എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Saturday, February 9, 2013

PCSഡയറക്ടര്‍ ബോര്‍ഡു

പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി പ്രഥമ ഡയറക്ടര്‍ ബോര്‍ഡു യോഗം      2013-ഫെബ്രുവരി09-നു ശനിയാഴ്ച -രാവിലെ 10-മണിക്ക് കോഴിക്കോട് നളന്ദ ഹോട്ടലില്‍ PCS-പ്രസിഡന്റ് ആര്‍ .മോഹനന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ .
സെക്രട്ടറി adv.വിജയന്‍ സ്വാഗതം പറഞ്ഞു.സൊസൈറ്റിയുടെ കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ,കണക്കുകളിലെ അപൂര്‍ണ്ണത എന്നിവ സെക്രട്ടറി വിശദീകരിച്ചു.
സൊസൈറ്റിയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രസിഡന്റും സംസാരിച്ചു.
ഡയറക്ടര്‍ ബോര്‍ഡു യോഗമെമ്പര്‍മാര്‍ 15-പേരില്‍ 12-പേര്‍ ഹാജരായി.ഭാവി പരിപാടികള്‍ ബോര്‍ഡു അംഗങ്ങള്‍ ചര്‍ച്ചചെയ്തു.
വന്‍കിട പദ്ധതികള്‍ മുന്നില്‍ക്കണ്ട് ,അതിനുവേണ്ടുന്ന പണം സമാഹരിക്കാന്‍ പോന്നവിധം ചെറുകിട സംരഭങ്ങള്‍ ആരംഭിക്കുന്നതാണ് ഉചിതമെന്ന കൂട്ടായ തീരുമാനം ഉരുത്തിരിഞ്ഞു.
ബാങ്കില്‍ നിക്ഷിപ്തമായ പണം അസ്സറ്റായി നിലനിര്‍ത്തിക്കൊണ്ട് പ്രാദേശികമായി ചെറുകിട പദ്ധതികള്‍ക്ക് രൂപം കൊടുക്കുക.
അതിനായി പത്മശാലിയ സംഘം ജില്ലാ കമ്മിറ്റികളില്‍ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു.
അതതു ജില്ലാ ബോര്‍ഡ് അംഗങ്ങളെ ചുമതലപ്പെടുത്തി.
PCS-ലെ മെമ്പര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു.ഭാഗികമായി സംഖ്യ  അടച്ചു മെമ്പര്‍ ആകാന്‍ കഴിയാതെ വന്നവരുടെ ലിസ്റെറടുത്തു വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു.
മെമ്പര്‍ ഷിപ്പ് സംഖ്യ അടച്ചു തുടരാന്‍ തയ്യാറുള്ളവര്‍ക്ക് ബാക്കിതുകയടച്ച് PCS-ല്‍ മെമ്പറായി തുടരാം.തയ്യാറല്ലാത്തവരുടെ അടച്ച തുക മടക്കിനല്കാനും ബോര്‍ഡു തീരുമാനിചു.
പ്രവര്‍ത്തന വൈകല്ല്യത്താല്‍ മാന്ദ്യം സംഭവിച്ച പ്രസ്ഥാനം നല്ലനിലയില്‍ ഉയര്‍ത്ത് എഴുനേല്‍ക്കാന്‍ നല്ലവരായ നമ്മുടെ സമുദായ അംഗങ്ങള്‍ തയ്യാറാകും എന്നവിശ്വാസത്താല്‍ 
കളങ്കരഹിതമായ പ്രവര്‍ത്തനവുമായി PCS-മുന്നോട്ടു പോകും.
നമ്മുടെ ലക്‌ഷ്യം ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക എന്നതുതന്നെയാണ്.
നിലവില്‍  കോച്ചിംഗ് ക്ളാസ്‌,ഇന്‍ഡസട്രീയല്‍ കോച്ചിംഗ് ക്ലാസ്സുകളും ജില്ലാ തലത്തില്‍ നടത്താനും തീരുമാനിച്ചു.   
മലപ്പുറം ജില്ലയില്‍ താമസിയാതെ യോഗം വിളിക്കാന്‍ തീരുമാനിച്ചു.തുടര്‍ന്ന് മറ്റു ജില്ലകളിലും യോഗം വിളിക്കാന്‍ ബോര്‍ഡു തീരുമാനിച്ചു.
#############################################################
ആര്യപ്രഭ  

No comments: