എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, October 18, 2015

MBCF എറണാകുളം ജില്ലാ കമ്മിറ്റി!!

MBCF എറണാകുളം ജില്ലാ കമ്മിറ്റി!!
20115-ഒക്ടോബർ 17-നു വൈകിട്ട് 3-25-നു പാടിവട്ടം പത്മശാലിയ സംഘം ഹാളിൽ യോഗ നടപടികൾ ആരംഭിച്ചു.
MBCF-ൻറെ ആഹ്വാനമനുസരിച്ചു നമ്മുടെ സമുദായ അംഗങ്ങളെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിക്കുക എന്ന ലക്‌ഷ്യം എത്രത്തോളം ഫലപ്രദമായി, വിശകലനം നടന്നു.പന്ത്രണ്ടോളം സ്ഥാനാർത്ഥികൾ വിവിധ പാർട്ടികൾക്ക് വേണ്ടി പലയിടങ്ങളിലായി മൽസരിക്കുന്നതായി കമ്മിറ്റിക്ക് ഭോദ്യപ്പെട്ടു.
സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നമ്മുടെ അംഗങ്ങൾക്ക് വേണ്ടി രാഷ്ട്രീയം നോക്കാതെ പ്രചാരണത്തിന് ഇറങ്ങാൻ കമ്മിറ്റി തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ സുരേഷ് സ്വാഗതം പറഞ്ഞു.കമ്മിറ്റിയിൽ വിവിധ സമുദായ നേതാക്കൾ സംസാരിച്ചു.സെക്രട്ടറി വേണു നന്ദി പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രാഭ 

Wednesday, October 14, 2015

പിന്നോക്കക്കാരുടെ ന്യായമായ അവകാശങ്ങൾ.....!!!!

 സംവരണം............!! ഔദാര്യമല്ല,അവകാശമാണ്!!!!!!!!!
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നമ്മളെ സഹായിക്കുന്ന ആരെയും സഹായിക്കാം,എന്ന നിലപാടിൽ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കുക.!!!ലക്‌ഷ്യം....! നമ്മുടെ ഉന്നമനം കൂടിയായിരിക്കണം.
മാറിമാറി വന്ന സർക്കാരുകൾ നമ്മെ പഴ്വസ്തുവിന്റെ വില പോലും കല്പ്പിക്കുന്നില്ല.
നമ്മുടെ വോട്ടുകൾ അവരുടെ അവകാശം പോലെ നേടുകയാണ്.അതിനൊരു മാറ്റം കൂടിയേ തീരു.
ഇതിനിടയിൽ സംവരണത്തിന്റെ പിൻബലത്തിൽ സ്ഥാനം നേടി, ഉന്നത ശ്രേണിയിൽ മേലാളന്മാരെ തോല്പ്പിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖർ നമ്മെ പുറന്തള്ളപ്പെടാൻ കഴിവത് ശ്രമിക്കുന്നു.സർക്കാർ ഉത്തരവുപോലും പൂഴ്ത്തി വച്ചു നമ്മേ പിന്തള്ളപ്പെടാൻ ശ്രമിക്കുന്ന അഭിനവ രാവണന്മാർ!!!
അവർക്ക് ഒത്താശ ചെയ്യുന്ന സർക്കാരുകളുടെ സുന്ദര വാഗ്ദാനങ്ങൾ കേട്ടു മടുത്ത നമ്മൾ പ്രതികരിക്കാതെ വയ്യ........!!!!
തമ്മിൽ ഭേതം തൊമ്മൻ എന്നപോലെ UDF സർക്കാർ ചിലത് ചെയ്തെന്നു വരുത്തി.ഉദ്ധ്യോഗതലത്തിൽ അത് മരവിച്ചു കിടക്കുകയുമാണ്.
ഇടതു സർക്കാർ കേട്ട ഭാവം നടിച്ചതുമില്ല.
ഇനി നമുക്ക് മറനീക്കി വരാതെ നിവർത്തിയില്ല.
നയ സമീപനം കൊണ്ട് കാര്യം നടക്കില്ല പോരാടുക തന്നെയാണ് ലക്ഷ്യം!!!!!
ഏതു പാർട്ടി ഭരിച്ചാലും നമ്മുടെ ന്യായമായ ആവശ്യങ്ങൾ അനുവദിക്കുവാൻ നാം മുന്നിട്ട് ഇറങ്ങുതന്നെയാണ് വേണ്ടത്..
തദ്ദേശ സ്വയംഭരണ സ്ഥാനത്തേയ്ക്കുള്ള സ്ഥാനാർത്ഥി സ്വതന്ത്രനായാലും,ഏതൊരു പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവരാണെങ്കിലും രാഷ്ട്രീയം നോക്കാതെ അവരെ പിന്തുണക്കുക,വിജയിപ്പിക്കുക!!!!.
വോട്ടു ബാങ്കല്ല എന്ന മനോഭാവം നടിക്കുന്ന രാഷ്ട്രീയക്കാരെ ജയിപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ തോല്പ്പിക്കാൻ നമ്മളാൽ കഴിയുമെന്ന് മനസ്സിലാക്കി കൊടുക്കേണ്ട ചുമതല നമുക്കുണ്ട്.
എല്ലാം മറന്ന് ആത്മാർത്ഥമായ പ്രവർത്തനം നമ്മുടെ ലക്ഷ്യത്തിനു മാത്രമായിരിക്കണം.
സംവരണം ആരുടേയും ഔദാര്യമല്ല,അവകാശമാണെന്ന് നാം മനസ്സിലാക്കുക.
ഇന്ത്യൻ ഭരണഘടനയിലെ 15(4),16(4)അനുഛെദമനുസരിച്ച് സാമൂഹ്യമായും,വിദ്യാഭ്യാസ പരമായും പിന്നോക്കം നില്ക്കുന്ന സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ച് നടപ്പാക്കേണ്ട സംവരണം അട്ടിമറിക്കപ്പെടാൻ അനുവദിക്കരുത്.
വോട്ടവകാശത്തിലും ഇതേ സംവരണം നടപ്പാക്കേണ്ടാതാണ്,പക്ഷെ....!നമ്മേ താഴയപ്പെടുകയാണ്.
1980-ഡിസംബർ31-നു കേന്ദ്ര ഗവണ്‍മെന്റിന് സമർപ്പിച്ച പിന്നോക്ക സമുദായങ്ങളുടെ 'മാഗ്നാകാർട്ടാ' എന്ന് വിശേഷിപ്പിക്കാവുന്ന 
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ ഇന്ത്യയിലെ ജനസംഖ്യയുടെ 52%വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് വളരെ പരിമിതമായ രാഷ്ട്രീയ-ഭരണ പ്രാതിനിധ്യം മാത്രമേ ജനാധിപത്യപരമായ വോട്ടവകാശം ഉണ്ടായിട്ടു പോലും ലഭ്യമായിട്ടുള്ളൂ എന്ന് വ്യക്തമാക്കുന്നു. 
