എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, May 28, 2012

(KPS) കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു ബാലരാമപുരത്ത് വച്ചു 2012-മേയ് 26,27-ശനി,ഞായാര്‍ ദിവസങ്ങളില്‍ നടന്നു .
ഞായാറാഴ്ച ബാലരാമപുരത്തെ തെരുവീഥികളെ പുളകം കൊള്ളിച്ച ഉജ്ജ്വല പ്രകടനത്തോടെ സമ്മേളനം ആരംഭിച്ചു.
26-നുബഹു:കേരള നിയമസഭ സ്പീക്കര്‍ കാര്‍ത്തികേയന്‍ സംസ്കാരിക സമ്മേളനം ഉത്ഘാടനം
ചെയ്തു .പിന്നോക്ക വിഭാഗങ്ങള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വിദ്യാഭ്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയാല്‍
അംഗീകാരം തരുന്നതില്‍ ഗവണ്മന്റിന്റെ ഭാഗത്ത്‌ ഒരു വീഴ്ചയും ഉണ്ടാകുകില്ല.
സമുദായത്തെ OEC ലിസ്റ്റില്‍ പെടുത്തുന്നതിനു അനുകൂല നിലപാട് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് ചട്ടം മാനിച്ചു കൂടുതല്‍ സംസാരിക്കുന്നത് ശരിയല്ല .സംഘടനക്കു ഗുണകരമായ ആശയങ്ങള്‍ പ്രാവര്‍ത്തിക മാക്കുന്നതിന്റെ ആവശ്യകത
അദ്ദേഹം എടുത്തു പറഞ്ഞു .MBCF ജ :സെക്രട്ടറി കുട്ടപ്പചെട്ടിയാര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .വണികവൈശ്യ സംഘം പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ സമുദായം ഇന്നു വരിച്ചിട്ടുള്ള
നേട്ടത്തിന്റെ പിന്നിലെ പരിശ്രമങ്ങള്‍ വിവരിച്ചു . ഗവണ്മന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളും വിവരിച്ചു .ലക്‌ഷ്യം കണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ പലതും നേടാന്‍ കഴിയും .അതെല്ലാം പത്മശാലിയ സംഘത്തിനും അതിവിദൂരമല്ല .അതുനേടിത്തന്നെ ആകണം .അദ്ദേഹം ദീര്‍ഘമായ പ്രസംഗത്തില്‍ പലതും പരാമര്‍ശിച്ചു .
കേരളപത്മ ശാലിയ സംഘം പ്രസിഡന്റ് രാജപ്പന്‍ പിള്ള രോഗം മൂലം ആശുപത്രിയില്‍ ആയതിനാല്‍ ,വൈ : പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള അദ്ദ്യക്ഷനായിരുന്നു .വൈ : പ്രസിഡന്റ് രവീന്ദ്രന്മാസ്റെര്‍ , ABPS വൈ : പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ ,


Thursday, May 24, 2012

ഞാറക്കല്‍ ശാഖാ 32-മത് പൊതുയോഗം നടത്തി

ഞാറക്കല്‍ ശാഖാ 32-മത് പൊതുയോഗം 20-05-2012-ന് ഞായര്‍ പകല്‍ 10-നു ശാഖാ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ,ശാഖാ പ്രസിഡന്റ് 
കെ പി മോഹനന്റെ അദ്ധ്യക്ഷതയില്‍ നടത്തി .
സംസ്ഥാന വൈ: പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള ഉത്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ്  രഘു കല്ലറയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .റിപ്പോര്‍ട്ട് സെക്രട്ടിയും, കണക്കു ഖജാജിയും അവതരിപ്പിച്ചു .ചര്‍ച്ചക്ക് ശേഷം പാസാക്കി .
ശാഖയിലെ വിദ്യാര്‍ഥികള്‍ക്ക് ശാഖാ പ്രസിഡന്റ് ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങള്‍
ജില്ലാ പ്രസിഡന്റില്‍ നിന്നും വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി .സെക്രട്ടറി സ്വാഗതവും ട്രെഷറര്‍ കൃതജ്ഞതയും പറഞ്ഞു 
പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു   
പ്രസിഡന്റ്                                            :കെ പി മോഹനന്‍പിള്ള
വൈ: പ്രസിഡന്റ്                                  :
സെക്രട്ടറി                                            :രവിന്ദ്രന്‍ പിള്ള 
ജോ:സെക്രട്ടറി                                    :
ഖജാന്‍ജി                                           :ചന്ദ്രന്‍പിള്ള 

32- മത് ആലപ്പുഴ ജില്ലാ സമ്മേളനം

32- മത് ആലപ്പുഴ ജില്ലാ സമ്മേളനം ചേര്‍ത്തല, തുറവൂര്‍ , വളമംഗലം ശാഖാ ഹാളില്‍ 29-04-2012-
ഞായറാഴ്ച നടന്നു .
സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള,സംസ്ഥാന വൈ: പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ ,സംസ്ഥാന ട്രഷറര്‍ ശ്രീ ആര്‍ മോഹനന്‍ പിള്ള ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ കെ റ്റി രഘു ,ശ്രീ ജി ബാബുലാല്‍ , ജില്ലാമഹിളാപ്രസിഡന്റ് ശ്രീമതി എം കെ അംബുജം  എന്നിവര്‍ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീഎസ് ഗോപാലകൃഷ്ണ പിള്ള അദ്ദ്യക്ഷനായിരുന്നു .സംസ്ഥാനപ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള ഉത്ഘാടനം നടത്തി .ജില്ലാ വൈ: പ്രസിഡന്റ് ശ്രീ സുരേഷ് ബാബു സ്വാഗതം പറഞ്ഞു .ജില്ലാ സെക്രട്ടറി ശ്രീ കെ കെ സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ,ജില്ലാ ട്രഷറര്‍ ശ്രീ ജി രാധാകൃഷ്ണന്‍ കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു .ജില്ലാ ജോ:സെക്രട്ടറി
ശ്രീ കെ പി നാരായണപിള്ള കൃതജ്ഞത പറഞ്ഞു .
പുതിയ തെരഞ്ഞെടുക്കപെട്ട ആലപ്പുഴ ജില്ലാ ഭാരവാഹികള്‍ :-
പ്രസിഡന്റ്                     :ശ്രീ എസ് ഗോപാലകൃഷ്ണ പിള്ള
വൈ: പ്രസിഡന്റ്           :ശ്രീ സുരേഷ് ബാബു
സെക്രട്ടറി                      :ശ്രീ കെ കെ സുബ്രഹ്മണ്യന്‍
ജോ:സെക്രട്ടറി              :ശ്രീ അജിത്കുമാര്‍
ട്രഷറര്‍                            :ശ്രീ ജി രാധാകൃഷ്ണന്‍
കമ്മിറ്റി അംഗങ്ങള്‍        :ശ്രീ പി റ്റി സതീശന്‍ 
                                         :ശ്രീ കെ പി നാരായണപിള്ള 
                                         :ശ്രീ കെ പി മനോഹരന്‍ 
                                         :ശ്രീ രാജശേഖരന്‍ പിള്ള 
                                         :ശ്രീ ശശിധരന്‍ പിള്ള 
                                         :ശ്രീ ഗോവര്‍ദ്ധനന്‍ 


