എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, July 23, 2014

ഖേദിക്കുന്നു.

അവിചാരിതമായ പ്രധാന കാരണം കൊണ്ട് പ്രവർത്തനത്തിൽ വീഴ്ച വന്നതിനാൽ,
പലകാര്യങ്ങളും പകർത്താൻ സാധിക്കാഞ്ഞതിൽ ഖേദിക്കുന്നു.
സദയം ക്ഷമിക്കുക !!!
തുടർന്ന് വിഘ്നങ്ങൾ ഇല്ലാതെ പ്രവർത്തിക്കും 
ആര്യപ്രഭ

Monday, July 14, 2014

എറണാകുളം ജില്ലാ കമ്മിറ്റി വിദ്യാർഥികൾക്ക് സ്കൊളർ ഷിപ്പ്,

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ രണ്ടായിരത്തിപതിന്നാല് ജൂലൈ പതിമൂന്നു ഞായറാഴ്ച വൈകിട്ട് രണ്ടുമണിക്ക്,കഞ്ഞിരമറ്റം ശാഖാ ഓഡിറ്റോറിയത്തിൽജില്ലാ പ്രസിഡൻറ്Pജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ, ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് സ്കൊളർ ഷിപ്പ്,
പ്രോത്സാഹന സമ്മാനവും നല്കി ആദരിച്ചു.വിശിഷ്ട വ്യക്തികൾ പങ്കെടുത്ത ചടങ്ങ് ഉത്ഘാടനം ചെയ്തത് ജസ്റ്റിസ് T K ചന്ദ്രശേഖരദാസ് അവർകളായിരുന്നു.ജില്ലാ സംസ്ഥാന നേതാക്കൾ ആശംസകൾ നേർന്നു വിദ്യാർഥികളെ ധ്ന്യരാക്കി.കാഞ്ഞിരമറ്റം ശാഖാ ഹാൾ നിറഞ്ഞ സദസ്സിൽ പ്രൌഡ ഗംഭീരമായ ചടങ്ങിനു മാധുര്യം പകർന്നു കായിക മത്സരത്തിൽ ക്രിക്കറ്റിലും,ചെസ്സ്‌വിഭാഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച രണ്ടു പ്രതിഭകളേയും ഫലകങ്ങൾ നൽകി  ആദരിച്ചു.
കഴിഞ്ഞകാലങ്ങളിൽ തുടർന്നുപോരുന്ന വളരെ മഹത്തായ സൽക്കർമ്മം ജില്ലയിലെ വിദ്യാർഥികൾക്ക് പ്രജോദനമരുളുന്നു എന്നതിൽ സംഘടന ഒന്നടങ്കം സന്തുഷ്ടരാണ്.വിദ്യാർഥികളിലെ സർഗ്ഗ വാസനകളെ ഉണർത്താൻ പോന്ന പ്രോൽസാഹനങ്ങൾ തുടരുന്നതോടൊപ്പം അവരെ കൈപിടിച്ചുയർത്താൻ സംഘടനാതലത്തിൽ അവസരങ്ങൾ ഉണ്ടാക്കണം.സംസ്ഥാനതലത്തിൽ വിലയിരുത്തേണ്ടാതാണ്‌.ജില്ല സെക്രട്ടറി പി ജി മുകുന്ദൻ സ്വാഗതവും K K രവിന്ദ്രൻ കൃതജ്ഞത പറഞ്ഞു.





















പാടിവട്ടം ശാഖാ നമ്പർ 7. വാർഷിക പൊതുയോഗം

പാടിവട്ടം ശാഖാ നമ്പർ 7. വാർഷിക പൊതുയോഗം 2014 ജൂണ്‍ ഒന്നിന് രാവിലെ പത്തുമണിക്ക് നിറഞ്ഞ സദസ്സിൽ നടത്തപ്പെട്ടു.പുതിയ ഭരണസമതി നിലവിൽ വന്നു.
പുതു തലമുറയെ ഭരണ സാരഥ്യം ഏൽപ്പിക്കുക എന്ന ലക്‌ഷ്യം നിറവേറി.യുവാക്കൾ രംഗപ്രവേശം ചെയ്തു.ഭരണസമതിയിൽ പകുതിയിൽ അധികവും യുവാക്കളാണ്.വളരെ സന്തോഷജനകമായ ദൗത്യം.
യുവാക്കളുടെ കൂട്ടായ്മക്ക് നമ്മുടെ സമുദായ സംഘടന ഊന്നൽ കൊടുക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്‌.സംസ്ഥാന നേതൃത്വം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്.
പ്രസിഡൻറ്                 :-                     K  കൃഷ്ണകുമാർ 
വൈ:പ്രസിഡൻറ്      :-                     സദാനന്ദൻ 
സെക്രട്ടറി                      :-                      K K  രവിന്ദ്രൻ 
ജോ: സെക്രട്ടറി             :-                      വിജയമോഹനൻ പിള്ള 
ഖജാൻജി                       :-                      കല  K പിള്ള 
കമ്മിറ്റി അംഗങ്ങൾ  :-
            ഗോവിന്ദൻകുട്ടിപിള്ള,മനോജ്‌AR,                           
                     മനീഷ് K,സന്ദീപ്‌ മനോഹരൻ ,
                            ശ്രീകുമാർ S,സുരേഷ് കുമാർ P S. 
വനിതാ കണ്‍വീനർ  :-വത്സല K പിള്ള 
 കമ്മിറ്റി അംഗങ്ങൾ :-ദിവ്യാ ജയപ്രകാശ്,
                                              ലളിത K R,തങ്കമണി.
                                                                      

Sunday, July 13, 2014

കാഞ്ഞിരമറ്റം ശാഖാ വിദ്യഭ്യാസ സ്കോളർഷിപ്പ്


കാഞ്ഞിരമറ്റം ശാഖാ വിദ്യഭ്യാസ സ്കോളർഷിപ്പ്, സാമ്പത്തിക സഹായ,പഠനോപകരണ വിതരണപരിപാടി!!
കാഞ്ഞിരമറ്റം ശാഖ  ഭരണസമതിയുടെ ആഭിമുഖ്യത്തിൽ സമാജം ഓഡിറ്റൊറിയത്തിൽ വളരെ ആർഭാടമായി നടത്തപ്പെട്ട, വിശിഷ്ട അതിഥികൾ പങ്കെടുത്ത അതിബ്രഹത്തായ കർമ്മ പരിപാടി ശാഖാ അംഗങ്ങളുടെ സൗഹാർദ്ധ സാന്നിത്യത്തിൽ വളരെ മംഗളകരമാക്കി ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു..ശാഖാ ഭരണ കർത്താക്കളെ അഭിനന്ദി ക്കുന്നതോടൊപ്പം, മറ്റു ശാഖകളും ഈ മാതൃക പിന്തുടരണം.


















കാഞ്ഞിരമറ്റം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,ശാഖാ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ദൃശ്യങ്ങൾ !