എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, September 16, 2012

എറണാകുളം ജില്ലാ കമ്മിറ്റി 16-09-2012

എറണാകുളം ജില്ലാ കമ്മിറ്റി 16-09-2012-ഞായറാഴ്ചവൈകിട്ട് മൂന്നു മണിക്ക്,
കലൂര്‍ പൊറ്റക്കുഴി റോഡില്‍ രഘുനാഥ് ചോയി യുടെ  വസതിയില്‍ ജില്ല പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു.
വളരെക്കാലം നമ്മുടെ സമുദായത്തിന്റെ സംസ്ഥാനതലത്തിലും,ആലപ്പുഴ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ചേര്‍ത്തല 15-നമ്പര്‍ ശാഖയുടെ ഉയര്‍ച്ചക്ക് ഊന്നല്‍ കൊടുത്ത് അവിവാഹിതനായി കഴിഞ്ഞ ജി .കൃഷ്ണ പിള്ളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി എം.മുകുന്ദന്‍ സ്വാഗതം പറഞ്ഞു .കഴിഞ്ഞ മിനിട്സ് വായിച്ച് അംഗീകരിച്ചു.സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍കുട്ടി,വൈ: പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള ,ദക്ഷിണ മേഖലാ സെക്രട്ടറി പി പി  ബാബു, പി ജനാര്‍ദ്ദനന്‍ പിള്ള  ,സഗീഷ് ബി പുവളപ്പില്‍ ,അപ്പുകുട്ടന്‍ പിള്ള ,മുരുകേശന്‍ ,കെ പി മോഹനന്‍ പിള്ള ,രഘുനാഥ് ചോയി ,സന്തോഷ്‌ ,രാജപ്പന്‍ പിള്ള ,രാജു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയുടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. മുന്‍പ് പ്രഖ്യാപിച്ച സംസ്ഥാന പ്രവര്‍ത്തന ഫണ്ട് കഴിഞ്ഞ കാല ഭരണസമിതി വകമാറ്റി ചെലവഴികച്ച് കുടിശിഖ വരുത്തിയ തുക,വളരെ ക്ളേശം സഹിച്ചും കൊടുക്കുവാന്‍ തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ കൊടുക്കാന്‍ വൈകിയതില്‍കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.
സിറ്റി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
കാഞ്ഞിരമറ്റം ശാഖയുടെ വിപുലമായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമായി വിലയിരുത്തി.
കാഞ്ഞിരമറ്റം,പാടിവട്ടം,എടയാര്‍  ശാഖകളുടെ കുടുംബ സംഗമം, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ വിതരണവും  വളരെ സ്ലാഘ്നീയമായി കമ്മിറ്റി വിലയിരുത്തി.
അധിക കാലം ആകും മുമ്പേ എടയാര്‍ ശാഖ പ്രവര്‍ത്തന ക്ഷമത ബോദ്ധ്യ പ്പെടുത്തി,സ്വന്തമായി സ്ഥലം വാങ്ങാന്‍ ശ്രമിക്കുകയും, അത് നടപ്പാക്കുകയും ചെയ്തതില്‍ അഭിമാനിക്കുന്നു 
പരിശ്രമശാലികള്‍ രണ്ടു സെന്റു സ്ഥലം സ്വന്തമായി വാങ്ങി.
6-30-നു യോഗം അവസാനിച്ചു. 
ആര്യപ്രഭ  
*************************************************

No comments: