എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, March 25, 2013

പാടിവട്ടം ശാഖാ പൊതുയോഗം

KPS  പാടിവട്ടം ശാഖാ പൊതുയോഗം 2013-ഏപ്രിൽ 06 -നു രാവിലെ 10 -മണിക്ക്  ശാഖാ ഹാളിൽ 
ശാഖാ പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ. സമുദായ സ്നേഹികളായ എല്ലാ അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു.
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ 

മുപ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനം വൈക്കം മഹാദേവ തിരുമുന്നിൽ !!

മുപ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനം വൈക്കം മഹാദേവ തിരുമുന്നിൽ !!
2013-ജൂണ്‍ 08,09-ശനി,ഞായർ തീയതികളിൽ 
വൈക്കത്ത് വച്ചുനടക്കുന്ന സമ്മേളനത്തിൻറെ ഒരുക്കങ്ങൾക്കായി, അഞ്ഞൂറ്റി ഒന്ന് അംഗങ്ങൾ ഉൾക്കൊണ്ട സ്വാഗത സംഘം രൂപം കൊണ്ടു!
2013-മാർച്ച് 24-നു ഞായറാഴ്ച ഉച്ചക്ക് 2-മണിക്ക് വൈക്കം 40-നമ്പർ ശാഖാ ഹാളിൽ  കൂടിയ, സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷനായ യോഗത്തിൽ ,സംസ്ഥാന ജനറൽ സെക്രട്ടറി വി വി കരുണാകരൻ ,ട്രഷറർ ആർ മോഹനൻ പിള്ള ,വൈ:പ്രസിഡന്റ് സി ആർ ഗംഗാധരൻ പിള്ള ,ദക്ഷിണ മേഖലസെക്രട്ടറി പി പി ബാബു ,കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനൻ പുതുശ്ശേരി,എറണാകുളം ജില്ലാ  പ്രസിഡന്റ് രഘു കല്ലറയ്ക്കൽ ,എറണാകുളം ജില്ലാ ട്രഷറർ പി ജനാർദ്ധനൻ , കോട്ടയം ജില്ലാ രക്ഷാധികാരി സോമൻ പിള്ള ,ആലപ്പുഴ ജില്ലാ സെക്രട്ടറി ജി രാധാകൃഷ്ണൻ മുതലായവർ പ്രസംഗിച്ചു.
തിങ്ങിനിറഞ്ഞ ഹാളിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗനടപടികൾ  നേതാക്കളുടെ പ്രസംഗശേഷം,ക്രിയാത്മക ചർച്ചയിലൂടെ വിലയിരുത്തി, സ്വാഗതസംഘ അംഗങ്ങളെ തെരഞ്ഞെടുത്തു.
സ്വാഗത സംഘം രക്ഷാധികാരികൾ :    പി എം കൃഷ്ണൻ കുട്ടി , 
                                                                       കെ കെ രാജപ്പൻ പിള്ള,
                                                                       ആർ മോഹനൻ പിള്ള
ജനറൽ കണ്‍വീനർ                                    :വി വി കരുണാകരൻ 
ചെയർമാൻ                                                  :സി ആർ ഗംഗാധരൻ പിള്ള
വൈ: ചെയർമാൻ                                       :മോഹനൻ പുതുശ്ശേരി
കണ്‍വീനർ                                                   :പി പി ബാബു
ഖജാൻജി                                                      :ജയചന്ദ്രൻ സാരംഗി
ചുമതല അർപ്പിതമില്ലാത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സ്വാഗത സംഘം എക്സിക്യുട്ടീവ് അംഗങ്ങളായിരിക്കും.സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങൾ വൈ: ചെയർമാൻ മാരും,ജില്ലാ പ്രസിഡന്റ്,ജില്ലാ സെക്രട്ടറിമാർ ജോ:കണ്‍വീനർ മാരും ആയിരിക്കും.
ഫൈനാൻസ് കമ്മിറ്റി :-
ചെയർമാൻ                                   : ആർ മോഹനൻ പിള്ള
കണ്‍വീനർ                                    :ജയചന്ദ്രൻ സാരംഗി
കമ്മിറ്റിഅംഗങ്ങൾ                       :ബാലകൃഷ്ണൻ കുലശേഖരമംഗലം,
                                                          കൃഷ്ണകുമാർ വൈക്കപ്രയാർ ,
                                                          ജയനാരായണൻ വൈക്കം.
ഫുഡ് കമ്മിറ്റി:-
ചെയർമാൻ                                 :മോഹനൻ പുതുശ്ശേരി
കണ്‍വീനർ                                   :ലക്ഷ്മണൻ പിള്ള വൈക്കം
കമ്മിറ്റിഅംഗങ്ങൾ                       :അനിൽകുമാർ വൈക്കപ്രയാർ , 
                                                           ശ്രീരഞ്ചിത് വൈക്കപ്രയാർ,
                                                         വിജിചന്ദ്രശേഖരൻ വൈക്കം,
                                                            ശ്രീനിവാസൻ കുലശേഖരമംഗലം,
                                                         കെ കെ രവിന്ദ്രൻ പിള്ള പാടിവട്ടം,
                                                                 പ്രകാശൻ പിള്ള വൈക്കം ,
                                                         മിനി രമേശൻ ,ബേബി ഗിരിജ,
                                                                        കമലമ്മ  കുലശേഖരമംഗലം.
പബ്ബ്ളിസിറ്റി / പ്രിന്റിംഗ് :-              
ചെയർമാൻ                                :പി ജനാർദ്ധനൻ പിള്ള എറണാകുളം
കണ്‍വീനർ                                 :ശിവകുമാർ
ജോ: കണ്‍വീനർമാർ                   :പി ജി മുകുന്ദൻ എറണാകുളം,ജി രാധാകൃഷ്ണൻ ആലപ്പുഴ.
                                                            അനിൽ കുമാർ പാടിവട്ടം. 
കമ്മിറ്റിഅംഗങ്ങൾ                       :അശോക്‌ കുമാർ ,ഇ പി രഘുനാഥ്  എറണാകുളം,
                                                        രാജീവ് പി പി  കുലശേഖരമംഗലം. 
 സ്റേറജ് / സൗണ്ട് :-                     
ചെയർമാൻ                                :അനിൽകുമാർ  കുലശേഖരമംഗലം.
കമ്മിറ്റിഅംഗങ്ങൾ                     :വിജയമോഹനൻ പിള്ള,
                                       കെ ആർ ഗോപാലകൃഷ്ണൻപാടിവട്ടം,
                                                       ഇ ജി ഉണ്ണി ,രാജപ്പൻ പിള്ള എടയാർ പി റ്റി രമേശൻ പിള്ള,
                                                         ആർ   രാജി കുലശേഖരമംഗലം.പി വി രാമചന്ദ്രൻ ,
                                                          രവീന്ദ്രൻപിള്ള,സുധീർ വൈക്കപ്രയാർ.
അഞ്ഞൂറ്റിഒന്ന് അംഗ സ്വാഗതസംഘം പ്രഖ്യാപിക്കുകയും ,ആരുടെയെങ്കിലും പേരു ചേർക്കാൻ വിട്ടുപോയെങ്കിൽ ഉൾപ്പെടുത്തുന്നതിന് കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ട്‌ .സ്വാഗത സംഘം കമ്മിറ്റി ഊർജ്ജ്വ സ്വലമായി കാര്യങ്ങൾ വിലയിരുത്തി മുന്നേറേണ്ടാതാണ്. 
*******************************************************************
ആര്യപ്രഭ




                                                                
                                                                

Thursday, March 21, 2013

33-മത് എറണാകുളം ജില്ലാ കണ്‍വൻഷൻ

കേരള പത്മശാലിയ സംഘം(KPS) 
33-മത് എറണാകുളം ജില്ലാ കണ്‍വൻഷൻ 2013-ഏപ്രിൽ  മാസം 7-നു ഞായറാഴ്ച  എറണാകുളം വൈറ്റില ഹോട്ടൽ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2-മണിക്ക്

കൂട്ടായ്മ യിലൂടെ നാം മുന്നേറും,എന്നമാനോഭാവത്തോടെ നമ്മുടെ അംഗങ്ങൾ  വേദികളിൽ അണിനിരക്കുന്നു!. 
പിന്നീടു ശൂന്യതയിൽ എത്തിനില്ക്കുകയും,കാലങ്ങൾ കഴിഞ്ഞു വീണ്ടും ഒരുമിക്കുകയും പിന്നെ വേർപിരിയുകയും ചെയ്യുന്ന സ്ഥിരതയില്ലായ്മ നമ്മുടെ സംഘടനയ്ക്ക്  നല്ലതല്ല.  അതുതന്നെയാണ് നമ്മുടെ ശാപവും.
വിഘടനവാദികൾ അതുമുതലെടുക്കുന്നു,ശിഥലീകരണത്തിന്?
സ്ഥിരമായ മനോഗതിയാണ് സംഘടനാ ബലം!.
ശാഖകൾ തനതായി പ്രവർത്തനം നടത്തുന്നു, പക്ഷെ!ശാഖകളുടെ കൂട്ടായ്മക്ക് ആരും തയ്യാറല്ല.അറിവുള്ളവർ ശാഖകളുടെ കൂട്ടായ്മക്ക് കൂടെയുണ്ടാകും!!
പല യുണിറ്റ് കളുടെ കൂട്ടമയാണ്‌ ഒരു സംഘം!
അതില്ലാതെ വന്നാൽ ,ഒരുചെറിയ പ്രദേശത്തു മാത്രം ഒതുങ്ങിനിന്നാൽ ,മതിയോ?
വിശാലമായ പ്രവർത്തനമാണ് നേതൃസ്ഥാനത്തിനു വേണ്ടത്. 
ഇതര സമുദായങ്ങളുടെ പ്രവർത്തനം നാം കണ്ടുപടിക്കേണ്ടാതാണ്. വിശാല മനസ്കരായ അവരുടെ വീറും,വാശിയും സംഘടനയോടുള്ള ആധരവും നാം അടുത്തറിയേണ്ടാതാണ്.
ജനസംഖ്യയിൽ നമ്മുടെ സംഘടന പിന്നിലല്ല,അറിവിലും ശ്രേഷ്ടരാണ്,അലസരല്ലാത്ത അണികളും നമുക്കുണ്ട്.
പിന്നെ എന്തുകൊണ്ട് സംഘടനാബലം തിരിച്ചറിയാതെ പോകുന്നു?
അറിവുള്ളവന് കൂട്ടായ്മയുടെ മഹത്വമറിയാമല്ലൊ?
കൂട്ടായ്മ യായാൽ നേതൃസ്ഥാനം നഷ്ടമാകുമെന്ന ഭയമാണോ?
നേതൃസ്ഥാനം പലപ്പോഴായി, പലരിലും നിറയേണ്ടതാണ്!!.
പുതുതലമുറകൾക്ക് പാത ഒരുക്കുക മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം!. 
എറണാകുളം ജില്ലയുടെ പതിന്നാലാമത് ശാഖ സിറ്റിയുണിറ്റ്‌ രൂപം കൊണ്ടിട്ടു ഒരുവർഷം കഴിഞ്ഞു.
പതിന്നാലു ശാഖകളും ഒരു കൊടിക്കീഴിൽ അണിനിരത്താൻ എറണാകുളം  ജില്ലാ കമ്മിറ്റി അശ്രാന്ത പരിശ്രമം നടത്തി!!
പല മുടന്തൻ ന്യായങ്ങളും പറഞ്ഞു ഇടയുന്നവരെ,അവരുടെ വഴിക്കു പോയി അടുപ്പിക്കാൻ ശ്രമിച്ചു.
എവിടെയും പരാജയപ്പെടുത്താൻ തയ്യാറായി നില്ക്കുന്ന വിഘടന വാദികളാണ്,പാവം നമ്മുടെ അംഗങ്ങളേയും വഴിതെറ്റിക്കുന്നത്. 
അവരെ തിരിച്ചറിയാനുള്ള   ഇശ്ചാശക്തി നമ്മളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
എറണാകുളം ജില്ലാസമ്മേളനം വളരെ ഗംഭീരമായി നടത്താൻ ആഗ്രഹമുണ്ടായിരുന്നു. 
ജില്ല കമ്മിറ്റിയിൽ പോലും ശാഖകളുടെ സാന്നിദ്ധ്യം ഇല്ലായ്മ വേദനാജനകമായിരുന്നു.   തന്മൂലമാണ് കണ്‍വെൻഷൻ ആക്കി ചുരുക്കിയത്. എറണാകുളം ജില്ലയ്ക്കു ഊർജ്ജ്വ സ്വലമായ പുതിയ കമ്മിറ്റി നിലവിൽവരണം. വന്നാൽ ഒരുമാറ്റംസംഘടനക്കും കൈവരും. 
പുതിയ കമ്മിറ്റി എറണാകുളം ജില്ലയെ കേരളത്തിലെ മഹത്തായ ജില്ലയാക്കിമാറ്റും, ഒട്ടും സംശയമില്ല!!!. അതിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
നമ്മുടെ സംസ്ഥാന,ജില്ലാ,ശാഖാ നേതാക്കൾ പങ്കെടുക്കുന്ന ഈ ജില്ല കണ്‍വെൻഷൻ ,വൻ വിജയമാക്കി നമ്മുടെ സമുദായത്തെ മനസ്സിൽ നിന്ന് പറിച്ചെറിയാതെ സംരക്ഷിക്കുവാൻ എല്ലാവരും തയ്യാറാകുമെന്ന് വിശ്വസിക്കുന്നു.
കറകളഞ്ഞ സമുദായ സ്നേഹം നമ്മളിൽ അവശേഷിക്കുന്നു, എങ്കിൽ !! നല്ലവരായ നമ്മുടെ അംഗങ്ങൾ സഹായ സഹകരണങ്ങൾ കൊണ്ട് ഈ സംരഭത്തെ മഹത്തായി കാണണമെന്ന് അഭ്യർഥിക്കുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
                                          കാര്യപരിപാടികൾ 
 ഉച്ചക്ക് 1.30 -ന്                    ...........................  രജിസ്ട്രേഷൻ 
       ,,        2-നു                         ....................... ഈശ്വര പ്രാർത്ഥന
സ്വാഗതം                            ..........................പി ജി മുകുന്ദൻ (ജില്ലാ സെക്രട്ടറി) 
അദ്ധ്യക്ഷൻ                             .................... രഘു കല്ലറയ്ക്കൽ (ജില്ലാ പ്രസിഡന്റ് )
ഉദ്ഘാടനം                        ...........................പി എം കൃഷ്ണൻ കുട്ടി (സംസ്ഥാന പ്രസിഡന്റ് )
മുഖ്യപ്രഭാഷകൻ         ................................  വി വി കരുണാകരൻ 
                                                                                      (സംസ്ഥാന ജനറൽ സെക്രട്ടറി)
ആശംസകൾ         ................................ ......സി ആർ ഗംഗാധരൻ പിള്ള 
                                                                                        (സംസ്ഥാന വൈ:പ്രസിഡന്റ് )
    ,,                          .........................................പി പി ബാബു (ദക്ഷിണ മേഖലാസെക്രട്ടറി)
                    .......................              വാർഷികറിപ്പോർട്ട് 
                   ..........................             കണക്ക് 
                        ............................       ചർച്ച 
                           ................................. മറുപടി 
തെരഞ്ഞെടുപ്പ് ................................. കെ കെ രാജപ്പാൻ പിള്ള (റിട്ടേണിംഗ് ഓഫീസർ )
                                                                          (സംസ്ഥാന കമ്മിറ്റി)
           ......................................               കൃതജ്ഞത 
           .........................................ദേശിയഗാനാലാപനം
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹         
കേരള പത്മശാലിയ സംഘം 33 -മത് സംസ്ഥാന സമ്മേളനം  
                    (പട്ടാര്യ ,ശാലിയ,ദേവാംഗ സമുദായങ്ങളുടെ സംയുക്ത വേദി )
മെയ് മാസം 3-മത് വാരം കോട്ടയം ജില്ലയിൽ വൈക്കത്ത് 
പ്രമുഖ,രാഷ്ട്രിയ,സാമുദായിക,സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു. 
       ആര്യപ്രഭ 
                                                         
    




Wednesday, March 20, 2013

33-മത് മലപ്പുറം ജില്ലാ സമ്മേളനം 2013-മാർച്ച്‌ 31

കേരള പത്മശാലിയ സംഘം 33-മത് മലപ്പുറം ജില്ലാ സമ്മേളനം 2013-മാർച്ച്‌ 31 -ഞായറാഴ്ച ഇടിമുഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്ര മൈതാനം. 
നാളിതുവരെ സംസ്ഥാന തലത്തിൽ നമ്മുടെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാക്കളുടെ പ്രവർത്തനങ്ങളെ  പ്രകീർത്തിക്കാതിരിക്കാൻ തരമില്ല. 
ഗവണമെന്റ് നമുക്കായി ചെയ്തു  തരേണ്ടുന്ന കാര്യങ്ങൾ അക്കമിട്ടു അവതരിപ്പിക്കുകയും,അതിനായി സമ്മർദ്ദം ചെലുത്തുകയും,അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു നേതൃത്വം വഹിക്കുന്നവർ . നാം കണ്ടില്ലെന്ന് നടിക്കാതെ ഉണർന്നു പ്രവർത്തിക്കണം. 
അതിലൂടെ പലനേട്ടങ്ങൾ ഉണ്ടാക്കാൻ നമുക്കുകഴിയും. 
ചിലത് നേടിക്കഴിഞ്ഞു. 
ഇനിയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരളത്തിലുടനീളം പത്മശാലിയ സംഘത്തിന്റെ കൊടിക്കിഴിൽ അണിനിരക്കുക.  
മലപ്പുറം ജില്ലയുടെ ജില്ലാ സമ്മേളനംപങ്കാളിത്തം കൊണ്ടും ആശയപരമായ ചർച്ചകൾ കൊണ്ടും സമ്പന്നമാക്കി കേരള പത്മ ശാലിയ സംഘം നിർണ്ണായക ശക്തിയാണെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി മുഴുവൻ സമുദായ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു  വിജയപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
                                                        ജില്ലാ സെക്രട്ടറി
ചെയറമാൻ സ്വാഗതസംഘം                                                                                                    
                                                കാര്യപരിപാടികൾ 
രാവിലെ 9-നു ....................രജിസ്ട്രെഷൻ 
  ,,            10-നു .................. ഈശ്വരപ്രാർത്ഥന
സ്വാഗതം ........................ സി വേലായുധൻ{സ്വാഗതസംഘം പ്രസിഡന്റ് }
അദ്ധ്യക്ഷൻ ..................... വി ഷണ്മുഖൻ {ജില്ലാ പ്രസിഡന്റ് }
ഉൽഘാടനം .................     വി വി കരുണാകരൻ
                                                 {സംസ്ഥാന ജനറൽ സെക്രട്ടറി}
മുഖ്യ പ്രഭാഷണം ..............കെ ശശിധര IAS 
ആശംസകൾ ...................എം ബാലകൃഷ്ണൻ {ABPS വൈ: പ്രസിഡന്റ് }
 ,,                                          വി പി ചന്ദ്രശേഖരാൻ { വൈ: പ്രസിഡന്റ് }
  ,,                                        വി പ്രദീപ്‌കുമാർ {സംസ്ഥാന സെക്രട്ടറി}
 ,,                                         കെ ദാമോദരൻ {ഗ്രാമപഞായത്തു}
 ,,                                       എം കുമാരാൻ{മുൻ ജില്ലാ സെക്രട്ടറി}
 ,,                                      ടി വി പ്രകാശ് {സംസ്ഥാന കമ്മിറ്റി}
 ,,                                  സി കൃഷ്ണൻ കുട്ടി
                                                            {പ്രസിഡന്റ് ഇടിമുഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്രം}
 ,,                                സി രാമചന്ദ്രൻ 
                                                              {സെക്രട്ടറി ഇടിമുഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്രം}
  ,,                              ഇ കൃഷ്ണൻ കുട്ടി { ഇടിമുഴിക്കൽ ശാഖാ }
  ,,                            ശ്രീമതി സുശീല മോഹനൻ { ഇടിമുഴിക്കൽ ശാഖാ }
  ,,                                ഉഷാ രാജൻ { ഇടിമുഴിക്കൽ ശാഖാ }
 കൃതജ്ഞത            കെ അനീഷ് കുമാർ  { ഇടിമുഴിക്കൽ ശാഖാ പ്രസിഡന്റ് }
    ഉച്ചക്ക്    01-മണിക്ക്                          ഭക്ഷണം 
                              പ്രതിനിധി  സമ്മേളനം 
 സ്വാഗതം                     കെ ദാമോദരൻ{സംസ്ഥാന കമ്മിറ്റി}
അദ്ധ്യക്ഷൻ                   വി ഷണ്മുഖൻ {ജില്ലാ പ്രസിഡന്റ് }
ഉൽഘാടനം                പി എം കൃഷ്ണൻ കുട്ടി  {സംസ്ഥാന പ്രസിഡന്റ് }
ആശംസ                      അഡ്വ:കെ വിജയൻ {PCS  സെക്രട്ടറി}
പ്രവർത്തന  റിപ്പോർട്ടു     പി വി രവി {ജില്ലാ സെക്രട്ടറി}
കണക്ക്                         സി സേതുമാധവൻ {ട്രഷറർ ജില്ലാകമ്മിറ്റി}
ചർച്ച,മറുപടി             സി  വാസു ദേവൻ {കാട്ടിലങ്ങാടി ശാഖാ പ്രസിഡന്റ് }
                                                     സി ദാസൻ {കാട്ടിലങ്ങാടി ശാഖാ സെക്രട്ടറി}
                                                      കെ  ദാസൻ {തൃക്കലങ്ങാട് ജോ :സെക്രട്ടറി} 
പുതിയ   ഭാരവാഹികളുടെ തെരഞ്ഞെടുപ്പു
            റിട്ടേണിംഗ് ഓഫീസർ   വി വി കരുണാകരൻ  
                                                                    {സംസ്ഥാന ജനറൽ സെക്രട്ടറി}
കൃതജ്ഞത                      സി സോമസുന്ദരൻ { ഇടിമുഴിക്കൽ ശാഖാ}
                                            ദേശിയഗാനാലാപനം 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
ആര്യപ്രഭ   


                                                

Sunday, March 17, 2013

33-മത് സംസ്ഥാന സമ്മേളനംസ്വാഗത സംഘം

[KPS]കേരള പത്മശാലിയ സംഘം-33-മത് സംസ്ഥാന സമ്മേളനം 2013-മെയ് മാസം വൈക്കത്ത് നടത്തുവാൻ തീരുമാനിച്ചു.
സമ്മേളന സ്വാഗത സംഘം രൂപീകരണയോഗം 2013-മാർച്ച്‌ 24-നു ഞായറാഴ്ച ഉച്ചക്ക് 2-മണിക്ക് 
വൈക്കം 40-നമ്പർ ശാഖാ ഹാളിൽ സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ. 
സമുദായ പ്രവർത്തകർ നിർബ്ബന്ധ പൂർവ്വം പങ്കെടുക്കുകയും,മറ്റുള്ളവരെ പങ്കെടുപ്പിച്ചും എല്ലാവിധ സഹായ സഹകരണവും നല്കി വിജയിപ്പിക്കണമെന്ന്   അഭ്യർത്ഥിക്കുന്നു.  
                      സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി
                                                                                                           വി വി കരുണാകരൻ

Sunday, March 10, 2013

അഖിലേന്ത്യാ പത്മശാലി സംഘത്തിന്റെ കേരളത്തിലെ അവിഭാജ്യഘടകമാണ് പത്മശാലിയ സംഘം.

അഖിലേന്ത്യാ പത്മശാലി സംഘത്തിന്റെ കേരളത്തിലെ അവിഭാജ്യഘടകമാണ് പത്മശാലിയ സംഘം.  
നാളിതുവരെ ഗവണ്മെന്റുകള് ആരും (കൊടിയുടെ നിറം നോക്കാതെപറയുന്നു)ഒരു പരിഗണനയും നമ്മുടെ സംഘടനയ്ക്ക് നല്‍കിയിട്ടില്ല.
ആനിലയ്ക്ക് നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടുന്ന  കാലമായി!!
പക്ഷെ!..... ഇപ്പോഴും നാം ഇരുട്ടില്‍ തപ്പുകയാണ്‌ !
വൈരുദ്ധ്യങ്ങള്‍ മറന്നു ഒരു സംഘടനക്കു കീഴില്‌ അണിനിരക്കാന്‍ നമുക്ക് ആകുന്നില്ല. 
സംഘടനാ ബലം കാണിക്കാന്‍ ഒത്തുകൂടാന്‍ നമ്മളാല്‍ കഴിയുന്ന കാലത്തു മാത്രമേ  നമ്മുടെ സംഘടന, ഈ ഭൂമുഖത്ത് ആര്‍ജ്ജവം പ്രാപിക്കുകയുള്ളൂ . 
ഇന്നിപ്പോള്‍ നമ്മുടെ സംഘടനാ നാമദേയമായ പത്മശാലിയ സംഘം വിമര്‍ശിക്കപ്പെടുന്നു,
എന്തിനു? പട്ടാര്യ,ദേവാംഗ,ശാലിയ സമുദായങ്ങളുടെ സംയുക്തവേദി - എന്നതും വിമര്‍ശിക്കപ്പെടുന്നു?.
നമ്മുടെ സംഘടന നാമം ഗവണ്മെന്റ് അംഗീകരിച്ചു എങ്കില്‍ മേല്പറഞ്ഞ വാചകം ഒഴിവാക്കാമായിരുന്നു.
വിഘടന മനോഭാവം മുറുകെ പിടിക്കുന്നത്‌ എന്തിനെന്നു വെളിപ്പെടുത്തിയിരുന്നെങ്കിൽ ?..... 
കൂട്ടായ തീരുമാനത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് നടപ്പാക്കുകയും,പിന്നീട് തോന്നുന്ന വഴിക്ക് പോകുന്ന പ്രവണത ഒരു സംഘടനക്കും യോജിച്ചതല്ല. 
വൈരുദ്ധ്യങ്ങള്‍ മറനീക്കി, ശാപം പേറിയ ചിന്തയും മാറ്റാതെ നമുക്ക് മേല്‍ഗതി ഉണ്ടാകുമെന്ന് തോന്നുന്നില്ല. 
വളരെ ചെറിയ അംഗബലം പോലുമില്ലാത്ത പല സംഘടനകളും കുറഞ്ഞ കാലം കൊണ്ട് പ്രഭലമായ ശക്തി സംഭരിച്ചു മുന്നോട്ടു പൊകുന്നു. 
നാം എന്നും നിന്നിടത്തുതന്നെ നിന്ന് കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യഗ്രത കാട്ടുന്നു.
കൂടുതലും വ്യക്തി വൈരാഗ്യങ്ങളില്‍ പൊതിഞ്ഞവ തന്നെയാണ്!തുറന്നു പറയാത്ത വികലത!!!
എല്ലാം മറന്നു സര്‍വ്വം ശക്തി സംഭരിക്കാന്‍ നാം തയ്യാറാകണം!
എന്തിനേറെ, നമ്മുടെ നേതാക്കള്‍ പോലും കടമകള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണോ?
ഫുട്ട് ബോള്‍ കളിയില്‍ സെല്‍ഫ് ഗോളടിക്കുന്ന കളിക്കാരന്റെ ആത്മ ശാന്തിയാണ് പലരിലും. 
സംഘടനയെ ശക്തി പ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത് ?അതിനുള്ള മാര്‍ഗ്ഗം കൂട്ടായി സമാധാനമായി ചര്‍ച്ച യിലൂടെ ഉണ്ടാക്കി മുന്നേറുന്നതിനു പകരം ,അപ്രസക്തമായ ,അറിയാവുന്നവ പോലും വന്‍ ചോദ്യങ്ങളാക്കി,സമയം കളയുന്ന പ്രവണത മാറ്റണം. 
നേതൃസ്ഥാനം അല്ങ്കരിക്കുന്നവന്‍ നേതാവാണ്‌ ,നേതാവിന് പരാതിയല്ല,പരാതി തീര്‍ക്കലാണ് ആവശ്യം!!
കുറ്റപ്പെടുത്തലോ,പഴിചാരലുകള്‍ കൊണ്ടോ കഴിഞ്ഞു പോയവ തിരിച്ചു കിട്ടില്ല. കുറ്റങ്ങള്‍ ലഘൂകരിച്ചു,നാളെയുടെ നിഴലില്‍ ഊര്‍ജ്ജസ്വലമായ മുന്നേറ്റമാണ് ആവശ്യം. 
സംസാരത്തെക്കാള്‍ പ്രവര്‍ത്തിയാണ് അഭികാംമ്യം. 
ക്ഷമയുടെ കാര്യത്തില്‍ ലോകജനതയില്‍ ഒന്നാം സ്ഥാനക്കാരാണ് നമ്മള്‍ ,
നല്ല നെയ്തുകാര്‍ക്ക് അത്യാവശ്യം വേണ്ടത് ക്ഷമയാണ് . 
നൂലിനോട് വാശികാട്ടിയാല്‍ ഫലം അറിയാമല്ലോ?ഓരോ നൂലും പാവാക്കി,പാവിൽ ഊട ചേർക്കാൻ ഓടത്തിൻറെ സഹായം ആവശ്യമാണ്‌. ഓടം കടന്നു പോകാൻ പാവ് രണ്ടായി വിതർന്നു കൊടുക്കണം,ഓടം തിരികെ വരുമ്പോളും ഇതാവർത്തിക്കണം. ചിട്ടയായ ഒരേക്രമത്തിലുള്ള ആവർത്തനത്തോടൊപ്പം നൂൽ പൊട്ടാതെയും ശദ്ധിക്കണം,ബദ്ധശ്രദ്ധനല്ല നെയ്ത്തുകാരനെങ്കിൽ ,അവനാൽ ഈ തൊഴിൽ ചെയ്യാൻ കഴിയിലല. നെയ്തുമായി ബന്ധപ്പെട്ട എല്ലാത്തിനും ശ്രദ്ധ,ക്ഷമ ആവശ്യം തന്നെ.   
അത്ര ക്ഷമയുള്ള തൊഴില്‍ ചെയ്ത നമ്മുടെ പൂര്‍വികരുടെ  തലമുറക്ക് വേണ്ടി നമ്മുടെ കൂട്ടായ്മ നിലനിര്‍ത്താന്‍ നമ്മാല്‍ കഴിയില്ലെങ്കില്‍ ,മറ്റു സമുദായങ്ങളുടെ ഉന്നമനം കണ്ടു അവരുടെ ചെയ്തികളെ വാഴ്ത്തി നമുക്ക് നശിക്കം!!
വേദനയോടെ പറഞ്ഞു പോവുകയാണ്!
പട്ടിയുടെ വാല് പന്തീരാണ്ട് കുഴലില്‍ ഇട്ട പ്രതീതി!!,
നമ്മെ ആശങ്കയുടെ നീര്‍ച്ചുഴിയില്‍ മുക്കികൊല്ലുന്ന മനോവേദന!!!
നമ്മില്‍ പരസ്പരം വിശ്വാസമില്ലായ്മ വലുതാണ്‌ ,കൂടാതെ നമ്മള്‍ പരസ്പരം മാനിക്കാന്‍ കൂട്ടാക്കാത്ത മനോഭാവമുള്ളവരുമാണെന്നത് മാറ്റേണ്ടിയിരിക്കുന്നു.
ഒരുപക്ഷെ ! സംസ്ഥാന സംഘടനക്കു ആസ്തികുറവും ,ശാഖകള്‍ക്ക് ആസ്തികൂടുതലും ആണ് കാരണമെങ്കിലും ,സംസ്ഥാനതലത്തില്‍ ,മറ്റു ജാതികള്‍ക്കു ഉള്ളത് പോലെ നമുക്കും  സംഘടന വേണമെന്ന ചിന്ത നമ്മുടെ വിവരമുള്ള,എതിര്‍പ്പുള്ള നേതാക്കള്‍ ചിന്തിക്കാത്തത് എന്താണ് ?
അങ്ങിനെയുള്ളവര്‍ നേതൃ സ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു കഴിവില്ലാത്തവരെ സ്ഥാനത്തിരുത്തി കുറ്റപ്പെടുത്തുകയല്ലേ?
ഇനിയെങ്കിലും അവര്‍ രംഗപ്രവേശം ചെയ്തു നാമാവശേഷ മാകാതെ നമ്മുടെ സംഘടനയെ രക്ഷിക്കും എന്ന് ആശിക്കാം!!!!!!!!!!!
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ  


Saturday, March 9, 2013

സംഘംസംസ്ഥാനകമ്മിറ്റി2013-മാര്‍ച്ച്‌ 09-നു പാടിവട്ടം ശാഖാ ഹാളില്‍ .

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി . 
2013-മാര്‍ച്ച്‌ 09-നു പാടിവട്ടം ശാഖാ ഹാളില്‍ രാവിലെ 11-മണിക്ക് സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി വി. വി.കരുണാകരന്‍ ,വൈ: പ്രസിഡന്റ് ചി. ആര്‍ . ഗംഗാധരന്‍ പിള്ള ,ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള ,ദക്ഷിണമേഖലാ സെക്രട്ടറി പി.പി. ബാബു ,ഉത്തരമേഖലാ സെക്രട്ടറി പ്രദീപ്‌ ,
അമരവിള മുതല്‍ കാസര്‍ഗോട് വരെയുള്ള സംസ്ഥാന,ജില്ലാ നേതാക്കള്‍ പങ്കെടുത്തു. എറണാകുളം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടത്താന്‍ പര്യാപ്തമല്ലാത്ത സാഹചര്യം കമ്മിറ്റി വിലയിരുത്തി. അടിക്കടിയുണ്ടാകുന്ന ഫണ്ട് കളക്ഷന്‍ ,ശാഖകളുടെ വിഘടന ഭാവം ഇതെല്ലാം സമ്മേളന നടത്തിപ്പില്‍ കാതലായബുദ്ധിമുട്ടുകള്‍  കമ്മിറ്റി വിലയിരുത്തി. 
ഇപ്രാവശ്യം സംസ്ഥാന സമ്മേളനം ജില്ലകളെ ഏല്പിക്കാതെ സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്താന്‍ തീരുമാനിച്ചു. 
കോട്ടയം ജില്ലയില്‍ ദക്ഷിണ മേഖലാ സെക്രട്ടറി പി പി ബാബു വിന്‍റെ നേതൃത്വത്തില്‍ വൈക്കത്ത് സംസ്ഥാന സമ്മേളനം നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകാരണത്തിന് തീയതി തീരുമാനിക്കും. 
എല്ലാ ശാഖകളും പതിനെട്ടു വയസ്സ് പൂര്‍ത്തിയാക്കിയ അംഗങ്ങളില്‍ നിന്ന് ഇരുപതു രൂപ യില്‍ അഞ്ചു രൂപ ജില്ലക്കും ,അഞ്ചു രൂപ സംസ്ഥാനത്തിനും വരിസംഖ്യ നിര്‍ബ്ബന്ധമായും തരേണ്ടതാണ് . 
PCS-നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് PCS-ന്‍റെ പ്രസിഡന്റ് ആര്‍ മോഹനന്‍ പിള്ള മറുപടിപറഞ്ഞു. വരവുചെലവു കണക്കുകള്‍ അവ്തരിപ്പിചു പാസ്സാക്കി. 
ജനറല്‍ സെക്രട്ടറി തന്റെ പ്രവര്‍ത്തന ഭാരം കമ്മിറ്റിയെ ധരിപ്പിക്കുകയും ചെയ്തു. 
എറണാകുളം ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ ക്രുതജ്ജത പറഞ്ഞു. ഉച്ച ഭക്ഷണത്തോടെ വൈകിട്ട് മൂന്നു മണിക്ക് യോഗനടപടികള്‍ അവ്സാനിച്ചു. 

₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
ആര്യപ്രഭ