ്റിയെ ചുമതല ഏല്പിക്കാനും,തീ രുമാനിച്ഛതായും  ജോയിന്‍ കണ്‍വീനര്‍ ശ്രീ സഗീഷ് വെളിപ്പെടുത്തി .കഴിയുമെങ്കില്‍  ,ശാഖ കളുടെ സഹകരണത്തോടെ അന്നുതന്നെ യുവജന -മഹിളാ കണ്‍വെന്‍ഷനോടെ വിപുലമായ പരിപാടി നടത്തുന്നതു ,നന്നായിരിക്കുമെന്ന അഭിപ്രായം ഉണ്ടാകുകയും ചെയ്തു .ജില്ലാ ട്രഷറര്‍ ഇ പി രഘുനാഥ് കൃത്ജ്ജത പറഞ്ഞു

Friday, October 14, 2011

സര്‍ക്കാരിനോട്

സര്‍ക്കാരിനോട്കേരളപത്മ ശാലിയ സംഘം സര്‍ക്കാരില്‍ നിരവധി ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് .പത്മ ശാലിയ സംഘത്തിലെ  പട്ടാര്യ ,ശാലിയ ,ദേവാംഗ സമുദായങ്ങളെ O E C യില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുക .                                                                                     ജാതിതിരിച്ച്സെന്‍സസ്എടുക്കാനുള്ളതീരുമാനംനടപ്പിലാക്കുക                                                                                       രാജ്യത്തെ എല്ലാ സംവരണ നിയമങ്ങള്‍ക്കും ഭരണഘടനാ സംരക്ഷണം ഉറപ്പാക്കാന്‍ 9 -)o ഷെഡിയുളില്‍ ഉള്‍പ്പെടുത്തുക .                                  കേരള പി എസ് സി യിലെ അശാസ്ത്രീയമായ 20 -20 യുണിറ്റിനു പകരം 50 -50 ന്‍റെ യുണിറ്റാക്കി ,ഉദ്യോഗ നിയമനങ്ങള്‍ക്ക് വേണ്ടി K G S S R 14 മുതല്‍ 17 വരെ ചട്ടം ഭേദഗതി ചെയ്യുക .                                             സര്‍ക്കാരിനോട് അവശ്യം അറിയിച്ചു കാത്തിരിക്കാതെ ,              .......................നിരന്തരം ബന്ധപെട്ടുകൊണ്ടേയിരിക്കുന്നു.അംഗങ്ങളുടെ പിന്‍ബലം സംഘടനക്കു വലിയ  മുതല്‍ക്കൂട്ടാണെന്നത് ,മറക്കാതെ പ്രാവര്‍ത്തികമാക്കുക .........!!!!

Thursday, October 13, 2011

വിളിച്ചാല്‍ ഓടിവരും

                 '"വിളിച്ചാല്‍ ഓടിവരാന്‍ പോന്ന സംഘടനാ ബലം നാം ആര്‍ജ്ജിക്കണം '"                              നമ്മുടെ കൂട്ടായ്മയുടെ അപര്യാപ്തത, ഇനിയെങ്കിലും നാം മനസ്സിലാക്കണം -നമ്മുടെ സമുഹത്തിലെ ഒരംഗത്തെ ആരെങ്കിലും ഉപദ്രവിച്ചാല്‍,ഒന്ന് പ്രതികരിക്കാന്‍  നാം തയ്യാറാകുന്നുണ്ടോ?
                                                                                                        ..................കൂട്ടായ്മയുടെ ബലം അവിടെയാണ് പ്രയോജനപ്പെടുത്തേണ്ടത് !...വളരെ വൈകി അറിഞ്ഞ ഒരു സംഭവം! വേദനയുടെ നീര്‍ച്ചുഴിയില്‍ നിന്ന് വിവരിക്കുകയാണ് ...........................
                                          ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റം അരൂര്‍ പള്ളിക്ക് സമീപം , 
ചെറിയ ചായ കട നടത്തുകയായിരുന്ന നമ്മുടെ സമുദായാംഗം വാസു പിള്ളയെ;വാക്ക് തര്‍ക്ക ത്തിന്റെ പേരില്‍ ക്വോട്ടേഷന്‍ സംഘം മൃഗിയമായി  ആക്രമിച്ചു .വെട്ടിയും ,കുത്തിയും പൈശാചികമായി കൊലപ്പെടുത്തി .അദ്ദേഹത്തിന്റെ മകനെയും വെറുതെ വിട്ടില്ല; ക്രൂരമായ വേട്ടയാടലില്‍ ,ഗുരുതരമായ് പരിക്കുകളോടെ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു ,രക്ഷപെട്ടു ...........!!!!                               നമ്മുടെ സമുദായത്തിന്റെ ,ഒരു പിന്‍ബലവും ഇവര്‍ക്ക് ഉണ്ടായില്ല .മറിച്ചു ഇവരാരും സംഘടനയോട് ,കൂറുള്ളവരും ആയിരുന്നില്ല -സംഭവം പുറംലോകം അറിയാതെ ഒതുങ്ങി ...........................ഒരുപക്ഷെ !..സംഘടനാ   ബലമുണ്ടായിരുന്നെങ്കില്‍ ..................!
ചര്‍ച്ചാവിഷയമാകുമായിരുന്നു .നമുക്കും ചിലതെല്ലാം ചെയ്യാന്‍ കഴിയുമായിരുന്നു ......................സംഘടനയോട് വിധേയത്വംനിലനിര്‍ത്തി പോകുക കൊണ്ട് -നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകു ,
നമ്മുടെ പ്രശ്നങ്ങളില്‍ ഓടിയെത്താന്‍ ധാരാളം പേരുണ്ടാകും .പ്രാദേശിക പ്രശ്നങ്ങളില്‍ എല്ലായിടത്തുന്നും അംഗങ്ങള്‍ ഇടപെടും ....നമുക്ക് ബല മുണ്ടെങ്കില്‍ എതിരിടാന്‍ ആരും തയ്യാറാകുകയില്ലല്ലോ ?  .................................................................................................കഴിഞ്ഞ ദിവസം അരയങ്കാവില്‍ സമാനമായ സംഭവമുണ്ടായി .നമ്മുടെ സമുദായംഗം .വാട്ടര്‍ അതോറിറ്റി യില്‍ താല്‍ക്കാലിക ജീവനക്കാരനായ മോഹനന്‍ പിള്ളയെ അവിടത്തെ രാഷ്ട്രീയ സ്വാധീനമുള്ള രമേശന്‍ എന്നയാള്‍ അകാരണമായി മര്‍ദ്ധിക്കുകയുണ്ടായി .തന്നെക്കാള്‍ ബലവാനായ അക്രമിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്ന ;മോഹനന്‍ മര്‍ദ്ധനമേറ്റ് അവശനിലയില്‍ ആശുപത്രിയിലാണ്.
പണ സ്വാധീനമുള്ള പ്രതി ;പ്രശ്നം ;പെറ്റി ക്കേസ്സില്‍ ഒതുക്കി ;തടിയൂരി .!!!
സംഘടന യുടെ പ്രധിഷേധം രേഖപ്പെടുത്തുന്നു.
....................................................അംഗങ്ങളുടെ കൂട്ടായ്മ സംഘടനക്കു ബലം പകരുമെങ്കില്‍ തീര്‍ച്ചയായും ,സംഘടന,ഒരുമയോടെപ്രശ്നങ്ങളില്‍ പ്രതികരിക്കും... ബലവത്തായ സംഘടന ,അംഗങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു ,പടപൊരുതും.............!!!!!!
    നമ്മുടെ സഹോദരരെ ,ഉപദ്രവിക്കാന്‍ മുതിരുന്നവരെ ,തിരിച്ചടിക്കാന്‍ -സംഘടനക്കുകഴിയും -എല്ലാരും ,തുറന്നമനസ്സോടെ ,പൂര്‍ണ്ണ പിന്തുണയോടെ ,അണിചേരുക !!!!!! 

Monday, October 10, 2011

സംസ്ഥാന കമ്മിറ്റി 09 /10 /2011

 സംസ്ഥാന കമ്മിറ്റി 09 /10 /2011 ഞായറാഴ്ച 3pm -നു കോഴിക്കോട്   ശിക്ഷ്ക് സദനില്‍ ചേരുകയുണ്ടായി .സംസ്ഥാന പ്രസിഡന്റ ശ്രീ  കെ കെ രാജപ്പന്‍ പിള്ളയുടെ  അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‍റെ ഉദ്ഘാടനം അഖിലേന്ത്യാ വൈ : പ്രസിഡന്റ ശ്രീ എം ബാലകൃഷ്ണന്‍ നിര്‍വഹിച്ചു .അഖിലേന്ത്യാ കമ്മിറ്റി അംഗം adv വിജയന്‍ , സംസ്ഥാന ഭാരവാഹികള്‍ , വിവിധ ജില്ലാ ഭാരവാഹികള്‍ ,പത്മശാലിയ ചാരിറ്റബിള്‍  സൊസൈറ്റി പ്രസിഡന്റ ശ്രീ തൃക്കൊട്ടിയുര്‍ നാരായണന്‍ ,പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു .മുന്‍ സംസ്ഥാന ജനറല്‍
 സെക്രട്ടറി  പി  വിജയന്‍ പിള്ള യുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി .പത്മശാലിയ ചാരിറ്റബിള്‍  സൊസൈറ്റി പ്രസിഡന്റ ശ്രീ തൃക്കൊട്ടിയുര്‍ ,
സൊസൈറ്റിയുടെ  ഇപ്പോഴത്തെ അവസ്ഥ വിശദികരിച്ചു , സൊസൈറ്റി പ്രസിഡന്‍റു സ്ഥാനത്ത് തുടരാന്‍ താല്പര്യ മില്ലെന്നും , സൊസൈറ്റിക്കുള്ള ആസ്തി  ഇപ്പോള്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തി .സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും സൊസൈറ്റിയിലും  അംഗങ്ങള്‍ ആകണമെന്നും,ഉടന്‍തന്നെ പൊതുയോഗം വിളിച്ചു സൊസൈറ്റിയെ സംസ്ഥാന കമ്മിറ്റിക്ക് കിഴില്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു .അതിനായ് കമ്മിറ്റി അംഗങ്ങള്‍എല്ലാവരും സൊസൈറ്റിയില്‍ മെമ്പര്‍ മാരാകണം .എന്നാല്‍ മാത്രമേ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയു . അതിനുള്ള ഫോം ജ :സെക്രെടറി വിതരണം ചെയ്തു .സംസ്ഥാന തീരുമാനം  നടപ്പിലാക്കാത്തതില്‍ ഉത്തര ,മദ്ധ്യ മേഖലാ കമ്മിറ്റികളെ നിശ്ശിതമായ് വിമര്‍ശിച്ചു ,ദക്ഷിണ മേഖലാ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതായ് കമ്മിറ്റി വിലയിരുത്തി . സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്‌ തടസ്സം മാറ്റി കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .  സംസ്ഥാന പ്രവര്‍ത്തന ഫണ്ട് പിരിക്കാന്‍ നടക്കാതെ വക്തികളില്‍ നിന്ന് തനതായ് പണം സ്വരൂപിക്കുകയാണ് നല്ലതെന്ന് അഭിപ്രായത്തോട് സഹകരിച്ച് സംസ്ഥാ:വൈ : പ്രസിഡന്റ ശ്രീ എന്‍  ബാലകൃഷ്ണന്‍ മാസ്റര്‍ പതിനായിരം രൂപയും ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ ശ്രീ മഹാദേവന്‍ രണ്ടായിരം രൂപയും വാഗ്ദാനം ചെയ്തു . എല്ലാവരും സംഭാവനയായ് നല്‍കുകയാണെങ്കില്‍ പ്രവര്‍ത്തന ഫണ്ട്  യഥാര്‍ത്ഥമാകും.  ഓ ഇ സി ലിസ്റ്റ് നടപ്പിലാക്കാന്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജ :സെ :ശ്രീ വി വി കരുണാകരന്റെ പ്രയത്നത്തെ യോഗം അകമഴിഞ്ഞ് പ്രശംസിച്ചു.ദക്ഷിണ മേഖലാ സെക്രട്ടറി adv പി റ്റി രാധാകൃഷ്ണന്‍ ,എറണാകുളം ജില്ലാ പ്രസിഡന്റ ശ്രീ കെ റ്റി രഘു ,ആലപ്പുഴ ജില്ലാ പ്രസിഡന്റ ശ്രീ ഗോപാലകൃഷ്ണന്‍ ,തിരുവനന്തപുരം ജില്ലാപ്രസിഡന്റ ശ്രീ മഹാദേവന്‍ ,കണ്ണൂര്‍ ജില്ലാ പ്രസിഡന്റ ശ്രീ നാരായണന്‍ ,മലപ്പുറംജില്ലാ പ്രസിഡന്റ ശ്രീ പ്രദീപ്‌ ,കാസര്‍ഗോഡ് ജില്ലാ സെക്രെട്ടറി ,കോഴിക്കോട് ജില്ലാപ്രസിഡന്റ ശ്രീ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു , എറണാകുളം സിറ്റി യുണിറ്റ് പ്രാവര്‍ത്തികമായ പോലെ ,   കണ്ണൂര്‍ സിറ്റി യുണിറ്റ് ഉടന്‍ രൂപെകരിക്കുമെന്നു വെളിപ്പെടുത്തി .അഖി :ഇന്ത്യാകമ്മിറ്റിയില്‍ നാല് മെമ്പര്‍മാരുടെ  വേക്കന്‍സി ഉള്ളതില്‍ കേരളത്തില്‍ നിന്നുള്ളവരെ അയക്കണമെന്ന അവരുടെ ആവശ്യം അറിയിച്ചു .ആന്ഡ്ര യില്‍ ഹൈദ്ദ്രാ ബാദ് ആസ്ഥാനമായ് അഖി :ഇന്ത്യാകമ്മിറ്റിപ്രവര്‍ത്തിക്കുന്നു .അവിടെ മാത്രമല്ല പലസംസ്ഥാനങ്ങളിലും നമുക്ക് ശക്തമായ സംഘടനാബലമുണ്ട് .അഖി :ഇന്ത്യാകമ്മിറ്റിയില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അറിയിച്ചു . സംഘടനാസംബന്ധമായ ഏതു കാര്യത്തിനും  ശക്തിയുണ്ടാകണം .  സംഘടനാബലം നിലനില്കുന്നതിനാലാണ്  ഓ ബി സി നിലനില്‍ക്കുന്നത് , ഓ ഇ സി ലഭിച്ചാല്‍ മാത്രമേ നമ്മുടെ വിദ്യാര്‍ദ്ധികള്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ കിട്ടുകയുള്ളൂ ,അതിനായ് പ്രയത്നിക്കണം . വരും തലമുറയെ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ ,എല്ലാ അംഗങ്ങളെയും ബോധവല്‍ക്കരിക്കണം   .സ്ഥിരം ക്ഷണിതാക്കളായ് ശ്രീ തൃക്കൊട്ടിയുരിനെയും ,ശ്രീ പ്രഭാകരെനെയും തെരഞ്ഞെടുത്തു . ആര്യപ്രഭ മാസിക ഉടന്‍ അംഗങ്ങളില്‍ എത്തിച്ചേരുമെന്ന് പ്രസിഡന്റ് യോഗത്തിനു ഉറപ്പുകൊടുത്തു. ജ :സെ :ശ്രീ വി വി കരുണാകരന്‍ സ്വാഗതം പറഞ്ഞു .കോഴിക്കോട് ജില്ലാ സെക്രട്ടറി കൃത്ജ്ജതയും പറഞ്ഞു .

എടയാര്‍ ശാഖ

എടയാര്‍ ശാഖ
എറണാകുളം ജില്ലയില്‍ കാലങ്ങളായ് പ്രവര്‍ത്തനം നിലച്ചിരുന്ന എടയാര്‍ ശാഖ സജീവമായ് .     വളരെക്കാലമായ്‌  ജില്ലാ കമ്മിറ്റിയുടെ പരിശ്രമം വിജയിപ്പിക്കാന്‍ ശ്രീ രാജപ്പന്‍ പിള്ളയുടെ ശ്രമം ഫലവത്തായി. പ്രസിഡന്റ ശ്രീ ശശിധരന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ ശ്രീ കെ കെ രാജപ്പന്‍ പിള്ള ,വൈ : പ്രസിഡന്റ ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,ജില്ലാ പ്രസിഡന്റ ശ്രീ കെ ടി രഘു കല്ലറക്കല്‍ . സെക്രെട്ടറി ശ്രീ പി ജി മുകുന്ദന്‍ .ജോ :സെക്രെട്ടറി ശ്രീ പി ജനാര്‍ദ്ധനന്‍  എന്നിവര്‍ പ്രസംഗിച്ചു .  ശാഖാ അംഗങ്ങള്‍ സജീവമായ് പങ്കെടുത്ത യോഗത്തില്‍ ,സ്ത്രീ സാന്യിത്ത്യം എടുത്തുപറയേണ്ടാതാണ് , അംഗങ്ങളുടെ ആവേശം കാണുമ്പോള്‍ കഴിഞ്ഞ കാലപ്രവര്‍ത്തനത്തില്‍ വന്ന മാന്ദ്യം ഉണ്ടാകാതെ ,നല്ലപ്രവര്‍ത്തനവുമായ് ,ഇനിവരുന്ന പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കാം .ജില്ലാ സെക്രെട്ടറി യുടെ മേല്‍നോട്ടത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു .മഹിളാ ,യുവജന വിഭാഗംങ്ങളെയും തെരഞ്ഞെടുത്തു . പ്രസിഡന്റ ശ്രീ രാജപ്പന്‍ പിള്ള യുടെ നേതൃത്ത്വത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു .

ഞാറയ്ക്കല്‍ ശാഖ



ഞാറയ്ക്കല്‍ ശാഖ
എറണാകുളം ജില്ലയില്‍  ഞാറയ്ക്കല്‍ ശാഖ വളരെ കാലമായ് പ്രവര്‍ത്തന രഹിതമായിരുന്നു .സംസ്ഥാന ,ജില്ലാ കമ്മിറ്റികളുടെ ശ്രമഫലമായി .പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ശ്രീ കെ പി മോഹനന്‍ പിള്ള യുടെ നേതൃത്വത്തില്‍ പുതിയഭാരവാഹികള്‍ നിലവില്‍ വന്നു . ഞാറയ്ക്കല്‍ ശാഖാ സ്ഥലത്ത്  വച്ചു ശാഖാ പ്രസിഡന്റ് ശ്രീ പി എന്‍ വിജയന്‍ പിള്ള യുടെ അദ്ദ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ,വൈ :പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,എറണാകുളം ജില്ലാപ്രസിഡന്റ് ശ്രീ കെ ടി രഘു കല്ലറക്കല്‍ ,സെക്രെട്ടറി ശ്രീ പി ജി മുകുന്ദന്‍ , ജോ :സെക്രെട്ടറി പി ജനാര്‍ദ്ധനന്‍ പിള്ള   എന്നിവര്‍ പ്രാസംഗിച്ചു . റിട്ടേണിംഗ് ഓഫീസര്‍ , ജില്ലാ സെക്രട്ടറി യുടെ നേത്യത്വത്തില്‍ തെരഞ്ഞെടുപ്പുനടന്നു . ശാഖാ സെക്രട്ടറി സ്വാഗതം പറഞ്ഞു ,ട്രെഷറര്‍ കൃതഞ്ജത പറഞ്ഞു .ഉച്ച ഭക്ഷണത്തോടെ ,യോഗ നടപടികള്‍ അവസാനിച്ചു .

Sunday, October 9, 2011

കൈത്തറിയുടെ പേരില്‍ വ്യാപക തട്ടിപ്പ്

കൈത്തറിയുടെ പേരില്‍ വ്യാപക തട്ടിപ്പ്


കൈത്തറികൊല്ലം: ഓണവിപണി സജീവമായതോടെ കൈത്തറി തുണിത്തരങ്ങളുടെ പേരില്‍ വന്‍തട്ടിപ്പ്. സര്‍ക്കാരിനെയും ഉപഭോക്താക്കളെയും ഒരുപോലെ തട്ടിപ്പിനിരയാക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്തു സജീവമായി.
30 ശതമാനം മുതല്‍ 50 ശതമാനം വരെ റിബേറ്റില്‍ വിറ്റഴിക്കുന്ന കൈത്തറി തുണിത്തരങ്ങളുടെ മറവില്‍ യന്ത്രങ്ങളില്‍ നെയ്യുന്ന തുണിത്തരങ്ങള്‍ വിറ്റഴിച്ചാണ് നെയ്ത്തുസംഘങ്ങള്‍ തട്ടിപ്പു നടത്തുന്നത്.
തങ്ങളുടെ സംഘങ്ങളില്‍ നെയ്യുന്ന കുറഞ്ഞ അളവിലുള്ള തുണിത്തരങ്ങള്‍ക്കൊപ്പം യന്ത്രങ്ങളില്‍ നെയ്യുന്ന തുണികള്‍ വിറ്റഴിക്കുകയാണ് പതിവ്. വിറ്റഴിക്കുന്ന തുണിത്തരങ്ങള്‍ കൈത്തറി ഇനങ്ങള്‍ എന്നു രേഖപ്പെടുത്തി സര്‍ക്കാരില്‍ നിന്നും വന്‍തുക റിബേറ്റ് ഇനത്തില്‍ ഇവര്‍ വസൂലാക്കും. സഹകരണ സംഘങ്ങള്‍ ഒരുക്കുന്ന മേളകളില്‍ വില്‍പ്പനക്കെത്തിക്കുന്ന തുണിത്തരങ്ങള്‍ കൈത്തറി തന്നെയാണെന്ന് പരിശോധിക്കാന്‍ സംവിധാനം ഒരുക്കാത്തതാണ് സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ നഷ്ടം വരുത്തുന്ന തട്ടിപ്പ് തുടരാന്‍ കാരണമാകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഉത്സവകാലങ്ങളില്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന റിബേറ്റിന് ചിലവു വരുന്ന ലക്ഷക്കണക്കിന് രൂപ ഓരോ വര്‍ഷവും കൈത്തറി സംഘങ്ങള്‍ക്കു കൈമാറും. എന്നാല്‍ ഇളവ് ചെയ്യുന്ന തുക സര്‍ക്കാരില്‍ നിന്നും പറ്റുന്നതോടൊപ്പം സംഘങ്ങള്‍ നടത്തുന്ന തട്ടിപ്പ് അമര്‍ച്ചചെയ്യുവാന്‍ അധികൃതര്‍ നടപടിയെടുക്കാത്തത് കൂടുതല്‍ തട്ടിപ്പ് സംഘങ്ങള്‍ വിപണിയില്‍ എത്തുവാന്‍ കാരണമാകുന്നു.


ഒറിജിനല്‍ പോസ്റ്റ് ഇവിടെ

കുത്തം‌പുള്ളി സാരികള്‍ക്ക് ഭൂമിശാസ്ത്ര സൂചക ബൌദ്ധികാവകാശം ലഭിച്ചു.





കുത്തം‌പുള്ളി സാരികള്‍ക്ക് ഭൂമിശാസ്ത്ര സൂചക ബൌദ്ധികാവകാശം ലഭിച്ചു.

കാസര്‍കോഡ്, തൃശൂര്‍ കുത്തം‌പുള്ളി സാരികള്‍ക്ക് ഭൂമിശാസ്ത്ര സൂചക ബൌദ്ധികാവകാശം ലഭിച്ചു. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉല്‍‌പ്പന്നങ്ങള്‍ക്കാണ് പ്രദേശത്തിന്‍റെ പേരില്‍ അംഗീകാരം നല്‍കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 132 ഉല്‍‌പ്പന്നങ്ങള്‍ക്കാണ് ഭൂമിശാസ്ത്ര സൂചക ബൌദ്ധികാവകാശം ലഭിച്ചിട്ടുള്ളത്. ഇതില്‍ 15 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്. 2005ല്‍ ആറന്‍‌മുള്ള കണ്ണാടിയാണ് കേരളത്തില്‍ നിന്ന് പട്ടികയില്‍ ആദ്യമായി ഇടം പിടിച്ചത്.

ആലപ്പുഴ കയര്‍, ഞവറ അരി, പാലക്കാടന്‍ മട്ട അരി, മലബാര്‍ കുരുമുളക്, ആലപ്പുഴ പച്ച ഏലം, പാലക്കാട് മദ്ദളം, കൈതയോല കരകൌശല ഉല്‍‌പ്പന്നങ്ങള്‍, വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉല്‍‌പ്പന്നങ്ങള്‍, പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, കണ്ണൂര്‍ വീട്ടുപകരണങ്ങള്‍, ബാലരാമപുരം സാരി തുടങ്ങിയവയാണ് മറ്റ് കേരള ഉല്‍‌പ്പന്നങ്ങള്‍.

ലോക വ്യാപാര സംഘടനയില്‍ അംഗമെന്ന നിലയ്ല് ഇന്ത്യന്‍ ഉല്‍‌പ്പന്നങ്ങള്‍ക്ക് ഭൂമിശാസ്ത്ര സൂചകം പ്രാബല്യത്തില്‍ വന്നത് 2003 സെപ്റ്റംബറിലാണ്.

കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ്

കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ്
കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണപതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലും കണ്ണൂര്‍ ഹെഡ്ഡാഫീസിലും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപ സ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍ - 670 001 വിലാസത്തില്‍ ലഭിക്കണം. പി.എന്‍.എക്സ്.1992/11

പൈതൃകത്തിന്റെ നൂലിഴകളില്‍ നെയ്തെടുക്കുന്ന ജീവിതങ്ങള്‍

പൈതൃകത്തിന്റെ നൂലിഴകളില്‍ നെയ്തെടുക്കുന്ന ജീവിതങ്ങള്‍
മോഹന്‍ലാല്‍
ഒരു ഓണം കൂടി മുന്നിലേക്കെത്തുകയാണ്. മലയാളികളുടെ ഓണം. ഒരു ആഘോഷത്തിനപ്പുറം ഓണത്തിന്റെ പൊലിമയില്‍ ജീവിതം നെയ്തെടുക്കുന്ന കുറച്ച് ജീവിതങ്ങള്‍ കേരളത്തിലുണ്ട്. നമ്മുടെ കൈത്തറി-ഖാദി ഉത്പാദകരും ആ കൂട്ടത്തില്‍പ്പെടും. ഓണത്തിന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ റിബേറ്റുകളും സംസ്ഥാനത്തെ ജനങ്ങളുടെ വിപുലമായ ഷോപ്പിംഗും അവരുടെ ജീവിതത്തിന് കൂടുതല്‍ പ്രകാശം പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഓണക്കാലത്ത് അവരുടെ ദൈന്യത നിറഞ്ഞ ജീവിതത്തില്‍ കൂടുതല്‍ മിഴിവുണ്ടാകട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ജീവന്റെ എല്ലാ തുടിപ്പുകളും ഇവിടെ വളര്‍ന്ന്, പടര്‍ന്ന് പൂത്തുലസട്ടെ. നമ്മളാല്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ നമുക്കവര്‍ക്ക് വേണ്ടി ചെയ്യാനാവും. നമ്മള്‍ ജീവിക്കുന്ന നന്‍മനിറഞ്ഞ ഈ നാട് നാം ഉണ്ടാക്കിയെടുത്തതല്ല. ഈ ഐശ്വര്യവും സമാധാനവുമൊക്കെ നമ്മുടെ പ്രപിതാമഹര്‍ നമുക്ക് വേണ്ടി കരുതിവെച്ചതാണ്. നമുക്ക് ലഭിച്ചതെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. അതിന് എന്റെയും നിങ്ങളുടേയും ഓരോ കുഞ്ഞ് പ്രവൃത്തിയും അര്‍ത്ഥപൂര്‍ണമാക്കണം. നമുക്കതിന് ശ്രമിക്കാം. ഓണാശംസകള്‍...
 
കേരളത്തിലെ കൈത്തറി- ഖാദി ഉത്പന്നങ്ങളുടെ ഗുഡ്വില്‍ അംബാസഡര്‍ ആകണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് എന്നോട് അഭ്യര്‍ത്ഥിച്ചപ്പോഴാണ് ആ മേഖലകളിലെ ഉത്പാദകരുടെ ജീവിത പരിസരത്തെക്കുറിച്ച് ഞാന്‍ അന്വേഷിക്കുന്നത്. മനസ്സിലാക്കുന്നത്. ദയനീയമാണ് അവരുടെ അവസ്ഥ. ഉത്പാദനമുരടിപ്പിലൂടെ അവരുടെ ജീവിതം വഴിമുട്ടുന്നതും വിപണികളില്‍ കൈത്തറി-ഖാദി ഉത്പന്നങ്ങള്‍ വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്നതും ആ മേഖലയിലെ കുടുംബങ്ങളുടെ ദീനതയുമൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഒരഭിനേതാവ് എന്നതിലുപരി ഞാന്‍ ഒരു പച്ചമനുഷ്യനുമാണ്. ജീവിതത്തിന്റെ വിവിധഭാഗങ്ങള്‍ പകര്‍ന്നാടുമ്പോള്‍ പലപ്പോഴും അവയെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്.
ഞാന്‍ മനസ്സിലാക്കുന്നത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം വരുന്ന കൈത്തറി-ഖാദി തൊഴിലാളികള്‍ ഉണ്ടെന്നാണ്. അവരുടെ ജീവിതത്തിന് ഞാന്‍ നിമിത്തം ചെറിയ രീതിയിലെങ്കിലും ഉന്നമനമുണ്ടാവുന്നെങ്കില്‍, വിശന്ന് കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിലെങ്കിലും എന്റെ സഹകരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യം തന്നെയാണ്. അങ്ങനെയാണ് ഞാന്‍ കൈത്തറി-ഖാദി മേഖലയെ വളര്‍ത്തുന്നതിന് വേണ്ടി, ജനങ്ങളെ ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനായി ബോധവത്കരിക്കുന്നതിന് വേണ്ടി എന്നാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് വാക്ക് കൊടുത്തത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിന്റെ ചുക്കാന്‍ പിടിക്കുമെങ്കിലും ആത്യന്തികമായി ഭരണസംവിധാനം ഒന്നുതന്നെയാണ്. എന്റെ താരമൂല്യത്തെ കൈത്തറി-ഖാദി മേഖലയുടെ നവീകരണത്തിനും വ്യാപനത്തിനുമായി എത്രമാത്രം ഉപയോഗിച്ചു എന്നത് ആ ഭരണ സംവിധാനം വിമര്‍ശന ബുദ്ധിയോടു കൂടി പരിശോധിക്കണം എന്ന ഒരഭ്യര്‍ത്ഥനയാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്.
നമ്മുടെ രാജ്യത്തിന്റെ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ചര്‍ക്കയുടേയും തറികളുടേയും സഹന സമരങ്ങളുടേയും ഉജ്ജ്വലങ്ങളായ ഏടുകള്‍ കാണാന്‍ സാധിക്കും. അവയെ സംരക്ഷിക്കുക, അര്‍ത്ഥപൂര്‍ണ്ണമായി പിന്തുടരാന്‍ ശ്രമിക്കുക എന്നതൊക്കെ നമ്മുടെ കടമതന്നെയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പരമ്പാരാഗത ഉത്പാദനമേഖലയില്‍ പ്രമുഖങ്ങളാണ് കൈത്തറി, ഖാദി തുടങ്ങിയവ. അവിടെ ഉത്പാദനവര്‍ധനവുണ്ടാകുമ്പോഴും സംസ്ഥാനത്ത് എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയുന്ന ഒരു വികസന കാലാവസ്ഥ ഉണ്ടാവും. അതും എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ മണ്ണും മലയാളവും സംസ്കാരവും എന്നും എവിടെയായാലും നമ്മോടൊപ്പം ഉണ്ടല്ലോ.
ഞാന്‍ ഒരു സാധാരണക്കാരനാണ്. സിനിമാ ലൊക്കേഷനുകളിലെ ജീവിതം പഞ്ചനക്ഷത്ര രീതിയിലുള്ളതൊന്നുമല്ല. ഞങ്ങളുടെ കോസ്റ്യൂംസില്‍ അധികവും കൈത്തറിതന്നെയാണ്. ചില കഥാപാത്രങ്ങള്‍ക്ക് മാറ്റമുണ്ടാവുമെന്ന് മാത്രം. ഞാന്‍ മുണ്ടും ഷര്‍ട്ടുമാണ് മിക്കവാറും ഉപയോഗിക്കുന്നത്. എന്റെ ജോലിയുടെ സ്വഭാവം വെച്ച് ഇനിയുള്ള കാലം മൊത്തം ഞാന്‍ കൈത്തറി വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാന്‍ കഴിയില്ല. എങ്കിലും ജീവിതത്തില്‍ കൈത്തറി ഉത്പന്നങ്ങള്‍ ഉപയോഗിക്കുക എന്നത് ഒരു ചര്യയാക്കുവാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എന്റെ സുഹൃത്തുക്കളും എന്നെ സ്നേഹിക്കുന്നവരും പിന്തുടരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഓണത്തിന്റെ ഈ വേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ ഓരോരുത്തരും ഖാദിയുടേയും കൈത്തറിയുടേയും പ്രചാരകരാവണം. അല്ലെങ്കില്‍ നമ്മുടെ നാടിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. നിങ്ങള്‍ കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയും അന്യസംസ്ഥാനക്കാരായ/രാജ്യക്കാരായ സുഹൃത്തുക്കളോട് ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. എനിക്ക് തോന്നുന്നു ഇത് വലിയ ഒരു ചലനം ഉണ്ടാക്കാന്‍ സഹായകമാവും.
ജീവന്റെ എല്ലാ തുടിപ്പുകളും ഇവിടെ വളര്‍ന്ന്, പടര്‍ന്ന് പൂത്തുലസട്ടെ. നമ്മളാല്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ നമുക്കവര്‍ക്ക് വേണ്ടി ചെയ്യാനാവും. നമ്മള്‍ ജീവിക്കുന്ന നന്‍മനിറഞ്ഞ ഈ നാട് നാം ഉണ്ടാക്കിയെടുത്തതല്ല. ഈ ഐശ്വര്യവും സമാധാനവുമൊക്കെ നമ്മുടെ പ്രപിതാമഹര്‍ നമുക്ക് വേണ്ടി കരുതിവെച്ചതാണ്. നമുക്ക് ലഭിച്ചതെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. അതിന് എന്റെയും നിങ്ങളുടേയും ഓരോ കുഞ്ഞ് പ്രവൃത്തിയും അര്‍ത്ഥപൂര്‍ണമാക്കണം. നമുക്കതിന് ശ്രമിക്കാം. 




ഒറിജിനല്‍ പോസ്റ്റ് നെല്ല് മാസികയില്‍ 

Saturday, October 8, 2011

മോഹന്‍ലാല്‍ കൈത്തറി അംബാസഡര്‍

   മോഹന്‍ലാല്‍ കൈത്തറി അംബാസഡര്‍   





          
തിരുവനന്തപുരം: കൈത്തറി വസ്ത്രങ്ങളുടെ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനം നടന്‍ മോഹന്‍ലാലിന് നല്‍കി. ഇന്നലെ വൈകിട്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈത്തറിമേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതായി ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ എളമരം കരീം പറഞ്ഞു. കൈത്തറി തൊഴിലാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് പദ്ധതി, ആരോഗ്യ  ഇന്‍ഷ്വറന്‍സ്  പദ്ധതി എന്നിവയും നടപ്പാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കൈത്തറി വസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. 
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്നുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കി. ഇതിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായി. എന്നാല്‍ ഈ  വര്‍ധന കൈത്തറി മേഖലയിലെ എല്ലാ തൊഴിലാളികളേയും സംരക്ഷിക്കാന്‍ പോന്ന വിധത്തിലുള്ളതല്ല. ഈ സാഹചര്യത്തിലാണ് ഗുഡ്‌വില്‍ അംബാസഡറാകണമെന്ന ആവശ്യമായി സര്‍ക്കാര്‍ മോഹന്‍ലാലിനെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു എന്ന് മാത്രമല്ല പ്രതിഫലം ആവശ്യമില്ലെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചതായും മന്ത്രി എളമരം കരീം പറഞ്ഞു. മോഹന്‍ലാലിനെ ഗുഡ്‌വില്‍ അംബാസഡറായി നിയമിച്ചതോടെ കൈത്തറി വസ്ത്രങ്ങളിലേയ്ക്ക് കൂടുതല്‍ യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. നിയമ മന്ത്രി എം വിജയകുമാര്‍,  പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍, വി ശിവന്‍ കുട്ടി എം എല്‍ എ, മേയര്‍ സി ജയന്‍ബാബു, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
 

കൈത്തറി തൊഴിലാളികളെയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തണം

കൈത്തറി തൊഴിലാളികളെയും തൊഴിലുറപ്പ്
പദ്ധതിയിലുള്‍പ്പെടുത്തണം - അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: കൈത്തറി തൊഴിലാളികള്‍ക്കും തൊഴിലുറപ്പുപദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു. കൈത്തറിത്തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പോലീസ് മൈതാനത്തെ കൈത്തറി പ്രദര്‍ശനവേദിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറി വകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. റോഡുപണിക്കുള്‍പ്പെടെ ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇത് പ്രത്യുത്പാദനപരമായ മേഖലകളിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായവകുപ്പ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കുന്നത്. വര്‍ഷം നൂറുദിവസം 150 രൂപവീതം വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 1069 തൊഴിലാളികള്‍ക്കാണ് പദ്ധതി പ്രകാരം സഹായധനം നല്‍കിയത്. കൈത്തറി സഹകരണ സംഘങ്ങള്‍, കൈത്തറി വികസന കമ്മീഷണര്‍ അംഗീകരിച്ച ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ദിവസം 50 രൂപയോ അതിലധികമോ വരുമാനം ലഭിക്കുന്ന കൈത്തറി തൊഴിലാളികള്‍ക്കും 35 രൂപ ലഭിക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്കും പദ്ധതിപ്രകാരം സഹായം ലഭിക്കും. സഹായധനത്തിന് പരിഗണിക്കുന്നതിന് ഒരു തൊഴിലാളി മാസം കുറഞ്ഞത് പത്തുദിവസം തൊഴിലെടുക്കണം.

എല്‍.ഡി.എം. വി.എസ്.ജയറാം അധ്യക്ഷത വഹിച്ചു. ബി.പി.റൗഫ്, പി.ബാലന്‍, കെ.സുരേന്ദ്രന്‍, വി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ഐ.സി. ജനറല്‍ മാനേജര്‍ എം.സി.കനകാംബരന്‍ സ്വാഗതവും മാനേജര്‍ സി.പി.മുസ്തഫ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നുമുണ്ടായി.

കൈത്തറി നെയ്‌ത്തുകാര്‍ക്ക്‌ അവാര്‍ഡ്‌

 
കൈത്തറി നെയ്‌ത്തുകാര്‍ക്ക്‌ അവാര്‍ഡ്‌
കാസര്‍കോട്‌: കേരളത്തിലെ മികച്ച കൈത്തറി നെയ്‌ത്തുകാര്‍ക്കുളള അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ കൈത്തറി നെയ്‌ത്തു ജോലിയില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ക്ക്‌ അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കും. പരിശീലന കാലയളവായ മൂന്നു മാസം ഓരോ ഗുണഭോക്താവിനും 3,500 രൂപ വീതം വരുമാന ശോഷണത്തിനുളള നഷ്‌ടപരിഹാരമായി നല്‍കുന്നതും 3,000 രൂപ അസംസ്‌കൃത വസ്‌തുക്കളുടെ ചെലവിനായി നല്‍കുന്നതുമാണ്‌. പരിശീലന കാലയളവിനുളളില്‍ രണ്ടുവീതം കൈത്തറി വസ്‌ത്രങ്ങള്‍ ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടതും അവ അവാര്‍ഡ്‌ നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കേണ്ടതുമാണ്‌. സാരി, ഡ്രസ്‌മെറ്റീരിയല്‍, ഫര്‍ണിഷിംഗ്‌ തുണിത്തരങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രതേ്യകം പ്രതേ്യകം അവാര്‍ഡ്‌ നല്‍കുന്നു. ഓരോ ഇനത്തിനും ഒന്നാം സമ്മാനമായി 25,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപയും വീതം നല്‍കുന്നു. അപേക്ഷാഫോറവും മറ്റു വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും.

കൈത്തറി വ്യവസായം പ്രതിസന്ധിയില്‍

കൈത്തറി വ്യവസായം പ്രതിസന്ധിയില്‍;
തൊഴിലാളി സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക്
Imageകണ്ണൂര്‍: പരുത്തി ഉത്പ്പാദനത്തില്‍ വര്‍ധനവുണ്ടായിരിക്കെ, നൂലിന്റെ അമിത വിലക്കയറ്റം കാരണം കൈത്തറി-യന്ത്രത്തറി വ്യവസായം പ്രതിസന്ധിയില്‍. ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് തൊഴിലാളിനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരുത്തികൃഷിയുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിച്ചിട്ടും അവധി വ്യാപാരവും പൂഴ്ത്തിവെപ്പും കാരണം നൂലിന്റെ വില ഉയര്‍ന്നിരിക്കുകയാണ്. ഒരു തരം നൂലിന് 2009ല്‍ 590 രൂപയാണെങ്കില്‍ ഇന്ന് 880 രൂപാണ് വില. ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള ചില ലോബികളാണ് ഇതിന് പിന്നിലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഒരു വര്‍ഷം 350 കോടി രൂപയുടെ കൈത്തറി തുണിത്തരങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്. എന്നാല്‍ നൂലിന്റെ അമിത വില കാരണം ഉത്പ്പാദനം കുറയുകയും അതുവഴിയുള്ള പ്രതിസന്ധി കാരണം കയറ്റുമതി വരുമാനം 220 കോടിയായി കുറഞ്ഞിരിക്കുകയാണ്.

