എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, February 25, 2014

'ഓ ഇ സി 'ലിസ്റ്റിൽ!!!

'ഓ ഇ സി 'ലിസ്റ്റിൽ!!!
സംസ്ഥാന കമ്മിറ്റിയുടെയും,പ്രത്യേകിച്ചു ജനറൽ സെക്രട്ടറിയുടെ കഠിനാ ദ്വാനം ഫലം കണ്ടു.
നമ്മുടെ സമുദായത്തിൽ അനേകായിരം നിർദ്ധനരായ വിദ്യാർഥി കൾക്ക് താങ്ങും,തണലുമാകുന്ന തീരുമാനത്തെ അകമഴിഞ്ഞ് എല്ലാവരും സ്വാഗതം ചെയ്യണം.
കുറ്റങ്ങളും കുറവുകളും പറഞ്ഞു കിട്ടിയത് പോരായ്മ ആണെന്ന മനോഭാവം തിരുത്തണം.
ഭ്രാഹ്മണർ പോലും സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക്‌ മുറവിളി കൂട്ടുന്ന ഈ കാലഘട്ടത്തിൽ നാം ആട്യമനോഭാവം മാറ്റി സ്വാഗതം ചെയ്യണം.
തളരാതെ മുന്നോട്ട് പോയതിന്റെ ഫലം നമുക്ക് നേടിത്തരാൻ അക്ഷീണം പരിശ്രമിച്ച ആളെ മറക്കരുത്.വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടുന്നതോടൊപ്പം,ഉദ്യോഗാർഥി കൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകാതെയും നമ്മുടെ സമൂഹത്തെ ഉയർച്ചയിലേക്ക് നയിക്കാൻ കഴിയുന്നവരെ നാം ആദരിക്കണം!!!
ഒരിക്കൽ കൂടി ജനറൽ സെക്രട്ടറി വി വി കരുണാകരന്റെ സമചിത്തതയെ പ്രശംസിക്കുന്നു!

2 comments:

Soman Pillai said...

ഈ ബ്ലോഗ്‌ കണ്ടതില്‍ വളരെ സന്തോഷം
ഇതുവരെ സമുദായത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ചവരുടെ ജീവചരിത്രം ഈ ബ്ലോഗില്‍ ക്കൂടി പ്രസിദ്ധീകരിക്കുമെന്ന് കരുതട്ടെ .എല്ലാവരും തമ്മില്‍ തമ്മില്‍ അറിഞ്ഞാല്‍ അതുകൊണ്ട് വളരെ പ്രയോജനം ഉണ്ടാകുമല്ലോ
സകല ഭാവുകങ്ങളും നേരുന്നു
ശ്രീ രഘുവിന്റെ ചരിത്രം തന്നെ ആയിക്കോട്ടെ തുടക്കം
സസ്നേഹം സോമന്‍ പിള്ള മുംബൈ (അരൂര്‍ )

Soman Pillai said...

സത്യത്തില്‍ വളരെയധികം അപകര്‍ഷതാബോധം പിടിപെട്ട ഒരു കമ്യുനിട്ടി യാണ് നമ്മുടേത്‌
1950 വരെയുള്ളവര്‍ പേരിനോടൊപ്പം പിള്ള എന്ന സര്‍നെയിം ചേര്‍ത്തിരുന്നു എന്നാല്‍ ആ കാലഘട്ടത്തിലെ ജാതി വിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി വലിയ വലിയ നേതാക്കള്‍ സര്‍ നെയിം ഉപേക്ഷിക്കുകയുണ്ടായി അതായതു പേരിനോടൊപ്പം ഉണ്ടായിരുന്ന വാല്‍ മുറിച്ചു എന്നര്‍ത്ഥം . കുറെ പുരോഗമനവാദികള്‍ അവരുടെ കുട്ടികളുടെ പേരിനൊപ്പം സര്‍നെയിം ചേര്‍ത്തില്ല വെറും ഇനിഷ്യല്‍ മാത്രമാക്കി .പോരാത്തതിനു അവര്‍ വടക്കെയിണ്ട്യന്‍ രീതില്‍ കുമാര്‍ രാജ് കുട്ടി തുടങ്ങിയ വിശേഷണങ്ങള്‍ ചേര്‍ത്തു . ഇതും അപകര്‍ഷത ഉണ്ടായിരുന്നവരെ ഒരു തരത്തില്‍ സഹായിച്ചു
അവസാനം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍തിന്റെ വരാവോടെ ജാതി തെളിച്ചു പറയേണ്ട അവസ്ഥ വന്നു .എങ്കിലും ഇന്നും നല്ലൊരു വിഭാഗത്തിന് സ്വന്തം ജാതിയില്‍ അഭിമാനം ഇല്ലാതെയാണ് കാണുന്നത്