എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, June 9, 2013

33-മത് സമ്മേളനം മഹാദേവ സന്നിധിക്ക് അരങ്ങൊരുക്കി!

കേരള പത്മശാലിയ സംഘം 33-മത് സംസ്ഥാനസമ്മേളനം വൈക്കം മഹാദേവ സന്നിധിക്ക് അരങ്ങൊരുക്കി!
മഴയിലും തളരാത്ത മനസുമായ് സമുദായ സ്നേഹികളുടെ ആവേശോജ്ജ്വല സാന്നിദ്ധ്യം സമ്മേളനത്തെ ധന്ന്യമാക്കി. 
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സമ്മതിച്ച ബഹു:ആഭ്യന്തിര മന്ത്രി തിരുവഞ്ചൂർ അവസാനംവഞ്ചിച്ചു,അരമണിക്കൂർ മുമ്പ് കാലുവാരി.കേരളാ മുഖ്യന്റെ കഴിഞ്ഞവർഷത്തെ നിലപാട് ഈ വർഷം അരുമ ശിഷ്യൻ ആവർത്തിച്ചു.
ഇവരുടെ രണ്ടുപേരുടെ നിയോജക മണ്ഡലം നമ്മുടെ രാജ്യത്തല്ലല്ലോ?സംസ്കാരമുള്ള നമ്മൾ നാണം കെട്ടില്ല  സ്ഥലം MLAബഹു:കെ.അജിത്‌ അവർകൾ ആദരവോടെ യുവജന-മഹിളാ സമ്മേളനം തിങ്ങിനിറഞ്ഞ വൈക്കം ടൗണ്‍ ഹാളിൽ നിർവഹിച്ചു ധ്ന്ന്യമാക്കി.ഗാനകോകിലം കുമാരി വൈക്കം വിജയലക്ഷിമി,യുവകവിയത്രി കുമാരി മീര ആർ.പിള്ള,NCC നാഷണൽ അവാർഡു ജേതാവ് ശ്രീമതി ദേവിക.എസ് എന്നിവർക്ക് 
ജസ്ടിസ് ചന്ദ്രശേഖരദാസ് പുരസ്കാരം നല്കി ആദരിച്ചു.പള്ളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധാംബിക അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി ശ്രീലത ബാലചന്ദ്രൻ(വൈക്കം മുൻസിപ്പൽ ചെയർ പേഴ്സണ്‍ ),സംസ്ഥാ:പ്ര:പി എം.കൃഷ്ണൻ കുട്ടി,സംസ്ഥ:സെക്ര: വി വി.കരുണാകരൻ ,സംസ്ഥാ:വൈ:പ്ര:സി ആർ.ഗംഗാധരൻ പിള്ള,സംസ്ഥാ:ട്രഷറർ ആർമോഹനൻ പിള്ള,മദ്ധ്യമേഖല സെക്ര:പി പ്രദീപ്‌ കുമാർ,ഉത്തരമേഖലസെക്ര:രാജാൻ കുരുന്നൻ എന്നിവർ പ്രസംഗിച്ചു.ബാബുലാൽ സ്വാഗതവും കോട്ടയം ജില്ല വൈ:പ്രസി:ആർ വി.കൃഷ്ണകുമാർ കൃതജ്ഞതയും പറഞ്ഞു. 
രണ്ടാം ദിവസം 09-06-2013-ൽ സംസ്ഥാ:പ്ര:പി എം കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽസമാപനസമ്മേളനം ആരഭിച്ചു.ബഹു:എക്സൈസ്-ഫിഷറിസ്-തുറമുഖ മന്ത്രി കെ.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.വിശിഷ്ടാഥിതി ബഹു:അരൂർ MLAഎ എം.ആരിഫ്,ബഹു:കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ.സരള മുഖ്യ പ്രഭാഷണം നടത്തി.വി.ദിനകരൻ Ex MLA, MBCFജനറൽ സെക്ര:എസ്.കുട്ടപ്പചെട്ട്യാർ,ABPS വൈ:പ്രസി:എം.ബാലകൃഷ്ണൻ,
അഡ്വ:കെ.വിജയൻ ,KPS മുൻ സംസ്ഥാ: പ്രസിഡന്റ് കെ കെ രാജപ്പൻ പിള്ള,സംസ്ഥാ:വൈ:പ്ര:വിപി.ചന്ദ്രശേഖരൻ,
ദക്ഷിണ മേഖല സെക്രട്ടറി പി പി.ബാബു,സംസ്ഥാന കമ്മിറ്റി അംഗം കെ റ്റി. രഘു കല്ലറയ്ക്കൽ,ജയൻ സാരംഗി എന്നിവർ പ്രസംഗിച്ചു.ഭക്ഷണ ശേഷം പ്രതിനിധി സമ്മേളനം പി എം.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ വി വി.കരുണാകരൻ പ്രവർത്തന റിപ്പോർട്ട്,ആർ.മോഹനൻ പിള്ള കണക്കും,ബഡ്ജ് റ്റും അവതരിപ്പിച്ചു.ചർച്ചയ്ക്കും മറുപടിക്കും ശേഷം 
അഡ്വ:വി എസ്.ദേവദാസൻ പിള്ളയുടെ മേൽനോട്ടത്തിൽ ഭരണസമതി തെരഞ്ഞെടുപ്പു നടന്നു. 
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു:-
പ്രസിഡന്റ് -     പി എം.കൃഷ്ണൻ കുട്ടി .
സെക്രട്ടറി-      വി വി.കരുണാകരൻ .
ട്രഷറർ -         ആർ.മോഹനൻ പിള്ള.
  പിപി.ബാബു സ്വാഗതവും, ജയപ്രകാശ് കൃതജ്ഞതപറഞ്ഞു ധന്ന്യമാക്കി.
____________________________________ 
കഞ്ഞിരമറ്റം,കുലശേഖരമംഗലം ശാഖാ അംഗങ്ങളുടെ വർണ്ണോജ്ജ്വല കലാവിരുന്നും,ഹരിദാസൻ ദമ്പതികളും,കൊച്ചു  സംഘവും അവതരിപ്പിച്ച ഹാസ്യനാടകവും,
ഹരിദാസിൻറെ അവതരണ മിഴിവിൽ വിടർന്ന മനോഹരകവിതയും സദസ്യരെ കോൾമയിർ കൊള്ളിച്ചു.കുലശേഖരമംഗലം ശാഖയിലെ കൊച്ചു കൂട്ടുകാർ ഒരുക്കിയ രംഗങ്ങളും ഹൃദ്ധ്യമായിരുന്നു.
കാഞ്ഞിരമറ്റം,കുലശേഖരമംഗലം ശാഖകൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ!
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളന പരിപാടികൾ വളരെ ഭംഗിയായി നടത്തി വിജയിപ്പിച്ച സ്വാഗതസംഘം ചെയർമാൻ
 സി ആർ.ഗംഗാധരൻ പിള്ളക്കും സ്വാഗത സംഘത്തിനും,വൈക്കം,കുലശേഖരമംഗലം,
വടയാർ,വൈക്കപ്രയാർ 
ശാഖാഭാരവാഹികൾക്കും, ശാഖാ അംഗങ്ങൾക്കും ഒരായിരം ആശംസകൾ അർപ്പിക്കുന്നു!! .
************************** 
 %%%%%%%%%%%%%%%%%%



ആര്യപ്രഭ

No comments: