മഹിമയുള്ള കുലത്തൊഴില്‍
നമ്മുടെ പാരമ്പര്യ തൊഴില്‍ തന്നെയാണ് ,
നമ്മുടെ സംഘടനയുടെ പേരും പ്രശസ്തിയുംഅതിലൂടെയാണ്
ഉയര്‍ത്തി നിര്‍ത്തിയിരുന്നത്.
സാഹചര്യത്താലും ,വിദ്യാഭ്യാസപരമായും മറ്റു തൊഴില്‍ തേടി പോകുന്നത് സര്‍വ്വ സാധാരണമാണ് .
തൊഴില്‍ ചെയ്തിരുന്നവരില്‍ പലരും നെയ്ത്ത് നിര്‍ത്തി,
കാലപ്പഴക്കത്തില്‍ പുതുതലമുറക്ക് നെയ്ത്തിനോട് അവജ്ഞയുണ്ടായതാണ് മഹത്തായ കുലത്തൊഴിലില്‍ നിന്ന് നാം വളരെ ദുരേക്ക് പറിച്ചെറിയപ്പെട്ടത്.
അവിടെയാണ് നമ്മുടെ സംഘടനയുടെ അടിസ്ഥാനബലം നഷ്ടപെട്ടത്.
കുലത്തൊഴില്‍ 'നെയ്ത്ത് 'എന്ന ആശയം നിലനിര്‍ത്തി തന്നെ ആയിരിക്കണമായിരുന്നു
സംഘടനയുടെ നീക്കം.
ഇന്ന്,ആ സ്ഥാനം പലരും കൈക്കലാക്കി .
നാം അപ്രശസ്തരായി .-പ്രശസ്തമായ നമ്മുടെ
കുലത്തൊഴിലിന്റെ പേരില്‍ ഇന്ന് പലരും
ഊറ്റം കൊള്ളുന്നു -നാം ഇരുട്ടില്‍ തപ്പുന്നു !.
ലോകത്ത് ആകമാനം കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രിയമേറിവരുന്ന ഈ കാലത്ത് -
അത് നമ്മെ വിട്ടുപോയ്ക്കഴിഞ്ഞു!.
കൂട്ടായ്മയുടെ പോരായ്മ തിരിച്ചറിയാന്‍ ഇന്നും തയ്യാറാകാത്ത നമ്മിലെ പ്രമുഖര്‍ തന്നെയാണ് കാരണക്കാര്‍ .
അറിവുള്ള ഒരു തലമുറ ഒരുനാള്‍ ഉയര്‍ത്തെഴുനേല്ക്കുകതന്നെ ചെയ്യും. നന്മകള്‍ ചെയ്യാതെ ,പരസ്പരം കുറ്റപ്പെടുത്തി,നേതൃ സ്ഥാനം ഏറ്റെടുത്തു ,ബിന്നിപ്പിച്ച് കൂട്ടായ്മ നശിപ്പിച്ഛവര്‍ മണ്ണടിഞ്ഞാല്‍ പോലും ശപിക്കപ്പെടും .
നമ്മുടെ സംഘടനയാവട്ടെ, സ്വന്തം പേര് നിലനിര്‍ത്താന്‍ അംഗ പ്രമാണിമാരോട് മല്ലിടുകയാണ് .
അതിനിടയില്‍ കൈവിട്ടമൂല്യത്തെ എത്തിപ്പിടിക്കുന്നതെങ്ങിനെ ?
നമ്മുടെ അംഗങ്ങള്‍ക്കിടയില്‍ കുലത്തൊഴിലിന്റെ മഹിമ അര്‍ഹിക്കും വിധം പ്രചരിപ്പിച്ച്, അംഗങ്ങളെ തൊഴിലിലേക്ക് കൊണ്ടുവരാന്‍ തയ്യാറാകുകയും,പ്രമുഖരായ വ്യാപാരികളുടെ സഹായത്തോടെ സംരഭം ആരംഭിക്കുകയുമാണ് വേണ്ടത്,അതിലൂടെ അര്‍ദ്ധപട്ടിണിക്കാരായ നമ്മുടെ അംഗങ്ങള്‍ക്ക് ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് ഇടം
കണ്ടെത്താന്‍ കഴിഞ്ഞാല്‍ , നമ്മുടെ കേന്ദ്ര സംഘടനക്കും നിലനില്‍ക്കാന്‍ സാമ്പത്തികം കണ്ടെത്താന്‍ കഴിയും .
-നമ്മുടെ കുലത്തൊഴിലായ കൈത്തറി നെയ്ത്ത് നമ്മുടെതാക്കി തീര്‍ക്കേണ്ടത് അനിവാര്യമാണ് .
മത്സ്യ തൊഴിലാളികളെ ശ്രദ്ധിക്കുക -അവരുടെ സംഘടനയുടെ കുലത്തൊഴില്‍ മീന്‍ പിടുത്തമാണ്
-എന്നാല്‍ മറ്റുപലരും മീന്‍ പിടിച്ചു ഉപജീവനം കഴിയുന്നു ,എങ്കിലും ആ തൊഴിലിന്റെ അര്‍ഹത അവര്‍ ആര്‍ക്കും കൊടുത്തിട്ടില്ല .കൂട്ടായ്മയോടെ അണിനിരന്നു ആവശ്യങ്ങള്‍ നേടാന്‍ അവര്‍ തയ്യാറാണ് .ഇതല്ലേ മാതൃക ?.
അര്‍ഹിക്കുന്ന സമയം പലതും ചെയ്യാന്‍ കഴിഞ്ഞില്ലങ്കില്‍ അര്‍ഹത പലരും കയ്യടക്കും .
അടിസ്താനമുണ്ടെങ്കിലേ കരുത്തുണ്ടാവുകയുള്ളൂ ;അംഗ ബലമുള്ള സംഘടന ആയിരിക്കണം നമ്മുടേത് ,അതിനു കൂട്ടായ്മ കൂടിയേ തീരു .
ഇന്നു കൈത്തറിയുടെ പേരില്‍ നമ്മെക്കാള്‍ മുമ്പേ മറ്റാള്‍ക്കാര്‍ ബഹളമുണ്ടാക്കും' ആമ '
തലവലിക്കുന്ന ലാഘവത്തോടെ നമ്മള്‍ പുറം തോടിനുള്ളില്‍ ഒളിച്ചിരുന്നു പേരുപറഞ്ഞുകളിക്കും.
നമുക്ക് അര്‍ഹിക്കുന്നത് മറ്റുപലരും കൈയ്യടക്കും .
നമ്മുടെ ഇപ്പോഴത്തെ അവസ്ഥ പെട്ടി നഷ്ടപെട്ടിട്ടും ; അരയില്‍ തപ്പി സമാധാനിക്കുന്ന
ധനികന് തുല്യമാണ് .
ധനമൂല്യങ്ങള്‍ നിറഞ്ഞ പെട്ടി കള്ളന്‍ കൊണ്ടുപോയി ,ദുഖിതനായ ധനവാന്‍ അരയില്‍
തപ്പിനോക്കി സന്തോഷിച്ചു , സമാധാനിച്ചു ;-താക്കോല്‍ അരഞ്ഞാച്ചരടില്‍ ഭദ്രം !!
ഈ അവസ്ഥ മാറ്റണം -നാം ഉണരണം .
നെയ്ത്ത് ഒരു ശ്രേഷ്ടമായ തൊഴിലും ,ആതിലുപരി ലോകോത്തര കലയുമാണ് .
മനുഷ്യരാശിയുടെ നാണം മറയ്ക്കാന്‍ തുടക്കമിട്ടവര്‍ നമ്മളാണ് .
പഴയ രാജാക്കന്മാരും ,നാടുവാഴികളും ശ്രേഷ്ടമായ ഈ തൊഴിലിനെ ആദരിച്ചിരുന്നു .
തൊഴിലാളികള്‍ക്കും ആദരവുകൊടുത്തു .പ്രഗല്‍ഭരായ നമ്മുടെ പൂര്‍വ്വികരെ രാജാക്കന്മ്മാരും ,നാടുവാഴികളും സ്വന്തം നാടുകളില്‍ ,സര്‍വ്വ സൌകര്യങ്ങളോടെ ,കൂട്ടത്തോടെ താമസ്സിപ്പിച്ച്ചു .
അത് അവരുടെ നേട്ടങ്ങളായി കണക്കാക്കി , നൈത്തുകാര്‍ക്ക് വൈദഗ്ദ്യത്തിനു ധാരാളം സമ്മാനങ്ങളും ,സ്ഥാനമാനങ്ങളും നല്‍കി ആദരിച്ചു .
നൈത്തുകാരുടെ കൂട്ടം അവരുടെ നേട്ടങ്ങളില്‍ ഒന്നായിരുന്നു .
രാജാക്കന്മ്മാര്‍ കല്‍പ്പിച്ചു നല്‍കിയ പലപേരുകളും അതിനു ഉദാഹരണങ്ങളാണ് .
അന്ന് രാജാക്കന്മ്മാര്‍ കണ്ട പ്രാഗല്‍പ്യം ഇന്നു നമുക്കില്ല .
എങ്കിലും അവര്‍ കൊടുത്ത സ്ഥാനമാനങ്ങള്‍ക്കപ്പുറം,
പേരിന്റെ പേരില്‍ മുറുകെത്തന്നെയാണ്.
നെയ്ത്ത്കാരന്‍ ശുദ്ധനായിരുന്നു ,ക്ഷമാശീലനായവന് കുത്സിതബുദ്ദി അറിയില്ലായിരുന്നു
തന്റെ തൊഴിലില്‍ ബദ്ദശ്രദ്ദനായിരിക്കും ,ആഹാരത്തെക്കാള്‍ തൊഴിലാണ്‌മുഖ്യം.
അതുകൊണ്ടുതന്നെ പുറം ലോകവുമായി അധികം അടുക്കാന്‍ കഴിഞ്ഞിരുന്നില്ല .
നെയ്ത്തുകാരോട് ആര്‍ക്കും സഹതാപമുണ്ടായിരിക്കില്ല,
അത് അവനു ഇഷ്ടമായിരുന്നുമില്ല .
അവന്‍ അഭിമാനിയായിരുന്നു .
പട്ടിണികിടന്നാലും ആരോടും'എര'ക്കാന്‍ തയ്യാറായിരുന്നില്ല .
നമ്മുടെ പൂര്‍വ്വികരുടെ മഹത്വം വിളിച്ചറിയിക്കുന്ന ചരിത്രങ്ങള്‍ നിലനില്‍ക്കുന്നു
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ മകളുടെ പതിനേഴുചുറ്റുള്ള പുടവയ്ക്ക് അവളുടെ
നഗ്നത മറയ്ക്കാന്‍ കഴിഞ്ഞില്ല .
അത്ര നേര്‍മയില്‍കൈകൊണ്ടു നെയ്തെടുക്കാന്‍ മിടുക്കുള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ .
വടക്കന്‍ പാട്ടുകളിലും നാം ശ്രെദ്ദേയരാന് താഴെ ഉദ്ദരിക്കുന്നത് ശ്രദ്ദിക്കുക
'നിലവറ വാതില്‍ തുറക്കുന്നുണ്ട് ,
മെയ്യാഭരണ പെട്ടി വലിച്ചു വച്ചു ;
ചമയങ്ങളൊക്കെ എടുത്തു ചന്തു ;
അങ്കപട്ടോല എടുക്കുന്നുണ്ട് ;
പട്ടു തെറുത്തങ്ങുടുക്കുന്നുണ്ട്;
നാല്പ്പത്തിരുമുഴം പുള്ളിക്കച്ച ;
കുഴലീന്നു കച്ച വലിച്ചെടുത്തു .
അന്നത്തെ നയ്ത്തുകാരുടെ മിടുക്കിനു ഇതില്‍ പരം എന്ത് ഉദാഹരണമാണ് വേണ്ടത് .
നാല്‍പ്പത്തിരണ്ട് മുഴം കച്ച ഈറ്റ കുഴലില്‍ ഒതുക്കി വയ്ക്കണമെങ്കില്‍ എത്രമേല്‍
നേര്‍മ്മയായിരിക്കണം.?
കഴിഞ്ഞ തലമുറയ്ക്ക് ശ്രമകരമാല്ലാത്ത, ഈ വിലപ്പെട്ട കാര്യം നാം കൂട്ടായ്മയോടെ
മറക്കുകയാണ് .ഇനിയും നമുക്ക് വൈരുദ്ദ്യങ്ങള്‍ മാറ്റി ഒരുമയോടെ ,ഊടും;പാവും ചേര്‍ത്തു ബാലവാന്മ്മാരാകാം ......................!!!!!!!!!!!!