എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, May 26, 2015

പാടിവട്ടം ശാഖാ കമ്മിറ്റി(ന:-2 )

പാടിവട്ടം ശാഖാ കമ്മിറ്റി(ന:-2 )
പത്മശാലിയ സംഘം പാടിവട്ടം 7-)0 നമ്പർ ശാഖാ കമ്മിറ്റി 2015 മെയ്‌ 26-നു വൈകിട്ട് 6-മണിക്ക് ശാഖാ ഹാളിൽ നടന്നു.
മലപ്പുറം ജില്ലയിൽ താനൂരിൽ നടക്കുന്ന 35-മത് സമസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ അംഗങ്ങളെ അണിനിരത്തുക,ശാഖയുടെ മറ്റു വികസന പ്രശ്നങ്ങളിൽ ആടിയന്തിരമായി ശ്രദ്ധവയ്ക്കുക.
ശാഖാ ഭാരവാഹികളുടെ ഉത്തരവാദിത്വങ്ങൾ, ബോധവല്ക്കരണം മുതലായവ ശാഖയുടെ പ്രവർത്തനപരമായ കാര്യങ്ങളുമായിരുന്നു പ്രധാന വിഷയങ്ങൾ.
സമ്മേളനത്തിന് പോകാൻ തയ്യാറായി വരുന്ന അംഗങ്ങളെ ശാഖാ ചെലവിൽ കൊണ്ടുപോകാൻ തീരുമാനിച്ചു.അംഗ സംഖ്യ കൂടിയാൽ,പ്രത്യേകം ബസ്സ്‌ ഏർപ്പാടാക്കാൻ തീരുമാനിച്ചു.
അംഗ സംഖ്യ കുറവായാൽ ചെലവ് കുറയ്ക്കൽ ഭാഗമായി,തീവണ്ടി മാർഗ്ഗം പോകാമെന്ന അഭിപ്രായം  കമ്മിറ്റി പാസാക്കി.
എറണാകുളം സൗത്ത് റെയിൽവേ സ്റേറഷനിൽ നിന്നും രാവിലെ 6-50-നു പുറപ്പെടുന്ന ഇൻറെർസിറ്റി എക്സ്പ്രസ്സിന് പോകാൻ തയ്യാറായി,എല്ലാവരും സൗത്ത് റെയിൽവേ സ്റേറഷനിൽ എത്തി ചേരാൻ ആവശ്യപ്പെടുകയുമുണ്ടായി.
ഏതു കാരണത്താലുംഈ വിവരം അറിയാത്തവർ ഇതൊരു അറിയിപ്പായി കണക്കാക്കി സഹകരിക്കുക.
പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ അദ്ധ്യാക്ഷനായ കമ്മിറ്റിയിൽ സെക്രട്ടറി K കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു കമ്മിറ്റിയംഗം മനീഷ് കൃതജ്ഞത പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@ 
ആര്യപ്രഭ 

No comments: