എറണാകുളം ജില്ലാ 2014-15-ലെ വിദ്യാഭ്യാസ അവാർഡു വിതരണം നടത്തി.ഉയർന്ന മാർക്ക് വാങ്ങി പാസ്സായ വിദ്യാർത്ഥികളെ അനുമോദിച്ചു.
2015-ജുലൈ 26-നു രാവിലെ 9-30-ന് ജില്ലാ പ്രസിഡണ്ട് പതാക ഉയർത്തി വിദ്യാഭ്യാസ അവാർഡു വിതരണ-യുവജന മഹിളാ സമ്മേളനം ആരംഭിച്ചു.എടയാർ ഇരവികുളങ്ങര ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് രഘു കല്ലറയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ മുൻ സംസ്ഥാന പ്രസിഡണ്ട് KK രാജപ്പൻ പിള്ള നിലവിളക്കു കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിമോദ് കുമാർ,തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ പിള്ള,സമാസ്ഥാന മുൻ ഉത്തര മേഘലാ സെക്രട്ടറി
P പ്രദീപ് കുമാർ,എറണാകുളം മുൻ ജില്ലാ പ്രസിഡണ്ട് P ജനാർദ്ധനൻ,സംസ്ഥാന കമ്മിറ്റി അംഗം EP രഘുനാഥ്,എടയാർ ശാഖാ പ്രസിഡണ്ട് രാജപ്പൻ പിള്ള,കാഞ്ഞിരമറ്റം ശാഖാ പ്രസിഡണ്ട് CR രാധാകൃഷ്ണൻ,പാടിവട്ടം ശാഖാ സെക്രട്ടറി K കൃഷ്ണകുമാർ,പള്ളുരുത്തി ശാഖാ വൈ:പ്രസിഡണ്ട് ശശിധരൻ പിള്ള,സംസ്ഥാന യുവജന ജനറൽ കണ്‍വീനർ കണ്ണൻ,സംസ്ഥാന യുവജന ജോ:കണ്‍വീനർ രതീഷ്,ജില്ല മഹിളാ പ്രസിഡണ്ട് രാധാമണി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജില്ലയിലെ ഒട്ടുമിക്ക ശാഖ കളുടേയും സാന്നിധ്യവും, സഹകരണവും ഉണ്ടായതിൽ സന്തോഷമുണ്ട്.മഹത്തായ ഈ പരിപാടി നടത്താൻ അകമഴിഞ്ഞു പ്രവർത്തിച്ച എടയാർ ശാഖാ കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ജില്ലയിലെ +2,SSLC പാസ്സായ എല്ലാ കുട്ടികൾക്കും പ്രോത്സാഹന കാഷ് അവാർഡു നല്കി ആദരിച്ചു.ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് ഒന്നും,രണ്ടും സ്ഥാനങ്ങൾക്ക് കാഷ് അവാർഡു നല്കി ആദരിച്ചു.
ഉച്ചഭക്ഷണ ശേഷം യുവജന-മഹിളാ വിഭാഗം തെരഞ്ഞെടുപ്പു നടന്നു.
പുതിയ ഭാരവാഹികളെ വഴിയെ വെളിപ്പെടുത്തുന്നതാണ്.
ജില്ലാ സെക്രട്ടറി PG മുകുന്ദൻ സ്വാഗതവും,ട്രഷറർ രാജൻ പട്ടാരി കൃതജ്ഞതയും പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