കേരള പത്മശാലിയ സംഘം അംഗങ്ങളായ എല്ലാവരോടുമുള്ള അഭ്യർത്ഥന!!!
പ്രിയ മിത്രങ്ങളെ!
കേരളത്തിലെ ജനസംഖ്യയിൽ 20 ലക്ഷം വരുന്ന എല്ലാ തലങ്ങളിലും ഏറ്റവും പിന്നോക്കം നില്ക്കുന്ന പരമ്പരാഗത കൈത്തറി തുണി നെയ്ത്ത് കുലത്തൊഴിലാക്കി ജീവിച്ചു വരുന്ന ശാലിയ,പട്ടാര്യ,ദേവാംഗ സമുദായങ്ങളുടെ ഏക സംഘടനയാണ് പത്മശാലിയ സംഘം.
നമ്മെ പ്പോലെ നാളിതുവരെ മാറിമാറി വന്ന ഭരണാധികാരികൾ ക്രൂരമായി അവഗണിച്ച കേരളത്തിലെ ചെറിയ പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കു വേണ്ടി കഴിഞ്ഞ 10-വർഷമായി നിരന്തരം പോരാടുകയാണ് നമ്മുടെ സംഘടന.
ഈ പോരാട്ടങ്ങളുടെ ഒടുവിലത്തെ നേട്ടമാണ് നമ്മുടെ മൂന്നു പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങൾക്ക് കേരള സർക്കാരിൽ നിന്ന് അദർ എലിജിബിൾ കമ്മ്യൂണിറ്റി(ഓ.ഇ.സി)ആനുകൂല്യങ്ങൾ നേടിയെടുത്തത്.
മേലിൽ 6-ലക്ഷം രൂപയ്ക്ക് താഴെ പ്രതിവർഷ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് ഒരുരൂപ പോലും ഫീസ് കൊടുക്കാതെ ഏതു കോഴ്സിനും ഏതറ്റം വരെയും പഠിക്കാം.ഓരോ മാസവും ലംപ്സം ഗ്രാന്റും,സ്റ്റൈഫന്റും,ഹോസ്റ്റൽ ഫീസും,യാത്രാബത്തയും സർക്കാരിൽനിന്നു ലഭിക്കും.
സംഘടിതരല്ല എന്നകാരണത്താൽ എല്ലാ രംഗങ്ങളിലും ക്രൂരമായി അവഗണിക്കപ്പെട്ട നമുക്ക് ഇതൊരു ചരിത്ര നേട്ടമായി കാണാം.
നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ മുന്നേറ്റത്തിനു വഴിവയ്ക്കും.നമ്മുടെ കുട്ടികൾ സമുഹത്തിൽ ഉന്നതങ്ങളിൽ എത്താൻ ഇതുപകരിക്കും.ഇതുവഴി കുടുംബത്തിനും,വരുംതലമുറയ്ക്കും പ്രയോജനമാണ്.
ഓരോ കുടുംബത്തിനും ലക്ഷങ്ങളുടെ ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോകുന്നത്.
പത്മശാലിയ സംഘം കൊണ്ട് എന്ത് നേടി? എന്ന് ഒരാൾക്കും സംഘടനാ നേതൃത്ത്വത്തോട് ചോദിക്കാനാവില്ല.
കേരള ചരിത്രത്തിൽ ചെറിയ സമുദായങ്ങൾക്ക് മുമ്പൊരിക്കലും സർക്കാരിൽ നിന്നും ഇതുപോലൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
ലക്ഷക്കണക്കായ നമ്മുടെ കുട്ടികൾ സന്തുഷ്ടരായി വിദ്യ അഭ്യസിക്കണം.
കൂടാതെ,നമ്മുടെ സമുദായ സാമൂഹ്യ പുരോഗതിക്കു കാര്യങ്ങൾ പഠിച്ചു ശുപാർശ ചെയ്യുന്നതിനായി സർക്കാർ നിയമിച്ച പി.പി.ഗോപി കമ്മിഷനും,അതിന്റെ തുടർച്ചയായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ വി.ആർ.ജോഷി,സി.എൻ.രാജേന്ദ്ര പ്രസാദ്,കെ.ശശിധര ഐ. എ.എസ്.എന്നിവരടങ്ങുന്ന കമ്മിറ്റിയും സർക്കാരിന് നല്കിയ റിപ്പോർട്ടുകളിലെ 18-ശുപാർശകളും അതോടൊപ്പം ദേവസ്വം വകുപ്പിലെ ആഹിന്ദുക്കൾക്കു അർഹതയില്ലാത്ത 18%ഉദ്യോഗ സംവരണത്തിൽ പ്രത്യേക ജാതി സംവരണമില്ലാത്ത നമ്മെപ്പോലുള്ള സമുദായങ്ങൾക്ക് 10%സംവരണം അനുവദിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു.
കാലങ്ങളായി മുറവിളികൂട്ടിയിട്ടും,ചെറിയ സമുദായങ്ങളുടെ ശക്തിയിൽ തൃപ്തനായി ഒ.ഇ.സി ആനുകൂല്യങ്ങൾ അനുവദിച്ച ബഹു:മുഖ്യമന്ത്രിക്കും,പിന്നോക്ക വകുപ്പ് മന്ത്രിക്കും,സഹായങ്ങൾ ചെയ്യാൻ മനസുവച്ച ഉദ്യോഗപ്രമുഖർക്കും,വകുപ്പ് മേധാവികൾക്കും,എല്ലാ നേതൃത്വങ്ങൾക്കും ഒപ്പം നിന്ന എം.ബി.സി.എഫ്-നോടുമുള്ള നന്ദിയും കടപ്പാടും വലുതാണ്.
ഡിസംബർ 9-നമ്മുടെ സംഘടനയുടെ സ്ഥാപക ദിനമാണ്.ആ ദിനം സമുദായത്തിലെ നിർദ്ധനരെ സഹായിക്കുക എന്ന കടമയോടൊപ്പം സംഘടനാ പ്രവർത്തനങ്ങൾക്കുമായി ഏക ദിന പ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.എല്ലാ സമുദായ അംഗങ്ങളും പരമാവധി സഹായങ്ങൾ നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.
ആർ.മോഹനൻ പിള്ള വി.വി.കരുണാകരൻ
പ്രസിഡന്റു ജെ:സെക്രട്ടറി
പള്ളുരുത്തി(കൊച്ചി)15-08-2014

No comments:
Post a Comment