കേരള പത്മശാലിയ സംഘം (KPS) 32 -മത് എറണാകുളം ജില്ലാ സമ്മേളനം 29 -04 -2012 -നു എടയാര്‍ BMS മന്ദിരത്തില്‍ രാവിലെ 9 -30 -നു ആരംഭിച്ചു.
എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ രഘുകല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈ:പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ മുഖ്യ പ്രഭാഷകാനായിരുന്നു.
സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിമാരായിരുന്ന ശ്രീ പി എം കൃഷ്ണന്‍കുട്ടി ശ്രീ സി കെ ചന്ദ്രബോസ് ,എടയാര്‍ ശാഖാ പ്രസിഡന്റ് ശ്രീ രാജപ്പന്‍ പിള്ള ,ഞാറക്കല്‍ ശാഖാ പ്രസിഡന്റ്ശ്രീ കെ പി മോഹനന്‍ പിള്ള ,യുവജന കണ്‍വീനര്‍ ശ്രീ രതീശ് ,മറ്റു മഹിളാ
ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു .ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഖജാന്‍ജി വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ചു .ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി .ടെന്നിക്കൊയ്റ്റ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ നമ്മുടെ സമുദായത്തിലെ
കാഞ്ഞിരമറ്റം ശാഖ അംഗമായ ഉഷാസോമന്‍ ദമ്പതികളുടെ പുത്രി കുമാരി ആദിത്യാസോമനെ ജില്ലാ പ്രസിഡന്റ് ശ്രീ രഘുകല്ലറയ്ക്കല്‍ CASH അവാര്‍ഡും sheeldum നല്‍കി ആദരിച്ചു.
വളരാന്‍ വിതുമ്പുന്ന പ്രതിഭകളെ അറിഞ്ഞു പ്രോത്സാഹനം നല്‍കേണ്ടുന്ന ആവശ്യം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അതിലൂടെ പുതുതലമുറ നമ്മുടെ സംഘടനയോട് കൂടുതല്‍ അടുക്കുകയും,കൂറ് പുലര്‍ത്തുകയും ചെയ്യുകയുള്ളൂ .ആദരിക്കല്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു .
പ്രിസൈഡിംഗ് ഓഫീസര്‍ കൂടിയായ ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ വൈ:പ്രസിഡന്റ് ശ്രീശ്രീധരന്‍ പിള്ള സ്വാഗതം ആശംസിക്കുകയും ,ജില്ലാ ജോ :സെക്രെട്ടറി ശ്രീ ജനാര്‍ദ്ദനന്‍ പിള്ള കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു .
പുതുതായി തെരഞ്ഞെടുക്കപെട്ട ഭാരവാഹികള്‍ :-
പ്രസിഡന്റ് :ശ്രീ രഘുകല്ലറയ്ക്കല്‍
വൈ:പ്രസിഡന്റ് :ശ്രീശ്രീധരന്‍ പിള്ള
സെക്രെട്ടറി : ശ്രീ പി ജി മുകുന്ദന്‍
ജോ :സെക്രെട്ടറി :ശ്രീ പി എം കൃഷ്ണന്‍കുട്ടി
ഖജാന്‍ജി :ശ്രീ ജനാര്‍ദ്ദനന്‍ പിള്ള
കമ്മിറ്റി അംഗങ്ങള്‍ :
എറണാകുളം ജില്ലാ സമ്മേളനം ഉത്ഘാടന പ്രസംഗം നിര്‍വഹിക്കുന്ന സംസ്ഥാന വൈ:പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള
സംസ്ഥാന ഉപാദ്ധ്യക്ഷന്‍ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നു .വേദിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍, ജില്ലാ പ്രസിഡന്റ് ശ്രീരഘുകല്ലറക്കല്‍ ,ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍ ,ജില്ല വൈ:പ്രസിഡന്റ്ശ്രീ ശ്രീധരന്‍ പിള്ള ,ജോ:സെക്രട്ടറി
ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള ,ഖജാന്‍ജി ശ്രീ ഇ പി രഘുനാഥ് ,
എടയാര്‍ ശാഖാ പ്രസിഡന്റ് ശ്രീ രാജപ്പന്‍ പിള്ള ,ഞാറക്കല്‍ ശാഖാ പ്രസിഡന്റ് ശ്രീകെ പി മോഹനന്‍ പിള്ള ,എടയാര്‍ ശാഖാ സെക്രട്ടറി ശ്രീ രാജു .
കായിക മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍നേടിയ കാഞ്ഞിരമറ്റം ശാഖാ അംഗം കുമാരി ആദിത്യാ സോമന്‍ .
കുമാരി ആദിത്യാ സോമന്‍ ക്യാഷ് അവാര്‍ഡും ,ഷീല്‍ഡും ജില്ലാ പ്രസിഡന്റില്‍ നിന്നും വാങ്ങി , ആദരിച്ച ചടങ്ങില്‍ സംസാരിക്കുന്നു.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;ആര്യപ്രഭ