Tuesday, May 22, 2012

കാഞ്ഞിരമറ്റംKPS ശാഖാ നമ്പര്‍ 9 -ലെ വിശേഷാല്‍ പൊതുയോഗം

കാഞ്ഞിരമറ്റംKPS ശാഖാ നമ്പര്‍ 9 -ലെ 
വിശേഷാല്‍ പൊതുയോഗം
2012 ജൂണ്‍ 03 ഞായറാഴ്ച പകല്‍ 02 മണിക്ക് 
സമാജം മിനി ഓഡിറ്റോറിയത്തില്‍ .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷതയില്‍ കുമാരി എന്‍ ജി പ്രസീത യുടെ ഈശ്വര പ്രാര്‍ത്ഥന യോടെ യോഗം ആരംഭിക്കും .ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്സ് കുര്യാക്കോസ് ഉത്ഘാടനം ചെയ്യും .വിദ്യാഭ്യാസ സ്കോളര്‍ ഷിപ്പ് ,സാമ്പത്തിക സഹായം ,പഠനോപകരണ വിതരണം സംസ്ഥാന ട്രഷറര്‍
 ആര്‍ മോഹനന്‍ പിള്ള നിര്‍വ്വഹിക്കുന്നതും,
റിട്ടേ :ഹെഡമിസ്ട്രസ്  വി കെ സുമതി ടീച്ചര്‍ , 
KPS കീചേരി ശാഖാപ്രസിഡന്റ്  പി യു രമേശന്‍ ,
പെരുമ്പള്ളി ശാഖാ സെക്രട്ടറി വി കെ ഗോപാലകൃഷ്ണന്‍ ,
KPS യുവജന കണ്‍വീനര്‍ കെ എസ്സ് സുരേഷ് ,
വനിതാ കണ്‍വീനര്‍ ഉഷാസോമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ശാഖാ വൈ : പ്രസിഡന്റ് ഇ പി രഘുനാഥ് സ്വാഗതവും ,ശാഖാ സെക്രട്ടറി പി എസ്സ് സുരേന്ദ്രന്‍ കൃതജ്ഞതയും പറയും .
എല്ലാ സമുദായസ്നേഹികളും പങ്കെടുത്തു
 വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
  

Sunday, May 6, 2012

32- മത് കോട്ടയം ജില്ലാ സമ്മേളനം

32- മത് കോട്ടയം ജില്ലാ സമ്മേളനം 13-05-2012- ഞായറാഴ്ച വൈക്കം 40-നമ്പര്‍ ശാഖയില്‍  വച്ചു നടത്തുന്നു .
 സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്നു.(വിശദമായ റിപ്പോര്‍ട്ടുകള്‍ ഉടനെ ) 

Monday, April 30, 2012

(KPS) 32 -മത് എറണാകുളം ജില്ലാ സമ്മേളനം

കേരള പത്മശാലിയ സംഘം (KPS) 32 -മത് എറണാകുളം ജില്ലാ സമ്മേളനം 29 -04 -2012 -നു  എടയാര്‍ BMS മന്ദിരത്തില്‍ രാവിലെ 9 -30 -നു ആരംഭിച്ചു.
എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ രഘുകല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈ:പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ മുഖ്യ പ്രഭാഷകാനായിരുന്നു.
സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിമാരായിരുന്ന ശ്രീ പി എം കൃഷ്ണന്‍കുട്ടി ശ്രീ സി കെ ചന്ദ്രബോസ് ,എടയാര്‍ ശാഖാ പ്രസിഡന്റ് ശ്രീ രാജപ്പന്‍ പിള്ള ,ഞാറക്കല്‍ ശാഖാ പ്രസിഡന്റ്ശ്രീ കെ പി മോഹനന്‍ പിള്ള ,യുവജന കണ്‍വീനര്‍ ശ്രീ രതീശ് ,മറ്റു മഹിളാ
ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു .ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഖജാന്‍ജി വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ചു .ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി .ടെന്നിക്കൊയ്റ്റ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ നമ്മുടെ സമുദായത്തിലെ
കാഞ്ഞിരമറ്റം ശാഖ അംഗമായ ഉഷാസോമന്‍ ദമ്പതികളുടെ പുത്രി കുമാരി ആദിത്യാസോമനെ ജില്ലാ പ്രസിഡന്റ് ശ്രീ രഘുകല്ലറയ്ക്കല്‍ CASH അവാര്‍ഡും sheeldum നല്‍കി ആദരിച്ചു.
വളരാന്‍ വിതുമ്പുന്ന പ്രതിഭകളെ അറിഞ്ഞു പ്രോത്സാഹനം നല്‍കേണ്ടുന്ന ആവശ്യം നമ്മുടെ ഭാഗത്ത്  നിന്ന് ഉണ്ടാകണം. അതിലൂടെ പുതുതലമുറ നമ്മുടെ സംഘടനയോട് കൂടുതല്‍ അടുക്കുകയും,കൂറ് പുലര്‍ത്തുകയും ചെയ്യുകയുള്ളൂ .ആദരിക്കല്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു .
പ്രിസൈഡിംഗ് ഓഫീസര്‍ കൂടിയായ ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ വൈ:പ്രസിഡന്റ് ശ്രീശ്രീധരന്‍ പിള്ള സ്വാഗതം ആശംസിക്കുകയും ,ജില്ലാ ജോ :സെക്രെട്ടറി ശ്രീ ജനാര്‍ദ്ദനന്‍ പിള്ള കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു .
പുതുതായി തെരഞ്ഞെടുക്കപെട്ട ഭാരവാഹികള്‍ :-
പ്രസിഡന്റ്                    :ശ്രീ രഘുകല്ലറയ്ക്കല്‍
വൈ:പ്രസിഡന്റ്            :ശ്രീശ്രീധരന്‍ പിള്ള
സെക്രെട്ടറി                   : ശ്രീ പി ജി മുകുന്ദന്‍ 
ജോ :സെക്രെട്ടറി           :ശ്രീ പി എം കൃഷ്ണന്‍കുട്ടി
ഖജാന്‍ജി                      :ശ്രീ ജനാര്‍ദ്ദനന്‍ പിള്ള
കമ്മിറ്റി അംഗങ്ങള്‍       : 






എറണാകുളം ജില്ലാ സമ്മേളനം ഉത്ഘാടന പ്രസംഗം നിര്‍വഹിക്കുന്ന സംസ്ഥാന വൈ:പ്രസിഡന്റ് ശ്രീ സി ആര്‍  ഗംഗാധരന്‍ പിള്ള




സംസ്ഥാന ഉപാദ്ധ്യക്ഷന്‍ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നു .വേദിയില്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍, ജില്ലാ പ്രസിഡന്റ് ശ്രീരഘുകല്ലറക്കല്‍ ,ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍ ,ജില്ല വൈ:പ്രസിഡന്റ്ശ്രീ ശ്രീധരന്‍ പിള്ള ,ജോ:സെക്രട്ടറി
ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള ,ഖജാന്‍ജി ശ്രീ ഇ പി രഘുനാഥ് ,
എടയാര്‍ ശാഖാ പ്രസിഡന്റ് ശ്രീ രാജപ്പന്‍ പിള്ള ,ഞാറക്കല്‍ ശാഖാ പ്രസിഡന്റ് ശ്രീകെ പി മോഹനന്‍ പിള്ള ,എടയാര്‍ ശാഖാ സെക്രട്ടറി ശ്രീ രാജു .











കായിക മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍നേടിയ കാഞ്ഞിരമറ്റം ശാഖാ അംഗം കുമാരി ആദിത്യാ സോമന്‍ .   

 കുമാരി ആദിത്യാ സോമന്‍ ക്യാഷ് അവാര്‍ഡും ,ഷീല്‍ഡും ജില്ലാ പ്രസിഡന്റില്‍ നിന്നും വാങ്ങി , ആദരിച്ച ചടങ്ങില്‍ സംസാരിക്കുന്നു.







Sunday, April 29, 2012

32-മത് ഏറണാകുളം ജില്ലാ സമ്മേളനം

 32-മത് ഏറണാകുളം ജില്ലാ സമ്മേളന ദൃശ്യങ്ങള്‍ :-


അദ്ധ്യക്ഷ പ്രസംഗം:- ജില്ലാ പ്രസിഡന്റ്  രഘുകല്ലറയ്ക്കല്‍  


ഞാറക്കല്‍ ശാഖാ പ്രസിഡന്റ് കെ പി മോഹനന്‍ ആശംസകള്‍അര്‍പ്പിച്ചു സംസാരിക്കുന്നു .









കൊച്ചി സിറ്റി യുണിറ്റു പ്രതിനിധി  രഘുനാഥ് ചോയ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുന്നു




കാഞ്ഞിരമറ്റം ശാഖാ പ്രതിഭ സ്വര്‍ണ്ണ മെഡല്‍ 
ജേദാവായ കുമാരി ആദിത്യസോമനു പാരിതോഷികങ്ങള്‍ നല്‍കി
ജില്ലാ പ്രസിഡന്റ് ആദരിക്കുന്നു .








ജില്ലാസെക്രട്ടറി പി ജി മുകുന്ദന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നു .