എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, July 20, 2015

എറണാകുളം ജില്ലാ കമ്മിറ്റി!

എറണാകുളം ജില്ലാ കമ്മിറ്റി!
2015-ജൂലൈ 19-നു ഞായറാഴ്ച വൈകിട്ട് 4-മണിക്ക് പാടിവട്ടം ശാഖാ ഹാളിൽ ജില്ലാ പ്രസിഡണ്ട് 
രഘു കല്ലറയ്ക്കൽ-ൻറെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി കൂടുകയുണ്ടായി.
ജില്ലാ വിദ്യാഭ്യാസ അവാർഡു വിതരണം 2015-ജൂലൈ 26-നു എടയാർ ശാഖയിൽ ഇരവികുളങ്ങര ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ രാവിലെ ആരംഭിക്കുന്ന വിവരം എല്ലാവരെയുംനോട്ടീസ് മൂലം അറിയിച്ചതായി സെക്രട്ടറി വെളിപ്പെടുത്തി.
ജില്ലയിൽ +2,SSLC പാസ്സായ അവാർഡിനു  അപേക്ഷിച്ച നാൽപ്പത്തിഅഞ്ചിനുമേൽ കുട്ടികൾ ഉള്ളതായി കമ്മിറ്റിയെ ബോധ്യപ്പെടുത്തി.
ജില്ലയുടെ സാമ്പത്തിക നില പരിതാപകരമാണെന്നും അഭ്യുതയകാംക്ഷികൾ കൈ അയച്ചു സഹായിക്കാൻ തയ്യാറായില്ലങ്കിൽ ദൈനം ദിനകാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും സെക്രട്ടറി അറിയിച്ചു.എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് R മോഹനൻ പിള്ളയുടെയും,ജില്ലാ പ്രസിഡണ്ട് 
രഘു കല്ലറയ്ക്കലിന്റെയും,ദക്ഷിണ മേഘലാ സെക്രട്ടറി PP ബാബു,ജില്ലാ സെക്രട്ടറി PG മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ കീച്ചേരി ശാഖയുടെ ക്ഷണപ്രകാരം വിളിച്ചു കൂട്ടിയ കമ്മിറ്റിയിൽ സംഘടനാ പ്രവർത്തന രീതികളും,ബൈലൊ വ്യവസ്ഥകളും മനസ്സിലാക്കി കൊടുക്കാൻ കഴിയുകയും,അതിൻ പ്രകാരം കീച്ചേരി ശാഖ മേല്ഘടകങ്ങളുമായി സഹകരിച്ചു പോകാൻ സാമ്മതിക്കുകയുമായിരുന്നു.
കീച്ചേരി ശാഖയുടെ സംയോജിതമായ തീരുമാനം കമ്മിറ്റി ഒന്നായി അഭിനന്ദിക്കുകയും ചെയ്തു.
പത്മശാലിയ സംഘം എന്നത് സംഘടനാ നാമദേയം മാത്രമാണ്ജാതി പേരല്ല,നമ്മുടെ ജാതി പ്പേര് പട്ടാര്യൻ എന്നു തന്നെയെന്ന തിരിച്ചറിവും,മറ്റു ചില കാര്യങ്ങളിൽ ഉണ്ടായിരുന്ന സംശയങ്ങളും കമ്മിറ്റി അംഗങ്ങൾക്ക് മനസ്സിലാക്കാൻ സമയം ഉണ്ടാക്കി സഹകരിച്ച കീച്ചേരി ശാഖാ കമ്മിറ്റിയെ ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
ജില്ലാ സെക്രട്ടറി PG മുകുന്ദൻ സ്വാഗതവും,ജില്ലാ ട്രഷറർ രാജൻ പട്ടാരി കൃതജ്ഞതയും പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

No comments: