എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, June 7, 2015

പാടിവട്ടം ശാഖാ കമ്മിറ്റി(3)

പാടിവട്ടം ശാഖാ കമ്മിറ്റി(3)
2015 ജൂണ്‍ 07 -നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശാഖാ ഹാളിൽ ശാഖാ പ്രസിഡണ്ട് 
രഘു കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ 
ശാഖാ കമ്മിറ്റി ആരംഭിച്ചു.
35-മത് സംസ്ഥാന സമ്മേളനം അവലോകനം നടത്തി.
പാടിവട്ടം ശാഖയിൽ നിന്ന് അഞ്ചു പേരിൽ കൂടുതൽ പങ്കെടുത്തു.എറണാകുളം ജില്ലാ സെക്രട്ടറി പങ്കെടുത്തില്ല.
ജില്ലാ ട്രഷറർ,വൈ:പ്രസിഡണ്ടും,ജില്ലാ പ്രസിഡണ്ടുംപങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
ജില്ലയുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.   
സംസ്ഥാന തെരഞ്ഞെടുപ്പിൽ ജില്ലാ പ്രാതിനിധ്യം കാണാത്തതിൽ ഖേദമുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്ന നമ്മുടെ പ്രതിനിധികൾ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കേണ്ടവരും,അംഗങ്ങൾക്ക് മാതൃകയാകേണ്ടവരുമാണ്.ഭരണഘടനയ്ക്ക് വില കല്പ്പിക്കാത്ത ഭരണ സാരഥികളെ കണ്ടു പഠിക്കാൻ അംഗങ്ങളെ ഉത്ഘോഷിക്കുകയാവരുത്.
ബൈലൊ അനുശാസിക്കുന്നവ അനുസരിക്കാൻ സ്ഥാന വലിപ്പം നോക്കാതെ എല്ലാവരും തയ്യാറാകണം.
സ്തുതിപാടകർ മാത്രമാവരുത് ഭരണ കർത്താക്കൾക്കു ചുറ്റും?വിമർശനാന്മക മനോഭാവം ആവാം തീഷ്ണമാവരുത്!!
ആഗ്സ്റ്റു 28-നു ശാഖ കുടുബ സംഗമം നടത്താൻ തീരുമാനിച്ചു.
നാളിതുവരെ ഉന്നത സ്ഥാനങ്ങളിൽ വിരാജിച്ചു,കിട്ടിയ അവസരത്തിൽ കൈവന്ന ശാഖയുടെ പണം,കൈവശം വച്ചു അവധി പറഞ്ഞു,തിരികെ തരാതിരിക്കുന്ന മൂന്നു  മാന്യന്മാരെ നേരിൽ കാണാനും,അതിനുശേഷം പൊതുയോഗ തീരുമാനം നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. 
ശാഖാ കമ്മിറ്റി അംഗങ്ങൾ കമ്മിറ്റിയിൽ കൃത്യമായി ഹാജരാകാതെ സ്ഥാനത്തു തുടരുന്നത് ശരിയല്ല,മൂന്നു കമ്മിറ്റികളിൽ അടുപ്പിച്ചു ഹാജരാകാത്തവരെ ഒഴിവാക്കുന്നതിന് പകരം തല്ക്കാലം അയോഗ്യരായി കണക്കാക്കാൻ തീരുമാനിച്ചു.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ 
തുടർ പ്രവർത്തനങ്ങൾക്ക് 
സർവ്വ വിധ പിന്തുണയും പാടിവട്ടം ശാഖാ 
കമ്മിറ്റി പ്രഖ്യാപിച്ചു.
ശാഖാ സെക്രട്ടറി K.കൃഷ്ണകുമാർ സ്വാഗാതാവും,കമ്മിറ്റി അംഗം ശ്രീകുമാർ കൃതജ്ഞതയും പറഞ്ഞു.
########################################
ആര്യപ്രഭ

No comments: