എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, August 31, 2015

കേരള പത്മശാലിയ സംഘം തൃശൂർ ജില്ലാ കമ്മിറ്റി.

കേരള പത്മശാലിയ സംഘം തൃശൂർ ജില്ലാ കമ്മിറ്റി.
2015-ആഗസ്റ്റ് -02-നു ഞായറാഴ്ച്ച -രണ്ടു മണിക്ക് അരിപ്പാലം ശാഖാ ഹാളിൽ ജില്ലാ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ താഴെ വിവരിക്കുന്നു.
1)സെപ്റ്റംബർ 12,13-തീയതികളിൽ കോഴിക്കോട് വടകരയിൽ നടത്തുന്ന സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പിന് തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് രണ്ടു പേരെ അയക്കാൻ തീരുമാനിച്ചു.
ജില്ലാ വിഹിതം കൊടുക്കുവാൻ തീരുമാനിച്ചു.
2)ജില്ലയിൽ എല്ലാ ശാഖകളിലും യുവജന-വനിതാ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.
--------------------------------------------------------------------------- 
 ഇരിഞ്ഞാലക്കുട ശാഖ..........!
ഇരിഞ്ഞാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 2015-ആഗസ്റ്റ്‌23-നു ശാഖാ പ്രസിഡണ്ടിന്റെ TP നാരായണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് N മുകുന്ദൻ ഉത്ഘാടനം ചെയ്തു.സെക്രട്ടറി സുകുമാരൻ സ്വാഗതവും കിഷോർ കൃതജ്ഞതയും പറഞ്ഞു.
------------------------------------------------------------------------------ 
 അരിപ്പാലം ശാഖ..............!
അരിപ്പാലം ശാഖയുടെ വാർഷിക പൊതുയോഗം 2015-സെപ്റ്റംബർ20-നു ശാഖാ ഹാളിൽ രാവിലെ 10-മണിക്ക് ശാഖാ പ്രസിഡണ്ട് NG വിനോദ് കുമാറിൻറെ അദ്ധ്യക്ഷതയിൽ കൂടുവാൻ തീരുമാനിച്ചു.
യോഗത്തിൽ പിന്നോക്ക സമുദായ വികസന വകുപ്പ് തൃശൂർ ജില്ലാ മാനേജർ ശ്രീ PN വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന ,ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.
SSLC,+2-പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡു വിതരണവും ഉണ്ടായിരിക്കും.
                                                  എന്ന് 
                                                           ശാഖാ പ്രസിഡണ്ട്
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 
ആര്യപ്രഭ

Sunday, August 30, 2015

പാടിവട്ടം ശാഖാ ഓണാഘോഷം -കുടുംബ സംഗമം 2015

പാടിവട്ടം ശാഖാ ഓണാഘോഷം -കുടുംബ സംഗമം 2015 -

ആഗസ്റ്റ്‌ 29-നു രാവിലെ 7-30-നു പാടിവട്ടം G:L P സ്കൂൾ അങ്കണത്തിൽ ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു.
ശ്രീമതി വത്സല K പിള്ളയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമാർചന 7-45-നു ആരംഭിച്ചു.
ശാഖാ അംഗങ്ങളുടെ വർണ്ണമനോഹരമായ പൂക്കളമത്സരം കണ്ണിനും,മനസ്സിനും ഓണത്തിൻറെ കുളിർമ്മ നല്കുന്ന കാഴ്ചയായിരുന്നു.
തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു.
മുതിർന്നവരുടെ കായികമൽസരവും അരങ്ങു തകർത്തു.
പുരുഷന്മാരുടെയും,വനിതാ സംഘത്തിന്റെയും വടം വലി മത്സരം കൗതുകമുണർത്തുന്നതായിരുന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് വിഭവ സമർദ്ധമായ ഓണ സദ്യ ശാഖാ അംഗങ്ങളിൽ സംതൃപ്തി ഉളവാക്കി.

രാവിലെ മുതൽ നിറഞ്ഞ മനസോടെ അംഗങ്ങൾ പരിപാടികളിൽ പങ്കുകൊണ്ടു.
വൈകിട്ട് നാലുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു.ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൌണ്‍സിലർ MB മുരളിധരൻ ഉത്ഘാടനം നിർവഹിച്ചു.
മുഖ്യ പ്രഭാഷണവും,വിദ്യാഭ്യാസ അവാർഡു വിതരണവും,സംസ്ഥാന പ്രസിഡണ്ട് R മോഹനൻ പിള്ള നിർവഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ KP രാജപ്പൻപിള്ള,
EP രഘുനാഥ്,ശാഖാ കമ്മിറ്റി അംഗങ്ങൾ KR ശങ്കരൻ കുട്ടി,സദാനന്ദൻ പിള്ള,മനീഷ്,സുമാ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ശാഖാ സെക്രട്ടറി K കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ കലാ സത്യരാജ് കൃതജ്ഞതയും പറഞ്ഞു.
ചില സാങ്കേതിക കാരണത്താൽ സംസ്ഥാന ജ:സെക്രട്ടറിക്ക് ഹാജരാകാൻ കഴിയാതെ പോയതോഴിച്ചാൽ,ക്ഷണിതാക്കൾ എല്ലാവരും കൃത്യസമയത്ത് ഹാജരായിരുന്നു.
വൈകിട്ട് ചായ സല്ക്കാരത്തിനു ശേഷം ആറുമണിക്ക് ചാന്ദ്ര പൌർണ്ണമിയുടെ രംഗപൂജ യോടെ കലാ പരിപാടികൾ ആരംഭിച്ചു.
ശാഖാ അംഗങ്ങളുടെ പ്രതിഭ, പ്രകടമായ മുഹൂർത്തം അരങ്ങൊരുങ്ങി.
കുഞ്ഞിളം തളിരുകളിൽ ഉരുത്തിരിയുന്ന കലാ വൈഭവം,ആസ്വതിക്കുക സുഖമുള്ള മനസ്സിന് കുളിരേകുന്ന അനുഭൂതിയാണ്.
ആവോളം അസ്വാതകർ സ്കൂൾ അങ്കണത്തിൽ നിറഞ്ഞു കവിഞ്ഞു.വൈകിട്ട് 4-മണി ചായ സൽക്കാരം സ്പോണ്‍സർ ചെയ്ത വിനു കൃഷ്ണഭവൻ,രാമകൃഷ്ണപിള്ള,രാത്രി ഭക്ഷണം സ്പോണ്‍സർ ചെയ്ത വത്സലാKപിള്ള,വിദ്യാഭ്യാസ 
അവാർഡിന് SSLC-യിൽ ഉന്നത നിലവാരം
 പുലർത്തിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡു വാഗ്ദാനം ചെയ്ത MM പ്രകാശൻ ചെറുകാട്-എന്നിവരോടുള്ള കടപ്പാട് ശാഖാ കമ്മിറ്റിയുടെ  സ്മരണകളിൽ തിളങ്ങി നില്ക്കും.
ഗാനങ്ങൾ,മിമിക്രി,മോണോആക്റ്റ്,സിനിമാ ഗാനങ്ങൾ,ഡാൻസ്,സിനിമാറ്റിക് ഡാൻസ്,കഥ,കവിതകൾ മുതലായ വിവിധ കലാവിരുന്നുകൾ കോർത്തിണക്കി സദസ്യരെ ശ്വാസമടക്കി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന അനേകം പരിപാടികൾ അവതരിപ്പിക്കപെട്ടു.
വനിതകളുടെ പരിപാടികളിൽ ചാന്ദ്രപൌർണ്ണമി വതരിപ്പിച്ച തിരുവാതിരകളി മനോഹരമായ കലാവിരുന്നായിരുന്നു.10-പേർക്കും പ്രത്യേക കാഷ് അവാർഡ് നല്കി,പൂക്കള മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും  പ്രോത്സാഹന സമ്മാനം നല്കി.
രാവിലേ മുതൽ പരിപാടിയിൽ പങ്കെടുത്തു ആഘോഷപരിപാടി മംഗളമാക്കിയ, രജിസ്റ്റർ ചെയ്ത മുന്നൂറ്റി ഇരുപതു അംഗങ്ങളുടെ പേര് നറുക്കിട്ട് ഒരു അംഗത്തിന് പ്രോത്സാഹന സമ്മാനമായി വില മതിപ്പുള്ള ട്രാവൽ ബാക് കൊടുത്തു.
സമ്മാനമായ ട്രാവൽ ബാക് കരസ്ഥമാക്കിയ ചന്ദ്രശേഖരൻ പുഷ്പകത്തിന്  അഭിനന്ദനം!. വടം വലി മത്സര വിജയികളിൽ വനിതകൾക്ക് ഒരുകൂട ആപ്പിൾ,പുരുഷന്മാർക്ക് ഒരു കുല പഴവും സമ്മാനമായി നല്കി.2015-ആഗസ്റ്റ്‌15-നു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചു നടന്ന ചിത്ര രചനാ,കഥാ രചന,കവിതാ രചന മത്സരങ്ങളിൽ പങ്കെടുത്ത വിജയികളെ പ്രഖ്യാപിക്കുകയും,ട്രോഫി നല്കി ആദരിക്കുകയും ചെയ്തു.
മത്സരത്തിൽ പങ്കുകൊണ്ട എല്ലാ കലാ പ്രതിഭകൾക്കും ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ ട്രോഫി നൽകി ആദരിച്ചു.
ശാഖയിൽ മറ്റംഗങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും,ശാരീരികമായും വളരെ പരിതാപകരമായ അവസ്ഥയെ അവഗണിച്ചും,ശാഖാ സംബന്ധമായ എല്ലാക്കാര്യങ്ങളിലും മുൻപന്തിയിൽ സഹകരിച്ച്  ആത്മാർത്ഥ മാതൃക കാണിക്കുന്ന,
ആരോഗ്യപരമായി വളരെ തളർച്ചയുള്ള അമ്മിണിയമ്മയെ ശാഖാ പ്രസിഡന്റും,സെക്രട്ടറിയും ചേർന്ന് ഉപഹാരം നല്കി ആദരിച്ചു. 
അമ്മിണിയമ്മയെ ആദരിക്കാൻ കഴിഞ്ഞതിൽ ശാഖാ അംഗങ്ങൾ സംതൃപ്തരായി, കരഘോഷം മുഴക്കി അംഗീകരിച്ചു..
രാത്രി എട്ടുമണിക്ക് ഭക്ഷണവും കഴിഞ്ഞു മനസ്സുനിറയെ ആഘോഷപ്പൂത്തിരിയുമായി ശാഖാ അംഗങ്ങൾ സ്കൂൾ കവാടം കടന്നു പോകുമ്പോൾ,
മറന്നുവച്ച എന്തിനേയോ തിരയുന്ന മനോഭാവമായിരുന്നു.
സംതൃപ്തിയുടെ ഒരു കൂട്ടായ്മ,ഇനിയും തുടരട്ടെ എന്ന ആഗ്രഹത്തോടെ നമുക്ക് ഗമിക്കാം.....................!!!
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 
ആര്യപ്രഭ  

Sunday, August 23, 2015

എറണാകുളം ജില്ല കമ്മിറ്റി

എറണാകുളം ജില്ല കമ്മിറ്റി 
പാടിവട്ടം ശാഖാ ഹാളിൽ 2015-ആഗസ്റ്റു 23-നു ഞായറാഴ്ച വൈകിട്ട് 4-മണിക്ക് പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ -ൻറെ അദ്ധ്യക്ഷതയിൽ ജില്ല കമ്മിറ്റി ആരംഭിച്ചു.
സെപ്റ്റംബർ 12,13-തീയതികളിൽ കോഴിക്കോട് വടകരയിൽ വച്ചു നടത്താൻ തീരുമാനിച്ചുരിക്കുന്ന സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ്-നെ പരാമർശിച്ചു വിശതമായി കമ്മിറ്റിയിൽ ചർച്ച നടന്നു..അതിലേക്കു പോകേണ്ടതായ അംഗങ്ങളെ തെരഞ്ഞെടുത്തു.
ശാഖാ വിഹിതങ്ങൾ തീരുമാനിച്ചു.മറ്റു കാര്യങ്ങൾ ചർച്ച ചെയ്തു.സെക്രട്ടറി PG മുകുന്ദൻ സ്വാഗതം പറഞ്ഞു അദ്ധ്യക്ഷൻ നന്ദി പറഞ്ഞു..
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 
ആര്യപ്രഭ 

Tuesday, August 18, 2015

സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ്

കേരളപത്മശാലിയ സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി 
വടകര എക്സാസ്റ്റ് ട്രെയിനിംഗ് സെൻറ-റിൽ വച്ചു സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി കൂടുകയുണ്ടായി.
കഴിഞ്ഞ കമ്മിറ്റി തീരുമാനപ്രകാരം ദ്വദിന സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ് നടത്തുവാൻ,ട്രെയിനിംഗ് സെൻറർ മേധാവികളുമായി ആലോചിച്ചു സെപ്റ്റംബർ 12,13-തീയതികളിൽ 5-വിഷയങ്ങളിൽ ഒതുക്കി രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുവാൻ തീരുമാനമായി.പ്രസിഡണ്ട് R.മോഹനൻ പിള്ളയുടെ അസാന്നിദ്ധ്യത്തിൽ വൈ:പ്രസിഡണ്ട് VP.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ജ:സെക്രട്ടറി VV.കരുണാകരൻ സ്വാഗതം പറഞ്ഞു.അദ്ധ്യക്ഷൻ നന്ദി പ്രകടിപ്പിച്ചു.
വിഷയങ്ങൾ:-
              1)സംഘടന,സംഘാടനം,ടീം,
                       ടീം ബിൽഡിങ്,നേതൃ ഗുണങ്ങൾ.
                  2)അക്കൌണ്ട് ബുക്ക് കീപ്പിംഗ്,
                          കണക്കുകളും മിനിറ്റ്സുകളും
                           എഴുതി സൂക്ഷിക്കേണ്ടതിലെ
                            പ്രാധാന്യം.
                  3)കേരളത്തിലെ സംവരണ ഘടനയുടെ
                          യാഥാർത്യവും താല്പ്പര്യവും. 
                 4)പിന്നോക്ക സമുദായ വിദ്യാഭ്യാസ
                       ആനുകൂല്യങ്ങൾ,പിന്നോക്ക 
                       കോർപ്പറേഷൻറെ വിവിധ
                       പദ്ധതികളിലെ ലോണ്‍ സൗകര്യങ്ങൾ.
                 5)ഭാവി പ്രവർത്തന രൂപ രേഖ .
ഇവയാണ് വിഷയങ്ങൾ!!സ്ഥലസൗകര്യം പരിമിതമായതിനാൽ പരമാവധി 70-അംഗങ്ങൾക്ക് പങ്കെടുക്കാം.
ജില്ലാ വിഹിതവും,പ്രതിനിധികളുടെ എണ്ണവും താഴെ പറയുന്നു.
        തിരുവനന്തപുരം വിഹിതം-2000-രൂപ,05-പ്രതിനിധികൾ.
        കോട്ടയം                          ,,            -2000-    ,,     04-            ,,
        ആലപ്പുഴ                        ,,            -5000-    ,,     08-             ,,
        എറണാകുളം                 ,,           -3000-    ,,     04-             ,,
        തൃശൂർ                              ,,           -1000-     ,,    02-             ,,
        മലപ്പുറം                          ,,            -3000-    ,,     08-             ,,
        കോഴിക്കോട്                 ,,            -5000-     ,,    11-             ,,
        കണ്ണൂർ                              ,,            -5000-     ,,    11-            ,,
        കാസർഗോട്                   ,,            -3000-    ,,     05-            ,, 
        യുവജന വിഭാഗം                                            07-           ,,
         വനിതാ വിഭാഗം                                            05-            ,,
നിബന്ധനകൾ പാലിച്ചിരിക്കണം:-
ക്യാമ്പ് ആരംഭിച്ച് അവസാനിക്കുന്നതു വരെ
പ്രതിനിധികൾക്ക് പുറത്തു പോകാൻ അനുവദിക്കുകയില്ല.നേരിട്ട് പഠന ക്രമത്തിലേക്ക് എന്ന പ്രക്രിയയായിരിക്കും.ഈ ക്യാമ്പിൽ നിന്നുള്ള പഠനം കഴിയുന്നവർ,ജില്ലകളിൽ ക്യാമ്പ് നടത്തി വിശദീകരിക്കുവാൻ കഴിവുള്ളവരായിക്കണം. (ജില്ലാ കമ്മിറ്റികൾ തിരഞ്ഞെടുത്ത് അയക്കുമ്പോൾ ശ്രദ്ധിക്കുക).യുവജനങ്ങൾക്ക്‌ പരിഗണന നല്കണം.!!!!!
ക്യാമ്പ് വടകര റെയിൽവേ സ്റ്റേഷന് പുറകുവശം കീർത്തി മുദ്ര തീയേറ്ററിന് എതിർ ഭാഗത്താണ്.റെയിൽവേ സ്റ്റേഷനിൽ നിന്ന് 2-മിനിറ്റു യാത്ര.വടക്ക് നിന്ന് വരുന്നവർക്ക് പരശുറാം എക്സ്പ്രസ്സിനു രാവിലെ 8-മണിക്ക് വടകരയിൽ എത്താം!തെക്ക് നിന്നുള്ളവർ മാവേലി,/ മലബാർ എക്സ്പ്രസ്സിനോ വരുകയാണെങ്കിൽ പുലർച്ചേ 5-,6-മണിക്ക് വടകരയിൽ എത്താം.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 


 

Sunday, August 9, 2015

പാടിവട്ടം ശാഖാ മഹിളാ കമ്മിറ്റി.

     കേരള പത്മശാലിയ സംഘം പാടിവട്ടം ശാഖാ മഹിളാ കമ്മിറ്റി.

2015 ഓഗസ്റ്റു 09-നു 3-ന്നു മണിക്ക് പാടിവട്ടം ശാഖാ ഹാളിൽ വച്ച് വനിതാ സംഘം യോഗം നടന്നു.കല സത്യരാജിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാവികാര്യങ്ങൾ ചർച്ച ചെയ്തു.അംഗങ്ങളുടെ ഉന്നമനത്തിനായി തിരുവാതിര ഫണ്ട്,ഓണഫണ്ട് എന്നിവ തുടരാൻ തീരുമാനിച്ചു.2015 ആഗസ്റ്റു 29-നു നടക്കുന്ന ഓണാഘോഷം ഭംഗിയാക്കുവാൻ എല്ലാ മഹിളകളുടെയും ആത്മാർത്ഥമായ സഹകരണം ശാഖാ കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തു.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ആര്യപ്രഭ 



Saturday, August 8, 2015

ശാഖാ No:7 കുടുംബ സംഗമം 2015

            കേരള പത്മശാലിയ സംഘം 
                                                    Reg:No ER 79/ 80 
             ശാഖാ No:7 പാടിവട്ടം.കൊച്ചി.682024 
                         കുടുംബ സംഗമം 2015 
                                 "ഓണാഘോഷം"
________________________________________________
       2015 ആഗസ്റ്റ്‌ 29-ശനിയാഴ്ച്ച 
________________________________________________
*കലാകായിക മത്സരങ്ങൾ 
       * സാംസ്ക്കാരിക സമ്മേളനം 
                *വിദ്യാഭ്യാസ അവാർഡു വിതരണം 
                         *ഓണ സദ്യ 
                               *കലാവിരുന്നുകൾ 
__________________________________________________ 
    പ്രമുഖ സമുദായ നേതാക്കൾ പങ്കെടുക്കുന്നു.
__________________________________________________ 
പാടിവട്ടം ഗവണ്മെന്റു LP സ്ക്കൂൾ അങ്കണത്തിൽ ബഹു:ഡിവിഷൻ കൗണ്‍സിലർ MB മുരളീധരൻ ഉത്ഘാടനം നിർവ്വഹിക്കുന്നു.



__________________________________________________ __________________
                                                                    2
പ്രിയ സഹോദരങ്ങളെ !
കഴിഞ്ഞകാല സ്മരണകളുടെ ഊഷ്മള പ്രതീക്ഷകളുമായി കേരള പത്മശാലിയ സംഘം പാടിവട്ടം ശാഖാ അംഗങ്ങൾ കുടുംബ സംഗമം ഒരുക്കുകയാണ്.
ഐശ്വര്യത്തിന്റെയും,കൂട്ടായ്മയുടേയും,
വിശ്വാസത്തിന്റെയും,പരസ്പര ധാരണയുടേയും നിറ സാന്നിദ്ധ്യമായ ഓണാഘോഷം സമംഗളം ആഘോഷിക്കുകയാണ്.
ശാഖാംഗങ്ങളിൽ തളിരിട്ടു നിൽക്കുന്ന സർഗ്ഗ വാസനകളെ തൊട്ടുണർത്താൻ കിട്ടുന്ന അസുലഭ സന്ദർഭമായി നാം ഓണാഘോഷം പ്രയോജനപ്പെടുത്തണം.
എളിമയുടെ,നിഷ്കളങ്കതയുടെ കേളി രംഗമായ തിരുവോണം,അതേ അർത്ഥ തലത്തിൽ,
സന്തോഷത്തിന്റെ,കൂട്ടായ്മയുടെ സുന്ദര ദിനമായി നമുക്കും ആഘോഷിക്കാം.
പാടിവട്ടം ശാഖയുടെ ഈ സ്നേഹ വിരുന്നിലേക്ക് മുഴുവൻ സമുദായ അംഗങ്ങളേയും ആദരപൂർവ്വം ക്ഷണിക്കുന്നു.
                                            എന്ന് 
                                                                                           ശാഖാ പ്രവർത്തകർ  


 ..........................................................................................................................................................

                                              3 
                      കാര്യപരിപാടികൾ 
രാവിലെ             7-30-നു              പതാക ഉയർത്തൽ 
     ,,                          7-45-നു            ലളിതാ സഹസ്രനാമാർച്ചന 
    ,,                           9-     നു           പൂക്കള മത്സരം 
   തുടർന്ന്.......................................കായിക മത്സരങ്ങൾ 
  1-മണിമുതൽ 2-30-വരെ......... ഓണ സദ്യ
വൈകിട്ട്             4-മണിക്ക്.......സാംസ്ക്കാരിക സമ്മേളനം 
  അദ്ധ്യക്ഷൻ                    രഘു കല്ലറയ്ക്കൽ 
                                                       ശാഖാ പ്രസിഡണ്ട് 
സ്വാഗതം                           K കൃഷ്ണകുമാർ 
                                                           ശാഖാ സെക്രട്ടറി 
ഉത്ഘാടനം                      MB മുരളീധരൻ 
                                                      ഡിവിഷൻ കൗണ്‍സിലർ
വിദ്യാഭ്യാസ അവാർഡു 
                               വിതരണം   R മോഹനൻ പിള്ള 
                                                           സംസ്ഥാന പ്രസിഡണ്ട് 
മുഖ്യ പ്രഭാഷണം                    VV കരുണാകരൻ 
                                                                    സംസ്ഥാന ജ:സെക്രട്ടറി 
ആശംസകൾ                              രാജപ്പൻ പിള്ള 
                                                                       സംസ്ഥാന കമ്മിറ്റി 
                                                          EP രഘു നാഥ് 
                                                                    സംസ്ഥാന കമ്മിറ്റി
                                                          KR ശങ്കരൻ കുട്ടി 
                                                                       ശാഖാ കമ്മിറ്റി 
                                                          സദാനന്ദൻ പിള്ള   

                                                                        ശാഖാ കമ്മിറ്റി  
                                                          മനീഷ് കൃഷ്ണൻ കുട്ടി
                                                                       ശാഖാ കമ്മിറ്റി
                                                          സുമാ ഗോപാലകൃഷ്ണൻ  
                                                                         ആഘോഷകമ്മിറ്റി.
കൃതജ്ഞത                                    കലാ സത്യരാജ് 
                                                                          ശാഖാ ട്രഷറർ 
__________________________________________________ 
                                                               4  
      വൈകിട്ട് 5-50-നു വിവിധ കലാ പരിപാടികൾ ആരംഭിക്കുന്നു.
 ______________________________________________________________________
ചാന്ദ്ര പൌർണ്ണമി ടീം ഒരുക്കുന്ന 
          രംഗ പൂജയും 
                      തിരുവാതിര കളിയും 
     മറ്റു ടീം മുകളുടെ വിവിധ പരിപാടികളും അരങ്ങോരുക്കുന്നു. 

Sunday, August 2, 2015

പാടിവട്ടം ശാഖാ കമ്മിറ്റി(6)

പാടിവട്ടം ശാഖാ കമ്മിറ്റി(6)
പാടിവട്ടം ശാഖാ കമ്മിറ്റിയും,ഓണാഘോഷ കമ്മിറ്റിയും സംയുക്തമായി2015-ആഗസ്റ്റ്‌ 02-നു ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്‌ക്കലിന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ യോഗം ചേർന്നു.
2015-ആഗസ്റ്റു 29-നു ശനിയാഴ്ച്ച ഓണാഘോഷം നടത്തുന്നതിന്റെ രൂപ രേഖ തയ്യാറാക്കി.
ഓണാഘോഷ കമ്മിറ്റിയും ശാഖാ കമ്മിറ്റിയും ചേർന്ന് ആഘോഷ പരിപാടികൾ തയ്യാറാക്കി.
കലാകായിക മത്സര സമയങ്ങളും,ഉത്ഘാടകനെയും തീരുമാനിച്ചു.
ആഘോഷം മനോഹരമാക്കാൻ എല്ലാ തയ്യാറെടുപ്പുകൾക്കും കമ്മിറ്റി സജീവമായി തയ്യാറായി.
ജില്ലയിലെ സംസ്ഥാന ഭാരവാഹികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റിനേയും,ജനറൽ സെക്രട്ടറിയേയും ക്ഷണിക്കാൻ തീരുമാനിച്ചു.
ശാഖാ സംബന്ധമായ മറ്റുകാര്യങ്ങളും കമ്മിറ്റിയിൽ പാസ്സാക്കി.
ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ശാഖാംഗം കഴിഞ്ഞ 25-നു ശനിയാഴ്ച നര്യാതനായ KK ഭാസ്കരൻ പിള്ളയുടെയും,വിശ്വ വിഖ്യാതശാസ്ത്രജ്ഞനും  ഭാരതത്തിന്റെ ജനകീയ മുൻ രാഷ്ട്രപതിയുമായ  APJ അബ്ദുൾകലാമിന്റെ  നിര്യാണത്തിലും കമ്മിറ്റി അഗാതമായ ദുഃഖം രേഖപ്പെടുത്തി.
സെക്രട്ടറി K കൃഷ്ണകുമാറിന്റെ അസുഖം മൂലമുള്ള അസാന്നിദ്ധ്യത്തിൽ ജോ:സെക്രട്ടറി വിജയമോഹനൻ പിള്ള സ്വാഗതം പറഞ്ഞു ട്രഷറർ കല സത്യരാജ് കൃതജ്ഞതയും പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