കേരള ജനതയുടെ അഭിമാനം എക്കാലവും കത്ത് സൂക്ഷിക്കുകയും, ആഹ്ളാദ തിമിര്‍പ്പില്‍ സമര്‍ദ്ധിയുടെയും,സാഹോദര്യത്തിന്റയും പഴയകാല ഓര്‍മകളെ അയവിറക്കുകയും ചെയ്യാന്‍ ഓണം എന്നമഹത്തായ ഉത്സവം മലയാളിക്കല്ലാതെ മറ്റാര്‍ക്കുണ്ട്.
പ്രജാതല്പരനും വിശാലമനസ്കനും, നിഷ്കളങ്കനും ,സത്യസന്തനുമായ അസുരചക്രവര്‍ത്തിയായ മഹാബലിയുടെ മഹത്വത്തില്‍ അസുയ തോന്നിയ ദേവന്മാരുടെ ചതി തന്നെയായിരുന്നു,വിഷ്ണു വിന്റെ വാമന പ്രവേശം.
ദാനശീലനായ മഹാബലി പാമരനേയും,പണ്ഡിതനേയും സമമായി കാണുന്ന വിശാലത മുതലെടുത്ത് വാമനന്‍ ദാനം ചോദിച്ച രണ്ടടി കൊണ്ട് ലോകം മുഴുവന്‍ അളന്നു, തികയാതെ വന്ന ഒരടി മണ്ണിനു കാത്തു നിന്നു.
തന്റെ സത്യസന്തതയില്‍ നിഷ്കര്‍ഷയുള്ള ബലിക്ക് മുന്നില്‍ ദാനവുമായി നില്‍ക്കുന്ന വിഷ്ണുവിനെ മനസ്സിലായി,വാക്കുപാലിക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥയില്‍,വാമനനുമുന്നില്‍ നിവര്‍ത്തിയില്ലാതെ തലതാഴ്ത്തി,വാമനന്റെ പാദം തലയില്‍ അമരുമ്പോള്‍ സ്നേഹവത്സനനായ ചക്രവര്‍ത്തിക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.തന്റെ പ്രിയ പ്രജകളെ ആണ്ടിലൊരിക്കല്‍ വന്നുകാണാന്‍ ഒരവസരം.ദേവന്മാരുടെ ആജ്ഞാനവര്‍ത്തിയായ വിഷു അനുമതി കൊടുക്കുകയും ചെയ്തു.
ആദരപൂര്‍വ്വം ഇന്നും മലയാളികള്‍ അദ്ദേഹത്തെ ഓണനാളില്‍ ആര്‍ഭാടപൂര്‍വം വരവേല്‍ക്കുന്ന മഹത്തായ സുദിനം ഓണം.
പകയും,വിദ്യോഷവും വെടിഞ്ഞു,സാഹോദര്യത്തിന്റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍,ഓണം നമുക്കും വഴികാട്ടിയാണ്.
മാവേലിയുടെ ആ നല്ലകാലത്തെയും,സത്യസന്ധത്തെയും സ്മരിച്ചു അദ്ദേഹത്തിനുമുന്നില്‍ നമുക്കും
ശിരസു നമിക്കാം.
എല്ലാവര്‍ക്കും ഈ മഹത്തായ സുദിനത്തില്‍ ആര്യപ്രഭയുടെ ഒരായിരം ആശംസകള്‍ നേരുന്നു.
ആര്യപ്രഭ
--
No comments:
Post a Comment