











സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവുംകാഞ്ഞിരമറ്റം ശാഖയുടെ66-മത് സ്വാതന്ത്ര്യ ദിനാഘോഷം 2012- ആഗസ്റ്റ് 15-നു ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തി .
തുടര്‍ന്ന് 10-മണിയോടെ കലാപരിപാടികള്‍ ആരംഭിച്ചു .വനിതാ കുടുംബ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗമത്സരം
നടന്നു .പി ജനാര്‍ദ്ദനന്‍ പിള്ളയുടെയും,വിജയകുമാറിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ക്വിസ്സ് മത്സരം നടന്നു .
പഞ്ചായത്ത് സ്കൂള്‍ കിട്ടികളും ,അംഗന്‍വാടികുട്ടികളും ഉള്‍പടെ പങ്കെടുത്ത എല്ലാവര്‍ക്കും യുവജന വിഭാഗത്തിന്റെ പായസ വിതരണമുണ്ടായിരുന്നു .
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആഗസ്റ്റ് 26-ഞായറാഴ്ച രാവിലെ ശാഖാ ആഡിറ്റൊറിയത്തില്‍ പൂക്കളമത്സരം നടത്തി .
ഉച്ചക്ക് 2-മണിക്ക് കുട്ടികളുടെ ചിത്ര രചന ,പെയ്ന്റിംഗ് ,കഥ ,കവിത രചന ,ഉപന്ന്യാസം എന്നിവനടന്നു .
പൂക്കള മത്സരത്തില്‍ വനിതാ കുടുബ യുണിറ്റു നമ്പര്‍ 5-കണ്‍വീനര്‍ രാധ ഒന്നാം സ്ഥാനവും ,
കുടുംബ യുണിറ്റു നമ്പര്‍ 3-കണ്‍വീനര്‍ അംബികാ ഹരിദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
##################################################
ആഗസ്റ്റ് 31-നു കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ചുനടന്ന
കുടുംബ സംഗമത്തിന് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കുടുംബസംഗമ സമാപന സമ്മേളനം ഉദ്ഘാടനം ബഹു:സിവില്‍ സപ്ളൈസ്/രജിസ്ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ്ബു നിര്‍വഹിച്ചു.
സമ്മാന ദാനം കേരള പത്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു .
ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്ധ്യയുടെ പൊലിമ നിലനിര്‍ത്തി .പരിപാടികള്‍ സമംഗളം വൈകിട്ട് പര്യവസാനിച്ചു .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആര്യപ്രഭ
No comments:
Post a Comment