എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, July 20, 2015

കീച്ചേരി (അരയങ്കാവ്)13-൦നമ്പർശാഖ

കീച്ചേരി (അരയങ്കാവ്)13-൦നമ്പർ ശാഖയിൽ 201115-ജൂലൈ 19-നു ഞായറാഴ്ച രാവിലെ 10-മണിക്ക് ശാഖാ ഓഫീസിൽ വച്ചു കൂടിയ സംയുക്ത യോഗം എറണാകുളം ജില്ലാകമ്മിറ്റിയുടെ ശക്തി വർദ്ധിക്കുവാൻ ഉതാകുന്നതായിരുന്നു.
കീച്ചേരി ശാഖാ പ്രസിഡണ്ട് NK സോമൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് 
R മോഹാനൻ പിള്ള,ജില്ലാ പ്രസിഡണ്ട് 
രഘു കല്ലറയ്ക്കൽ,സംസ്ഥാന ദക്ഷിണ മേഖലാ സെക്രട്ടറി PP ബാബു,ജില്ലാ സെക്രട്ടറി PG മുകുന്ദൻ കീച്ചേരി ശാഖാ സെക്രട്ടറി VV കൊച്ചുനാരായണൻ,
ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
 പ്രകാശൻ,PP രാധാകൃഷ്ണൻ,KP അശോകൻവനിതാ അംഗങ്ങളായ അമ്മിണി നാരായണൻ കുട്ടി,ജയ അംബുജാക്ഷൻ എന്നീ കമ്മിറ്റി അംഗങ്ങളും  സംസാരിച്ചു.
കഴിഞ്ഞ കുറച്ചു കാലാമായി സംസ്ഥാന -ജില്ലാ സ്ഥാപനങ്ങളുമായി ബന്ധമില്ലാതെ പ്രവർത്തിച്ചിരുന്ന കീച്ചേരി ശാഖ, ഇനിമുതൽ എല്ലാ അഭിപ്രായ വത്യാസങ്ങളും മറന്നു ഒന്നിച്ചു പ്രവർത്തിക്കുവാൻ തയ്യാറായി മുന്നിട്ടിറങ്ങി.മേൽഘടകങ്ങളുമായി സഹകരിക്കുന്നതിന് പല കമ്മിറ്റികളിലായി തീരുമാനം എടുത്തിട്ടുള്ളതായി  ജില്ലാ-സംസ്ഥാന ഭാരവാഹികളെ അറിയിക്കുകയും,ജുലൈ 19-നു അരയങ്കാവ് ശാഖാ ഓഫീസിൽ കൂടുവാൻ തീരുമാനിക്കുകയുമായിരുന്നു.
കേരള പത്മശാലിയ സംഘം Reg:ER/73/80-ബൈലൊ അനുശാസിക്കുന്ന ചട്ടക്കൂട്ടിൽ നിന്ന് പ്രവർത്തിക്കുവാൻ തയ്യാറാണെന്ന സമ്മതത്തോടെ, പരസ്പര ധാരണയിൽ മിനിട്ടുകൾ എഴുതി ഒപ്പ് വച്ചു.
സംയുക്ത പ്രവർത്തനത്തിന് തുടക്കം കുറിച്ച് ഒന്നിച്ചു  മുന്നേറുവാനും,കൂടിനിന്നു അവകാശങ്ങൾക്കു വേണ്ടി പോരാടുവാനും പ്രതിജ്ഞ ചെയ്തു.
ശാഖാ സെക്രട്ടറി VV കൊച്ചുനാരായണൻ സ്വാഗതവും,കമ്മിറ്റി അംഗം 
ബാലചന്ദ്രൻ കൃതജ്ഞത പറഞ്ഞു. 
സസന്തോഷം 11-30-നു യോഗം  അവസാനിച്ചു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
ആര്യപ്രഭ 

No comments: