എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Saturday, August 30, 2014

കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ:E 1249-ൻറെ പ്രഥമ ഓണ വിപണി ആരംഭിച്ചു.

കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ:E 1249-ൻറെ ഓണ വിപണി ആരംഭിച്ചു. 
കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ:E 1249-ൻറെ പ്രഥമ ഓണ വിപണി 29-08-2014-വെള്ളിയാഴ്ച അത്തം നാളിൽ ആരംഭിച്ചു.
ബഹു:ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം ഗോപി വെട്ടത്ത് ഉത്ഘാടനം ചെയ്തു.ആദ്യ വില്പന ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി അംഗം കുമാരി മേരി ഡാനിയേലിന് ,കാഞ്ഞിരമറ്റം പത്മശാലിയ സംഘം പ്രസിഡൻറ് പി.ജനാർദ്ദനൻ പിള്ള നൽകി നിവ്വഹിച്ചു.
ഉത്ഘാടന യോഗത്തിൽ സംഘം പ്രസിഡൻറ് ശോഭന രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.പി.ജനാർദ്ദനൻ പിള്ള സ്വാഗതം പറഞ്ഞു.എൻ.പി.രാജീവ്,ഇ.പി.രഘുനാഥ്,എം.പി.രാമചന്ദ്രൻ,ഇ.പി.രാഘവൻ,
ഇ.പി.രാധ എന്നിവർ പ്രസംഗിച്ചു.സംഘം വൈ:പ്രസിഡൻറ്ഉഷ സോമൻ കൃതജ്ഞത പറഞ്ഞു.













NB:വിപണിയിൽ എല്ലാവിധ ഉപ്പേരി ഇനങ്ങളും,അടുക്കള ഉപകരണങ്ങൾ,
തുണിത്തരങ്ങളും വില്പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു.ഉത്രാടം നാൾ വരെ പ്രവർത്തനം ഉണ്ടായിരിക്കും.

********************************************************************
ആര്യപ്രഭ

കാഞ്ഞിരമറ്റം ശാഖ ഓണാഘോഷം-കുടുംബസംഘമം-2014.

കാഞ്ഞിരമറ്റം ശാഖ ഓണാഘോഷം-കുടുംബസംഘമം-2014.
2014-സെപ്തംബർ-13,14-തീയതികളിൽ സമാജം ഓഡിറ്റോറിയത്തിലും,കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലും താഴെപ്പറയുന്ന പരിപാടികളോടെ നടത്തുവാൻ നിശ്ചയിച്ചു.
അംഗങ്ങളിലെ സർഗ്ഗവാസന ഉണർത്തുക എന്ന ഉദ്ദേശവും,സാഹോദര്യ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും വേണ്ടി വേദിയൊരുക്കുന്ന,ഈ സംരംഭം ഗംഭീര വിജയമാക്കി തീർക്കാൻ,ഓരോ കുടുംബങ്ങളുടെയും സമ്പൂർണ്ണ പങ്കാളിത്തമുണ്ടാകണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
                                                                         എന്ന് ശാഖാ കമ്മിറ്റിക്ക് വേണ്ടി
                                                                                      എം.പി.രാമചന്ദ്രൻ
                                                                                                          സെക്രട്ടറി.
                          കാര്യപരിപാടികൾ
2014 -സെപ്തംബർ-13-ശനിയാഴ്ച .
ഉച്ചയ്ക്ക് രണ്ടു മണിക്ക്        ;സാഹിത്യ മത്സരങ്ങൾ
മത്സര ഇനങ്ങൾ  :ചിത്ര രചന,കഥാ രചന,കവിതാ രചന, ഉപന്യാസം,പെയ്ൻറിംഗ്.
10-വയസ്സിനു താഴെയുള്ള കുട്ടികളുടെ വിവിധ കായികമത്സരങ്ങൾ.
വേദികൾ:- സമാജം ഓഡിറ്റോറിയും,സമാജം മൈതാനം.
2014-സെപ്തംബർ-14-ഞായറാഴ്ച .
രാവിലെ 8-മണിക്ക് :  പതാക ഉയർത്തൽ
                   ശാഖാ പ്രസിഡന്റു പി.ജനാർദ്ദനൻ പിള്ള
                                                                      (ശാഖാ ഗ്രൌണ്ടിൽ )
തുടർന്ന് കൂട്ടേക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ -
       8-45-ന്                             : രജിസ്ട്രേഷൻ 
      9-ന്                                    :ഉത്ഘാടനം
ഭദ്ര ദീപപ്രകാശനം          :വിജയകുമാർ. ടി.എൻ
                                                 (ബഹു:പ്രസി:മുളന്തുരുത്തിബ്ലോക്ക് പഞ്ചായത്ത്)
                                                 :എം.വി.കെ.നമ്പൂതിരി.
                                                   (ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ അംഗം)
                                                  ഗോപി വെട്ടത്തു.
                                  (ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ അംഗം)
              കലാപരിപാടികൾ 
തിരുവാതിര                       കഥാ രചന
നൃത്യനൃത്യങ്ങൾ               ചിത്ര രചന 
ലഘു നാടകം                        കവിതാ രചന 
ലളിത ഗാനം                         ഉപന്യാസം 
സിനിമാ ഗാനം                    പ്രസംഗം 
മോണോ ആക്ട്                 കോൽകളി 
ഫാൻസി ട്രസ്സ്                      സുന്ദരിക്ക് പൊട്ടുതൊടൽ 
കസേര കളി                        ആനയ്ക്ക് വാൽവരയ്ക്കൽ 
നാടൻ പാട്ടുകൾ                 സ്പൂണ്‍ നാരങ്ങ 
മിമിക്രി                                സൂചിയിൽ നൂൽ കോർക്കൽ 
മിടായി പെറുക്കൽ            ഓണപ്പാട്ട് 
ഉച്ചയ്ക്ക് ഒരുമണിക്ക് :-  ഓണ സദ്യ 
2-മണി മുതൽ പരിപാടികൾ തുടരും.
വൈകിട്ട്   4-മണിക്ക് സമാപന സമ്മേളനം
സ്വാഗതം                        :എൻ.പി.രാജീവ്
                                              (ശാഖാ വൈ:പ്രസിഡന്റു)
അദ്ധ്യക്ഷൻ                   ;പി.ജനാർദ്ദനൻ പിള്ള
                                                                          (ശാഖ പ്രസിഡന്റു)
ഉത്ഘാടനം                   :കെ.എഫ്.കുര്യാക്കോസ്
                                            (ബഹു:ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു)
ആശംസകൾ                 :പി.ജി.മുകുന്ദൻ (ജില്ലാ സെക്രട്ടറി)
                                           :ഇ.പി.രഘുനാഥ്.(മുൻജില്ലാ ട്രഷറർ)
                                           :ശ്രീമതി അംബിക ഹരിദാസ്.
                                                (വനിതാ സംഘം കണ്‍വീനർ )
                                            :ശ്രീമതി ശോഭ രഘുനാഥ്.
                                                     (വനിതാ സഹകരണ സംഘം പ്രസിഡന്റു)
                                             എൻ.പി.രവീന്ദ്രൻ(റിട്ടേ:പ്രഫസർ)
സമ്മാന ദാനം:                ശ്രീമതി വി.കെ.സുമതി.
                                                                                  (റിട്ടേ:ഹെഡ്മിസ്ട്രെസ്)
കൃതജ്ഞത              :എം.പി.രാമചന്ദ്രൻ(ശാഖാ സെക്രട്ടറി)
കുറിപ്പ് ;-13-09-14-ലെ മത്സരങ്ങൾക്ക് പേപ്പർ ഒഴിച്ചുള്ളവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
പരിപാടികളിൽ പങ്കെടുക്കേണ്ടവർ പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോം 2014-സെപ്റ്റംബർ 5-നു മുമ്പായി അതാതു യുണിറ്റു കണ്‍വീനർമാരെ ഏല്പ്പിക്കേണ്ടാതാണ്.മാസവരി കുടിശ്ശിക എല്ലാ അംഗങ്ങളും അടച്ചു തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കണ്‍വീനർമാർ:-
യുണിറ്റു-1-ന്    :ശ്രീമതി ജയശ്രീ ഓമനക്കുട്ടൻ -949777330 
   ,,               2-,,      :     ,,         ലത രാമചന്ദ്രൻ      -8606406401 
   ,,                3- ,,    :     ,,         ഇ.പി.രാധ               -9746334949 
   ,,               4- ,,     :     ,,         രാജി ശിവൻ           -8113091044 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
ആശംസകൾ :-
കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം
ക്ലിപ്തം ഇ.1249.
ആകർഷകമായ പലിശ നിരക്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നു.
__________________________________________________ 
ആര്യപ്രഭ 


Tuesday, August 26, 2014

O.E.C ആനുകൂല്യങ്ങൾ

                             O.E.C ആനുകൂല്യങ്ങൾ
ഓരോ കോഴ്സുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കു ലഭിക്കുന്ന ലംസംഗ്രാൻറു,സ്റ്റൈഫൻറു,പോക്കറ്റ് മണി തുടങ്ങിയവ.
പ്രീമെട്രിക്:നഴ്സറി സ്കൂൾ -150 രൂപ. എൽ.പി.വിഭാഗം 250-രൂപ.,യു.പി വിഭാഗം 500-രൂപ,ഹൈസ്കൂൾ വിഭാഗം 750-രൂപ,
പോസ്റ്റു മെട്രിക്: ഹയർ സെക്കൻട്രി,വൊക്കേഷണൽ ഹയർസെക്കണ്ടറി-950-രൂപ,ബിരുദം 950-രൂപ,ബിരുദാനന്തര ബിരുദം 1250-രൂപ.
സംസ്കൃത വിദ്യാലയങ്ങളിൽ മാദ്ധ്യമ വിദ്യാർത്ഥികൾക്ക്-350 രൂപ,ശാസ്ത്രി ഒന്നും,രണ്ടുംവർഷം-750രൂപ,ശാസ്ത്രി മൂന്നാം വർഷം-650- രൂപ,പ്രാക്ശാസ്ത്രി(പ്രീഡിഗ്രിക്ക് തുല്യം)-900- രൂപ,ശാസ്ത്രി(ബി.എ.ക്കുതുല്ല്യം)
-950-രൂപ,ആചാര്യ(എം.എ.ക്ക് തുല്യം)-1250-രൂപ.
മെഡിക്കൽ/പാരാ മെഡിക്കൽ കോഴ്സുകൾ,എം.ബി.ബി.എസ്/ ബി.ഡി.എസ്/ എം.ഡി-2500- രൂപ,ഹൗസ്‌ സർജൻസി-1600-രൂപ.ബി.എസ്.സി,എം.എൽ.റ്റി-800-രൂപ,കൊമ്പോണ്ടിംഗ് ആൻറ് ഹെൽത്ത് ഇൻസ്പെക്റ്റെർ,ഡെൻറൽ മെക്കാനിക്ക് സർടിഫിക്കറ്റ്,ഡെൻറൽ ഹൈജീനിക്,ഒപ്റ്റീഷ്യൻ ആൻറ് റിഫ്രാഷനിസ്റ്റ്,ഓർത്തോപ്റ്റിക്,ലബോറട്ടറി ടെക്നിഷ്യൻ.ഡിപ്ലോമ ഇൻ ഫാർമസി(ഡി.ഫാം),മെഡിക്കൽ റിക്കാർഡ് കീപ്പിങ്ങ്,സർട്ടിഫൈഡ് റേഡിയോളജിക്കൽ അസ്സിസ്റ്റൻറ്  കോഴ്സ്,റേഡിയോ ഗ്രാഫർ ട്രെയിനിംഗ്,സാനിട്ടറി ഇൻസ്പക്റ്റേഴ്സ് ,ഒപ്താൽമിക് അസിസ്റ്റന്റ് എന്നീ കോഴ്സുകൾക്ക് 650-രൂപ,ബി.എസ്.സി(ഫാർമസി )ഒന്നാം വർഷം-1350-രൂപ,മൂന്നാം വർഷം-2050-രൂപ,നാലാം വർഷം-2500-രൂപ.
നേഴ്സിംഗ് കോഴ്സ് :ബി.എസ്.സി.നേഴ്സിംഗ്-800-രൂപ,പി.ഡി.സി.നേഴ്സിംഗ്-750-രൂപ,ജനറൽ നേഴ്സിംഗ്-1050-രൂപ,എ.എൽ.എം./ ഹെൽത്ത് വർക്ക് ട്രെയിനിംഗ് കോഴ്സ്/ ജൂനിയർ പബ്ലിക് ഹെൽത്ത് വർക്ക് ട്രെയിനിംഗ് കോഴ്സ്/ ജൂനിയർ പബ്ലിക് ഹെൽത്ത്നേഴ്സിംഗ് 700-രൂപ.
ആയുർവേദ  കോളേജുകൾ:വിഷ ഡിപ്ലോമ കോഴ്സുകൾ/ ബി.എ.എം./ ബി.എം.എസ്./ ഡി.എ.എം./ കണ്ടൻസ് ബി.എ.എം./ഹൗസ് സർജൻസി/ ഇൻറേണൽ ഷിപ്‌-1350-രൂപ.ആയുർവേദം പി.ജി.കോഴ്സ്-2500-രൂപ.ആയുർവേദം ഫാർമസി ആൻറ്ആയുർവേദ നേഴ്സിംഗ്-1050-രൂപ 
ഹോമിയോപതി മെഡിക്കൽ കോളേജുകൾ:ഡി.എച്ച്.എം.എസ്/ഡി.എച്ച്.എം.ഹൗസ് സർജറി/ ഇന്റേണൽ ഷിപ്‌-1350രൂപ. ഡി.എച്ച്.എം.എസ്.(ഹോമിയോ ഡിഗ്രി കോഴ്സ്)-1800-രൂപ.
എഞ്ചിനീയറിംഗ് കോളേജുകൾ:ബി.എസ്.സി.( എഞ്ചിനീയറിംഗ് ബി.ഇ./ ബി.ടെക്)എം.എസ്.സി./ എം.ടെക്(കോഴിക്കോട്എഞ്ചിനീയറിംഗ് കോളേജ്‌ ഉൾപെടെ)-1800-രൂപ.
കോളേജ് ഓഫ് വെറ്റിനറി ആൻറ് ആനിമൽ സയൻസ്:ബി.വി.എസ്.സി(വെറ്റിനറി/ എം.വി.എസ്.സി/ ഹോർട്ടികൾച്ചർ കോളേജ്:ബി.എസ്.സി.(ഹോർട്ടി) എം.എസ്.സി.(ഹോർട്ടി)-1800-രൂപ.
അഗ്രികൾച്ചറൽ കോളേജ്:ബി.എസ്.സി.(അഗ്രികൾച്ചർ)1800-രൂപ/ എം.എസ്.സി.(അഗ്രികൾച്ചർ)-2050-രൂപ.ഇൻസ്റ്റുറ്റ്യുട്ട് ഓഫ് അഗ്രികൾച്ചർ ടെക്നോളജി ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ്-700-രൂപ.
ലാ-കോളേജുകൾ :എൽ.എൽ.ബി/ എൽ.എൽ. എം-1500-രൂപ.
ട്രെയിനിംഗ് കോളേജുകൾ:ബി.എഡ്/ എം.എഡ്-1050-രൂപ.ടി.ടി.സി/ എൽ.ടി.ടി.സി:ഒന്നാം വർഷം-600-രൂപ.രണ്ടാം വർഷം-450-രൂപ.
ജെ.ഡി.സി.(കോ-ഓപ്പറേറ്റിവ് ട്രെയിനിംഗ് സെൻറെർ)650-രൂപ.എച്ച്.ഡി.സി./ജെ.ഡി.സി/ ഡി.സി.പി.(കോ-ഓപ്പറേറ്റിവ് ട്രെയിനിംഗ് സെൻറെർ)-700-രൂപ.സബോഡിനേറ്റ് പേഴ്സണൽ  ട്രെയിനിംഗ്കോഴ്സ്(കോ-ഓപ്പറേറ്റിവ് ട്രെയിനിംഗ് സെൻറെർ)650-രൂപ.
ഡിപ്ലോമ കോഴ്സുകൾ:പോളിടെക്നിക് -700-രൂപ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജുകൾ-650-രൂപ.സർട്ടിഫിക്കറ്റ് കോഴ്സ്-350 -രൂപ.
ഫൈൻ  ആർട്സ് കോളേജുകൾ:പ്രി പ്പറേറ്ററി ഇൻ നാഷണൽ ഡിപ്ലോമ/ ഡിഗ്രി ബി.എഫ്.എ കണ്ടൻസ് കോഴ്സ്കൾ-700-രൂപ.എം.എഫ്.എ.-1250-രൂപ.
സെൻട്രൽ പോളിടെക്നിക് (തിരുവനന്തപുരം)എം.റ്റി.ഐ(കളമശ്ശേരി) എം.റ്റി.ഐ(തൃശൂർ)എന്നീ സ്ഥാപനങ്ങളിൽ കമ്പ്യുട്ടർ ആപ്ലിക്കേഷൻസ്,ടി.വി.എഞ്ചിനീയറിംഗ് ഇൻഡസ്ട്രിയൽ,ഇലക്ട്രോണിക്സ്/ പോസ്റ്റു ഡിപ്ലോമ കോഴ്സ് ഇൻ കംപ്യുട്ടർ ആൻറ് ഹാർഡുവെയർ മെയ്ൻറൻസ്/ പോസ്റ്റു ഡിപ്ലോമ കോഴ്സ് ഇൻ ഇലക്ട്രോ മെഡിക്കൽ എക്യൂപ്മെൻറ്മെയ്ൻറൻസ് കോഴ്സ്-650-രൂപ.
യുണിവേഴ്സിറ്റികൾ  നടത്തുന്ന കോഴ്സുകൾ:
കേരള  യുണിവേഴ്സിറ്റി:-മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ്-1800 രൂപ.
കൊച്ചിൻ  യുണിവേഴ്സിറ്റി:-എം.ബി.എ.-1050 രൂപ.ഡിപ്ലോമ ഇൻ ലേബർ ലാ -1050രൂപ.ബി.ടെക് കോഴ്സ് ഇൻ റബ്ബർ പ്രോസസ്സിംഗ് ആൻറ് ടെക്നോളജി -1750-രൂപ.ടെക്നോളജിക്കൽ കോഴ്സ് ഇൻ നേവൽ ആർക്കിടെക്ചർ ആൻറ് ഷിപ്‌ ബിൽഡിങ്-1750 രൂപ.,ഡി.ബി.എ.(പി.ജി.ഡിപ്ലോമ ഇൻ ബിസ്സിനസ് അഡ്മിനിസ്ട്രേഷൻ )-1050രൂപ.,എം.എസ്.സി.മറൈൻബയോളജി ആൻറ് ഓഷ്യാനോഗ്രാഫി-1050 രൂപ.,ബി.ഐ.എൻ.കോഴ്സ്-850 രൂപ.(680രൂപ),കോഴിക്കോട് യുണിവേഴ്സിറ്റി:-എം.എസ്.റ്റി(മാസ്റ്റെർ ഓഫ് കോളേജ് ടീച്ചിംഗ്)-700 രൂപ.,എം.ബി.എ.-1050 രൂപ.ബാച്ചിലർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ്-1050 രൂപ,.ബി.ടി.എ.കോഴ്സ്-750 രൂപ,
കേരള അഗ്രികൾച്ചറൽ   യുണിവേഴ്സിറ്റി:-ബി.ടെക് അഗ്രി/ ഇഞ്ചിനീയറിഗ് ഡിഗ്രി കോഴ്സുകൾ -1800 രൂപ.ബി.എസ്.സി.ഫോറസ്റ്റ്റി കോഴ്സ് -1800 രൂപ.ബി.എസ്.സി.റൂറൽ ഫോം സയൻസ് -1550 രൂപ.ഡിപ്ലോമ സയൻസ് ഇൻ അഗ്രികൾച്ചറൽ ആൻറ് റൂറൽഎൻഞ്ചിനീയറിംഗ്-700-രൂപ,
ബി.എഫ്.എസ്.സി-2050 രൂപ.
കേരള കലാമണ്ഡലം:- ഡിപ്ലോമ കോഴ്സുകൾ-900 രൂപ.,പോസ്റ്റു ഡിപ്ലോമ കോഴ്സുകൾ-1050 രൂപ.,
കേരള പ്രസ്സ് അക്കാദമി:-പോസ്റ്റു ഗ്രാഡ്വേറ്റു ഡിപ്ലോമ ഇൻ ജേർണലിസം-900 രൂപ.,
കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ടുറിസം ആൻറ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരം:-
കെ.ഐ.ടി.ടി.എസ്:പി.ജി.ഡി.ബി.എ.(4 സെമർസ്റ്റർ കോഴ്സ് (മുൻ പി.ജി.ഡി.ടി.ടി.എം.2 സെമസ്റ്റർ)-1050 രൂപ.,ഡി.എം.റ്റി.എം.-650 രൂപ,.ഡി.ടി.ടി.ഐ.എം.(6-മാസ കോഴ്സ്,8-മോഡ്യുൾസ്)-700 രൂപ.,
രവിവർമ്മ  ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര,ഫൈൻ ആർട്സ്കോളേജ് തൃശൂർ എന്നിവിടങ്ങളിലെ വിവിധ കൊഴ്സ്കൾ-700-രൂപ.,
വൊക്കേഷണൽ  ട്രെയിനിംഗ് സ്ഥാപനങ്ങൾ(ഗവ:സ്ഥാപനങ്ങളും,അംഗീകൃത സ്ഥാപനങ്ങളും) എൻഞ്ചിനീയറിംഗ്/ നോണ്‍എൻഞ്ചിനീയറിംഗ്-ഒന്നാം വർഷം-600-രൂപ,രണ്ടാം വര്ഷം-500-രൂപ,അംഗീകൃത കോളേജുകളിലെ നടന ഭൂഷണ കോഴ്സ് (പ്രീമെട്രിക്)450-രൂപ,പട്ടിക ജാതി വികസന വകുപ്പിൻറെ കീഴിലുള്ള വ്യവസായ പരിശീലന/ ഉത്പാദന പരിശീലന കേന്ദ്രങ്ങളിലെ പരിശീനാർത്ഥികൾ-ഒന്നാം വർഷം-650-രൂപ.രണ്ടാം വർഷം-500-രൂപ. 
മറ്റു കോഴ്സുകൾ:-കൊമ്മേഴ്സ്യൽ ഇൻസ്റ്റുട്ട്യുഷൻസ്-700-രൂപ.,ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ(പി.ജി.ഡി.സി.എ.)-1050 രൂപ.,പോസ്റ്റ്‌ ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം ആൻറു   കമ്മ്യൂണിക്കേഷൻ-1050 രൂപ.,ഹോമിയോ എം.ഡി./ ഡിഗ്രി-1800രൂപ,ബി.വി.എസ്.സി.ആൻറ് എച്ച്.1800 രൂപ.
മെഡിക്കൽ പോസ്റ്റ്‌ഗ്രാഡ്വേറ്റ് ഡിപ്ലോമകോഴ്സുകൾ-2500-രൂപ,ബി.എസ്.സി.മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ കോഴ്സ്-800 രൂപ,എം.ഡി.എസ്-2500 രൂപ,കമ്പ്യുട്ടർ എയ്ഡഡു് ഡിസൈൻ കോഴ്സ്-800 രൂപ,യുണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറിലെ വിവിധ പി.ജി.കോഴ്സുകൾ-1150 രൂപ,ബി.എസ്.സി.കോ-ഓപ്പറേഷൻ ആൻറ്ബാങ്കിംഗ്-1800 രൂപ.
സെൻട്രൽ സ്കൂൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ 11-ഉം12-ഉം ക്ലാസ്സുകൾ-900 രൂപ,ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ-സ്പോർട്സ് ഉപകരണത്തിൻറെയും യുണിഫോമിൻറെയും യഥാർത്ഥ ചെലവ്,ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് കാറ്ററിംഗ് ടെക്നോളജി-700 രൂപ,സ്കൂൾ ഓഫ് പ്രിൻറിംഗ് ടെക്നോളജി-700 രൂപ,തൃശൂർ ഐ.ടി.ഐ.എന്നിവിടങ്ങളിലെ ഓട്ടോമൊബൈൽ സർട്ടിഫിക്കറ്റ് കോഴ്സ് ഒഴികെയുള്ള കോഴ്സുകൾ-700-രൂപ,പ്രിപ്പറേറ്ററി കോഴ്സ് ഇൻ റുറൽ സർവീസ്/ ഡിപ്ലോമ ഇൻ റുറൽ സർവീസ് -750 രൂപ, ഡിപ്ലോമ ഇൻ കാറ്ററിംഗ്ആൻറ് ഫുഡ്,പ്രിസർവേഷൻ/ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്‌ കോഴ്സ് ഇൻ ഹോട്ടൽ റിസിപ്ഷൻ ആൻറ് ബുക്ക് കീപ്പിംഗ്/ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്ട്യുട്ട്(കളമശ്ശേരി,തിരുവനതപുരം,കോട്ടയം,
കോഴിക്കോട്)നടത്തുന്ന ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്‌ കോഴ്സുകൾ -650 രൂപ,
പ്രി-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ്-550 രൂപ,ചാർട്ടേഡു് അക്കൗണ്‍സ് ഫോർ ഇൻറെർ മീഡിയറ്റ് -1300 രൂപ,ചാർട്ടേഡു് അക്കൗണ്‍സ് ഫോർ ഫൈനൽ-1350 രൂപ.ആയുർവേദ ഫാർമസി ആൻറ്ആയുർവേദ നേഴ്സിംഗ്-1050 രൂപ,ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റുറ്റ്യുട്ട് എക്സ്റ്റെൻഷൻ സെൻറെർ(കോഴിക്കോട്)നടത്തുന്ന സർട്ടിഫിക്കറ്റ്‌ ഇൻ കുക്കറി,റസ്റ്റൊറന്റ് കൗണ്ടർ സർവീസ് ആൻറ് റിസപ്ഷൻ ആൻറ് ബുക്ക് കീപ്പിംഗ് ഇൻ ഫുഡ്-650-രൂപ,അഗ്രി മെക്കാനിക് കോഴ്സ്(ഇൻസ്റ്റുറ്റ്യുട്ട്ഓഫ് അഗ്രിക്കൾച്ചറൽ ടെക്നോളജി.തവനൂർ നടത്തുന്നത്).-450 രൂപ.
നോണ്‍ ഡിഗ്രി കോഴ്സുകൾ:കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സുകൾ)ഡിപ്ലോമ കോഴ്സ് ഇൻ സോഷ്യൽ സർവീസ്സസ്/എൻ.സി.ഡി.യു.വിദ്യാൻ,വിശാരദ്,ശാസ്ത്രി,
ഭൂഷൻ പോലുള്ള ഡിഗ്രി കോഴ്സുകൾ/ അറബിക് കോഴ്സുകളിലെ അഫ്സൽ ഉൽ-ഉദുമ-ടൈറ്റിൽ കോഴ്സ്/ ആർട്സ് കോളേജുകളിൽ,ഓറിയൻറൽ ലാംഗ്വേജ്,അറബിക് കോളേജുകൾ എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മറ്റ് പോസ്റ്റ് മെട്രിക്കുലേഷൻ കോഴ്സുകൾ-500-രൂപ.
ആയുർവേദ മഹാപാഠശാല,ഷൊർണൂർ/ കോട്ടയ്ക്കൽ ആര്യവൈദ്യശാല/ മാധവ മെമ്മോറിയൽ ആയുർവേദ കോളേജു കണ്ണൂർ എന്നിവ നടത്തുന്ന കോഴ്സുകൾ-1050-രൂപ.
കോ-ഓപ്പറേറ്റീവ് കോളേജുകൾ-500 രൂപ,പോസ്റ്റ്‌ ഡിപ്ലോമ കോഴ്സ് ഇൻ പൗണ്ടറി ടെക്നോളജി-700-രൂപ,ബി.എഡ്.സെഷണൽ കോഴ്സ്-950-രൂപ,
സംഗീത കോളേജുകളിലെ നടനഭൂഷണം ഒഴികെയുള്ള പോസ്റ്റ് മെട്രിക്ക് കോഴ്സുകൾ-700 രൂപ,എം.എസ്‌.സി.ആൻറ് ബി.കോഴ്സ്(സഹകരണ ബാങ്കിംഗ് കോളേജ് മണ്ണുത്തി)-1300-രൂപ,സംസ്ഥാനത്തെ വിവിധ യുണിവേഴ്സിറ്റികളുടെ കീഴിൽ നടത്തുന്ന ബി.ബി.എ./ ബി.സി.എ./ ബി.എസ്‌.സി.(ഇലട്രോണിക്സ്)തുടങ്ങിയ കോഴ്സുകൾ-950-രൂപ.
പ്രതിമാസം ലഭിക്കുന്ന സ്റ്റൈഫന്റ്:-
എൽ.പി.എസ്-100-രൂപ,യു.പി.എസ്-125-രൂപ,ഹൈസ്കൂൾ-150-രൂപ.
അതിനു മുകളിലുള്ള കോഴ്സുകൾക്ക് എട്ടു കിലോമീറ്ററിനുള്ളിൽ താമസ്സിക്കുന്നവർക്ക്-500 രൂപ,എട്ടു കിലോമീറ്ററിനുവെളിയിൽ താമസ്സിക്കുന്നവർക്ക്-600 രൂപയും.
പട്ടികജാതി/ പട്ടികവർഗ്ഗവികസന വകുപ്പിൻറെ കീഴിലുള്ള വ്യവസായ പരിശീലന/ ഉൽപാദന പരിശീലന കേന്ദ്രങ്ങളിലെ പരിശീലനാർത്ഥികൾക്ക്-500 രൂപ,വൊക്കേഷണൽ ട്രെയിനിംഗ് സ്ഥാപനങ്ങൾ(ഗവ:സ്താപനങ്ങളും/ അംഗീകൃത സ്ഥാപനങ്ങളും)-400 രൂപ,സംഗീത കോളേജുകളിലെ നടന ഭൂഷണം കോഴ്സ്-400-രൂപ.
പോക്കറ്റ് മണി:-
മെഡിക്കൽ,എഞ്ചിനീയറിംഗ്,അഗ്രിക്കൾച്ചർ തുടങ്ങിയ എൻട്രൻസ്‌ പരീക്ഷ പാസ്സായി ചേരുന്ന കോഴ്സുകൾ- ഉൾപ്പെടെ150-രൂപ,.ഡിപ്ലോമയും,അതിനു താഴെയുള്ള എല്ലാ കോഴ്സുകൾക്കും-150-രൂപ.പ്രീ-മെട്രിക് കോഴ്സ്(പട്ടികജാതി പട്ടിക വർഗ വകുപ്പിൻറെ കീഴിലുള്ള പ്രീ-മെട്രിക്ഹോസ്റ്റൽ അന്തേവാസികൾക്ക് ഉൾപ്പെടെ)-100-രൂപ.
ഒരു ക്ലാസ്സിൽ ഒരുപ്രാവശ്യം തോൽക്കുന്ന വിദ്യാർത്ഥികൾക്ക് ഈ നിരക്കിൽ 50%-നു അർഹതയുണ്ടാവും.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
ആര്യപ്രഭ 

Monday, August 25, 2014

അഭ്യർത്ഥന!!!

കേരള പത്മശാലിയ സംഘം അംഗങ്ങളായ എല്ലാവരോടുമുള്ള അഭ്യർത്ഥന!!!
പ്രിയ മിത്രങ്ങളെ!
കേരളത്തിലെ ജനസംഖ്യയിൽ 20 ലക്ഷം വരുന്ന എല്ലാ തലങ്ങളിലും ഏറ്റവും  പിന്നോക്കം നില്ക്കുന്ന പരമ്പരാഗത കൈത്തറി തുണി നെയ്ത്ത് കുലത്തൊഴിലാക്കി ജീവിച്ചു വരുന്ന ശാലിയ,പട്ടാര്യ,ദേവാംഗ സമുദായങ്ങളുടെ ഏക സംഘടനയാണ് പത്മശാലിയ സംഘം.
നമ്മെ പ്പോലെ നാളിതുവരെ മാറിമാറി വന്ന ഭരണാധികാരികൾ ക്രൂരമായി അവഗണിച്ച കേരളത്തിലെ ചെറിയ പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കു വേണ്ടി കഴിഞ്ഞ 10-വർഷമായി നിരന്തരം പോരാടുകയാണ് നമ്മുടെ സംഘടന.
ഈ പോരാട്ടങ്ങളുടെ ഒടുവിലത്തെ നേട്ടമാണ് നമ്മുടെ മൂന്നു പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങൾക്ക് കേരള സർക്കാരിൽ നിന്ന് അദർ എലിജിബിൾ കമ്മ്യൂണിറ്റി(ഓ.ഇ.സി)ആനുകൂല്യങ്ങൾ നേടിയെടുത്തത്.
മേലിൽ 6-ലക്ഷം രൂപയ്ക്ക് താഴെ പ്രതിവർഷ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് ഒരുരൂപ പോലും ഫീസ് കൊടുക്കാതെ ഏതു കോഴ്സിനും ഏതറ്റം വരെയും പഠിക്കാം.ഓരോ മാസവും ലംപ്സം ഗ്രാന്റും,സ്റ്റൈഫന്റും,ഹോസ്റ്റൽ ഫീസും,യാത്രാബത്തയും സർക്കാരിൽനിന്നു ലഭിക്കും.
സംഘടിതരല്ല എന്നകാരണത്താൽ എല്ലാ രംഗങ്ങളിലും ക്രൂരമായി അവഗണിക്കപ്പെട്ട നമുക്ക് ഇതൊരു ചരിത്ര നേട്ടമായി കാണാം.
നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ മുന്നേറ്റത്തിനു വഴിവയ്ക്കും.നമ്മുടെ കുട്ടികൾ സമുഹത്തിൽ ഉന്നതങ്ങളിൽ എത്താൻ ഇതുപകരിക്കും.ഇതുവഴി കുടുംബത്തിനും,വരുംതലമുറയ്ക്കും പ്രയോജനമാണ്.
ഓരോ കുടുംബത്തിനും ലക്ഷങ്ങളുടെ ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോകുന്നത്.
പത്മശാലിയ സംഘം കൊണ്ട് എന്ത് നേടി? എന്ന് ഒരാൾക്കും സംഘടനാ നേതൃത്ത്വത്തോട് ചോദിക്കാനാവില്ല.
കേരള ചരിത്രത്തിൽ ചെറിയ സമുദായങ്ങൾക്ക് മുമ്പൊരിക്കലും സർക്കാരിൽ നിന്നും ഇതുപോലൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
ലക്ഷക്കണക്കായ നമ്മുടെ കുട്ടികൾ സന്തുഷ്ടരായി വിദ്യ അഭ്യസിക്കണം.
കൂടാതെ,നമ്മുടെ സമുദായ സാമൂഹ്യ പുരോഗതിക്കു കാര്യങ്ങൾ പഠിച്ചു ശുപാർശ ചെയ്യുന്നതിനായി സർക്കാർ നിയമിച്ച പി.പി.ഗോപി കമ്മിഷനും,അതിന്റെ തുടർച്ചയായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ വി.ആർ.ജോഷി,സി.എൻ.രാജേന്ദ്ര പ്രസാദ്,കെ.ശശിധര ഐ. എ.എസ്.എന്നിവരടങ്ങുന്ന കമ്മിറ്റിയും സർക്കാരിന് നല്കിയ റിപ്പോർട്ടുകളിലെ 18-ശുപാർശകളും അതോടൊപ്പം ദേവസ്വം വകുപ്പിലെ ആഹിന്ദുക്കൾക്കു അർഹതയില്ലാത്ത 18%ഉദ്യോഗ സംവരണത്തിൽ പ്രത്യേക ജാതി സംവരണമില്ലാത്ത നമ്മെപ്പോലുള്ള സമുദായങ്ങൾക്ക് 10%സംവരണം അനുവദിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു.
കാലങ്ങളായി മുറവിളികൂട്ടിയിട്ടും,ചെറിയ സമുദായങ്ങളുടെ ശക്തിയിൽ തൃപ്തനായി ഒ.ഇ.സി ആനുകൂല്യങ്ങൾ അനുവദിച്ച ബഹു:മുഖ്യമന്ത്രിക്കും,പിന്നോക്ക വകുപ്പ് മന്ത്രിക്കും,സഹായങ്ങൾ ചെയ്യാൻ മനസുവച്ച ഉദ്യോഗപ്രമുഖർക്കും,വകുപ്പ് മേധാവികൾക്കും,എല്ലാ നേതൃത്വങ്ങൾക്കും ഒപ്പം നിന്ന എം.ബി.സി.എഫ്-നോടുമുള്ള നന്ദിയും കടപ്പാടും വലുതാണ്‌.
ഡിസംബർ 9-നമ്മുടെ സംഘടനയുടെ സ്ഥാപക ദിനമാണ്.ആ ദിനം സമുദായത്തിലെ നിർദ്ധനരെ സഹായിക്കുക എന്ന കടമയോടൊപ്പം സംഘടനാ പ്രവർത്തനങ്ങൾക്കുമായി ഏക ദിന പ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.എല്ലാ സമുദായ അംഗങ്ങളും പരമാവധി സഹായങ്ങൾ നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
       ആർ.മോഹനൻ പിള്ള                                              വി.വി.കരുണാകരൻ 
                 പ്രസിഡന്റു                                                                 ജെ:സെക്രട്ടറി 
പള്ളുരുത്തി(കൊച്ചി)15-08-2014

