പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012-ആഗസ്റ്റ് 30-നു രണ്ടാം ഓണത്തിനു
പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചു .
ഓണഘോഷപരിപടികള്‍ക്കായി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയ്തു .
കണ്‍വീനറായി ജയപ്രകാശും ,കമ്മിറ്റിയില്‍ -എം എം.പ്രകാശന്‍ ,കെ കെ .ഉണ്ണി ,ഗിരിജാവല്ലഭന്‍ ,
മനോഹരന്‍ മുതലായവരെ തെരഞ്ഞെടുത്തു .
പാടിവട്ടം LP School-ഇല്‍ വച്ചു വിവിധ കലാ കായിക പരിപാടികളോടെ നടത്തുവാന്‍ തീരുമാനിക്കുകയുംചെയ്തു.
സാംസ്കാരിക സമ്മേളനത്തില്‍ സ്ഥലം MLA-യും ,ഡിവിഷന്‍ കൌന്‍സിലരും പങ്കെടുക്കുന്ന ചടങ്ങില്‍ KPS-സംസ്ഥാന പ്രസിഡന്റ്,സംസ്ഥാന സെക്രട്ടറി എന്നിവരെ ആദരിക്കുന്നു .ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്യയും .തുടര്‍ന്ന് ശാഖയിലെ പ്രദിപാധനരായ അംഗങ്ങളുടെ വിവിധ കലാ പ്രകടനങ്ങളും,വിടരാന്‍ വിതുമ്പുന്ന സര്‍ഗ്ഗപ്രദിപകളുടെ കലാവിരുന്നും വൈകിട്ട് -7-മണിവരെ നമ്മെ പുള കിതരാക്കുമെന്നതില്‍ സന്തോഷിക്കാം .
രാവിലെ 8-30-നു ശാഖാങ്കണത്തില്‍ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ഓണാഘോഷം ആരംഭിക്കുകയായി 8-45-നു ലളിത സഹസ്രനാമാര്‍ചന,9-നു പൂക്കളമത്സരം, തുടര്‍ന്ന് കായികമത്സരം,ഒരു മണിവരെ സാംസ്‌കാരിക സമ്മേളനം,ആദരിക്കല്‍ ചടങ്ങും കഴിഞ്ഞ് 2-30-വരെ ഓണസദ്യ .3-മണിമുതല്‍ആസ്വാദനത്തിന്റെ അലകളുയര്‍ത്തുന്ന കലാവിരുന്ന് .വൈകിട്ട് 7-മണിക്ക് ദേശീയഗാനാലാപനത്തോടെ ഓണാഘോഷം സമാപിക്കുന്നു .
No comments:
Post a Comment