കൊച്ചി സിറ്റി യുണിറ്റ്
കേരള പത്മശാലിയസംഘം എറണാകുളം ജില്ല കമ്മിറ്റിയുടെ 14 -മത് ശാഖ രൂപീകരിച്ചു .വൈറ്റില ഹോട്ടല്‍ അനുഗ്രഹയില്‍[18 /09 /2011 ഞായറാഴ്ച ] ജില്ലആദ്യക്ഷന്‍ശ്രീ കെ റ്റി രഘുകല്ലറക്കല്‍ , സംസ്ഥാനആദ്യക്ഷന്‍ശ്രീ കെ കെ രാജപ്പന്പിള്ള,സംസ്ഥാന,ജില്ലാകമ്മിറ്റിഭാരവാഹികളുടെ നേതൃത്വത്തില്‍ ,സിറ്റിയിലെ പ്രമുഖ വക്തികള്‍പങ്കെടുത്ത ചടങ്ങില്‍വച്ച് '''കൊച്ചി സിറ്റി യുണിറ്റ്''സഫലമായ്.ജെസ്റ്റിസ് ടി കെ ചന്ദ്രശേഖര ദാസ് , സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ള , വൈ : പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള ,എറണാകുളം ജില്ലാ ഭാരവാഹികളായ ശ്രീ വി കെ ശ്രീ ശ്രീധരന്‍ പിള്ള , ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള ,ശ്രീ പി ജി മുകുന്ദന്‍ എന്നിവര്‍ പ്രാസംഗിച്ചു .സിറ്റിയില്‍ അറിയപെടാതെ ചിതറിക്കഴിയുന്ന നമ്മുടെ സഹോദരരെ കണ്ടെത്തി കൂട്ടായ്മയോടെ ഒരു കുടക്കിഴില്‍ നിലനിര്‍ത്തി സമുദായ ഉയര്‍ച്ചക്ക് വേണ്ടി മുന്നേറാന്‍ ജസ്റ്റിസ് റ്റി കെ ചന്ദ്രശേഖരദാസ് രക്ഷാധികാരി യും , കണ്‍വീനര്‍ ശ്രീ പി എസ് അപ്പുക്കുട്ടന്‍പിള്ള, ജോയിന്‍കണ്‍വീനര്‍ ശ്രീ സഗീഷ് ബി പൂവളപ്പില്‍ , കമ്മിറ്റിയില്‍ ശ്രീ സി ബാലന്‍,ശ്രീ വി എസ് ദേവദാസന്‍പിള്ള ,ശ്രീ കെ ആര്‍ മുരുകേശന്‍ എന്നിവരെ താല്‍കാലിക മായ് തിരഞ്ഞെടുത്തു . ജനറല്‍ ബോഡി വിളിച്ചു ഡിസംബര്‍ 31 നകം പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു ,അതിനായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു .ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം ആരംഭിക്കുവാന്‍
എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്ന പ്രതിഞ്ജ യോടെ യോഗ നടപടികള്‍ അവസാനിച്ചു.
,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,
ആര്യപ്രഭ
No comments:
Post a Comment