എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Saturday, March 9, 2013

സംഘംസംസ്ഥാനകമ്മിറ്റി2013-മാര്‍ച്ച്‌ 09-നു പാടിവട്ടം ശാഖാ ഹാളില്‍ .

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി . 
2013-മാര്‍ച്ച്‌ 09-നു പാടിവട്ടം ശാഖാ ഹാളില്‍ രാവിലെ 11-മണിക്ക് സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി വി. വി.കരുണാകരന്‍ ,വൈ: പ്രസിഡന്റ് ചി. ആര്‍ . ഗംഗാധരന്‍ പിള്ള ,ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള ,ദക്ഷിണമേഖലാ സെക്രട്ടറി പി.പി. ബാബു ,ഉത്തരമേഖലാ സെക്രട്ടറി പ്രദീപ്‌ ,
അമരവിള മുതല്‍ കാസര്‍ഗോട് വരെയുള്ള സംസ്ഥാന,ജില്ലാ നേതാക്കള്‍ പങ്കെടുത്തു. എറണാകുളം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടത്താന്‍ പര്യാപ്തമല്ലാത്ത സാഹചര്യം കമ്മിറ്റി വിലയിരുത്തി. അടിക്കടിയുണ്ടാകുന്ന ഫണ്ട് കളക്ഷന്‍ ,ശാഖകളുടെ വിഘടന ഭാവം ഇതെല്ലാം സമ്മേളന നടത്തിപ്പില്‍ കാതലായബുദ്ധിമുട്ടുകള്‍  കമ്മിറ്റി വിലയിരുത്തി. 
ഇപ്രാവശ്യം സംസ്ഥാന സമ്മേളനം ജില്ലകളെ ഏല്പിക്കാതെ സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്താന്‍ തീരുമാനിച്ചു. 
കോട്ടയം ജില്ലയില്‍ ദക്ഷിണ മേഖലാ സെക്രട്ടറി പി പി ബാബു വിന്‍റെ നേതൃത്വത്തില്‍ വൈക്കത്ത് സംസ്ഥാന സമ്മേളനം നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകാരണത്തിന് തീയതി തീരുമാനിക്കും. 
എല്ലാ ശാഖകളും പതിനെട്ടു വയസ്സ് പൂര്‍ത്തിയാക്കിയ അംഗങ്ങളില്‍ നിന്ന് ഇരുപതു രൂപ യില്‍ അഞ്ചു രൂപ ജില്ലക്കും ,അഞ്ചു രൂപ സംസ്ഥാനത്തിനും വരിസംഖ്യ നിര്‍ബ്ബന്ധമായും തരേണ്ടതാണ് . 
PCS-നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് PCS-ന്‍റെ പ്രസിഡന്റ് ആര്‍ മോഹനന്‍ പിള്ള മറുപടിപറഞ്ഞു. വരവുചെലവു കണക്കുകള്‍ അവ്തരിപ്പിചു പാസ്സാക്കി. 
ജനറല്‍ സെക്രട്ടറി തന്റെ പ്രവര്‍ത്തന ഭാരം കമ്മിറ്റിയെ ധരിപ്പിക്കുകയും ചെയ്തു. 
എറണാകുളം ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ ക്രുതജ്ജത പറഞ്ഞു. ഉച്ച ഭക്ഷണത്തോടെ വൈകിട്ട് മൂന്നു മണിക്ക് യോഗനടപടികള്‍ അവ്സാനിച്ചു. 

₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
ആര്യപ്രഭ 

No comments: