എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, November 21, 2011

കൊച്ചി സിറ്റി യുണിറ്റു ഔദ്യോഗിക ഉദ്ഘാടനം

കൊച്ചി സിറ്റി യുണിറ്റു ഔദ്യോഗിക ഉദ്ഘാടനം 2011 ഡിസംബര്‍ 18- നു
കടവന്ത്ര ലയേണ്‍സ്ക്ളബ്ബ് a/c ഓഡിറ്റൊറിയത്തില്‍
വച്ചു നടത്തുന്നു.

നേതൃപരിശീലനക്ളാസുംഅന്നേ ദിവസം രാവിലെ മുതല്‍ ഉച്ചവരെ  നടത്തുവാനും, ഉച്ചക്ക് ഭക്ഷണ ശേഷം
സമുദായത്തിലെ സര്‍ഗ്ഗ പ്രതിഭകളുടെ കലാപ്രകടനങ്ങളും ,സിറ്റി യുണിറ്റിന്റെ ഉത്ഘാടനത്തിനു മുന്നോടിയായി നടത്തുവാന്‍ തീരുമാനിച്ചു .

 20-11-11- ല്‍ 4 pm- നു  കൂടിയസിറ്റി യുണിറ്റു യോഗത്തില്‍ 
ജില്ലയിലെ പ്രമുഖ സമുദായനേതാക്കളും ,
സിറ്റി യുണിറ്റുഭാരവാഹികളും പങ്കെടുത്തു .
യോഗത്തോടനുബന്ധിച്ച് ,  സ്വാഗത സംഘം രൂപീകരണം നടന്നു.

Saturday, November 12, 2011

കോട്ടയം ജില്ലാ സ്വാഗതസംഘം രൂപീകരണ യോഗം

കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍റെ സ്വാഗതസംഘം 
രൂപീകരണ യോഗം
2011 നവംബര്‍ 13 ഞായറാഴ്ച രാവിലെ
10 മണിക്ക് വൈക്കം മഹാദേവ ക്ഷേത്ര പരിസരത്തുള്ള ,കേരള പത്മശാലിയസംഘം  വൈക്കം ശാഖാ ഹാളില്‍ .
സംസ്ഥാന നേതാക്കളും ,ജില്ലാ നേതാക്കളും ,
സമുദായത്തിലെ പ്രമുഖരും പങ്കെടുക്കുന്നു .

Monday, November 7, 2011

PSC കോച്ചിംഗ് ക്ളാസ്സ്

പത്താം ക്ളാസ്സ് തോറ്റവര്‍ക്കും സര്‍ക്കാര്‍ ജോലിനേടുവാന്‍ ഒരു അപൂര്‍വ അവസരം !!

KSEB-യുടെ മസ്തുര്‍ പരീക്ഷക്ക് PSC-കോച്ചിംഗ് ക്ളാസ്സ്:-
പത്താം ക്ളാസ്സ് തോറ്റവര്‍ നിരാശരാകേണ്ടതില്ല !!സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ 
യോഗ്യത നേടാന്‍ കിട്ടുന്ന വിലപ്പെട്ട അവസരം പ്രയോജനപ്പെടുത്തുക !!
PSC-യുടെ ,KSEB-മസ്തുര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്ധ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി,
കേരള പട്ടാര്യസമാജം കാഞ്ഞിരമറ്റം 9 -നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ,
പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ളയുടെ നേതൃത്വത്തില്‍ സൗജന്യ PCS കോച്ചിംഗ് 
ക്ളാസ്സ് ആരംഭിക്കുന്നു .
2011 -നവബര്‍ -10 -മുതല്‍ എല്ലാദിവസവും വൈകിട്ട് 6 -30 മുതല്‍ 8 മണിവരെ 
ക്ളാസ്സ് ഉണ്ടായിരിക്കും .
ഈ അസുലഭ അവസരം ഉദ്ധ്യോഗാര്‍ത്ഥികള്‍ പരമാവധി  പ്രയോജനപ്പെടുത്തണമെന്നു 
ശാഖാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ശ്രീമതി ഇ പി രാധ അറിയിച്ചു.

Saturday, November 5, 2011

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മുമ്പാകെ ,

03-11-2011- ല്‍കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മുമ്പാകെ ,
കേരള പത്മശാലിയ സംഘംനിവേദനം സമര്‍പ്പിച്ചു .
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ മുമ്പാകെ;
നെയ്ത്ത് തൊഴിലാക്കുന്ന എല്ലാവിഭാഗങ്ങളെയും "നെയ്ത്തുകാര്‍ "എന്ന
ഒരു ജാതിപ്പേരില്‍ നിലനിര്‍ത്തണമെന്ന,
കെ പുരുഷോത്തമന്‍ ,
കാണി ഹൌസ്
ചൂളിയാട് ,മലപ്പട്ടം ,കണ്ണൂര്‍ .670 631
എന്നയാളുടെഅപേക്ഷയുടെ അടിസ്ഥാനത്തില്‍ 
പത്ര പരസ്യത്തിലൂടെ പൊതുജനാഭിപ്രായം ആരായുകയുണ്ടായി .
കേരള പത്മശാലിയ സംഘം ,സംസ്ഥാനഘടകം നിവേദനത്തിലൂടെ പ്രസ്തുതഅഭിപ്രായംനിഷേധിക്കുകയും ,
പാരമ്പര്യമായി നെയ്ത്ത് കുലത്തോഴിലാക്കിയ 
ഈ സമുദായം ജാതിപ്പേര് നെയ്ത്തുകാര്‍ എന്നാക്കാന്‍ 
ഒരാവശ്യവും ഉന്നയിച്ചിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു . 
നെയ്ത്ത് തൊഴിലിനു അവകാശികള്‍ പട്ടാര്യ ,ശാലിയ ,
ദേവാംഗ മുതലായ പത്മശാലിയ സംഘടനയുടെ 
കീഴില്‍ വരുന്ന സമുദായ അംഗങ്ങള്‍ക്ക് "നെയ്ത്തുകാര്‍ "
എന്നപേര് സ്വീകാര്യമല്ലെന്ന് അറിയിക്കുകയും ചെയ്തു .
ഏതാണ്ടു 20- ലക്ഷത്തോളം ജനസംഖ്യയുള്ള വിഭാഗമാണെങ്കില്‍ ,
പലപേരുകളില്‍ അറിയപ്പെടുന്ന നിങ്ങള്‍ 
ഒരുമയോടെ നിന്നാല്‍ മാത്രമേ നിവേദനത്തില്‍
ആവശ്യപ്പെടുന്ന സംവരണം തനതായി നേടാന്‍ 
കഴിയുകയുള്ളൂ ......ചെയര്‍മാന്‍ വ്യക്തമാക്കി.
ചെയര്‍മാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ,സെക്രെട്ടറി ,
കമ്മിറ്റി അംഗങ്ങള്‍ ,മറ്റു ഉദ്ധ്യോഗസ്ഥര്‍ എന്നിവരുടെ
സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്തു അയ്യങ്കാളി ഭവനില്‍ 
വച്ചു നടന്ന സിറ്റിംഗിനു  സംസ്ഥാന പ്രസിഡന്റ്
ശ്രീ കെ കെ രാജപ്പന്‍ പിള്ളയും ,
സംസ്ഥാനകമ്മിറ്റിയംഗംശ്രീ കെ റ്റി രഘു കല്ലറയ്ക്ക്ലും,
കീച്ച്ചേരി ശാഖാ മുന്‍ പ്രസിഡന്റ്  ശ്രീ കൊച്ചുനാരായണന്‍ ,
സെക്രട്ടറി ശ്രീ വിജയമുകുന്ദന്‍ എന്നിവരുംപങ്കെടുത്തു .