എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, January 9, 2013

തൃശൂര്‍ ജില്ലാ പര്യടനം നടത്തി.

കേരള പത്മശാലിയ സംഘം സംസ്ഥാന നേതൃത്വതലത്തില്‍ 2013-ജനുവരി -09-നു തൃശൂര്‍ ജില്ലാ പര്യടനം നടത്തി.
അരിപ്പാലം ശാഖാ ഹാളില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ ,വൈ:പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള,ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള ,രഘു കല്ലറയ്ക്കല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ,ശാഖാ പ്രസിഡന്റ് മുകുന്ദന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ശാഖാ കമ്മിറ്റി അംഗങ്ങളുംപങ്കെടുത്തു.
വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളത്തെ സമ്മേളനത്തില്‍ ഉണ്ടായ തിക്താനുഭവമാണ്,സംസ്ഥാന കമ്മിറ്റിയുമായി ഒത്തുചേരാതെ മാറിനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തലോടെ അദ്ധ്യക്ഷന്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
അറിഞ്ഞു പെരുമാറുന്ന ആരുമായും സഹകരിക്കാം, അദ്ദേഹം ഉറപ്പുതരുകയും ചെയ്തു.
സംസ്ഥാന ഭാരവാഹികളായ 
പി എം കൃഷ്ണന്‍കുട്ടി,വി വി കരുണാകരന്‍ ,സി ആര്‍ ഗംഗാധരന്‍ പിള്ള,ആര്‍ .മോഹനന്‍ പിള്ള,രഘുകല്ലറയ്ക്കല്‍ എന്നീ സംസ്ഥാന ഭാരവാഹികളും,അരിപ്പാലം ശാഖാ കമ്മിറ്റി അംഗങ്ങളായ സതി,ശാന്ത,ഉഷ,രാധാകൃഷ്ണന്‍ ,പീതാംബരന്‍ പിള്ള,മുതലായവര്‍ പ്രസംഗിച്ചു.
ജില്ലാ കണ്‍വീനറായി മുകുന്ദന്‍ പിള്ള,ജോ: കണ്‍വീനര്‍മാരായി സേതു,രാധാകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.
സേതു ക്രിതജ്ഞത പറഞ്ഞു.
****************************###########
ഊരകം ശാഖ പ്രവര്‍ത്തനം ഇല്ലാതെയായിട്ടു കാലങ്ങള്‍ കഴിഞ്ഞ അവസ്ഥ!  
പുതിയ നേതൃത്വത്തെ കണ്ടെത്തുക വിഷമകരമായിരുന്നു.
ചന്ദ്രന്‍പിള്ളയുടെ നേതൃത്തത്തില്‍ മധു,ശശി,രാധാകൃഷ്ണന്‍ എന്നിവരെ ഊരകത്തെ സംഘടനാ പ്രവര്‍ത്തനം ഊർജ്ജിതപ്പെടുത്താന്‍ സംസ്ഥാന ഭാരവാഹികള്‍ ചുമതലപ്പെടുത്തി.
2013-ജാനുവരി-20-നു വിളിച്ചു കൂട്ടുന്ന യോഗത്തില്‍ സംസ്ഥാന ഭാരവാവികളുടെ നേതൃത്വത്തില്‍ ശാഖാ ഭാരവാഹികളെ തെരഞ്ഞെടുത്തു,ഭാവിപരിപാടികള്‍ തയ്യാറാക്കാനും തീരുമാനിച്ചു.
2013-മെയ് മൂന്നാം വാരം എറണാകുളത്തു വച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന 33-മത് സംസ്ഥാന സമ്മേളനം വന്‍വിജയമാക്കാന്‍ ഒത്തൊരുമയോടെ നിന്ന് പ്രവത്തിക്കുമെന്ന് രണ്ടു ശാഖകളും വാഗ്ദാനം ചെയ്തു.
ആര്യപ്രഭ 



No comments: