എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, August 28, 2012

കാഞ്ഞിരമറ്റം ഓണാഘോഷ പരിപാടികള്‍ :-

കാഞ്ഞിരമറ്റം ഓണാഘോഷ പരിപാടികള്‍ :-








ആര്യപ്രഭ :::::::::::::::::::::::::::;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

Wednesday, August 15, 2012

എടയാര്‍ ശാഖാ നമ്പര്‍ 25- ലെ വാര്‍ഷിക പൊതുയോഗവും ,വിദ്യാഭ്യാസ സ്കോളര്‍ഷിപ്‌ ,പഠനോപകരണ വിതരണവും 2012-ആഗസ്റ്റ്‌ -15-നു നടന്നു

കേരള പത്മശാലിയ സംഘം എടയാര്‍ ശാഖാ നമ്പര്‍ 25- ലെ വാര്‍ഷിക പൊതുയോഗവും ,വിദ്യാഭ്യാസ സ്കോളര്‍ഷിപ്‌ ,പഠനോപകരണ വിതരണവും 2012-ആഗസ്റ്റ്‌ -15-നു നടന്നു
രാവിലെ 8-30-നു സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു എടയാര്‍ കവലയില്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് എടയാര്‍ കവലയിലെ താല്‍ക്കാലിക വേദിയില്‍ (KPS-നഗറില്‍ )ശാഖാ പൊതുയോഗംരാവിലെ 10-മണിക്ക് ആരംഭിച്ചു .ശാഖാ പ്രസിഡന്റ് കെ .രാജപ്പന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു .ഖജാന്‍ജി രതീശിന്റെ സ്വാഗതത്തോടെ യോഗനടപടികള്‍ ആരംഭിച്ചു .
സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ബിനാനിപുരം ഗവ :സ്കൂള്‍ ഹെട്മിസ്ട്രസ്
പത്മിനി ടീച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്‌ വിതരണം ചെയ്തു .
വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം എറണാകുളം ജില്ലാ പ്രസിഡന്റ് രഘുകല്ലറക്കല്‍ നിര്‍വഹിച്ചു .ജില്ലാ സെക്രട്ടറി പി ജി .മുകുന്ദന്‍ ആശംസകള്‍ നേര്‍ന്നു.ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
പ്രസിഡന്റ് .......................................................................കെ.രാജപ്പന്‍ പിള്ള
സെക്രട്ടറി ...........................................................................രാജു
ഖജാന്‍ജി ...............................................................................രതീശ്
വൈ:പ്രസിഡന്റ് .............................................................ഉണ്ണി
ജോ:സെക്രട്ടറി ..................................................................ശശിധരന്‍ പിള്ള
കമ്മിറ്റി :-കെ ആര്‍ .ഉണ്ണി ,കൊച്ചമ്മിണി ,ശാന്തമ്മ ,
ശാഖാ
സെക്രട്ടറി രാജു കൃതജ്ഞത പറഞ്ഞു .ശാഖാ അംഗങ്ങള്‍ക്ക് സ്വീറ്റ് വിതരണത്തോടെ യോഗനടപടികള്‍ അവസാനിച്ചു .
###################################################################
ആര്യപ്രഭ

Sunday, August 5, 2012

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2012-ആഗസ്റ്റ്‌ 5-നു ഞായറാഴ്ച കോഴിക്കോട്ടു ആശിര്‍വാദ് ലോണ്‍ ഓഡിറ്റോറിയത്തില്‍ .
ഈശ്വര പ്രാര്‍ത്ഥന യോടെ
രാവിലെ 9-30-ല്‍ എക്സ്സിക്യൂട്ടിവ് യോഗം ആരംഭിക്കുകയും
തുടര്‍ന്ന് 11-30-നുആരംഭിച്ച സംസ്ഥാന കമ്മിറ്റിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് പി എം.കൃഷ്ണന്‍കുട്ടി യുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ സ്വാഗതം പറഞ്ഞു.നമ്മെ വിട്ടുപിരിഞ്ഞ പരേതര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു,കഴിഞ്ഞ മിനിറ്സില്‍ മാറ്റിവച്ച അജണ്ട പ്രകാരം
യോഗനടപടികള്‍ ആരംഭിച്ചു.സജീവമായ ചര്‍ച്ചകളോടെ പ്രസിഡന്റിന്റെ സംസ്ഥാന പ്രവര്‍ത്തന ഫണ്ട് പത്തു ലക്ഷം രൂപ സമാഹരണം എന്ന ആശയം യോഗം അംഗീകരിച്ചു.സംസ്ഥാന കമ്മിറ്റി നേരിട്ട് പിരിക്കുക എന്ന തീരുമാനത്തില്‍ 2012- സെപ്തംബറില്‍ ആരംഭിച്ചു ഡിസംബറില്‍ അവസാനിക്കും.
പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാവി കാര്യങ്ങള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് തൃക്കോട്ടിയുര്‍നാരായണന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചചെയ്തു.അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ പ്രാധിനിദ്ധ്യത്തോടെ PCS- പൊതുയോഗം നടത്തി,സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു.അതിനുവേണ്ട നടപടികള്‍ ഉടന്‍ ആരഭിക്കുവാന്‍ ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഉച്ചഭക്ഷണ ശേഷം യോഗനടപടികള്‍ ആരംഭിച്ചു .
വൈകിട്ട് 3-മണിക്ക് രാജന്‍ കുരുന്നന്‍ കൃതജ്ഞത പറഞ്ഞു .
ആര്യപ്രഭ