എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, September 24, 2014

'മംഗൾയാൻ'

'മംഗൾയാൻ' മലയാളിക്കും ഏറെ അഭിമാനിക്കാം!!!!
ഭാരതത്തിന്റെ അഭിമാന നേട്ടം!
'മംഗൾയാൻ' ചൊവ്വയുടെ ഭ്രമണപഥത്തിൽ!
ഭാരതീയനെ കോൾമയിർക്കൊള്ളിച്ച
അഭിമാന ദൗത്യം!!!!!!
കേരളത്തിനു പ്രത്യേകിച്ച് അഭിമാനിക്കാൻ വകയുണ്ട്,
ഐ.എസ്. ആർ.ഒ.ചെയർമാൻ 
ഡോ:കെ. രാധാകൃഷ്ണൻ അടക്കം  
പ്രമുഖരായ ശാസ്ത്രജ്ഞർ പലരും ദൌത്യത്തിന്റെ വിജയത്തിൽ പങ്കാളികളായ മലയാളികളാണ്.
മാത്രമല്ല സാങ്കേതികതയും കേരളത്തിന്റെതായി ധാരാളം പറയാനുണ്ട്.
മംഗൾയാൻ പരിവേഷണത്തിനു തുനിഞ്ഞ ഭാരതത്തെ കണക്കറ്റു പരിഹസിച്ച രാഷ്ട്രങ്ങൾക്കും ഇതൊരു പാഠമാകട്ടെ!!!
ചെലവ് വളരെ കുറഞ്ഞ പരിവേഷണം,വൻ വിജയമായി.!!!!
സാമ്പത്തകത്തിൽ മുൻനിരയിൽ നിന്ന് വീമ്പിളക്കുന്ന പല രാജ്യങ്ങളും മുട്ടുകുത്തിയ ദൗത്യം, ഭാരതം ആദ്യ ചുവടു വൈപ്പിൽ കരഗതമാക്കി!
വൻകിട രാജ്യങ്ങളുടെ ദൗത്യങ്ങൾ പരാജയത്തിൽ കലാശിച്ചു, വൻതുക നഷ്ടമായി പിന്മാറി. 
പരാജിതരായ വമ്പന്മാർ മുടക്കിയ സമ്പത്തിന്റെ പത്തിലൊന്ന് ചിലവഴിച്ച് ഭാരതം നേടിയ വിജയം!!
ചെറിയ മുതൽമുടക്കിൽ വൻ വിജയം കൈവരിച്ചു ഭാരതം ലോകശ്രദ്ധ പിടിച്ചുപറ്റി.
ഈ ചരിത്ര വിജയം 
ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടിമുടി കീഴടക്കിയിരിക്കുന്നു.
കേവലം നാലായിരം കോടിയോളം തുക മാത്രം മുടക്കുമുതലുള്ള മംഗൾയാൻ ദൗത്യം ഭാരതത്തിന്‌ മേൽക്കോയ്മ ഉയർത്തുന്നതാണ്‌.
മറ്റുരാഷ്ട്രങ്ങൾ ഇതിലും പതിന്മടങ്ങ്‌ ചെലവഴിച്ചു പരാജയമടഞ്ഞപ്പോൾ,നാം വിജയിച്ചു എന്നത് ലോകരാഷ്ട്രങ്ങളിൽ ഭാരതത്തിൻറെ എശ്ശസ്സുയർത്തി!
മാത്രമല്ല പല രാജ്യാന്തര ചർച്ചകളിലും ഒഴിച്ചുകൂടാൻ വയ്യാത്ത രാഷ്ട്രമായി ഭാരതം ഉയർന്നുകഴിഞ്ഞു.
ഭാരതത്തിന്നു ചെലവു  ആളോഹരി നാലു രൂപ എന്ന് കണക്കാക്കിയാൽ,നേട്ടം വലുതുതന്നെ!!!!
ഈ മഹത്തായ നേട്ടത്തിൽ ലോകജനതയുടെ മുന്നിൽ തലയുയർത്തി,അഭിമാനത്തോടെ നമുക്കും പങ്കുചേരാം!!!!!!! 
ചരിത്രനേട്ടങ്ങൾക്ക് ഭാരതം ഒരുമയോടെ മുന്നേറണം!!!!
മംഗൾയാന് ആര്യപ്രഭയുടെ മംഗളാശംസകൾനേരുന്നു.

************************************************************************
ആര്യപ്രഭ

No comments: