എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, July 22, 2013

എറണാകുളം ജില്ലാ യുവജന മഹിളാ സമ്മേളനവും,വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്‌ വിതരണവും നടന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2013 ജൂലായ്‌ 21-ഞായറാഴ്ച ഉച്ചക്ക് 02-മണിക്ക് പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യുവജന മഹിളാ സമ്മേളനവും,വിദ്യാഭ്യാസസ്കോളർഷിപ്പ്‌ വിതരണവും നടന്നു.
ജില്ലാ പ്രസിഡന്റ് കെ ടി.രഘുകല്ലറയ്ക്കൽ ആധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പിഎം.കൃഷ്ണൻ കുട്ടി ഉദ്ഘാടനം നടത്തി.ജസ്ടിസ് ടികെ.ചന്ദ്രശേഖര ദാസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി വിവി.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈ: പ്രസിഡന്റ് സിആർ.ഗംഗാധരൻ പിള്ള,ട്രഷറർ ആർ.മോഹനൻ പിള്ള,സെക്രട്ടറി പിപി.ബാബു,കമ്മിറ്റി അംഗം പി.ജനാർദ്ധനൻ പിള്ള,ഒഎൻ.മോഹനൻ പുന്നപ്ര,ഞാറക്കൽ ശാഖാ പ്രസിഡന്റ് കെപി.മോഹനൻ പിള്ള,കൊച്ചി സിറ്റി യുണിറ്റ് രഘു നാഥ് ചോയ്.എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.മുപ്പതു അപേക്ഷകൾ സ്കോളർഷിപ്പിന് ലഭിക്കുകയും,ഒന്നും,രണ്ടും സ്ഥാനാർഹരെ പ്രത്യേകം പരിഗണിച്ചു,കാഷ് അവാർഡും സര്ടിഫിക്കറ്റും നല്കി ആദരിച്ചു..ബാക്കി എല്ലാകുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം
(കാഷ്) കൊടുത്തു.മുൻകാല സ്കോളർഷിപ്പ് വിതരണത്തിൽ നിന്ന് ചെറിയ മാറ്റം ഇപ്രാവശ്യം വരുത്തുകയുണ്ടായി.മുൻകാലങ്ങളിൽ ജില്ലയിലെപതിമൂന്നു ശാഖ കളെയും സഹകരിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ നടത്തിവന്ന സ്കോളർഷിപ്പ്‌ വിതരണത്തിൽ എല്ലാവരുടെയും സാന്നിദ്ധ്യം മാത്രമായി!സഹകരണം ഇല്ലായ്മ വല്ലാത്ത വേദന ഉളവാക്കുന്നതായിരുന്നു.ആയതിനാല്‍ കുറവാണെങ്കിലും സഹകരിക്കുന്നവരെ പങ്കെടുപ്പിക്കുക എന്ന കമ്മിറ്റി തീരുമാനം നടപ്പാക്കുകയായിരുന്നു.
ജില്ല സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം കെ കെ രവിന്ദ്രൻ പിള്ള കൃതജ്ഞതയും പറഞ്ഞു.  
__________________________
ആര്യപ്രഭ

Monday, July 15, 2013

സർക്കാർ പോലും കൈവിട്ട കൈത്തറി വസ്ത്രങ്ങൾ!!

സർക്കാർ പോലും കൈവിട്ട കൈത്തറി വസ്ത്രങ്ങൾ!!
കോട്ടയം ജില്ലയിൽ വൈക്കം താലുക്ക് കുലശേഖരമഗലം മറവൻതുരുത്ത് കൈത്തറി നെയ്തു സഹകരണ സംഘം കാലങ്ങളുടെ അവഗണനഅനുഭവിച്ച സ്ഥാപനമാണ്‌.
പ്രദേശവാസികളായ നെയ്തുകുലത്തൊഴിലാക്കിയ പാവപ്പെട്ട ജനങ്ങളുടെ ആശാകേന്ദ്രമായിരുന്നു.
കൂലിക്കുറവ് അക്ഷരാർത്ഥത്തിൽ മുഴുപ്പട്ടിണിയിലും,രോഗത്തിലും തളർന്നുപോയത് പരമ്പരാഗത നെയ്തു തൊഴിലാക്കിയ പത്മശാലിയ സംഘം സമുദായാംഗങ്ങളാണ്, തൊഴിലില്ലായ്മയുടെ രൂഷതമൂലം!! തൊഴിൽ ചെയ്തു കിട്ടുന്ന തുശ്ചമായ വേതനം അന്നന്നത്തെ ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല,തന്മ്മൂലം രോഗിയുമായി.
ഗവണ്മെന്റിന്റെ അനാസ്തയാണ്  തൊഴിലാളികളെ മുഴുപ്പട്ടിണിയും,തീരാരോഗികളും ആക്കിതീർത്തത്.
തൊഴിലാളികളുടെ നന്മയെക്കരുതി തദ്ധേശവാസികൂടിയായ നെയ്തു സംഘം സെക്രട്ടറി പി പി.ബാബുവിന്റെ ശ്രമഫലമായി,സ്വകാര്യ സഹകരണ മേഘലയെ കൂട്ടി ഇന്നത്തെ നിലപാടിൽ
മാറ്റങ്ങൾ വരുത്തി പ്രവർത്തനം വിപുലമാക്കി.
പൊടിപിടിച്ചു നാശോന്മുഖമായ തറികൾ തട്ടിമിനുക്കി പൊടിപാറുന്ന പണിത്തിരക്കിലാണ് ഇപ്പോൾ മറവന്തുരുത്തു കൈത്തറി നെയ്തു സഹകരണ സംഘം.
ഓണക്കൊടികൾ നെയ്യുന്ന തിരക്കല്ല,സ്വകാര്യ ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തിരക്കിലാണ്.കിടക്കവിരികളും,തലയിണ ഉറകളുമാണ് പ്രധാനം.കഷ്ടപ്പാടിലും കണ്ണീരിലും രക്ഷകരാവുന്നത് സ്വകാര്യമേഖല ആശുപത്രികളാണ്!
ആശുപത്രികളുടെ ആവശ്യം വർദ്ധിച്ചതോടെ പരമ്പരാഗത വസ്ത്രങ്ങളുടെ നെയ്ത് ഒഴിവാക്കി.പരുത്തി നൂലിൽ നെയ്തുണ്ടാക്കുന്ന കിടക്ക വിരികളും,തലയിണ ഉറയും,നഴ്സ് മാരുടെ സാരികൾ,യൂണിഫോം എന്നിവയാണ്. 
ഇവ  പൂർണ്ണമായും ചെയ്തു നല്കാൻ സാധിക്കുന്നില്ല.
സംഘം സെക്രട്ടറി പി പി.ബാബു പറഞ്ഞു.പ്രതിമാസം രണ്ടുലക്ഷം രൂപയുടെ ഓർഡർ ലഭിക്കുന്നു.വൈക്കം കുലശേഖരമംഗലത്ത് നൂറിലേറെ പേര് ആശുപത്രി വസ്ത്രം മാത്രം നിർമ്മിക്കുന്നു.
ആശുപത്രിക്ക് പുറമേ സ്വകാര്യ ഏജൻസികളുംവൻതോതിൽ ഓർഡർ നല്കുന്നുണ്ട്.സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കുന്ന ഓർഡറുകൾ നിറവേറ്റാൻ കഴിയുന്നില്ല.
ആവശ്യത്തിനു നയ്തുകാർ ഇല്ലാത്തതാണ് പ്രശ്നം.,കൂലി കുറവാണ് പലരുംതൊഴിലിൽ നിന്ന് പിന്മാറുന്നത്.പുതുതായി ആരും വേതനം കുറഞ്ഞ ഈ തൊഴിലിന് വരുന്നില്ല,ബാബു പറഞ്ഞു.
സർക്കാർ ആശുപത്രികൾ പവ്വർലൂം തുണികളാണ് ഉപയോഗിക്കുന്നത്.ഗവണ്മന്റു ആശുപത്രികൾ ഉൾപ്പെടെ സഹകരണ ആശുപത്രികളും കൈത്തറി വാങ്ങിയാൽ ഈ മേഖലയും,പതിനായിരങ്ങളും രക്ഷപെടും.ഗവണ്മെന്റ് വൻകിട സ്വകാര്യ കമ്പിനികളെ സഹായിക്കുന്ന പ്രവണത മാറ്റി,പാവപ്പെട്ട തൊഴിലാളികളുടെ കൂട്ടായ്മക്ക് പ്രാധാന്യം നല്കി,വേദനത്തിൽ വർദ്ധന വരുത്തിയാൽ ഉപജീവനത്തിനായി തൊഴിൽതേടി വരും,സർക്കാർ നിലപാട് മാറ്റിയാൽ നിർദ്ധന നെയ്ത്ത് ഉപജീവന മാക്കിയ,നാട്ടിലെ വോട്ടർമാർകൂടിയായ സമുദായ അംഗങ്ങൾ പട്ടിണിയിലും,രോഗപീഠകളിൽ നിന്നും രക്ഷനേടുകയുള്ളു !!!!!സർക്കാർ കണ്ണ് തുറക്കും എന്ന പ്രതീക്ഷയോടെ!!!!!!!
_________________________________രഘു കല്ലറയ്ക്കൽ 
ആര്യപ്രഭ

EKM ജില്ല യുവജന-മഹിളാ സമ്മേളനം,സ്കോളർഷിപ്പ് വിതരണവും.

 എറണാകുളം ജില്ല യുവജന-മഹിളാ സമ്മേളനം,സ്കോളർഷിപ്പ് വിതരണവും.
എറണാകുളം ജില്ലാ യുവജന- മഹിള സമ്മേളനവും,വിദ്യാഭ്യാസ സ്കോളർ ഷിപ്പ് വിതരണവും 2013ജൂലൈ 21-നു പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2-മണിക്ക്.ജില്ലാപ്രസിഡന്റ് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷതവഹിക്കുന്നു. സംസ്ഥാന പ്രസിഡന്റ്പി എം.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വി വി.കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന നേതാക്കൾ,ജില്ല നേതാക്കൾ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ജസ്ടിസ് ചന്ദ്രശേഖരദാസ് സ്കോളർഷിപ്പ്‌ വിതരണം നടത്തുന്നു.
ജില്ലാ സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതവും,ജോ:സെക്രട്ടറി കെ ജി.പരമേശ്വരൻ പിള്ള കൃതജ്ഞതയും പറയും.എല്ലാവരുടേയും സ്നേഹസാന്നിദ്ധ്യം സാദരം പ്രതീക്ഷിക്കുന്നു.
_______________________________
ആര്യപ്രഭ