എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Friday, September 21, 2012

ആചാര്യ കൊണ്ടലക്ഷ്മണ ബാപ്പുജി നിര്യാതനായി .

ആചാര്യാ കൊണ്ടലക്ഷ്മണ ബാപ്പുജി.!!!


നമ്മുടെ സമുദായത്തിന്റെ ആചാര്യനായ  കൊണ്ടലക്ഷ്മണ്‍ ബാപ്പുജി 21-09-2012-വെള്ളിയാഴ്ച രാവിലെ നിര്യാതനായി .
അഖിലഭാരത പത്മശാലി സംഘം പ്രസിഡന്റായി വളരെ കാലം പ്രവര്‍ത്തിക്കുകയും ,ഭാരതത്തിലെ നമ്മുടെ സമുദായങ്ങളെ ഒരുബാനറില്‍ അറിയപ്പെടാന്‍ പരിശ്രമിക്കുകയും ,
നടപ്പാക്കുകയും ചെയ്തു .
നമ്മുടെ സമുദായത്തില്‍ ഋഷി തുല്ല്യനായ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ സമുദായാംഗങ്ങള്‍ ഒന്നടങ്കം ദുഖിതരാണ് .സ്വാതന്ത്ര്യ സമരസേനാനിയും 
ആന്ധ്ര പ്രദേശിലെ മുന്‍ മന്ത്രിയും,അഖിലഭാരത പത്മശാലി സംഘത്തിന്റെ മാര്‍ഗ്ഗദര്‍ശിയും ആയിരുന്ന ആദ്ദേഹത്തിന് 98-വയസ്സായിരുന്നു .     രാഷ്ട്രീയ,സാമുദായിക രംഗങ്ങളില്‍ കാലങ്ങളോളം ഉന്നതിയില്‍ നിറഞ്ഞുനിന്ന ആചാര്യാ കൊണ്ട ലക്ഷ്മണ ബാപ്പുജിയുടെ ദേഹവിയോഗത്തില്‍ കേരള പത്മശാലിയ സംഘം സംസ്ഥാന ഘടകവും ,കേരളത്തിലെ സമുദായ അംഗങ്ങള്‍ക്കും ഒപ്പം ആര്യപ്രഭയുടെയും തീവ്ര ദുഃഖം രേഖ പ്പെടുത്തുന്നു. 
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലശാഖകളും,ജില്ലകളും അടുത്തകമ്മിറ്റിയില്‍ ആചാര്യ കൊണ്ടലക്ഷ്മണ ബാപ്പുജിയുടെ അനുശോചനം രേഖപ്പെടുത്തേണ്ടതാണ്.  
,,,,,,,,,,,,,,
ആര്യപ്രഭ 
 @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@


  

Wednesday, September 19, 2012

സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി 2012-സെപ്തംബര്‍ 19-നു

കേരള പത്മശാലിയ സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി 2012-സെപ്തംബര്‍ 19-നു കടവന്ത്രയില്‍ സഗീഷ് B പൂവളപ്പിലിന്റെ ഓഫീസ്സില്‍ കൂടി .
പ്രസിഡന്റ് പി എം.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി വി വി കരുണാകരന്‍ ,വൈ:പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള,ദക്ഷിണ മേഖല സെക്രട്ടറി ബാബു ,മദ്ധ്യ മേഖല സെക്രട്ടറി രാജന്‍ കുരുന്നന്‍ ,ഉത്തരമേഖല സെക്രട്ടറി വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
തീരുമാനങ്ങള്‍ സര്‍ക്കുലര്‍ മൂലം കമ്മിറ്റി അംഗങ്ങളെ അറിയിക്കുന്നതാണ് .
%%%%%%%%%%%%%%%%%
ആര്യപ്രഭ 

Sunday, September 16, 2012

എറണാകുളം ജില്ലാ കമ്മിറ്റി 16-09-2012

എറണാകുളം ജില്ലാ കമ്മിറ്റി 16-09-2012-ഞായറാഴ്ചവൈകിട്ട് മൂന്നു മണിക്ക്,
കലൂര്‍ പൊറ്റക്കുഴി റോഡില്‍ രഘുനാഥ് ചോയി യുടെ  വസതിയില്‍ ജില്ല പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു.
വളരെക്കാലം നമ്മുടെ സമുദായത്തിന്റെ സംസ്ഥാനതലത്തിലും,ആലപ്പുഴ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ചേര്‍ത്തല 15-നമ്പര്‍ ശാഖയുടെ ഉയര്‍ച്ചക്ക് ഊന്നല്‍ കൊടുത്ത് അവിവാഹിതനായി കഴിഞ്ഞ ജി .കൃഷ്ണ പിള്ളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി എം.മുകുന്ദന്‍ സ്വാഗതം പറഞ്ഞു .കഴിഞ്ഞ മിനിട്സ് വായിച്ച് അംഗീകരിച്ചു.സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍കുട്ടി,വൈ: പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള ,ദക്ഷിണ മേഖലാ സെക്രട്ടറി പി പി  ബാബു, പി ജനാര്‍ദ്ദനന്‍ പിള്ള  ,സഗീഷ് ബി പുവളപ്പില്‍ ,അപ്പുകുട്ടന്‍ പിള്ള ,മുരുകേശന്‍ ,കെ പി മോഹനന്‍ പിള്ള ,രഘുനാഥ് ചോയി ,സന്തോഷ്‌ ,രാജപ്പന്‍ പിള്ള ,രാജു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയുടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. മുന്‍പ് പ്രഖ്യാപിച്ച സംസ്ഥാന പ്രവര്‍ത്തന ഫണ്ട് കഴിഞ്ഞ കാല ഭരണസമിതി വകമാറ്റി ചെലവഴികച്ച് കുടിശിഖ വരുത്തിയ തുക,വളരെ ക്ളേശം സഹിച്ചും കൊടുക്കുവാന്‍ തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ കൊടുക്കാന്‍ വൈകിയതില്‍കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.
സിറ്റി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
കാഞ്ഞിരമറ്റം ശാഖയുടെ വിപുലമായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമായി വിലയിരുത്തി.
കാഞ്ഞിരമറ്റം,പാടിവട്ടം,എടയാര്‍  ശാഖകളുടെ കുടുംബ സംഗമം, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ വിതരണവും  വളരെ സ്ലാഘ്നീയമായി കമ്മിറ്റി വിലയിരുത്തി.
അധിക കാലം ആകും മുമ്പേ എടയാര്‍ ശാഖ പ്രവര്‍ത്തന ക്ഷമത ബോദ്ധ്യ പ്പെടുത്തി,സ്വന്തമായി സ്ഥലം വാങ്ങാന്‍ ശ്രമിക്കുകയും, അത് നടപ്പാക്കുകയും ചെയ്തതില്‍ അഭിമാനിക്കുന്നു 
പരിശ്രമശാലികള്‍ രണ്ടു സെന്റു സ്ഥലം സ്വന്തമായി വാങ്ങി.
6-30-നു യോഗം അവസാനിച്ചു. 
ആര്യപ്രഭ  
*************************************************

Sunday, September 9, 2012

ജി.കൃഷ്ണപിള്ള 08-09-2012-ശനിയാഴ്ച രാത്രി നിര്യാതനായി .

കൃഷ്ണപിള്ള ചേട്ടന്‍ നിര്യാതനായി.
കേരളപത്മശാലിയ സംഘം സംസ്ഥാന ട്രഷറര്‍ ആയി വളരെക്കാലം പ്രവര്‍ത്തിക്കുകയും ,ചേര്‍ത്തല 15-നമ്പര്‍ ശാഖയുടെ നെടുംതൂണായി പ്രവര്‍ത്തിക്കെ 94-വയസ്സില്‍ ജി.കൃഷ്ണപിള്ള 08-09-2012ശനിയാഴ്ച രാത്രി നിര്യാതനായി.
ആദര്‍ശ ശാലി, വ്യക്തമായ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ,മാര്‍ഗ്ഗദര്‍ശി,അതിലുപരി കറകളഞ്ഞ സമുദായ സ്നേഹി.
പ്രവര്‍ത്തിച്ച മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയനായ സമുദായ പ്രവര്‍ത്തകന്‍  നമ്മുടെ  എല്ലാവരുടെയും കൃഷ്ണപിള്ള ചേട്ടന്റെ ദേഹവിയോഗത്തില്‍ എല്ലാ സമുദായാംഗങ്ങളുടേയും ദുഃഖം രേഖപ്പെടുത്തുന്നു .
ദീര്‍ഘ വീക്ഷണവും പ്രവര്‍ത്തനക്ഷമതയും അന്ത്യം വരെയും നിലനിര്‍ത്തി പോന്ന അവിവാഹിതനായ  കൃഷ്ണപിള്ള ചേട്ടന്റെ വേര്‍പാടില്‍ എല്ലാവരോടുമൊപ്പം ആര്യപ്രഭയും അനുശോചനം രേഖപ്പെടുത്തുന്നു .
ആര്യപ്രഭ 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%

Saturday, September 1, 2012

സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവും













സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവുംകാഞ്ഞിരമറ്റം ശാഖയുടെ66-മത് സ്വാതന്ത്ര്യ ദിനാഘോഷം 2012- ആഗസ്റ്റ്‌ 15-നു ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തി .
തുടര്‍ന്ന് 10-മണിയോടെ കലാപരിപാടികള്‍ ആരംഭിച്ചു .വനിതാ കുടുംബ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗമത്സരം
നടന്നു .പി ജനാര്‍ദ്ദനന്‍ പിള്ളയുടെയും,വിജയകുമാറിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ക്വിസ്സ് മത്സരം നടന്നു .
പഞ്ചായത്ത് സ്കൂള്‍ കിട്ടികളും ,അംഗന്‍വാടികുട്ടികളും ഉള്‍പടെ പങ്കെടുത്ത എല്ലാവര്‍ക്കും യുവജന വിഭാഗത്തിന്റെ പായസ വിതരണമുണ്ടായിരുന്നു .
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആഗസ്റ്റ്‌ 26-ഞായറാഴ്ച രാവിലെ ശാഖാ ആഡിറ്റൊറിയത്തില്‍ പൂക്കളമത്സരം നടത്തി .
ഉച്ചക്ക് 2-മണിക്ക് കുട്ടികളുടെ ചിത്ര രചന ,പെയ്ന്റിംഗ് ,കഥ ,കവിത രചന ,ഉപന്ന്യാസം എന്നിവനടന്നു .
പൂക്കള മത്സരത്തില്‍ വനിതാ കുടുബ യുണിറ്റു നമ്പര്‍ 5-കണ്‍വീനര്‍ രാധ ഒന്നാം സ്ഥാനവും ,
കുടുംബ യുണിറ്റു നമ്പര്‍ 3-കണ്‍വീനര്‍ അംബികാ ഹരിദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
##################################################
ആഗസ്റ്റ്‌ 31-നു കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ചുനടന്ന
കുടുംബ സംഗമത്തിന്
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കുടുംബസംഗമ സമാപന സമ്മേളനം ഉദ്ഘാടനം ബഹു:സിവില്‍ സപ്ളൈസ്/രജിസ്ട്രേഷന്‍ മന്ത്രി അനൂപ്‌ ജേക്കബ്ബു നിര്‍വഹിച്ചു.
സമ്മാന ദാനം കേരള പത്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു .
ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്ധ്യയുടെ പൊലിമ നിലനിര്‍ത്തി .പരിപാടികള്‍ സമംഗളം വൈകിട്ട് പര്യവസാനിച്ചു .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആര്യപ്രഭ