അഖിലേന്ത്യാ പത്മശാലി സംഘത്തിന്റെ കേരളത്തിലെ അവിഭാജ്യഘടകമാണ് പത്മശാലിയ സംഘം.
നാളിതുവരെ ഗവണ്മെന്റുകള് ആരും (കൊടിയുടെ നിറം നോക്കാതെപറയുന്നു)ഒരു പരിഗണനയും നമ്മുടെ സംഘടനയ്ക്ക് നല്‍കിയിട്ടില്ല.
ആനിലയ്ക്ക് നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടുന്ന കാലമായി!!
പക്ഷെ!..... ഇപ്പോഴും നാം ഇരുട്ടില്‍ തപ്പുകയാണ് !
വൈരുദ്ധ്യങ്ങള്‍ മറന്നു ഒരു സംഘടനക്കു കീഴില് അണിനിരക്കാന്‍ നമുക്ക് ആകുന്നില്ല.
സംഘടനാ ബലം കാണിക്കാന്‍ ഒത്തുകൂടാന്‍ നമ്മളാല്‍ കഴിയുന്ന കാലത്തു മാത്രമേ നമ്മുടെ സംഘടന, ഈ ഭൂമുഖത്ത് ആര്‍ജ്ജവം പ്രാപിക്കുകയുള്ളൂ .
ഇന്നിപ്പോള്‍ നമ്മുടെ സംഘടനാ നാമദേയമായ പത്മശാലിയ സംഘം വിമര്‍ശിക്കപ്പെടുന്നു,
എന്തിനു? പട്ടാര്യ,ദേവാംഗ,ശാലിയ സമുദായങ്ങളുടെ സംയുക്തവേദി - എന്നതും വിമര്‍ശിക്കപ്പെടുന്നു?.
നമ്മുടെ സംഘടന നാമം ഗവണ്മെന്റ് അംഗീകരിച്ചു എങ്കില്‍ മേല്പറഞ്ഞ വാചകം ഒഴിവാക്കാമായിരുന്നു.
വിഘടന മനോഭാവം മുറുകെ പിടിക്കുന്നത് എന്തിനെന്നു വെളിപ്പെടുത്തിയിരുന്നെങ്കിൽ ?.....
കൂട്ടായ തീരുമാനത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് നടപ്പാക്കുകയും,പിന്നീട് തോന്നുന്ന വഴിക്ക് പോകുന്ന പ്രവണത ഒരു സംഘടനക്കും യോജിച്ചതല്ല.
വൈരുദ്ധ്യങ്ങള്‍ മറനീക്കി, ശാപം പേറിയ ചിന്തയും മാറ്റാതെ നമുക്ക് മേല്‍ഗതി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
വളരെ ചെറിയ അംഗബലം പോലുമില്ലാത്ത പല സംഘടനകളും കുറഞ്ഞ കാലം കൊണ്ട് പ്രഭലമായ ശക്തി സംഭരിച്ചു മുന്നോട്ടു പൊകുന്നു.
നാം എന്നും നിന്നിടത്തുതന്നെ നിന്ന് കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യഗ്രത കാട്ടുന്നു.
കൂടുതലും വ്യക്തി വൈരാഗ്യങ്ങളില്‍ പൊതിഞ്ഞവ തന്നെയാണ്!തുറന്നു പറയാത്ത വികലത!!!
എല്ലാം മറന്നു സര്‍വ്വം ശക്തി സംഭരിക്കാന്‍ നാം തയ്യാറാകണം!
എന്തിനേറെ, നമ്മുടെ നേതാക്കള്‍ പോലും കടമകള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണോ?
ഫുട്ട് ബോള്‍ കളിയില്‍ സെല്‍ഫ് ഗോളടിക്കുന്ന കളിക്കാരന്റെ ആത്മ ശാന്തിയാണ് പലരിലും.
സംഘടനയെ ശക്തി പ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത് ?അതിനുള്ള മാര്‍ഗ്ഗം കൂട്ടായി സമാധാനമായി ചര്‍ച്ച യിലൂടെ ഉണ്ടാക്കി മുന്നേറുന്നതിനു പകരം ,അപ്രസക്തമായ ,അറിയാവുന്നവ പോലും വന്‍ ചോദ്യങ്ങളാക്കി,സമയം കളയുന്ന പ്രവണത മാറ്റണം.
നേതൃസ്ഥാനം അല്ങ്കരിക്കുന്നവന്‍ നേതാവാണ് ,നേതാവിന് പരാതിയല്ല,പരാതി തീര്‍ക്കലാണ് ആവശ്യം!!
കുറ്റപ്പെടുത്തലോ,പഴിചാരലുകള്‍ കൊണ്ടോ കഴിഞ്ഞു പോയവ തിരിച്ചു കിട്ടില്ല. കുറ്റങ്ങള്‍ ലഘൂകരിച്ചു,നാളെയുടെ നിഴലില്‍ ഊര്‍ജ്ജസ്വലമായ മുന്നേറ്റമാണ് ആവശ്യം.
സംസാരത്തെക്കാള്‍ പ്രവര്‍ത്തിയാണ് അഭികാംമ്യം.
ക്ഷമയുടെ കാര്യത്തില്‍ ലോകജനതയില്‍ ഒന്നാം സ്ഥാനക്കാരാണ് നമ്മള്‍ ,
നല്ല നെയ്തുകാര്‍ക്ക് അത്യാവശ്യം വേണ്ടത് ക്ഷമയാണ് .
നൂലിനോട് വാശികാട്ടിയാല്‍ ഫലം അറിയാമല്ലോ?ഓരോ നൂലും പാവാക്കി,പാവിൽ ഊട ചേർക്കാൻ ഓടത്തിൻറെ സഹായം ആവശ്യമാണ്. ഓടം കടന്നു പോകാൻ പാവ് രണ്ടായി വിതർന്നു കൊടുക്കണം,ഓടം തിരികെ വരുമ്പോളും ഇതാവർത്തിക്കണം. ചിട്ടയായ ഒരേക്രമത്തിലുള്ള ആവർത്തനത്തോടൊപ്പം നൂൽ പൊട്ടാതെയും ശദ്ധിക്കണം,ബദ്ധശ്രദ്ധനല്ല നെയ്ത്തുകാരനെങ്കിൽ ,അവനാൽ ഈ തൊഴിൽ ചെയ്യാൻ കഴിയിലല. നെയ്തുമായി ബന്ധപ്പെട്ട എല്ലാത്തിനും ശ്രദ്ധ,ക്ഷമ ആവശ്യം തന്നെ.
അത്ര ക്ഷമയുള്ള തൊഴില്‍ ചെയ്ത നമ്മുടെ പൂര്‍വികരുടെ തലമുറക്ക് വേണ്ടി നമ്മുടെ കൂട്ടായ്മ നിലനിര്‍ത്താന്‍ നമ്മാല്‍ കഴിയില്ലെങ്കില്‍ ,മറ്റു സമുദായങ്ങളുടെ ഉന്നമനം കണ്ടു അവരുടെ ചെയ്തികളെ വാഴ്ത്തി നമുക്ക് നശിക്കം!!
വേദനയോടെ പറഞ്ഞു പോവുകയാണ്!
പട്ടിയുടെ വാല് പന്തീരാണ്ട് കുഴലില്‍ ഇട്ട പ്രതീതി!!,
നമ്മെ ആശങ്കയുടെ നീര്‍ച്ചുഴിയില്‍ മുക്കികൊല്ലുന്ന മനോവേദന!!!
നമ്മില്‍ പരസ്പരം വിശ്വാസമില്ലായ്മ വലുതാണ് ,കൂടാതെ നമ്മള്‍ പരസ്പരം മാനിക്കാന്‍ കൂട്ടാക്കാത്ത മനോഭാവമുള്ളവരുമാണെന്നത് മാറ്റേണ്ടിയിരിക്കുന്നു.
ഒരുപക്ഷെ ! സംസ്ഥാന സംഘടനക്കു ആസ്തികുറവും ,ശാഖകള്‍ക്ക് ആസ്തികൂടുതലും ആണ് കാരണമെങ്കിലും ,സംസ്ഥാനതലത്തില്‍ ,മറ്റു ജാതികള്‍ക്കു ഉള്ളത് പോലെ നമുക്കും സംഘടന വേണമെന്ന ചിന്ത നമ്മുടെ വിവരമുള്ള,എതിര്‍പ്പുള്ള നേതാക്കള്‍ ചിന്തിക്കാത്തത് എന്താണ് ?
അങ്ങിനെയുള്ളവര്‍ നേതൃ സ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു കഴിവില്ലാത്തവരെ സ്ഥാനത്തിരുത്തി കുറ്റപ്പെടുത്തുകയല്ലേ?
ഇനിയെങ്കിലും അവര്‍ രംഗപ്രവേശം ചെയ്തു നാമാവശേഷ മാകാതെ നമ്മുടെ സംഘടനയെ രക്ഷിക്കും എന്ന് ആശിക്കാം!!!!!!!!!!!
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ

No comments:
Post a Comment