Thursday, August 21, 2014

അരിപ്പാലം ശാഖാ വാർഷിക പൊതുയോഗം

അരിപ്പാലം ശാഖാ വാർഷിക പൊതുയോഗം 
2014 ആഗസ്റ്റു 17-നു ഞായറാഴ്ച രാവിലെ 10-മണിക്ക്(അരിപ്പാലം,പൂമംഗലം,വെള്ളാംങ്ങല്ലൂർ)ശാഖ നമ്പർ 34 -ൻറെ വാർഷിക പൊതുയോഗം  അരിപ്പാലം ശാഖാ ഓഫീസ് ഹാളിൽ നടന്നു.ശാഖാ പ്രസിഡന്റു ശ്രീമതി ശാന്താ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു 
എറണാകുളം ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ള ഉത്ഘാടനം നിർ വഹിച്ചു.
തൃശൂർ  ജില്ലാ പ്രസിഡന്റു എൻ.മുകുന്ദൻ,ജില്ലാ സെക്രട്ടറി ബാബുരാജ്,വെള്ളാങ്ങല്ലൂർ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ്‍ ശ്രീമതി പത്മജ ടീച്ചർ  ,ജില്ലാ വൈ: പ്രസിഡന്റു സേതുമാധവൻ ,കമ്മിറ്റി അംഗം എൻ.ഗോപി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി താഴെ പ്പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റു  :-        വിനോദ് കുമാർ .എൻ  ജി
സെക്രട്ടറി        :-        ചന്ദ്രൻ    .കെ  പി 
ഖജാൻജി        :-        മുകുന്ദൻ  . എൻ

തൃശ്ശൂർ ജില്ലാ സമ്മേളനം

                          തൃശ്ശൂർ ജില്ലാ സമ്മേളനം 
അറിപ്പാലം ശാഖാ ഓഫീസ് ഹാളിൽ 03/ 10/ 2014 -ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ പ്രസിഡന്റു എൻ മുകുന്ദൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു.
സംസ്ഥാന ഖജാൻജി ആർ മോഹനൻ പിള്ള സമ്മേളനം ഉത്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ പ്രസിഡന്റു കെ ടി രഘു കല്ലറയ്ക്കൽ പ്രസംഗിച്ചു.
വാർഷിക തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികൾ നിലവിൽ  വന്നു.
പ്രസിഡന്റ:-                    എൻ. മുകുന്ദൻ                   അരിപ്പാലം   ശാഖ
സെക്രട്ടറി   :-                     എൻ കെ.ബാബുരാജ്       ഊരകം               ,,
ഖജാൻജി   :-                      കെ  .   തിലകൻ                    വലപ്പാട്             ,,
വൈ: പ്രസിഡന്റു:-       എൻ ജി .സേതുമാധവൻ-  അരിപ്പാലം       ,,
ജോ:സെക്രട്ടറി :-               രജീവൻ പിള്ള                       കൊടുങ്ങല്ലൂർ   ,,
തൃശ്ശൂർ ജില്ലയിലെ ശാഖകൾ   :-
1)ഇരിങ്ങാലക്കുട     :-      ശാഖ നമ്പർ 18 
2)അരിപ്പാലം             :-        ,,             ,,       34 
3)കൊടുങ്ങല്ലൂർ        :-        ,,              ,,     42 
4)ഊരകം                     :-         ,,            ,,      123 
5)തൃശ്ശൂർ                     :-          ,,            ,,      124 
6)വലപ്പാട്                  :-          ,,            ,,       133 
വൈ:പ്രസിഡന്റു സേതു മാധവൻ ക്രിതജ്ഞത പറഞ്ഞു, യോഗ നടപടികൾ സമംഗളം അവസാനിച്ചു.

Monday, August 18, 2014

PCS ബോർഡു യോഗം

 PCS ബോർഡു യോഗം   കോഴിക്കോട്                  
പത്മശാലിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ബോർഡു യോഗം
2014 ആഗസ്റ്റു 24-നു ഞായറാഴ്ച ഉച്ചക്ക് 2-30 നു  എരഞ്ഞിപ്പാലം ആശിർവാദ് ലോണ്‍ കോഴിക്കോട് ചേരുന്നു.

Friday, August 15, 2014

സ്വാതന്ത്ര്യ ദിനാഘോഷം

കാഞ്ഞിരമറ്റം ശാഖ 2014 ആഗസ്റ്റ്‌ 15-നു ശാഖാംഗണത്തിൽ പ്രസിഡന്റു പി ജനാർദ്ദനൻ പിള്ള രാവിലെ  9-മണിക്ക് പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി.തുടർന്നു എല്ലാ അംഗങ്ങൾക്കും പായസ വിതരണം നടത്തി .200-ൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്തു.
വനിതകളുടെ ദേശഭക്തി ഗാനാലാപന മത്സരം നടന്നു.കുമാരി ബിന്ദു രമണൻ &പാർട്ടിയും,അനഘാ രഘുനാഥ് &പര്ടിയും പങ്കെടുത്തു .
കുടുംബ സംഘമത്തിനു പി ജനാർദ്ദനൻ പിള്ള കണ്‍വീനർ ആയി 51 അംഗ ആഘോഷകമ്മിറ്റിയെ തിരഞ്ഞെടുത്തു.
തുടർന്ന് സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി മത്സരം നടന്നു.കുമാരി ആദിത്യ രമണൻ,മീനാക്ഷി എന്നിവർ വിജയികളായി.പി ജനാർദ്ദനൻ പിള്ള,വിജയകുമാർ എന്നിവർ മത്സരങ്ങൾ നയിച്ചു.
വിജയികൾക്ക് കുടുംബ സംഘമ ആഘോഷത്തിന് സമ്മാനങ്ങൾ നല്കും.

Sunday, August 10, 2014

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി 
റണാകുളം ജില്ലാ കമ്മിറ്റി പാടിവട്ടം ശാഖാ ഹാളിൽ 2014 ആഗസ്റ്റു 10-നു വൈകിട്ട് 3-മണിക്ക് പ്രസിഡന്റു ജനാർദ്ദനൻ പിള്ളയുടെ ആദ്ധ്യക്ഷതയിൽ കൂടി.
യുവജന വനിതാ സമ്മേളനം നടത്തിപ്പിനെ വിലയിരുത്തി.വിദ്യാർഥികൾക്ക്  സ്കോളർഷിപ്പ് നൽകിയതിൻറെ അവലോകനവും നടന്നു.
ആഗസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് വിവിധ ശാഖ കളിൽ നടത്തുന്ന വിപുലമായ പരിപാടികൾ വിശദാമാക്കി.
വിവിധ ശാഖകളിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. 
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 
ആര്യപ്രഭ 

വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ.E1249 ലെ നമ്മുടെ ഭാരവാഹികൾ

കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ.E1249
       കാഞ്ഞിരമറ്റം, എറണാകുളം
കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ.E1249 -ൽ 2014 ആഗസ്റ്റ്‌ മാസം 3-നു നടന്ന ഭരണ സമതി തെരഞ്ഞെടുപ്പിൽ പത്മശാലിയ സംഘം കാഞ്ഞിരമറ്റം ശാഖയിലെ ,കാഞ്ഞിരമറ്റം പട്ടാര്യസമാജം വനിതാ കുടുംബ യുണിറ്റിലെ അഞ്ചു അംഗങ്ങളും,പെരുമ്പള്ളി, അരയങ്കാവ് ശാഖാംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടു.ഭാരവാഹികൾക്ക് കാഞ്ഞിരമറ്റം ശാഖയുടെയും,എറണാകുളം ജില്ലാ കമ്മിറ്റിയുടെയും അഭിനന്ദനങ്ങൾക്കൊപ്പം സംസ്ഥാനകമ്മിറ്റിയുടെ ആശംസകളും നേർന്നുകൊള്ളുന്നു.
വീരാംഗനമാരായ,പ്രവർത്തന ക്ഷമതയുള്ള വനിതാ രത്നങ്ങൾ നമ്മുടെ കൂടെ ഉണ്ടെന്ന സത്യം മനിസിലാക്കാൻ ശ്രമിക്കായ്കയാണ് നമ്മുടെ പോരായ്ക എന്ന് നാം മനസ്സിലാക്കേണ്ട സമയമായി.
ഉണരാത്ത മനസ്സുള്ളവർ ഉണരാൻ ഇതൊരു മാതൃക ആകട്ടെ !!!
ഭാരവാഹികൾ :-
പ്രസിഡൻറു :-.............ശോഭാ രഘുനാഥ്
                                                                 (കാഞ്ഞിരമറ്റം ശാഖ)
വൈ:പ്രസിഡൻറു :-..ഉഷാ സോമൻ              ,,
ബോർഡ് അംഗങ്ങൾ :-
1)ഉഷാ ബിന്ദു മോൾ                                             ,,
2)നീതു  ടി                                                                   ,,
3)സൗമ്യ കെ  ജെ                                                      ,,
4)വത്സല                                            (അരയങ്കാവ് ശാഖ)
5)വത്സലരമണൻ                            (പെരുമ്പള്ളി ശാഖ )
രണ്ടുപേർ മറ്റു സമുദായ അംഗങ്ങളുമാണ്.
അവരുടെ പേരും ചുവടെ ചേർക്കുന്നു
6)സ്മിത വി ടി                      പട്ടികാജാതി സംവരണം 
7)ഉഷാചന്ദ്രൻ                                          SNDP
ശോഭനാ രഘുനാഥ് കാഞ്ഞിരമറ്റം ശാഖാ വനിതാ വിഭാഗം ജോ:കണ്‍വീനറും,
ഉഷാസോമൻ വനിതാ വിഭാഗം മുൻ കണ്‍വീനറും ആയിരുന്നു.
################################################## 
ആര്യപ്രഭ