 കയറ്റുമതിക്കായി വിദേശ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ മേഖലയിലുള്ളത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമാണ് നൂലിനുണ്ടായിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളോടാണ് ഇന്ത്യയിലെ കൈത്തറി മേഖല മത്സരിക്കുന്നത്. ഇതേ രാജ്യങ്ങളിലേക്കാണ് നമ്മള്‍ പരുത്തി കയറ്റുമതി ചെയ്യുന്നത്. സംസ്ഥാനത്ത് കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗം നയിക്കുന്ന അഞ്ചുലക്ഷത്തോളം കുടുംബങ്ങളുണ്ട്.
 
നൂല്‍ വിലക്കയറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൈത്തറി വ്യവസായങ്ങളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാളെ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് തൊഴിലാളി നേതാക്കല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍  സമരസമിതി സംയുക്ത നേതാക്കളായ അരക്കന്‍ ബാലന്‍, സി ജയചന്ദ്രന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി താവം ബാലകൃഷ്ണന്‍, ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, കടുവന്‍ പത്മനാഭന്‍, സി ബാലന്‍ പങ്കെടുത്തു.
 

കൈപൊള്ളിക്കുന്ന കൈത്തറി വ്യവസായം

കൈപൊള്ളിക്കുന്ന കൈത്തറി വ്യവസായം

ഇന്ത്യയില്‍ കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത് കൈത്തറിമേഖലയിലാണ്. കൈത്തറി, യന്ത്രത്തറി, മില്ലുകള്‍, ഗാര്‍മെന്റ്സ് യൂണിറ്റുകള്‍, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ എന്നിവയെ ആശ്രയിച്ച് അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ കേരളത്തില്‍മാത്രം ജീവിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് ഈ തൊഴില്‍മേഖലയില്‍ ജോലിചെയ്യുന്നവരുടെ സ്ഥിതി ദയനീയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ അവരുടെ ജീവിതം ദുരിതമയമാക്കിയിരിക്കുന്നു. അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന കൈത്തറി വ്യവസായം സംരക്ഷിക്കാനും തൊഴിലും കൂലിയും ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ സമീപനത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും സമഗ്രപദ്ധതികള്‍ ആവിഷ്കരിച്ചുനടപ്പാക്കിയാല്‍ മാത്രമേ കൈത്തറിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാകൂ.

ആഗോളവല്‍ക്കരണനയത്തിന്റെ ഫലമായി ലോകത്താകമാനം സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോള്‍ കേരളത്തിലെ കൈത്തറി വ്യവസായം ഒരുപരിധിവരെ പിടിച്ചുനിന്നത് ആഭ്യന്തരവിപണിക്കൊപ്പം തന്നെ വിദേശ കമ്പോളത്തെയും ആശ്രയിച്ചാണ്. എന്നാല്‍, പുതിയ സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം നമ്മുടെ കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ലോകമാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് ഉണ്ടായിരുന്ന കേരള കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ പലതും ഇല്ലാതായി. നേരത്തെ ലഭിച്ച ഓര്‍ഡറുകള്‍ പോലും ഏറ്റെടുക്കാന്‍ കഴിയാത്ത നിലയിലാണ് കാര്യങ്ങള്‍. അസംസ്കൃതവസ്തുക്കളുടെ വിലവര്‍ധനയുള്‍പ്പെടെ നിരവധി പ്രശ്നങ്ങളും കൈത്തറിയുടെ ശോഭ കെടുത്തുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് പരുത്തിക്ക്. 2009 ഫെബ്രുവരിയില്‍ 24,500 രൂപയുണ്ടായിരുന്ന ഒരു കണ്ടി പരുത്തിക്ക് ഈവര്‍ഷം നവംബറില്‍ 48,500 രൂപയാണ് വില. 97.96 ശതമാനം വര്‍ധന. ലോകത്ത് ആകെയുള്ള പരുത്തികൃഷിയുടെ 25 ശതമാനവും ഇന്ത്യയിലാണെങ്കിലും അതിന്റെ ഗുണം കൈത്തറിമേഖലയ്ക്ക് ലഭിക്കുന്നില്ല. ഇന്ത്യയുടെ ആവശ്യം പരിഗണിക്കാതെ കയറ്റുമതി നടത്തിയതാണ് പരുത്തിവില ഗണ്യമായി വര്‍ധിക്കാന്‍ കാരണമായത്. ചൈന, പാകിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പരുത്തി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതും വിലവര്‍ധനയ്ക്ക് കാരണമായി. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പരുത്തി ലോബിയും വിലക്കയറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

രണ്ടു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് കൈത്തറിയുടെ പ്രധാന അസംസ്കൃതവസ്തുവായ നൂലിന്റെ വില. 2009 ഫെബ്രുവരിയില്‍ 40ട നൂലിന്റെ ബണ്ടിലിന് 590 രൂപയായിരുന്നത് 2010 നവംബറില്‍ 800 രൂപയായി. 49.15 ശതമാനം വര്‍ധന. കയറ്റുമതിയെ മാത്രം ആശ്രയിച്ചുകഴിയുന്ന വ്യവസായസ്ഥാപനങ്ങള്‍ അഭൂതപൂര്‍വമായ ഈ വിലക്കയറ്റത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. നൂല്‍വില കൂടിയതിനാല്‍ ഉല്‍പ്പന്നങ്ങളുടെ വില ക്വോട്ട് ചെയ്യാനും ഓര്‍ഡറുകള്‍ സ്വീകരിക്കാനും പ്രയാസപ്പെടുന്നു. കിട്ടിയ ഓര്‍ഡര്‍പോലും റദ്ദാക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.

2008-09ല്‍ 350 കോടി രൂപയുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത സ്ഥാനത്ത് 2009-10ല്‍ 220 കോടി രൂപയായി കുറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം ഇതിലും കുറയാനാണ് സാധ്യത. ലോകത്ത് ഏറ്റവും കൂടുതല്‍ പരുത്തി കൃഷിചെയ്യുന്ന ചൈനയിലുണ്ടായ പ്രകൃതിക്ഷോഭവും വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. 200 ലക്ഷം ബേല്‍ പരുത്തിയാണ് അവര്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തത്. പാകിസ്ഥാനില്‍ 50 ശതമാനത്തിലേറെ പരുത്തികൃഷി നശിച്ചതിന്റെ ഫലമായി അവരും ഇന്ത്യയെ ആശ്രയിക്കുകയാണ്. ഇതിനകം കയറ്റുമതിചെയ്ത പരുത്തി-നൂല്‍ കണക്കു നോക്കിയാല്‍ 85 ശതമാനവും ചൈനയും പാകിസ്ഥാനുമാണ് കൊണ്ടുപോയത്. ഈ സാഹചര്യം മുതലെടുത്താണ് ഇന്ത്യന്‍ കുത്തകകള്‍ നീതീകരണമില്ലാതെ വിലവര്‍ധിപ്പിച്ചത്. ഇതിനു പരിഹാരം കാണാന്‍ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാതെ മാര്‍ഗമില്ല.

ആസൂത്രണത്തിലുള്ള പിഴവുമൂലം പരുത്തിപ്പാടങ്ങള്‍ തരിശ് കിടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഈ വര്‍ഷം വിളവെടുപ്പില്‍ റെക്കോഡ് വര്‍ധന ഉണ്ടായിട്ടുണ്ട്. 77.3 ലക്ഷം ടണ്‍ പരുത്തി ഉല്‍പ്പാദിപ്പിച്ചു. എന്നിട്ടും ഭീമമായ വിലക്കയറ്റം അനുഭവപ്പെടുന്നത് കുത്തകകളുടെ ലാഭക്കൊതി കൊണ്ടുമാത്രമാണ്.

ഈ വര്‍ഷം കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം വിളവിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 266 ലക്ഷം ബേല്‍ മാത്രമേ നമുക്ക് ആവശ്യമുള്ളൂ എന്ന നിഗമനത്തിലെത്തുകയും 55 ലക്ഷം ബേല്‍ പരുത്തി കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയുമാണ്. വിളവെടുപ്പിന് മുമ്പുതന്നെ ഈ തീരുമാനമെടുത്തത് ഊഹക്കച്ചവടക്കാരെയും കുത്തകകളെയും സഹായിക്കാനാണ്. വിദേശ കമ്പോളത്തില്‍ പരുത്തിയുടെ കുറവ് കണക്കിലെടുത്ത് കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിക്കുമ്പോള്‍ വിഷമത്തിലാകുന്നത് തദ്ദേശീയരായ കൈത്തറിത്തൊഴിലാളികളാണ്.

കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായും ഇടപെട്ടില്ലെങ്കില്‍ ഇന്ത്യയിലെ വസ്ത്രവ്യാപാരം പൂര്‍ണമായും തകരുമെന്ന കാര്യം ഉറപ്പാണ്. നൂല്‍ വിലക്കയറ്റം തടയുക, പരുത്തി സംഭരണവും വിതരണവും സര്‍ക്കാര്‍ ഏറ്റെടുക്കുക, പരുത്തിയും നൂലും കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കുക, പരുത്തിയുടെ അവധി വ്യാപാരം നിരോധിക്കുക, പരുത്തിപ്പാടങ്ങള്‍ പൂര്‍ണമായും കൃഷിയോഗ്യമാക്കുക, തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങളെ രക്ഷിക്കുന്നതിന് 2007 മാര്‍ച്ച് 31 വരെയുള്ള 538 കോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ട്രേഡ് യൂണിയന്റെയും ആവശ്യം പരിഗണിക്കുക, കാലാകാലമായി കൈത്തറി ഉല്‍പ്പന്നം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന റിബേറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇന്ത്യയിലെ കൈത്തറിമേഖല രക്ഷപ്പെടൂ. 2009 മാര്‍ച്ച് വരെ വര്‍ഷത്തില്‍ 128 ദിവസം റിബേറ്റ് അനുവദിച്ചതാണ്. എന്നാല്‍, 2009 ഏപ്രില്‍ മുതല്‍ റിബേറ്റ് നിര്‍ത്തി. റിബേറ്റ് പുനഃസ്ഥാപിക്കാനുള്ള നടപടിയും അടിയന്തരമായി കൈക്കൊള്ളണം.

*
അരക്കന്‍ ബാലന്‍ (കേരള സംസ്ഥാന കൈത്തറി- യന്ത്രത്തറി സംയുക്ത സമരസമിതി കണ്‍വീനറാണ് ലേഖകന്‍)
കടപ്പാട് : ദേശാഭിമാനി ദിനപത്രം

നൂല്‍ കിട്ടാനില്ല, കൈത്തറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

നൂല്‍ കിട്ടാനില്ല, കൈത്തറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്
കൊല്ലം: നൂലിഴകളിലൂടെ ജീവിതത്തിന്റെ ഊടും പാവും നെയ്തിരുന്ന കൈത്തറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്. നൂല്‍ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ സ്പിന്നിംഗ് മില്ലുകള്‍ നൂല്‍ ഉല്‍പ്പാദനം കുറച്ചതോടെയാണ് മേഖല പ്രതിസന്ധിയിലായത്. 
കൊല്ലം ജില്ലയില്‍ നാല്‍പ്പതോളം കൈത്തറി സഹകരണസംഘങ്ങളും അത്രത്തോളം വ്യക്തിഗത നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളുമുണ്ട്. വെളിയം, ചാത്തന്നൂര്‍, കരിങ്ങന്നൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളാണ് കൈത്തറി മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നത്. ഒരു പാവില്‍ 20 മുതല്‍ 40 വരെ വസ്ത്രങ്ങള്‍ നെയ്‌തെടുക്കാന്‍ മൂന്നുമാസത്തോളം വേണ്ടിവരും. ഒരു പാവ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടുത്ത പാവിടാന്‍ പിന്നെയും മാസങ്ങള്‍ നീളും. വലിയ സാമ്പത്തികഭദ്രത ഇല്ലെങ്കിലും ജോലി ഉള്ളപ്പോള്‍ തെറ്റില്ലാത്ത ശമ്പളം ലഭിക്കുമായിരുന്നു. ഇതിനുപുറമെ ഡിഎയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
നൂലിന്റെ വിലക്കയറ്റം നിയന്ത്രണാതീതമായപ്പോള്‍ പരമ്പരാഗത മേഖലയെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നൂല്‍ കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ നേരിടാന്‍ വന്‍കിട മില്ലുകള്‍ നൂല്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചത് പരമ്പരാഗതമേഖലയെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കേരളത്തില്‍ ഒന്നരലക്ഷം പരമ്പരാഗത കൈത്തറി തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
കേരളത്തിലേക്ക് നൂല്‍ എത്തുന്നത് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നാണ്. രാജ്യത്ത് ആകെയുള്ള 3300 മില്ലുകളില്‍ 2100 ഉം തമിഴ്‌നാട്ടിലാണ്. ഭൂരിപക്ഷവും കോയമ്പത്തൂരിലും. കൈത്തറിക്ക് ആവശ്യമായ നൂലുകള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടിയാണ് ചാത്തന്നൂര്‍ സ്പിന്നിംഗ്മില്‍ ഉള്‍പ്പെടെ എന്‍ടിസിയുടെ കീഴില്‍ മില്ലുകള്‍ ആരംഭിച്ചതെങ്കിലും ഫലമുണ്ടായില്ല. കെടുകാര്യസ്ഥതയും ഗുണനിലവാരമില്ലായ്മയും ഇവയെ തകര്‍ത്തു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മില്ലുകളില്‍ നിന്നാണ് കേരളത്തിലേക്ക് നൂല്‍ വരുന്നത്.
കൈത്തറി തൊഴിലാളികള്‍ക്ക് നൂറ് ദിവസമെങ്കിലും ജോലി ലഭിക്കാന്‍ ഇവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇതൊന്നും പട്ടിണി അകറ്റാന്‍ പര്യാപ്തമല്ലെന്ന് കൈത്തറി തൊഴിലാളി യൂണിയന്‍(എഐടിയുസി) ജില്ലാ സെക്രട്ടറി ജി ഉദയകുമാര്‍ പറഞ്ഞു. 
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി കൈത്തറി മേഖലയില്‍ ഉണര്‍വ് ദൃശ്യമായിരുന്നതാണ്. എന്നാല്‍ നൂല്‍ കിട്ടാതായതോടെ തൊഴില്‍മേഖല വീണ്ടും സ്തംഭനാവസ്ഥയിലായി. കൈത്തറി നെയ്ത്തുകാര്‍ക്ക് ഗുണനിലവാരം കൂടിയ നൂല്‍ താങ്ങുവിലയ്ക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൈത്തറി മേഖല മറ്റൊരു ദുരന്തത്തിനാകും സാക്ഷ്യം വഹിക്കുകയെന്ന് ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
 

Payyanur Local News കേരള പത്മശാലിയസംഘം സംസ്ഥാന സമ്മേളനം






Payyanur Local News
കേരള പത്മശാലിയസംഘം സംസ്ഥാന സമ്മേളനം



പയ്യന്നൂര്‍: കേരള പത്മശാലിയസംഘം മുപ്പത്തൊന്നാം സംസ്ഥാന സമ്മേളനം പയ്യന്നൂര്‍ ആരാധനാ ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ന് രാവിലെ അഖില ഭാരത പത്മശാലിയ സംഘം വൈസ് പ്രസിഡന്റ്‌ എം. ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാജപ്പന്‍ പിള്ള അദ്ധ്യക്ഷം വഹിച്ചു. അഡ്വ: കെ. വിജയന്‍, ടി.പി. രവീന്ദ്രന്‍ മാസ്റ്റര്‍, സി. ജയചന്ദ്രന്‍, കെ. രാമചന്ദ്രന്‍, ടി.വി. ബാലന്‍ മാസ്റ്റര്‍, ടി.സി. നാരായണന്‍, കെ. അനിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.ടി.വി. രാഘവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. കരുണാകരന്‍ പ്രര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തിലെ പട്ടാര്യ- ദേവാംഗ- ശാലിയ സമുദായങ്ങളുടെ സംയുക്ത വേദിയായ കേരള പത്മശാലിയ സംഘം അഖില ഭാരത പത്മശാലി സംഘത്തിന്‍റെ ഘടകമാണ്. കൈത്തറി നെയ്ത്ത് തൊഴിലായി സ്വീകരിച്ചവരാണ് ഈ സമുദായങ്ങള്‍ . ഈ സമുദായങ്ങളെ ഒ.ഇ.സി. യില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുക, പരമ്പരാഗത തൊഴില്‍ വിഭാഗങ്ങളെന്ന നിലയില്‍ ക്രീമിലെയറില്‍ നിന്ന് ഒഴിവാക്കുക, സച്ചാര്‍ - പാലോളി മോഡല്‍ പാക്കേജ് ഈ സമുദായങ്ങള്‍ക്ക് ഉതകും വിധം നടപ്പാക്കുക, ശാലിയ പൊറാട്ട് കലയെ ഫോക്‌ലോറില്‍ ഉള്‍പ്പെടുത്തി ഈ വിഭാഗത്തിലെ കലാകാരന്മാരെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ശതാഭിഷിക്തനായ കെ. കൃഷ്ണന്‍മാസ്റ്ററെ സമ്മേളനത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ച് ആദരിച്ചു.
Posted By: news desk On: 5/15/2011 11:16:32 AM




സ്വത്വരാഷ്ട്രീയം ഭിന്നതയില്ല

ജി സുധാകരന്‍

ചേര്‍ത്തല

കേവല സ്വത്വ രാഷ്ട്രീയം ഒന്നിന്‍റെയും മോചന മാര്‍ഗമല്ലെന്നും അതിന് നിലനില്‍പ്പില്ലെന്നും സഹകരണ മന്ത്രി ജി.സുധാകരന്‍. കേരള പത്മശാലീയ സംഘം 30 -മത് , സംസ്ഥാന സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുര്‍വര്‍ണ്യത്തിന്‍റെ ആധിപത്യം സാമൂഹ്യ നീതി നിരോധിക്കുന്ന തടവറയാണ് ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചത്. ഇതിന്‍റെ പ്രത്യാഘാതമാണ് ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷത്തിന്‍റെയും പിന്നോക്കാവസ്ഥയ്ക്ക് കാരണം. അതിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടാണ് സാമൂഹ്യനീതിക്കായി രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത്. മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ യോജിച്ചുള്ള മുന്നേറ്റത്തിലൂടെയേ പാവപ്പെട്ടവര്‍ക്ക് മോചനം ലഭിക്കു. പുരോഗമന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബദലല്ല സ്വത്വരാഷ്ട്രീയം. ലിംഗ, ജാതി, ഗോത്രം തുടങ്ങിയ മേഖലയിലെ വേര്‍തിരിവിനെ ആസ്പദമാക്കിയുള്ള സ്വത്വങ്ങളുടെ പേരില്‍ മറ്റു വിഭാഗങ്ങളെ കടന്നാക്രമിക്കുന്നത് സ്വന്തം പുരോഗതിയെ തടയും. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും മറ്റും ജന വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണം കേവല സ്വത്വ രാഷ്ട്രീയത്തിന്‍റെ പരിണത ഫലമാണ്. ചരിത്ര പരമായ കാരണങ്ങളാല്‍ നിലനില്‍ക്കുന്ന അസമത്വം ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ സാധാരണക്കാരുടെ യോജിപ്പ് വളര്‍ത്തുന്നതിനൊപ്പം പിന്നോക്കക്കാരുടെ സ്വത്വത്തെ അംഗീകരിച്ചുകൊണ്ടാകണം സാമൂഹ്യ മാറ്റത്തിനു ശ്രമിക്കാനെന്നു ജി.സുധാകരന്‍.


31 മെയ് 2010 – കേരള പത്മശാലീയ സംഘം മുപ്പതാം സംസ്ഥാന സമ്മേളനം ചേര്‍ത്തലയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...

'പത്മശാലീയ സംഘത്തെ ഒ.ഇ.സി.യില്‍ പെടുത്തണം'


'പത്മശാലീയ സംഘത്തെ ഒ.ഇ.സി.യില്‍ പെടുത്തണം'



വൈക്കം: പട്ടാര്യ, ശാലീയ, ദേവാംഗ സമുദായങ്ങളുടെ സംയുക്ത സംഘടനയായ കേരള പത്മശാലീയ സംഘത്തെ ഒ.ഇ.സി.യില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള പത്മശാലീയ സംഘം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. പരമ്പരാഗത നെയ്ത്തുവ്യവസായത്തെ സംരക്ഷിക്കുക, കൈത്തറിത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കുക, ഹാന്‍ടെക്‌സ്, ഹാന്‍വീവ്, ഖാദിബോര്‍ഡ്, ദേവസ്വം ബോര്‍ഡ്, കൈത്തറി തൊഴിലാളി ക്ഷേമനിധിബോര്‍ഡ് എന്നിവയില്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുക, പരമ്പരാഗത തൊഴില്‍ സമുദായങ്ങള്‍ക്ക് കൊടുക്കുന്ന രീതിയിലുള്ള ഉദ്യോഗ - വിദ്യാഭ്യാസ സംവരണം പത്മശാലീയ സംഘത്തിന്റെ കീഴിലുള്ള പട്ടാര്യ-ശാലീയ -ദേവാംഗ സമുദായങ്ങള്‍ക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ഇക്കാര്യങ്ങള്‍ അടങ്ങിയ നിവേദനം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഒക്ടോബറില്‍ നടത്തും.


സംസ്ഥാന പ്രസിഡന്റ് കെ.കെ.രാജപ്പന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വടയാര്‍ സോമന്‍പിള്ള അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.ഗംഗാധരന്‍പിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. ഉത്തമന്‍പിള്ള, പി.പി. ബാബു, പി. ലക്ഷ്മണന്‍പിള്ള, വിജയന്‍പിള്ള, മോഹനന്‍ പുതുശ്ശേരി, സുധീര്‍, കൃഷ്ണകുമാര്‍, എം.വി.ശിവകുമാര്‍, ചന്ദ്രശേഖരപിള്ള, വി.ബി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഭാരവാഹികളായി വടയാര്‍ സോമന്‍പിള്ള (പ്രസി.), പി.പി. ബാബു (സെക്ര.), മോഹനന്‍ പുതുശ്ശേരി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

ഒറിജിനല്‍ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

പത്മശാലീയ സംഘം ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്
Posted on: 19 Aug 2011


ചേര്‍ത്തല: പട്ടാര്യ, ശാലിയ, ദേവാംഗ സമുദായങ്ങളുടെ സംയുക്തവേദിയായ കേരള പത്മശാലിയ സംഘം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പൂച്ചാക്കലില്‍ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കെ.കെ. രാജപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എസ്. സുരേഷ്ബാബു, ജില്ലാ സെക്രട്ടറി കെ.കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളില്‍ സി.ആര്‍. ഗംഗാധരന്‍പിള്ള, ജി. ബാബുലാല്‍, കെ.കെ. രാജപ്പന്‍പിള്ള, ദിലീപ്കുമാര്‍, അഡ്വ. പി.ടി. രാധാകൃഷ്ണന്‍, ജി. രാധാകൃഷ്ണപിള്ള, ആര്‍. മോഹനന്‍പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.
 
ഒറിജിനല്‍ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday, October 7, 2011

ആര്യപ്രഭ കേഴുകയാണോ....?






ആര്യപ്രഭ കേഴുകയാണോ....?
പ്രിയ സഹോദരരെ !അപ്രിയ സത്യങ്ങളാണെങ്കിലും വേദന ഉളവാക്കുന്ന കാര്യങ്ങള്‍  ചിലത് പറയേണ്ടിവന്നിരിക്കുകയാണ്  ,കൂട്ടായ്മയുടെ പാത ഒരുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന നമ്മുടെ നേതാക്കളെ നാമൊന്നു വിലയിരുത്തേണ്ടാതാണ് ..! , ആഗോളവല്‍കരണം, നമ്മിലും എത്തിച്ചേരേണ്ട കാലം കഴിഞ്ഞു..? നാം ഇന്നും പഴയ നാട്ടു രാജാക്കന്മാരുടെ കാലഘട്ടത്തില്‍ തന്നെയാണ് .ആഗോളവല്‍കരണം പോയിട്ട് കേരള വല്കരണത്തില്‍ പോലും എത്തിച്ചേരാന്‍ നമുക്കുകഴിയുമോ ?നമ്മുടെ സംഘടന തുടക്കം മുതലേ പരിശ്രമിക്കുന്ന ഒത്തൊരുമ, ഒറ്റപ്പെട്ട ചിലരുടെ പിടിവാശിയില്‍ നശിച്ചു പോവുകയാണ് .നാം കേരളം മുഴുവന്‍  ഒന്നായ്‌ നിന്ന് ,ശക്തി തെളിയിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു .ഇന്നുംനാം പഴയകാല്ഘട്ടത്തിന്റെ പിറകില്‍ ഒളിച്ചിരിക്കുന്നു .പണ്ട് നമ്മുടെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിയുമായിരുന്നില്ല .രാജാവിന്റെ കല്പന അനുസരിക്കാന്‍ വിധിക്ക പ്പെട്ടവരായിരുന്നു !.അന്ന് കല്പിച്ചു കിട്ടിയത് കൊണ്ട് കഴിഞ്ഞിരുന്ന നമ്മള്‍ക്കു ,ആവശ്യപ്പെടാനുള്ള അധികാരമോ ,അവകാശമോ ഉണ്ടായിരുന്നില്ല .കിലോമീറ്റര്‍ {മൈലുകള്‍ } മാത്രം ചുറ്റളവില്‍ ഒതുങ്ങുന്ന നാട്ടു രാജാവിന്റെ ആശ്രിതരായിരുന്നു ആന്നു നമ്മള്‍ .കാലമാറ്റം,ജനാധിപത്യത്തിന് വഴിമാറിയപ്പോള്‍ ,നാട്ടിലെ പലമാറ്റങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത് ,പല നാട്ടു രാജ്യങ്ങള്‍ കൂടി ഒന്നായപ്പോള്‍ മാത്രമാണ് കേരള സംസ്ഥാനം നിലവില്‍ വന്നത് .രാജഭരണം അവ്സാനിച്ചപ്പോള്‍ പലമാറ്റങ്ങളും നാട്ടിലുണ്ടായി .മാറ്റത്തിനൊപ്പം പോകാന്‍ എല്ലാവരും തയ്യാറായി .നമ്മളും  നാട്ടിലെ മാറ്റത്തിന്റെ ഒപ്പം മുന്നോട്ടു പോവുകയല്ലേ വേണ്ടത് ?.
കേരളത്തില്‍ ആകമാനം നമ്മുടെ സമുദായം ഒരേ പേരില്‍ പണ്ടും  അറിയപ്പെട്ടിരുന്നില്ല .അതുകൊണ്ടുതന്നെ പ്രാദേശിക നാമങ്ങള്‍ ഇപ്പോഴും നമ്മെ അലട്ടുന്നു .
വടക്ക് ശാലിയ എന്നും മധ്യ കേരളത്തില്‍ പട്ടാര്യ എന്നുംവടക്ക് കിഴക്കുമാറി ദേവാങ്ക എന്നും അറിയപ്പെടുന്നു .
കേരളത്തില്‍ ഇതു പോലെ അനേക സംഘടനകള്‍ ഉണ്ട് ,അവരെല്ലാം കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്‌ ,പല ഉപജാതികള്‍ ഒന്നിച്ചു ചേര്‍ന്ന് സംഘടനാ ബലം ആര്‍ജ്ജിച്ചു .പഴയ നാട്ടു ഭരണം നഷ്ടപെട്ടതോടെ ,ഇന്നു ഭരണ മാറ്റങ്ങളും സംഭവിച്ചു ,കേരളം ഒരു സര്‍ക്കാരിന്‍ കീഴില്‍ വന്നു .ഇന്നു നാം എന്തെങ്കിലും നേടണമെങ്കില്‍ സര്‍ക്കാരിനോട് മുറവിളികൂട്ടണം .
കൂട്ടായ്മ ഇല്ലങ്കില്‍ വനരോദനം മാത്രമാകുംഫലം .
ഈ കാഴ്ചപ്പാടോടെ ,നമ്മുടെ പ്രഗല്‍ഭരായ നേതാക്കള്‍ ,അംഗങ്ങളുടെ അനുവാദത്തോടെ എടുത്ത ആശയമാണ് ഇന്നത്തെ സഘടനാ നാമധേയം.ഒരു പേരിന്റെ പേരില്‍ നാം വേറിട്ട്‌ നില്കേണ്ടതുണ്ടോ? മരണകാര്യങ്ങളിലും , വിവാഹ കാര്യങ്ങളിലും ,ഒരുവേര്‍തിരിവും കാണിക്കാറില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് .പലനേട്ടത്തിനും വേണ്ടി, നമ്മുടെ സമുദായ സംഘടനയുടെ പേര് സ്വികരിക്കുന്നതില്‍  എന്താണ് തെറ്റ്?.ഇന്ന് എല്ലാ കാര്യത്തിനും കേരളമോട്ടുക്ക് ഒരേബലത്തില്‍ നില്കേണ്ടത് ആവശ്യമാണ് .നമ്മള്‍ ഒരുചെറിയ പ്രദേശത്തു മാത്രം ഒതുങ്ങേണ്ടവരല്ല! .എല്ലാവരും ആഗോള തലത്തില്‍ ചിന്തിക്കുമ്പോള്‍ ,നാം കേരളാ തലത്തിലെങ്കിലും ചിന്തിക്കുമെന്നു പ്രത്യാശിക്കാം .വാശിയും ,വൈരാഗ്യവും നല്ലകാര്യത്തിനു വേണ്ടി മാറ്റിവക്കാന്‍ ,നമ്മുടെ പഴമക്കാര്‍ക്ക് കഴിയുമാറാകട്ടേ .  നമ്മുടെ സംഘടനാ നാമദേയം മാത്രമാണ് പത്മശാലിയ എന്നത് .നാം സര്‍ട്ടിഫിക്കറ്റിലും മറ്റും എഴുതുന്നത്‌ അതാതു പ്രാദേശിക പേരുകള്‍ തന്നെയാണ് .ലക്‌ഷ്യം ഒന്നുമാത്രമാണ് .ഒരു സംഘടനാ നാമത്തില്‍ നാം കേരളമൊട്ടുക്കും അറിയപ്പെടണം .നമ്മുടെ സംഘടനാബലം ,സര്‍ക്കാരിനെ അറിയിക്കാന്‍ പോന്ന ശക്തി നാം ആര്‍ജ്ജിക്കണം .അതിനായ് നാം ഒരുമയോടെ ,ഒറ്റക്കെട്ടായ്‌ മുന്നേറണം
ആര്യപ്രഭ 

ആര്യപ്രഭ മാസിക യാഥാര്‍ഥ്യമാവുകയാണ്

ആര്യപ്രഭ മാസിക 
യാഥാര്‍ഥ്യമാവുകയാണ് .
ആര്യപ്രഭയുടെ അച്ചടിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടക്കുകയാണ് ചിലസാങ്കേതിക കാരണങ്ങളാല്‍ , നീണ്ടുപോയ മാസികയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ കാലതാമസം വന്നു .ഉടന്‍ തന്നെ നമ്മുടെ ആര്യപ്രഭ നല്ല കെട്ടിലും ,മട്ടിലും പുറത്തിറങ്ങും .അബ്ഭ്യുദയകാംക്ഷികളായ ,നമ്മുടെ അംഗങ്ങള്‍ അവരുടെ സര്‍ഗഗ  വാസനകള്‍ വികസിപ്പിക്കുവാനും ,എഴുതി പരിചയമുള്ള സര്‍ഗ്ഗ പ്രദിഭകള്‍ വേണ്ടവിധം സഹകരിച്ചും, നമ്മുടെ എളിയ സംരഭത്തെ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസം കമ്മിറ്റിക്ക് ഉണ്ട് ,ആര്യപ്രഭയുടെ പ്രകാശനവും ,നമ്മുടെ "വെബ്‌ സൈറ്റ് "ഉത്ഘാടനവും ഒന്നിച്ചു നിര്‍വഹിക്കണമെന്ന ആഗ്രഹം സഫലമാകുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും കഥ കളും ,കവിത കളും ,ലേഖനങ്ങളും ,photo -കളും, മറ്റ് ആനുകാലികങ്ങളും അയച്ചുതരാന്‍ മടിക്കാതിരിക്കുക .നല്ല ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ പങ്കാളികളാവുക .വളരുക...!വളരാന്‍ അനുവദിക്കുക....!അതിലൂടെ ആനന്ദിക്കുക പരിശ്രമം പാഴാകുകയില്ല....!! അറിവില്ലാത്തവര്‍ക്ക് നല്ലവഴി പറഞ്ഞു കൊടുക്കുക.അറിവി  ലേക്കുളളവഴി അന്യേഷിച്ച്  കണ്ടുപിടിക്കുക.അറിവാണ് സർവ്വം,ലക്‌ഷ്യം കാണുന്നതു വരെ പ്രയത്നിക്കുക .എല്ലാം മംഗളമാകും .    മാസിക 

Wednesday, October 5, 2011

കോട്ടയം ജില്ലാ കമ്മിറ്റി


കോട്ടയം ജില്ലാ കമ്മിറ്റി
 
 കോട്ടയം ജില്ലാ കമ്മിറ്റി വളരെക്കാലമായി പ്രവര്‍ത്തനരഹിതമായിരുന്നു. സംസ്ഥാന പ്രസിടന്റ്റ് ശ്രീ കെ.കെ രാജപ്പന്‍ പിള്ള, വൈ. പ്രസിടന്റ്റ് ശ്രീ സി.ആര്‍ ഗംഗാധരന്‍ പിള്ള, ദക്ഷിണ മേഖല സെക്രട്ടറി  adv . പി .ടി രാധാകൃഷ്ണന്‍ , എറണാകുളം ജില്ലാ പ്രസിടന്റ്റ് ശ്രീ. കെ. ടി . രഘു കല്ലറയ്ക്കല്‍ , കുലശേഖരമംഗലം ശാഖാ പ്രസിടന്റ്റ് ശ്രീ ബി.ബി ബാബു അവര്‍കളുടെ നേതൃത്വത്തില്‍ ആലോചനായോഗം കൂടി. 2011 ആഗസ്റ്റ്‌ മാസം വൈക്കത്ത് ലക്ഷ്മണന്‍ പിള്ളയുടെ വസതിയില്‍ കൂടി യ  യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ , ഉപ അധ്യക്ഷന്‍ , സെക്രട്ടറി , എറണാകുളം ജില്ലാ അധ്യക്ഷന്‍, വിവിധ ശാഖാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. അധ്യക്ഷന്‍ ശ്രീ പി.സോമന്‍ പിള്ള വടയാര്‍ ശാഖ , ഉപ അധ്യക്ഷന്‍ ശ്രീ പി. ലക്ഷ്മണന്‍ പിള്ള, സെക്രട്ടറി ശ്രീ. പി.പി ബാബു , കെ .എസ്‌ മംഗലം ശാഖ, ജോ. സെക്രട്ടറി ശ്രീ . വിജയന്‍ പിള്ള  വൈക്കം ശാഖ , ഖജാന്‍ജി ശ്രീ . മോഹനന്‍ വൈക്കം ശാഖ , കമ്മിറ്റിയംഗങ്ങള്‍, ശ്രീ . വി. കെ ഉത്തമന്‍ പിള്ള കെ.എസ്‌ മംഗലം ശാഖ, വി.ബി മോഹനന്‍ കെ.എസ്‌ മംഗലം , ശ്രീ സുധീര്‍ വൈക്കപ്രയാര്‍ , ശ്രീ. കൃഷ്ണകുമാര്‍ വൈക്കപ്രയാര്‍ , ശ്രീ . ബി. ചന്ദ്ര ശേഖരന്‍ വൈക്കം , ശ്രീ . ശിവകുമാര്‍ വൈക്കം എന്നിവരെ തെരഞ്ഞെടുത്തു . കഴിഞ്ഞമാസം കമ്മിറ്റി കൂടുകയും , ജില്ലാ കണ്‍വെന്ഷന്‍ ഒക്ടോബര്‍ അവസാനമോ , നവംബര്‍  ആദ്യമോ നടത്തുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് ശക്തിപകരാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

Monday, October 3, 2011

മുന്‍ ജനറല്‍ സെക്രട്ട്റി പി വിജയന്‍ പിള്ള

പീ വിജയന്‍ പിള്ള അന്തരിച്ചു
കേരള പത്മശാലിയ സംഘം മുന്‍ ജനറല്‍ സെക്രട്ട്റി   പീ വിജയന്‍ പിള്ള അന്തരിച്ചു [30 /09 /2011 .വെള്ളിയാഴ്ച  വൈകിട്ട് ].വളരെക്കാലം സംഘടനയുടെ എല്ലാമായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ സംഘടനയില്‍ നിന്ന് മാറിനില്ക്കകയായിരുന്നു .സംഘടനയുടെ വളര്‍ച്ചയില്‍ വളരെ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തെ സംഘടന , നിലനില്കുന്നിടത്തോളംകാലം  മറക്കാന്‍ കഴിയില്ല .സംഘടനയുടെ ഒരായിരം  ആധരാജ്ഞലികള്‍ അര്‍പിച്ചുകൊള്ളുന്നു.കുടുബാങ്ങങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു 

കേരള പത്മശാലിയ സംഘം [ KPS ] സംസ്ഥാന കമ്മിറ്റികോഴിക്കോട് ശിക്ഷക് സദനില്‍






അറിയിപ്പ്

കേരള പത്മശാലിയ സംഘം [ KPS ] സംസ്ഥാന കമ്മിറ്റി 09 / 10 /2011 ഞായര്‍ രാവിലെ 10 മണിക്ക് കോഴിക്കോട് ശിക്ഷക് സദനില്‍                                                                                                          മേഖലാ യോഗങ്ങളുടെ പുരോഗതി  വിലയിരുത്തല്‍ ,സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ,  മറ്റു പ്രധാന അജണ്ടകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള യോഗത്തില്‍ എല്ലാവരും എത്തിചേരേണ്ടതാണ്.

ഒരുമയോടെ ഒരേപാതയില്‍ ഒന്നിച്ച്

 എറണാകുളം ജില്ലാ പ്രസിഡന്‍റു ശ്രീ കെ ടി രഘു കല്ലറക്കല്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍02 /10 /2011 ഞായര്‍ വൈകിട്ട് 3 മണിക്ക്." ഒരുമയോടെ ഒരേപാതയില്‍ ഒന്നിച്ച് "എന്ന ആശയത്തോടെ  അരയങ്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തില്‍, നേതൃത്വവുമായ്‌ അകന്നു നില്‍ക്കുന്ന ശാഖ കളെ നേതൃനിരയില്‍ കൊണ്ടുവരാനുള്ള സംസ്ഥാന നേതാക്കളുടെ  പരിശ്രമ ഫലമായ് ചെങ്ങമനാട് ,പെരുമ്പള്ളി ശാഖകളുടെയും ,പറവൂര്‍ ശാഖയും  യോജിച്ചു പോകുന്നതിനായ് , രക്ഷാധികാരി ശ്രീ കൊച്ചുനാരായണന്‍ അവര്‍കളുടെ സാന്നിധ്യത്തില്‍ കീച്ചേരി ശാഖയുടെ നേതൃത്യത്തില്‍ നടത്തിയ യോഗത്തില്‍ , കീച്ചേരി, ചെങ്ങമനാട് ,പാടിവട്ടം ,പെരുമ്പള്ളി ,കാഞ്ഞിരമറ്റം ,പറവൂര്‍ ,പള്ളുരുത്തി,പനങ്ങാട്  ശാഖകള്‍ പങ്കെടുത്തു .   സംസ്ഥാന പ്ര സിഡന്‍റു ശ്രീ കെ കെ രാജപ്പന്‍ പിള്ള ,സംസ്ഥാന വൈ :പ്ര സിഡന്‍റു ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,ദക്ഷിണാ മേഖല സെക്രെടറി adv :പി ടി രാധാകൃഷ്ണന്‍,ജില്ല വൈ :പ്രസിഡന്‍റു ശ്രീ ശ്രീധരന്‍പിള്ള ,ജില്ലാ  ജോ :സെക്രടറി ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള,മുന്‍ ജെ :സെക്രട്ടറി ശ്രീ പി എം കൃഷ്ണന്‍ കുട്ടി   എന്നിവര്‍ പ്രസംഗിച്ചു .എല്ലാ ശാഖാപ്രധിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു .   അകന്നുനിന്നു കുറ്റപ്പെടുത്തുന്ന പ്രവണത മാറ്റിവച്ചു, ഒന്നിച്ചു നിന്ന് വരുംതല മുറക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍,അത് ഒരുവലിയ നേട്ടമായ് നിലനില്‍ക്കും ,അല്ലാതെ പിടിവാശിയുടെ നടുത്തളത്തില്‍ ഉറച്ചിരുന്നു കൂട്ടായ്മ നശിപ്പിക്കുന്നവര്‍ ,വരും തലമുറയോട് ചെയ്യുന്ന കൊടും വഞ്ചന യാണെന്ന് മനസിലാക്കി, മുന്നേറണമെന്ന പരസ്പര ധാരണ, ശാഖാ ഭരണനേതാക്കള്‍ അംഗങ്ങളെ ധരിപ്പിച്ചു മുന്നേറേണ്ട താണ്‌ ,അംഗങ്ങളിലെ തെറ്റി ദ്ധാരണകള്‍ മാറ്റി  ,ഒന്നായി പ്രവര്‍ത്തിക്കാന്‍ ഉതകുംവിധം മുന്നോട്ടു പോകാമെന്ന ധാരണയില്‍ യോഗം വൈകിട്ട്  6 മണിക്ക് പിരിഞ്ഞു   .    
  ജില്ലാ സെക്രെട്ടറി ശ്രീ പി ജി മുകുന്ദന്‍ സ്വാഗതം പറഞ്ഞു കീച്ചേരി ശാഖാ പ്രസിഡന്‍റു ശ്രീ രമേശന്‍ കൃത്ജത പറഞ്ഞു