സംസ്ഥാന ദക്ഷിണ മേഖല കമ്മിറ്റി പാടിവട്ടം ശാഖ ഹാളില്‍
സംസ്ഥാന ഉപ അധ്യക്ഷന്‍ ശ്രീ ഗംഗാധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കെ കെ രാജപ്പന്‍ പിള്ള ഉല്‍ത്ഘാടനം നിര്‍വഹിച്ചു ,സംസ്ഥാന ഭാരവാഹികള്‍ ,എറണാകുളം ,ആലപ്പുഴ ,കോട്ടയം ,തിരുവനന്തപുരം ജില്ലാകമ്മിറ്റികള്‍ പങ്കെടുത്തു .
എറണാകുളം ജില്ലാ യുവജന,മഹിള സമ്മേളനവും ,വിദ്യാഭ്യാസ സ് കോളര്‍ഷിപ് വിതരണ സമ്മേളനവും , ശാഖകളുടെ സഘകരണം നിലനിര്‍ത്തി പോവാന്‍ വേണ്ടുന്ന പരിശ്രമം വിശദീകരിച്ചു.എറണാകുളം ജില്ല യുടെ കീഴില്‍ ഉടലെടുക്കുന്ന "കൊച്ചി സിറ്റി യൂണിറ്റ് "ഫലപ്രദമായ ഗുണം ചെയ്യുമെന്ന് വിലയിരുത്തി . എറണാകുളംജില്ലയില്‍വിഘടിച്ച് നില്‍ക്കുന്ന എല്ലാ ശാഖ കളുടെയും കൂട്ടായ്മക്ക് തീവ്രമായ പ്രവര്‍ത്തനം തുടരുന്നു . 02 .10 .2011 ല്‍ കിച്ചേരി ശാഖയില്‍ , ജില്ലാ ആദ്യക്ഷന്‍ ശ്രീ കെ ടി രഘു കല്ലറക്ക്ല്‍ ആദ്യക്ഷതയില്‍ ,രക്ഷാധികാരി ശ്രീ കൊച്ചു നാരായണന്‍ കീച്ചേരി ,വിളിച്ചു കൂട്ടുന്ന യോഗത്തില്‍ സംസ്ഥാന ,ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും .പറവൂര്‍ ,ചെങ്ങമനാട് ,പെരുമ്പള്ളി ,കാഞ്ഞിരമറ്റം ,കീച്ചേരി,പനങ്ങാട് ,പൂണിത്തുറ,പാടിവട്ടം എന്നീ ശാഖ കളെ പ്രത്യേകം ക്ഷണിച്ചു .ശാഖ നേതാക്കളുടെ നേതൃത്വത്തില്‍ കൂടുന്ന യോഗം, കൂട്ടായ്മക്ക് മുതല്‍ ക്കൂട്ടാകുമെന്ന ആത്മവിശ്വാസത്തോടെ മുന്നേറുന്നു, ആലപ്പുഴ ജില്ലാ നടത്തിയ നേതൃ പരിശീല ക്യാമ്പ് ഉടന്‍തന്നെ എറണാകുളവും ,കോട്ടയം ,തൃശ്ശൂര്‍,തിരുവനന്തപുരം ജില്ലകള്‍ സംയുക്തമായ് നടത്താന്‍ തീരുമാനിക്കുകയും താമസിയാതെ സ്ഥലവും തീയതിയും അറിയിക്കുമെന്നും വെളിപ്പെടുത്തി .സംസ്ഥാന ഒഫീസ് കെട്ടിടം സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന കാര്യത്തില്‍, എറണാകുളം ജില്ലാ സെക്രട്ടറി ചുമതല സംസ്ഥാന കമ്മിറ്റിയുടെ അനുവാദമുണ്ടെങ്കില്‍ ,ഏറ്റു കൊള്ളാമെന്നു സമ്മതിച്ചു .സംസ്ഥാന ,ജില്ലാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു .സംസ്ഥാന ,ജില്ലാ ഭാരവാഹികളും പ്രസംഗിച്ചു .ദക്ഷിണ മേഖല സെക്രട്ടറി adv ;രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ കെ റ്റി രഘു കല്ലറയ്ച്കല്‍ കൃതഞ്ജത പറഞ്ഞു
No comments:
Post a Comment