എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Friday, October 7, 2011

ആര്യപ്രഭ കേഴുകയാണോ....?






ആര്യപ്രഭ കേഴുകയാണോ....?
പ്രിയ സഹോദരരെ !അപ്രിയ സത്യങ്ങളാണെങ്കിലും വേദന ഉളവാക്കുന്ന കാര്യങ്ങള്‍  ചിലത് പറയേണ്ടിവന്നിരിക്കുകയാണ്  ,കൂട്ടായ്മയുടെ പാത ഒരുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന നമ്മുടെ നേതാക്കളെ നാമൊന്നു വിലയിരുത്തേണ്ടാതാണ് ..! , ആഗോളവല്‍കരണം, നമ്മിലും എത്തിച്ചേരേണ്ട കാലം കഴിഞ്ഞു..? നാം ഇന്നും പഴയ നാട്ടു രാജാക്കന്മാരുടെ കാലഘട്ടത്തില്‍ തന്നെയാണ് .ആഗോളവല്‍കരണം പോയിട്ട് കേരള വല്കരണത്തില്‍ പോലും എത്തിച്ചേരാന്‍ നമുക്കുകഴിയുമോ ?നമ്മുടെ സംഘടന തുടക്കം മുതലേ പരിശ്രമിക്കുന്ന ഒത്തൊരുമ, ഒറ്റപ്പെട്ട ചിലരുടെ പിടിവാശിയില്‍ നശിച്ചു പോവുകയാണ് .നാം കേരളം മുഴുവന്‍  ഒന്നായ്‌ നിന്ന് ,ശക്തി തെളിയിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു .ഇന്നുംനാം പഴയകാല്ഘട്ടത്തിന്റെ പിറകില്‍ ഒളിച്ചിരിക്കുന്നു .പണ്ട് നമ്മുടെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിയുമായിരുന്നില്ല .രാജാവിന്റെ കല്പന അനുസരിക്കാന്‍ വിധിക്ക പ്പെട്ടവരായിരുന്നു !.അന്ന് കല്പിച്ചു കിട്ടിയത് കൊണ്ട് കഴിഞ്ഞിരുന്ന നമ്മള്‍ക്കു ,ആവശ്യപ്പെടാനുള്ള അധികാരമോ ,അവകാശമോ ഉണ്ടായിരുന്നില്ല .കിലോമീറ്റര്‍ {മൈലുകള്‍ } മാത്രം ചുറ്റളവില്‍ ഒതുങ്ങുന്ന നാട്ടു രാജാവിന്റെ ആശ്രിതരായിരുന്നു ആന്നു നമ്മള്‍ .കാലമാറ്റം,ജനാധിപത്യത്തിന് വഴിമാറിയപ്പോള്‍ ,നാട്ടിലെ പലമാറ്റങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത് ,പല നാട്ടു രാജ്യങ്ങള്‍ കൂടി ഒന്നായപ്പോള്‍ മാത്രമാണ് കേരള സംസ്ഥാനം നിലവില്‍ വന്നത് .രാജഭരണം അവ്സാനിച്ചപ്പോള്‍ പലമാറ്റങ്ങളും നാട്ടിലുണ്ടായി .മാറ്റത്തിനൊപ്പം പോകാന്‍ എല്ലാവരും തയ്യാറായി .നമ്മളും  നാട്ടിലെ മാറ്റത്തിന്റെ ഒപ്പം മുന്നോട്ടു പോവുകയല്ലേ വേണ്ടത് ?.
കേരളത്തില്‍ ആകമാനം നമ്മുടെ സമുദായം ഒരേ പേരില്‍ പണ്ടും  അറിയപ്പെട്ടിരുന്നില്ല .അതുകൊണ്ടുതന്നെ പ്രാദേശിക നാമങ്ങള്‍ ഇപ്പോഴും നമ്മെ അലട്ടുന്നു .
വടക്ക് ശാലിയ എന്നും മധ്യ കേരളത്തില്‍ പട്ടാര്യ എന്നുംവടക്ക് കിഴക്കുമാറി ദേവാങ്ക എന്നും അറിയപ്പെടുന്നു .
കേരളത്തില്‍ ഇതു പോലെ അനേക സംഘടനകള്‍ ഉണ്ട് ,അവരെല്ലാം കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട്‌ ,പല ഉപജാതികള്‍ ഒന്നിച്ചു ചേര്‍ന്ന് സംഘടനാ ബലം ആര്‍ജ്ജിച്ചു .പഴയ നാട്ടു ഭരണം നഷ്ടപെട്ടതോടെ ,ഇന്നു ഭരണ മാറ്റങ്ങളും സംഭവിച്ചു ,കേരളം ഒരു സര്‍ക്കാരിന്‍ കീഴില്‍ വന്നു .ഇന്നു നാം എന്തെങ്കിലും നേടണമെങ്കില്‍ സര്‍ക്കാരിനോട് മുറവിളികൂട്ടണം .
കൂട്ടായ്മ ഇല്ലങ്കില്‍ വനരോദനം മാത്രമാകുംഫലം .
ഈ കാഴ്ചപ്പാടോടെ ,നമ്മുടെ പ്രഗല്‍ഭരായ നേതാക്കള്‍ ,അംഗങ്ങളുടെ അനുവാദത്തോടെ എടുത്ത ആശയമാണ് ഇന്നത്തെ സഘടനാ നാമധേയം.ഒരു പേരിന്റെ പേരില്‍ നാം വേറിട്ട്‌ നില്കേണ്ടതുണ്ടോ? മരണകാര്യങ്ങളിലും , വിവാഹ കാര്യങ്ങളിലും ,ഒരുവേര്‍തിരിവും കാണിക്കാറില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് .പലനേട്ടത്തിനും വേണ്ടി, നമ്മുടെ സമുദായ സംഘടനയുടെ പേര് സ്വികരിക്കുന്നതില്‍  എന്താണ് തെറ്റ്?.ഇന്ന് എല്ലാ കാര്യത്തിനും കേരളമോട്ടുക്ക് ഒരേബലത്തില്‍ നില്കേണ്ടത് ആവശ്യമാണ് .നമ്മള്‍ ഒരുചെറിയ പ്രദേശത്തു മാത്രം ഒതുങ്ങേണ്ടവരല്ല! .എല്ലാവരും ആഗോള തലത്തില്‍ ചിന്തിക്കുമ്പോള്‍ ,നാം കേരളാ തലത്തിലെങ്കിലും ചിന്തിക്കുമെന്നു പ്രത്യാശിക്കാം .വാശിയും ,വൈരാഗ്യവും നല്ലകാര്യത്തിനു വേണ്ടി മാറ്റിവക്കാന്‍ ,നമ്മുടെ പഴമക്കാര്‍ക്ക് കഴിയുമാറാകട്ടേ .  നമ്മുടെ സംഘടനാ നാമദേയം മാത്രമാണ് പത്മശാലിയ എന്നത് .നാം സര്‍ട്ടിഫിക്കറ്റിലും മറ്റും എഴുതുന്നത്‌ അതാതു പ്രാദേശിക പേരുകള്‍ തന്നെയാണ് .ലക്‌ഷ്യം ഒന്നുമാത്രമാണ് .ഒരു സംഘടനാ നാമത്തില്‍ നാം കേരളമൊട്ടുക്കും അറിയപ്പെടണം .നമ്മുടെ സംഘടനാബലം ,സര്‍ക്കാരിനെ അറിയിക്കാന്‍ പോന്ന ശക്തി നാം ആര്‍ജ്ജിക്കണം .അതിനായ് നാം ഒരുമയോടെ ,ഒറ്റക്കെട്ടായ്‌ മുന്നേറണം
ആര്യപ്രഭ 

No comments: