പരിശ്രമങ്ങള്‍
നമ്മുടെ സമുദായത്തെ ഓ ഇ സി ലിസ്റ്റില്‍ പെടുത്തണമെന്ന ആവശ്യ വുമായി പലപ്പോഴായി തിരുവനന്തപുരം സെക്രട്ടറീയേറ്റ് കയറി ഇറങ്ങുകയാണ് ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ .കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള ദീര്‍ഘമായ യാത്രയുടെ വൈഷമ്മ്യം വകവക്കാതെയുള്ള അദ്ദേഹത്തിന്റെ യാത്ര സഫലമാകും എന്ന് നമുക്ക് പ്രത്യാശിക്കാം . മുഖ്യമന്ത്രി ആകുന്നതിനുമുമ്പു തെരഞ്ഞെടുപ്പു വാഗ്ദാനമായി യു ഡി എഫ് നേതൃ സ്ഥാനത്ത് നിന്ന് ശ്രീഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പോടെ ഉന്നതസ്ഥാനങ്ങളില്‍
സമ്മര്‍ദ്ദം ചെലുത്തുകഎന്ന,സംസ്ഥാനകമ്മിറ്റിയുടെ ദൌത്യം ഏറ്റെടുത്തു ജനറല്‍ സെക്രട്ടറി ഒറ്റയ്ക്ക് നടത്തുന്ന പ്രസ്തുത തീവ്രശ്രമത്തിനു എല്ലാവിധ പ്രോത്സാഹനവും നമ്മുടെ സമുദായ അംഗങ്ങളില്‍ നിന്നും ,സംഘടനാ ഭാരവാഹികളില്‍ നിന്നും ഉണ്ടാകണം .MBCF ഭാരവാഹികളുടെ സഹായത്തോടെ നടത്തുന്ന ഈ സംരഭത്തിനു , എറണാകുളം ജില്ലാകമ്മിറ്റി യുടെ എല്ലാഭാവുകങ്ങളും നേരുകയാണ് . നമ്മുടെ പരിശ്രമം വിജയിക്കുമെന്ന ഉറപ്പോടെ മേലും നല്ലകാര്യങ്ങള്‍ ഏറ്റെടുത്തു പ്രാഭല്യത്തിലാക്കാന്‍ എല്ലാ അംഗങ്ങളും ഊറ്റം കൊള്ളട്ടെ,,
കൂട്ടായ്മയുടെ കാഹളം മുഴങ്ങട്ടെ,മൂഡസ്വര്‍ഗത്തില്‍ നിന്നും ഒരുമയുടെ ബലം ഉള്‍ക്കൊള്ളാന്‍ തയാറാകുമെന്ന വിശ്വാസത്തോടെ എല്ലാവര്‍ക്കും മംഗളം