എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, July 22, 2013

എറണാകുളം ജില്ലാ യുവജന മഹിളാ സമ്മേളനവും,വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്‌ വിതരണവും നടന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2013 ജൂലായ്‌ 21-ഞായറാഴ്ച ഉച്ചക്ക് 02-മണിക്ക് പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യുവജന മഹിളാ സമ്മേളനവും,വിദ്യാഭ്യാസസ്കോളർഷിപ്പ്‌ വിതരണവും നടന്നു.
ജില്ലാ പ്രസിഡന്റ് കെ ടി.രഘുകല്ലറയ്ക്കൽ ആധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പിഎം.കൃഷ്ണൻ കുട്ടി ഉദ്ഘാടനം നടത്തി.ജസ്ടിസ് ടികെ.ചന്ദ്രശേഖര ദാസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി വിവി.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈ: പ്രസിഡന്റ് സിആർ.ഗംഗാധരൻ പിള്ള,ട്രഷറർ ആർ.മോഹനൻ പിള്ള,സെക്രട്ടറി പിപി.ബാബു,കമ്മിറ്റി അംഗം പി.ജനാർദ്ധനൻ പിള്ള,ഒഎൻ.മോഹനൻ പുന്നപ്ര,ഞാറക്കൽ ശാഖാ പ്രസിഡന്റ് കെപി.മോഹനൻ പിള്ള,കൊച്ചി സിറ്റി യുണിറ്റ് രഘു നാഥ് ചോയ്.എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.മുപ്പതു അപേക്ഷകൾ സ്കോളർഷിപ്പിന് ലഭിക്കുകയും,ഒന്നും,രണ്ടും സ്ഥാനാർഹരെ പ്രത്യേകം പരിഗണിച്ചു,കാഷ് അവാർഡും സര്ടിഫിക്കറ്റും നല്കി ആദരിച്ചു..ബാക്കി എല്ലാകുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം
(കാഷ്) കൊടുത്തു.മുൻകാല സ്കോളർഷിപ്പ് വിതരണത്തിൽ നിന്ന് ചെറിയ മാറ്റം ഇപ്രാവശ്യം വരുത്തുകയുണ്ടായി.മുൻകാലങ്ങളിൽ ജില്ലയിലെപതിമൂന്നു ശാഖ കളെയും സഹകരിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ നടത്തിവന്ന സ്കോളർഷിപ്പ്‌ വിതരണത്തിൽ എല്ലാവരുടെയും സാന്നിദ്ധ്യം മാത്രമായി!സഹകരണം ഇല്ലായ്മ വല്ലാത്ത വേദന ഉളവാക്കുന്നതായിരുന്നു.ആയതിനാല്‍ കുറവാണെങ്കിലും സഹകരിക്കുന്നവരെ പങ്കെടുപ്പിക്കുക എന്ന കമ്മിറ്റി തീരുമാനം നടപ്പാക്കുകയായിരുന്നു.
ജില്ല സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം കെ കെ രവിന്ദ്രൻ പിള്ള കൃതജ്ഞതയും പറഞ്ഞു.  
__________________________
ആര്യപ്രഭ

Monday, July 15, 2013

സർക്കാർ പോലും കൈവിട്ട കൈത്തറി വസ്ത്രങ്ങൾ!!

സർക്കാർ പോലും കൈവിട്ട കൈത്തറി വസ്ത്രങ്ങൾ!!
കോട്ടയം ജില്ലയിൽ വൈക്കം താലുക്ക് കുലശേഖരമഗലം മറവൻതുരുത്ത് കൈത്തറി നെയ്തു സഹകരണ സംഘം കാലങ്ങളുടെ അവഗണനഅനുഭവിച്ച സ്ഥാപനമാണ്‌.
പ്രദേശവാസികളായ നെയ്തുകുലത്തൊഴിലാക്കിയ പാവപ്പെട്ട ജനങ്ങളുടെ ആശാകേന്ദ്രമായിരുന്നു.
കൂലിക്കുറവ് അക്ഷരാർത്ഥത്തിൽ മുഴുപ്പട്ടിണിയിലും,രോഗത്തിലും തളർന്നുപോയത് പരമ്പരാഗത നെയ്തു തൊഴിലാക്കിയ പത്മശാലിയ സംഘം സമുദായാംഗങ്ങളാണ്, തൊഴിലില്ലായ്മയുടെ രൂഷതമൂലം!! തൊഴിൽ ചെയ്തു കിട്ടുന്ന തുശ്ചമായ വേതനം അന്നന്നത്തെ ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല,തന്മ്മൂലം രോഗിയുമായി.
ഗവണ്മെന്റിന്റെ അനാസ്തയാണ്  തൊഴിലാളികളെ മുഴുപ്പട്ടിണിയും,തീരാരോഗികളും ആക്കിതീർത്തത്.
തൊഴിലാളികളുടെ നന്മയെക്കരുതി തദ്ധേശവാസികൂടിയായ നെയ്തു സംഘം സെക്രട്ടറി പി പി.ബാബുവിന്റെ ശ്രമഫലമായി,സ്വകാര്യ സഹകരണ മേഘലയെ കൂട്ടി ഇന്നത്തെ നിലപാടിൽ
മാറ്റങ്ങൾ വരുത്തി പ്രവർത്തനം വിപുലമാക്കി.
പൊടിപിടിച്ചു നാശോന്മുഖമായ തറികൾ തട്ടിമിനുക്കി പൊടിപാറുന്ന പണിത്തിരക്കിലാണ് ഇപ്പോൾ മറവന്തുരുത്തു കൈത്തറി നെയ്തു സഹകരണ സംഘം.
ഓണക്കൊടികൾ നെയ്യുന്ന തിരക്കല്ല,സ്വകാര്യ ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തിരക്കിലാണ്.കിടക്കവിരികളും,തലയിണ ഉറകളുമാണ് പ്രധാനം.കഷ്ടപ്പാടിലും കണ്ണീരിലും രക്ഷകരാവുന്നത് സ്വകാര്യമേഖല ആശുപത്രികളാണ്!
ആശുപത്രികളുടെ ആവശ്യം വർദ്ധിച്ചതോടെ പരമ്പരാഗത വസ്ത്രങ്ങളുടെ നെയ്ത് ഒഴിവാക്കി.പരുത്തി നൂലിൽ നെയ്തുണ്ടാക്കുന്ന കിടക്ക വിരികളും,തലയിണ ഉറയും,നഴ്സ് മാരുടെ സാരികൾ,യൂണിഫോം എന്നിവയാണ്. 
ഇവ  പൂർണ്ണമായും ചെയ്തു നല്കാൻ സാധിക്കുന്നില്ല.
സംഘം സെക്രട്ടറി പി പി.ബാബു പറഞ്ഞു.പ്രതിമാസം രണ്ടുലക്ഷം രൂപയുടെ ഓർഡർ ലഭിക്കുന്നു.വൈക്കം കുലശേഖരമംഗലത്ത് നൂറിലേറെ പേര് ആശുപത്രി വസ്ത്രം മാത്രം നിർമ്മിക്കുന്നു.
ആശുപത്രിക്ക് പുറമേ സ്വകാര്യ ഏജൻസികളുംവൻതോതിൽ ഓർഡർ നല്കുന്നുണ്ട്.സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന ഓർഡറുകൾ നിറവേറ്റാൻ കഴിയുന്നില്ല.
ആവശ്യത്തിനു നയ്തുകാർ ഇല്ലാത്തതാണ് പ്രശ്നം.,കൂലി കുറവാണ് പലരുംതൊഴിലിൽ നിന്ന് പിന്മാറുന്നത്.പുതുതായി ആരും വേതനം കുറഞ്ഞ ഈ തൊഴിലിന് വരുന്നില്ല,ബാബു പറഞ്ഞു.
സർക്കാർ ആശുപത്രികൾ പവ്വർലൂം തുണികളാണ് ഉപയോഗിക്കുന്നത്.ഗവണ്മന്റു ആശുപത്രികൾ ഉൾപ്പെടെ സഹകരണ ആശുപത്രികളും കൈത്തറി വാങ്ങിയാൽ ഈ മേഖലയും,പതിനായിരങ്ങളും രക്ഷപെടും.ഗവണ്മെന്റ് വൻകിട സ്വകാര്യ കമ്പിനികളെ സഹായിക്കുന്ന പ്രവണത മാറ്റി,പാവപ്പെട്ട തൊഴിലാളികളുടെ കൂട്ടായ്മക്ക് പ്രാധാന്യം നല്കി,വേദനത്തിൽ വർദ്ധന വരുത്തിയാൽ ഉപജീവനത്തിനായി തൊഴിൽതേടി വരും,സർക്കാർ നിലപാട് മാറ്റിയാൽ നിർദ്ധന നെയ്ത്ത് ഉപജീവന മാക്കിയ,നാട്ടിലെ വോട്ടർമാർകൂടിയായ സമുദായ അംഗങ്ങൾ പട്ടിണിയിലും,രോഗപീഠകളിൽ നിന്നും രക്ഷനേടുകയുള്ളു !!!!!സർക്കാർ കണ്ണ് തുറക്കും എന്ന പ്രതീക്ഷയോടെ!!!!!!!
_________________________________രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ

EKM ജില്ല യുവജന-മഹിളാ സമ്മേളനം,സ്കോളർഷിപ്പ് വിതരണവും.

 എറണാകുളം ജില്ല യുവജന-മഹിളാ സമ്മേളനം,സ്കോളർഷിപ്പ് വിതരണവും.
എറണാകുളം ജില്ലാ യുവജന- മഹിള സമ്മേളനവും,വിദ്യാഭ്യാസ സ്കോളർ ഷിപ്പ് വിതരണവും 2013ജൂലൈ 21-നു പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2-മണിക്ക്.ജില്ലാപ്രസിഡന്റ് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷതവഹിക്കുന്നു. സംസ്ഥാന പ്രസിഡന്റ്പി എം.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വി വി.കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന നേതാക്കൾ,ജില്ല നേതാക്കൾ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ജസ്ടിസ് ചന്ദ്രശേഖരദാസ് സ്കോളർഷിപ്പ്‌ വിതരണം നടത്തുന്നു.
ജില്ലാ സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതവും,ജോ:സെക്രട്ടറി കെ ജി.പരമേശ്വരൻ പിള്ള കൃതജ്ഞതയും പറയും.എല്ലാവരുടേയും സ്നേഹസാന്നിദ്ധ്യം സാദരം പ്രതീക്ഷിക്കുന്നു.
_______________________________
ആര്യപ്രഭ

Friday, June 28, 2013

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി
2013-ജൂണ്‍ 30-ഞായറാഴ്ച 2-മണിക്ക് പാടിവട്ടം ശാഖാ ഹാളിൽ.സംസ്ഥാന സമ്മേളനം അവലോകനം,ജില്ലാ സ്കോളർ ഷിപ്പ്,മുതലായവ തീരുമാനിക്കൽ,ഭാവി പ്രവർത്തന പരിപാടികൾ.എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കുക!
                                       ജില്ലാ സെക്രട്ടറി
                                                പി ജി.മുകുന്ദൻ
___________________________________
ആര്യപ്രഭ

Sunday, June 23, 2013

കാഞ്ഞിരമറ്റം ശാഖാ നമ്പർ 9-തു വിദ്യാഭ്യാസ സ്കോളർ ഷിപ്പും,സാമ്പത്തിക സഹായ പഠനോപകരണ വിതരണവും. കാഞ്ഞിരമറ്റംനമ്പർ 9-വിദ്യാഭ്യാസസ്കോളർ ഷിപ്പും,സാമ്പത്തികഹായപഠനോപകരണ വിതരണം

കാഞ്ഞിരമറ്റം ശാഖാ നമ്പർ 9-തു വിദ്യാഭ്യാസ സ്കോളർ ഷിപ്പും,സാമ്പത്തിക സഹായ പഠനോപകരണ വിതരണവും. 
2013-ജൂണ്‍ 23-നു ഉച്ചകഴിഞ്ഞ് 2-മണിക്ക് നടന്ന വിശേഷാൽ പൊതുയോഗത്തിൽ.ശാഖാ പ്രസിഡന്റ് പി .ജനാർദ്ധനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി സുമതി ടീച്ചർ (റിട്ടേ:ഹെഡ് മിസ്ട്രെസ് )ഉദ്ഘാടനം നിർവഹിച്ചു .കെ എൻ .അപ്പുക്കുട്ടൻ(റിട്ടേ:ഹെഡ് മാസ്റ്റർ)സ്കോളർഷിപ്പ് വിതരണവും,സാമ്പത്തിക സഹായവിതരണം Dr.സി ആർ.മോഹൻദാസ്‌,പഠനോപകരണ വിതരണം എൻ പി .രവിന്ദ്രൻ (റിട്ടേ:പ്രൊഫസർ)നിർവ്വഹിച്ചു.ശാഖാ സാമ്പത്തിക സഹായത്തിനു പുറമെ മേച്ചേരി കെ പി.ഗോപിനാഥ് (ഏഷ്യാനിക് )
750,1000-രൂപ ക്രമത്തിൽ ഓരോ കുട്ടിക്കും പ്രത്യേകമായി നല്കി,ശ്രീമതി സുമതി ടീച്ചർ വിതരണം ചെയ്തു.വൈക്കം സംസ്ഥാന സമ്മേളനത്തിന് കലാപരിപാടികൾക്ക് ലഭിച്ച ക്യാഷ് അവാർഡുകൾ മുൻ സംസ്ഥാന വൈ:പ്രസിഡന്റ് കെ പി.ജനാർദ്ധനൻ പിള്ള കലാകാരന്മാർക്ക് നല്കി ആദരിച്ചു.മാസ്റ്റർ മിഥുൻ കുമാർ കണ്‍വീനറായി ബാലവേദിക്ക് രൂപം നല്കി.17-പേര് ഉൾപെട്ട ബാലവേദി ആദ്യയോഗം ജൂലൈ 07 -നു.അംബിക ഹരിദാസ് ആശംസകൾ നേർന്നു.
ശാഖാ വൈ:പ്രസിഡന്റ് ഈ പി രഘുനാഥ് സ്വാഗതവും ശാഖാ സെക്രട്ടറി കെ എസ് .അശോകൻ കൃതജ്ഞതയും പറഞ്ഞു.ശാഖാ ഭാരവാഹികളുടെയും സഹകരണ മനോഭാവമുള്ള നല്ലവരായ എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ, തിങ്ങിനിറഞ്ഞ സദസ്സിൽ അപേക്ഷനല്കിയ എല്ലാ കുട്ടികൾക്കും സാമ്പത്തിക സഹായം നല്കി ധന്ന്യമാക്കി.

സാമ്പത്തിക സഹായം നല്കി മാതൃക കാട്ടിയവർ :-
1)പി. ജനാർദ്ധനൻ പിള്ള,പോമ്പൊഴിയിൽ 
          (മാമ്പള്ളി കേശവൻ പിള്ള മെമ്മോറിയൽ സ്കോളർഷിപ്പ് )
2)ഈ പി .രാഘവൻ ഏനാംപുറത്തു.
         (ഏനാംപുറത്തു ദേവകിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് )
3)ഈ പി.രവി ഏനാംപുറത്തു.
         ( ഏനാംപുറത്തു പരമേശ്വരൻ പിള്ള മെമ്മോറിയൽ സ്കോളർഷിപ്പ് )
4)ശ്രീമതി സുമതി, സുമംഗലി
         (എൻ എസ്.പത്മനാഭൻ മെമ്മോറിയൽ സ്കോളർഷിപ്പ് )
5)കുമാരി അഞ്ജലി രവിന്ദ്രൻ ,പ്രണവം 
6)ടി ജി.സോമൻ പിള്ള,കൊച്ചുപറമ്പിൽ
         (ഗോവിന്ദ പിള്ള -കുഞ്ചിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് )
7)വി .ബിജു ,ഹരിവിശ്വം 
          (വിശ്വനാഥൻ പിള്ള മെമ്മോറിയൽ സ്കോളർഷിപ്പ് )
8)ശ്രീമതി സതിദേവി,ശിവപ്രഭ
       (ജാനകിനിവാസിൽ ജാനകിയമ്മ-വേലായുധൻ പിള്ള മെമ്മോറിയൽ സ്കോളർഷിപ്പ് )
9)ടി കെ.ചന്ദ്രമതി ,തൊട്ടിപ്പറമ്പിൽ 
         ( തൊട്ടിപ്പറമ്പിൽ കുട്ടപ്പന പിള്ള-കല്യാണിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് )
10)ശ്രീമതി പ്രസന്ന ഗിരീഷകുമാർ ,നങ്ങേത്ത് 
         (ഭാസ്കര പിള്ള-ജാനകിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് )
11)കെ ആർ.രാഘവൻ ,നങ്ങേത്ത് 
         (കൃഷ്ണപിള്ള-ഭാവാനിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് )
12)ബി കെ.കൃഷ്ണൻ കുട്ടി,ഉപാസന 
         (രത്നം കൃഷ്ണൻ കുട്ടി മെമ്മോറിയൽ സ്കോളർഷിപ്പ് )
13)ശ്രീമതി ശ്യാമള സുകുമാരാൻ,തണ്ടാപ്പിള്ളിൽ,
                       അരൂര് 15000രൂപ സ്ഥിരനിക്ഷേപം
         (രാഘവൻ പിള്ള-ജാനകിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് )




___________________________________________
NP .മേച്ചേരി കെ പി.ഗോപിനാഥ് (ഏഷ്യാനിക് )പ്രത്യേക സാമ്പത്തിക സഹായം നല്കി.
____________________________________________
ആര്യപ്രഭ

Tuesday, June 18, 2013

നോട്ടിസ്......

നോട്ടിസ്......
സംസ്ഥാന സമ്മേളന സ്വാഗതസംഘം യോഗം 2013ജൂണ്‍ 23-നു രാവിലെ 10-മണിക്ക് വൈക്കം ശാഖ ഹാളിൽ എല്ലാവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
(ചില സാങ്കേതിക കാരണങ്ങളാൽ ജൂണ്‍ 25-നു വൈകിട്ട് 3-മണിക്ക് യോഗം മാറ്റിയിരിക്കുന്നു)
                            സ്വാഗതസംഘം ചെയർമാൻ 
                                          സി ആർ.ഗംഗാധരൻ പിള്ള 
________________________________
ആര്യപ്രഭ

Sunday, June 9, 2013

33-മത് സമ്മേളനം മഹാദേവ സന്നിധിക്ക് അരങ്ങൊരുക്കി!

കേരള പത്മശാലിയ സംഘം 33-മത് സംസ്ഥാനസമ്മേളനം വൈക്കം മഹാദേവ സന്നിധിക്ക് അരങ്ങൊരുക്കി!
മഴയിലും തളരാത്ത മനസുമായ് സമുദായ സ്നേഹികളുടെ ആവേശോജ്ജ്വല സാന്നിദ്ധ്യം സമ്മേളനത്തെ ധന്ന്യമാക്കി. 
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സമ്മതിച്ച ബഹു:ആഭ്യന്തിര മന്ത്രി തിരുവഞ്ചൂർ അവസാനംവഞ്ചിച്ചു,അരമണിക്കൂർ മുമ്പ് കാലുവാരി.കേരളാ മുഖ്യന്റെ കഴിഞ്ഞവർഷത്തെ നിലപാട് ഈ വർഷം അരുമ ശിഷ്യൻ ആവർത്തിച്ചു.
ഇവരുടെ രണ്ടുപേരുടെ നിയോജക മണ്ഡലം നമ്മുടെ രാജ്യത്തല്ലല്ലോ?സംസ്കാരമുള്ള നമ്മൾ നാണം കെട്ടില്ല  സ്ഥലം MLAബഹു:കെ.അജിത്‌ അവർകൾ ആദരവോടെ യുവജന-മഹിളാ സമ്മേളനം തിങ്ങിനിറഞ്ഞ വൈക്കം ടൗണ്‍ ഹാളിൽ നിർവഹിച്ചു ധ്ന്ന്യമാക്കി.ഗാനകോകിലം കുമാരി വൈക്കം വിജയലക്ഷിമി,യുവകവിയത്രി കുമാരി മീര ആർ.പിള്ള,NCC നാഷണൽ അവാർഡു ജേതാവ് ശ്രീമതി ദേവിക.എസ് എന്നിവർക്ക് 
ജസ്ടിസ് ചന്ദ്രശേഖരദാസ് പുരസ്കാരം നല്കി ആദരിച്ചു.പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധാംബിക അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി ശ്രീലത ബാലചന്ദ്രൻ(വൈക്കം മുൻസിപ്പൽ ചെയർ പേഴ്സണ്‍ ),സംസ്ഥാ:പ്ര:പി എം.കൃഷ്ണൻ കുട്ടി,സംസ്ഥ:സെക്ര: വി വി.കരുണാകരൻ ,സംസ്ഥാ:വൈ:പ്ര:സി ആർ.ഗംഗാധരൻ പിള്ള,സംസ്ഥാ:ട്രഷറർ ആർമോഹനൻ പിള്ള,മദ്ധ്യമേഖല സെക്ര:പി പ്രദീപ്‌ കുമാർ,ഉത്തരമേഖലസെക്ര:രാജാൻ കുരുന്നൻ എന്നിവർ പ്രസംഗിച്ചു.ബാബുലാൽ സ്വാഗതവും കോട്ടയം ജില്ല വൈ:പ്രസി:ആർ വി.കൃഷ്ണകുമാർ കൃതജ്ഞതയും പറഞ്ഞു. 
രണ്ടാം ദിവസം 09-06-2013-ൽ സംസ്ഥാ:പ്ര:പി എം കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽസമാപനസമ്മേളനം ആരഭിച്ചു.ബഹു:എക്സൈസ്-ഫിഷറിസ്-തുറമുഖ മന്ത്രി കെ.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.വിശിഷ്ടാഥിതി ബഹു:അരൂർ MLAഎ എം.ആരിഫ്,ബഹു:കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ.സരള മുഖ്യ പ്രഭാഷണം നടത്തി.വി.ദിനകരൻ Ex MLA, MBCFജനറൽ സെക്ര:എസ്.കുട്ടപ്പചെട്ട്യാർ,ABPS വൈ:പ്രസി:എം.ബാലകൃഷ്ണൻ,
അഡ്വ:കെ.വിജയൻ ,KPS മുൻ സംസ്ഥാ: പ്രസിഡന്റ് കെ കെ രാജപ്പൻ പിള്ള,സംസ്ഥാ:വൈ:പ്ര:വിപി.ചന്ദ്രശേഖരൻ,
ദക്ഷിണ മേഖല സെക്രട്ടറി പി പി.ബാബു,സംസ്ഥാന കമ്മിറ്റി അംഗം കെ റ്റി. രഘു കല്ലറയ്ക്കൽ,ജയൻ സാരംഗി എന്നിവർ പ്രസംഗിച്ചു.ഭക്ഷണ ശേഷം പ്രതിനിധി സമ്മേളനം പി എം.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ വി വി.കരുണാകരൻ പ്രവർത്തന റിപ്പോർട്ട്,ആർ.മോഹനൻ പിള്ള കണക്കും,ബഡ്ജ് റ്റും അവതരിപ്പിച്ചു.ചർച്ചയ്ക്കും മറുപടിക്കും ശേഷം 
അഡ്വ:വി എസ്.ദേവദാസൻ പിള്ളയുടെ മേൽനോട്ടത്തിൽ ഭരണസമതി തെരഞ്ഞെടുപ്പു നടന്നു. 
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു:-
പ്രസിഡന്റ് -     പി എം.കൃഷ്ണൻ കുട്ടി .
സെക്രട്ടറി-      വി വി.കരുണാകരൻ .
ട്രഷറർ -         ആർ.മോഹനൻ പിള്ള.
  പിപി.ബാബു സ്വാഗതവും, ജയപ്രകാശ് കൃതജ്ഞതപറഞ്ഞു ധന്ന്യമാക്കി.
____________________________________ 
കഞ്ഞിരമറ്റം,കുലശേഖരമംഗലം ശാഖാ അംഗങ്ങളുടെ വർണ്ണോജ്ജ്വല കലാവിരുന്നും,ഹരിദാസൻ ദമ്പതികളും,കൊച്ചു  സംഘവും അവതരിപ്പിച്ച ഹാസ്യനാടകവും,
ഹരിദാസിൻറെ അവതരണ മിഴിവിൽ വിടർന്ന മനോഹരകവിതയും സദസ്യരെ കോൾമയിർ കൊള്ളിച്ചു.കുലശേഖരമംഗലം ശാഖയിലെ കൊച്ചു കൂട്ടുകാർ ഒരുക്കിയ രംഗങ്ങളും ഹൃദ്ധ്യമായിരുന്നു.
കാഞ്ഞിരമറ്റം,കുലശേഖരമംഗലം ശാഖകൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ!
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളന പരിപാടികൾ വളരെ ഭംഗിയായി നടത്തി വിജയിപ്പിച്ച സ്വാഗതസംഘം ചെയർമാൻ
 സി ആർ.ഗംഗാധരൻ പിള്ളക്കും സ്വാഗത സംഘത്തിനും,വൈക്കം,കുലശേഖരമംഗലം,
വടയാർ,വൈക്കപ്രയാർ 
ശാഖാഭാരവാഹികൾക്കും, ശാഖാ അംഗങ്ങൾക്കും ഒരായിരം ആശംസകൾ അർപ്പിക്കുന്നു!! .
************************** 
 %%%%%%%%%%%%%%%%%%



ആര്യപ്രഭ

Thursday, May 30, 2013

33-മത് സംസ്ഥാന സമ്മേളനം

                                        K.P.S
                         കേരള പത്മശാലിയ സംഘം 
           (പട്ടാര്യ , ശാലിയ ,ദേവാംഗ സമുദായങ്ങളുടെ സംസ്ഥാന സംഘടന )
           33-മത് സംസ്ഥാന സമ്മേളനം
                                         2013-ജൂണ്‍ 8-9-തീയതികളിൽ 
                  വൈക്കം മുനിസിപ്പൽ ടൌണ്‍ ഹാളിൽ 
                            (ജീ.കൃഷ്ണപിള്ള നഗർ)
               
                  *ഉദ്ഘാടന സമ്മേളനം 
                *പ്രതിനിധി സമ്മേളനം 
                *വനിതാ യുവജന സമ്മേളനം 
                *പ്രതിഭകളെ ആദരിക്കൽ 
                           ബഹു:സംസ്ഥാന ആഭ്യന്തിരവകുപ്പ് മന്ത്രി.
                     ബഹു:എക്സയിസ് -ഫിഷറീസ് -തുറമുഖ വകുപ്പ് മന്ത്രി .
                    ബഹു:M.L.A -മാർ.പിന്നോക്ക സമുദായ നേതാക്കൾ പങ്കെടുക്കുന്നു.


പ്രിയ സമുദായ അംഗങ്ങളെ !
                        കേരളത്തിലെ പട്ടര്യ,ശാലിയ,ദേവാംഗ സമുദായങ്ങളുടെ സംസ്ഥാന സംഘടനയായ കേരള പത്മശാലിയ സംഘം 33-മത് സംസ്ഥാന സമ്മേളനം 2013-ജൂണ്‍ 8,9-തീയതികളിൽ വൈക്കം ടൌണ്‍ ഹാളിൽ.
(ജി കൃഷ്ണപിള്ള നഗ)നല്ലവരായ മുഴുവൻ സമുദായ അംഗങ്ങളും പങ്കെടുത്തു വൻ വിജയമാക്കാൻ അഭ്യർത്ഥിക്കുന്നു.
                                            വിശ്വാസപൂർവ്വം 
പി എം കൃഷ്ണൻ കുട്ടി                                                                വി വി കരുണാകരൻ 
(സംസ്ഥാന പ്രസിഡന്റ് )                                                       (ജനറൽ സെക്രട്ടറി)
കെ കെ രാജപ്പൻ പിള്ള                                                    സി ആർ ഗംഗാധരൻ പിള്ള 
( രക്ഷാധികാരി )                                                                (ചെയർമാൻ സ്വാഗതസംഘം)
                                  കാര്യപരിപാടികൾ 
                       08.06.2013 ശനി 
രാവിലെ 10-മണിക്ക്           സംസ്ഥാന കമ്മിറ്റിയോഗം 
ഉച്ചക്ക്    2-മണിക്ക്             വനിതാ യുവജന സമ്മേളനം 
        സ്വാഗതം                     ജി ബാബുലാൽ 
                                             (കെ പി എസ്സ് കമ്മിറ്റി അംഗം)
      അദ്ധ്യക്ഷ                       ശ്രീമതി ജി സുധാംബിക 
                                         (പ്രസിഡന്റ്, ബ്ളോക് പഞ്ചായത്ത് പള്ളുരുത്തി)  
  ഉദ്ഘാടനം              തിരുവഞ്ചൂർ രാധാകൃഷ്ണൻ 
                                                 (ബഹു:ആഭ്യന്തിര വകുപ്പ് മന്ത്രി)
വിശിഷ്ടാതിഥി                      കെ അജിത്‌ 
                                                (ബഹു;എം.എൽ.എ.വൈക്കം)  
പ്രതിഭകളെ ആദരിക്കൽ:-   ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ്  
പ്രതിഭകൾ                             കുമാരി വൈക്കം വിജയലക്ഷ്മി 
                                                                  (ചലച്ചിത്ര പിന്നണി ഗായിക,സെല്ലുലോയിഡ് )
        ,,                                     കുമാരി മീര ആർ പിള്ള  (യുവ കവിയത്രി)  
        ,,                                    ശ്രീമതി ദേവിക. എസ്സ് 
                                 (2012-2013 NCC വനിതാപരിശീലകർക്കുള്ള ഡയറക്ടർജനറലിന്റെ നാഷണൽ അവാർഡു ജേതാവ് ) 
പ്രസംഗം                                       ശ്രീമതി ശ്രീലത ബാല ചന്ദ്രൻ 
                                                                       (ബഹു:മുൻസിപൽ ചെയർ പേഴ്സണ്‍ )    
    ,,                                                  പി എം കൃഷ്ണൻ കുട്ടി 
                                                                        (K.P.S സംസ്ഥാന പ്രസിഡന്റ് )
    ,,                                                വി വി കരുണാകരൻ 
                                                                       (K.P.S സംസ്ഥാന ജനറൽ സെക്രട്ടറി) 
   ,,                                                   സി ആർ ഗംഗാധരൻ പിള്ള 
                                                                      (K.P.S സംസ്ഥാന വൈ:  പ്രസിഡന്റ് )
   ,,                                                    ആർ മോഹനൻ പിള്ള 
                                                                           (P.C.Sപ്രസിഡന്റ് )
  ,,                                                   പി പ്രദീപ് കുമാർ 
                                                                      (K.P.S.മദ്ധ്യമെഖലാ സെക്രട്ടറി)
  ,,                                                      രാജൻ കുരുന്നൻ 
                                                                        (K.P.S.ഉത്തരമേഖലാ സെക്രട്ടറി)
 ,,                                                      ജി രാധാകൃഷ്ണൻ(സം:കമ്മിറ്റി അംഗം)
 ,,                                                     എസ്സ് സുരേഷ് കുമാർ(സം:കമ്മിറ്റി അംഗം)
 ,,                                                     പി ജനാർദ്ധനൻ (കാഞ്ഞിരമറ്റം ശാഖാ പ്രസിഡന്റ്)
കൃതജ്ഞത  :-                                 ആർ വി കൃഷ്ണകുമാർ
                                                                     (K.P.S.കോട്ടയം ജില്ല വൈ:പ്രസിഡന്റ് )
തുടർന്ന് :-
            വിവിധ കലാപരിപാടികൾ 
കാഞ്ഞിരമറ്റം ശാഖാ ഭാരവാഹികളുടെ വിവിധയിനം കലാപ്രകടനങ്ങൾ .നേതൃത്വം നൽകുന്നവർ ഹരിദാസനും സഹധർമിണിയും. 
_____________________________________________________________________________ 
###########################രണ്ടാം ദിവസം>>>>>>>>>>>>>>>>>>>>>>
                                                09-06-2013-ഞായറാഴ്ച 
                                         കാര്യപരിപാടികൾ  
രാവിലെ 8-30-നു                         പതാക ഉയർത്തൽ  
  ,,       9 -നു                        പ്രതിനിധി രജിസ്ട്രേഷൻ  
  ,,     10-നു                       ഉദ്ഘാടന സമ്മേളനം  
                                     ഈശ്വപ്രാർത്ഥന      
സ്വാഗതം                                      സി ആർ. ഗംഗാധരൻ പിള്ള
                                        (സ്വാഗതസംഘം ചെയർമാൻ)   
അദ്ധ്യക്ഷൻ                                   പി എം. കൃഷ്ണൻ കുട്ടി 
                                         (K.P.S.സംസ്ഥാന പ്രസിഡന്റ് )
ഉദ്ഘാടനം                                       കെ. ബാബു 
                                       (ബഹു:എക്സ്സൈസ്-ഫിഷറിസ്-തുറമുഖ മന്ത്രി).
വിശിഷ്ടാതിഥി                                   എ എം. ആരിഫ് 
                                                            (ബഹു:അരൂർ M.L.A)
മുഖ്യപ്രഭാഷണം                              ശ്രീമതി കെ എ. സരള
                               (ബഹു:ജില്ല പഞ്ചായത്ത് പ്രസിഡന്റ്-കണ്ണൂർ )
പ്രസംഗം                                            വി. ദിനകരൻ ex MLA
                                                              (ദളിത് പിന്നൊക്കമുന്നണി സംസ്ഥാ:പ്രസിഡന്റ്)
 
     ,,                                                       എസ്സ് .കുട്ടപ്പൻ ചെട്ടിയാർ
                                                                    ( ജന:സെക്രട്ടറി MBCF )
    ,,                                                         എം .ബാലകൃഷ്ണൻ 
                                                                     (വൈ:പ്രസിഡന്റ്-ABPS)
    ,,                                                        adv:കെ. വിജയൻ 
                                                                      (വർക്കിംഗ് കമ്മിറ്റി അംഗം ABPS)
    ,,                                                           കെ കെ. രാജപ്പൻ പിള്ള 
                                                                       ( KPS.മുൻ സംസ്ഥാന പ്രസിഡന്റ്)
    ,,                                                           വി പി. ചന്ദ്രശേഖരൻ 
                                                                         (KPS.സംസ്ഥ:വൈ:പ്രസിഡന്റ്)
    ,,                                                            എൻ. വിജയൻ 
                                                                          (KPS.സംസ്ഥ:വൈ:പ്രസിഡന്റ്)
    ,,                                                             പി പി. ബാബു 
                                                                          (KPSദക്ഷിണ മേഖലാ സെക്രട്ടറി)
   ,,                                                               കെ റ്റി. രഘു കല്ലറയ്ക്കൽ 
                                                                           (KPSസംസ്ഥാന കമ്മിറ്റി അംഗം)
  ,,                                                                 ജയചന്ദ്രൻ സാരംഗി 
                                                                             (KPSസംസ്ഥാന കമ്മിറ്റി അംഗം)
കൃതജ്ഞത                                                   മോഹനൻ പുതുശ്ശേരി 
                                                                              (KPSകോട്ടയം ജില്ലാ പ്രസിഡന്റ്)
12-മണിക്ക്                                 പ്രതിനിധി സമ്മേളനം
സ്വാഗതം                            പി പി .ബാബു 
                                                                                   (ദക്ഷിണ മേഖല സെക്രട്ടറി)
അദ്ധ്യക്ഷൻ                                                  പി എം. കൃഷ്ണൻ കുട്ടി 
                                                      (KPSസംസ്ഥാന പ്രസിഡന്റ് )
പ്രവർത്തന റിപ്പോർട്ട് :                വി വി. കരുണാകരൻ 
                                                         ( KPS സംസ്ഥാന സെക്രട്ടറി) 
കണക്ക് ,ബഡ്ജറ്റ് അവതരണം    :        ആർ. മോഹനൻ പിള്ള 
                                                              (KPS സംസ്ഥാന ട്രഷറർ )
                               പ്രമേയം അവതരണം 
                      ചർച്ച ,മറുപടി 
                       അംഗീകാരം 
             ഭരണസമതി തെരഞ്ഞെടുപ്പ്.
റിട്ടേണിംഗ് ഓഫീസർ:-
               adv:വി എസ്. ദേവദാസൻപിള്ള
                                                          (സിറ്റി യുണിറ്റ് )
                                                  എറണാകുളം  
കൃതജ്ഞത                                 ജയപ്രകാശ്  
 ________________________________________________________________________
ആര്യപ്രഭ