അവകാശങ്ങൾ അട്ടിമറിക്ക പെട്ട സമൂഹമാണ് നമ്മുടേത്‌.
അതിന് കാരണവും നമ്മൾ തന്നെയാണ്.
നമ്മിലെ,ആരേയും അനുസരിക്കാൻ നാം തയ്യാറല്ല................!!!നിനക്കെന്തറിയാം...?എന്ന മനോഭാവം നമ്മുടെ സമുദായ പ്രവർത്തനങ്ങളെ തളർത്തിയിട്ടേയുള്ളൂ....!!ഒരുമയില്ലായ്മ നമ്മുടെ ശാപമാണ്..............!!!.അടിയുറച്ചു മറ്റാരോട് കൂറു കാട്ടിയാലും,ആരുടെ മുന്നിലും നമ്മുടെ സമുദായത്തെ തള്ളിപ്പറയാൻ നാം ബഹു മിടുക്കു കാട്ടും..............!!!!!!!!!
ഇനിയെങ്കിലും അതെല്ലാം മറന്ന് നമ്മുടെ വരും തലമുറയ്ക്കായി നമുക്ക് അണിചേരാം.!!!!!
ഭരണ ഘടന അനുശാസിക്കുന്ന സംവരണം സാമുദായിക അടിസ്ഥാനത്തിൽ ആയിരിക്കേ കേരളത്തിൽ മതാടിസ്ഥാനത്തിൽ സംവരണം നല്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റു പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രം രൂപീകരിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ ഭരണ ഘടനയിലെ ഏതു വകുപ്പ് പ്രകാരമാണ്? 
സംസ്ഥാന പിന്നോക്കവികസന കോർപ്പറേഷൻ വഴിയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വരുമാന പരിധി 100000/-(ഒരുലക്ഷം)രൂപ നിശ്ച്ചയിച്ച സംസ്ഥാന ഗവണ്‍മെന്റു മുന്നോക്ക സാമുദായ കോർപ്പറേഷൻ വഴിയുള്ള ആനുകൂല്യങ്ങൾ ഇൻകം-ടാക്സ് കൊടുക്കാത്തവർക്ക് ലഭിക്കും വിധം സുതാര്യമാക്കിയിരിക്കുന്നു.
ഇങ്ങനെയുള്ള അനീതികൾ ആവസാനിപ്പിക്കണമെങ്കിൽ നാം ഉണർന്നു മുന്നേറണം,അതിന് മിടുക്കുള്ളവർ നമ്മോടു ചേരുകയും,പക മറന്നു ഭരിക്കാൻ തയ്യാറാകുകയും വേണം.....!!!!!!!!!!!!!!!!!!
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതെല്ലാം  യഥാർത്ഥത്തിൽ നമ്മുടെ സമൂഹത്തിൻറെ യാതനകൾ നേരിട്ടറിഞ്ഞുള്ള വസ്തുതകളാണ്.
1980-ഡിസംബർ 31-നു കേന്ദ്രഗവണ്‍മെന്റിനു സമർപ്പിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ചോദ്യം ചെയ്തു ഫയൽ ചെയ്ത 1990-ലെ ഇന്ദിരാസാഹ്നി കേസിലെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിൻറെ വധിയിൽ ഖണ്ഡിക 116,121(11),366(12),553 അനുസരിച്ച് സാമ്പത്തിക സംവരണം നിയമവിരുദ്ധവും നീതീകാരിക്കാൻ ആവാത്തതുമാണെന്നും,
16(4)അനുസരിച്ചുള്ള സംവരണം പിന്നോക്ക സമുദായങ്ങൾക്ക് മാത്രമാണെന്നും വക്തമായി പറഞ്ഞിട്ടുണ്ട്.
അതെല്ലാം കാറ്റിൽ പറത്തി നീതിപീഠത്തെ പോലും വെല്ലുന്ന അട്ടിമറി അനുവദിക്കാൻ പാടില്ല നമ്മൾ ശക്തരാകണം.
ഇനിവരുന്ന ഏതു സർക്കാരുകളും പിന്നോക്കക്കാരുടെ ന്യായമായ അവകാശങ്ങൾ ശരിയാംവിധം,നമുക്ക് അവകാശപ്പെട്ടതു തരാൻ തയ്യാറാകണമെങ്കിൽ നമുക്ക് ഒരുമയോടെ പൊരുതാം........അണിനിരക്കുക....................!!!!!!!!!!!
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
ആര്യപ്രഭ 

Sunday, October 4, 2015

പാടിവട്ടം ശാഖാ കമ്മിറ്റി.

പാടിവട്ടം ശാഖാ കമ്മിറ്റി.
2015-ഒക്ടോബർ 04-നു വൈകിട്ട് 5-മണിക്ക് ശാഖാ ഹാളിൽ രഘു കല്ലറയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ കമ്മിറ്റി ആരംഭിച്ചു.സെക്രട്ടറിയുടെ അഭാവത്തിൽ ജോ:സെക്രട്ടറി വിജയ മോഹനൻ സ്വാഗതം പറഞ്ഞു.
ശാഖയുടെ സുപ്രധാന പല പ്രശ്നങ്ങൾ ചർച്ച ചെയ്തു..
സമുദായാംഗമായ കദീശപറമ്പ് സരോജിനിയമ്മ(അമ്മിണിയമ്മ)യുടെ മകൻറെ മെഡിക്കൽ കോളേജിലെ ചികിത്സാ സംബന്ധമായും,അവിടെ വച്ച് അമ്മിണിയമ്മയ്ക്ക് പെട്ടന്ന് ഉണ്ടായ അസുഖത്തെയും,സ്വന്തക്കാരുടെ നിസ്സഹകരണം മൂലം ശാഖാ കമ്മിറ്റി പ്രവർത്തകർക്കു ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കമ്മിറ്റിയിൽ വിലയിരുത്തി..ട്രഷറർ കല സത്യരാജ് കൃതജ്ഞത പറഞ്ഞു.
NB:-2015 ഒക്ടോബർ 7-നു ബുധനാഴ്ച വൈകിട്ട് 6-മണിക്ക് അടിയന്തിര പൊതുയോഗം ശാഖാ ഹാളിൽ വച്ചു കൂടുവാൻ തീരുമാനിച്ചു.വിഷയം കദീശാ പറമ്പ് അമ്മിണിയമ്മയുടെയും,മകൻ ചന്ദ്രശേഖരൻറെയും രോഗാവസ്ഥ!കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ICU-ൽ കിടക്കുന്ന ചന്ദ്രശേഖരന്റെ സംരക്ഷണ ചുമതല ????
---------------------------------------------------------------------------
ആര്യപ്രഭ  

MBCF എറണാകുളം ജില്ലാ കമ്മിറ്റി

MBCF എറണാകുളം ജില്ലാ കമ്മിറ്റി 
2015-ഒക്ടോബർ 04-നു ഉച്ചക്ക് 2-മണിക്ക് പാടിവട്ടം പത്മശാലിയ സംഘം ശാഖാ ഹാളിൽ.
പ്രസിഡൻറിൻറെ അഭാവത്തിൽ രക്ഷാധികാരി ഇരുമ്പനം ശിവരാമൻ അവർകളുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി 2-30-നു ആരംഭിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്,
ജില്ലാ സമ്മേളനവും മുഖ്യ അജണ്ടയായിരുന്നു.
പത്മ ശാലിയ സംഘം എറണാകുളം ജില്ലാ പ്രസിഡണ്ടു രഘു കല്ലറയ്ക്കൽ സ്വാഗതം പറഞ്ഞു.
29-09-2015-ൽ തിരുവനന്തപുരത്തു 
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സംവരണ സമുദായമുന്നണിയോഗത്തിൽ 
ഉരുത്തിരിഞ്ഞ വിവരങ്ങൾ രഘു കല്ലറക്കൽ തൻറെ സ്വാഗത പ്രസംഗത്തിൽ വിവരിച്ചു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നമ്മൾ എടുക്കേണ്ട നിലപാടും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച 
ഈ സാഹചര്യത്തിൽ ജില്ലാ സമ്മേളനം തെരഞ്ഞെടുപ്പു കഴിഞ്ഞു മതി എന്നു കമ്മിറ്റി ഒന്നടങ്കം തീരുമാനിച്ചു.
വളരെ വൈകി(ഒന്നേമുക്കാൽ മണിക്കൂർ)
എത്തിചേർന്ന പ്രസിഡണ്ട് ശ്രീനിവാസൻ അഭിപ്രായത്തോട് യോജിപ്പ് പ്രകടമാക്കി.
സെക്രട്ടറി വേണു കഴിഞ്ഞ മിനിറ്റ്സ് വായിച്ചു.
ജില്ലാ നേതാക്കളുടെ അഭിപ്രായപ്രകാരം കമ്മിറ്റിയിൽ ഒഴിവായി കിടക്കുന്ന നേതൃ സ്ഥാനങ്ങൾ നികത്താൻ തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് 
രഘു കല്ലറയ്ക്കൽ-നെയും,
ജോ:സെക്രട്ടറി സ്ഥാനത്തേക്ക് ചൗളക്കാരൻ വിഭാഗത്തിലെ അശോകൻ (കോതമംഗലം) എന്നിവരെ തെരഞ്ഞെടുത്തു.
എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ച് അടുത്ത കമ്മിറ്റി  വിപുലമാക്കാൻ തീരുമാനിച്ചു.
ജോ:സെക്രട്ടറി അശോകൻ കൃതജ്ഞത പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