എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, July 1, 2015

കേരള പത്മശാലിയ സംഘം 6-നമ്പർ പെരുമ്പള്ളി ശാഖ

കേരള പത്മശാലിയ 
                   സംഘം 6-൦നമ്പർ ശാഖ !!
കേരള പത്മശാലിയ സംഘം 6-നമ്പർ ശാഖയായ പെരുമ്പള്ളി ശാഖാ പ്രവർത്തനം, 
കാലങ്ങളായി അംഗങ്ങളുടെ താല്പ്പര്യത്തോടെ തുടരുകയായിരുന്നു.
ഭാരവാഹികളിൽ ചിലരുടെ വിഭാഗീയത,ശാഖാ പ്രവർത്തനം മന്ദഗതിയിൽ പോകുന്നതിനു വഴി തെളിക്കുകയും ചെയ്തു.
അധികാര കൈമാറ്റത്തിന് തയ്യാറല്ലാത്ത ഭാരവാഹികളിൽ ചിലർ സംഘത്തിന്റെ കൂട്ടായ പ്രവർത്തനം താളം തെറ്റിക്കുകയും,മറ്റുള്ളവരെ വിഭാഗീയതയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യാൻ കാരണമായി.
പത്മശാലിയ സംഘം ഔദ്യോഗിക രേഖകൾ കൈവശം വച്ചവരെ തന്ത്ര പൂർവ്വം പുറത്താക്കി ഫലത്തിൽ മറ്റുള്ളവർ കാര്യക്കാരായി.
പത്മ ശാലിയ സംഘത്തിന്റെ രേഖകൾ ഉപേക്ഷിച്ച്-6-൦ നംബർ പട്ടര്യ സമാജത്തിന്  അവർ രൂപം കൊടുത്തു.
പട്ടാര്യ സമാജം എന്ന ബോർഡ് വച്ച് പ്രവർത്തനമാരംഭിച്ചവർ,മേൽ ഘടകങ്ങളുമായി നാളിതുവരെ ബന്ധപെട്ടിട്ടില്ല.
കേരള പത്മശാലിയ സംഘം ആറാം നമ്പർ ശാഖ സംബന്ധമായ ഒരു കാര്യങ്ങളിലും ജില്ലാ-സംസ്ഥാന ഘടകങ്ങളെ ബന്ധപ്പെടുത്തുകയോ,  അറിയിക്കുകയോ ചെയ്തിട്ടില്ല.
സഹകരിച്ചു മുന്നേറണം എന്ന നല്ല മനസ്സോടെ ശാഖാ ഭാരവാഹികളുമായി കഴിഞ്ഞ പല വർഷങ്ങളായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ച ജില്ല-സംസ്ഥാന ഭാരവാഹികൾക്ക് അധിക്ഷേപവും,
നിസഹകരണവും മാത്രമാണ് കിട്ടിയിട്ടുള്ളത്.
എന്നിട്ടും,സംഘടനയുടെ പ്രവർത്തനം വിപുലമാക്കാൻ അവരുമായി  സഹകരിക്കാൻ നിരന്തരം  ശ്രമിക്കുകയുണ്ടായി.
വിഫല ശ്രമമാണെന്ന വിശ്വാസത്താൽ ശ്രമങ്ങൾ  അവസാനിപ്പിച്ചു.
ഇപ്പോൾ പെരുമ്പള്ളിയിലെ മിടുക്കരായ 
ചെറുപ്പക്കാർ പത്മ ശാലിയ സംഘം 
ജില്ലാ-സംസ്ഥാന ഘടകങ്ങളുമായി യോജിച്ചു പ്രവർത്തിക്കുവാൻ തയ്യാറായി രംഗത്ത് വരുകയും, 
ആദ്യത്തെ ഭരണ കർത്താക്കൾ പട്ടര്യ സമാജമായി എഴുത്ത്-കുത്തുകൾ തുടരുന്നതിനാൽ,മുൻപ് അവർ ഉപേക്ഷിച്ചു പോയ ഔദ്യോഗിക രേഖകൾ തപ്പി പിടിക്കുകയും,ഒരു പൊതുയോഗം വിളിച്ചു പത്മശാലിയ സംഘം 6- നമ്പർ ശാഖ വിപുലമായ സന്നാഹത്തോടെ പ്രവർത്തിക്കുന്നു. 
വിവരം സംസ്ഥാന പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.
യുവാക്കൾ ജില്ലാ-സംസ്ഥാന ഭാരവാഹികളുമായി ബന്ധപ്പെടുകയും,സംഘടനാ പാടവം ഉൾക്കൊള്ളാൻ തയ്യാറാകുകയും ചെയ്തിരിക്കുന്നു.സംഘടനയുടെ ബലം,കൂട്ടായ്മ തന്നെയെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ,ഒന്നിച്ചു നിന്ന് നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ തയ്യാറാണെന്നു അറിയിച്ചിരിക്കുന്നു.
അവരുമായി ബന്ധപെടുകയും,കമ്മിറ്റിയിൽ പങ്കെടുക്കുകയും ചെയ്തതിനൊപ്പം തുടർന്ന് പ്രവർത്തിക്കാനുള്ള രേഖകൾ ഒപ്പിട്ടുതരുകയും ചെയ്തിട്ടുണ്ട്.
മേലിൽ പത്മ ശാലിയ സംഘം സംബന്ധമായ സർവ്വ കാര്യങ്ങളിലും പെരുമ്പള്ളി ആറാം നമ്പർ ശാഖയുടെ പിന്തുണ ഉണ്ടാകും!!!!!
ശാഖാ അംഗങ്ങളും തൃപ്തരാണ്!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

No comments: