എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, June 29, 2015

ആദരാഞ്ജലികൾ!!!

ബാല സാഹിത്യശ്രേഷ്ടൻ! 

കാഞ്ഞിരമറ്റം സുകുമാരൻ മാഷിന്
             ആദരാഞ്ജലികൾ!!!
കേരള പത്മശാലിയ അംഗവും, കാഞ്ഞിരമറ്റം ശാഖാംഗവുമായ നങ്ങേത്ത് സുകുമാരാൻ മാഷുടെ(67) ആകസ്മിക നിര്യാണത്തിൽ നമ്മുടെ സമുദായ അംഗങ്ങൾ ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തുന്നു.
മലയാളത്തെ ഏറെ സ്നേഹിച്ച 
ആദ്ദേഹത്തിന്റെ 'മാഷും കുട്ട്യോളും'എന്ന സർഗ്ഗ സംവാദം ആയിരത്തിയഞ്ഞൂറ്റെട്ടു വേദികൾ പങ്കിട്ടു കഴിഞ്ഞിരുന്നു..
ശുദ്ധമായ മലയാളം കുട്ടികളിലേക്ക് പകർന്നു കൊടുക്കുക അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു.
അതിനായി കുട്ടികൾക്കുള്ള രചനകളും,ഭാഷാ പഠനത്തിനു ഉതകുന്ന കളികളും,പഠന ഉപാധികളും 
പ്രസിദ്ധീകരിച്ചിരുന്നു.
പതിനഞ്ചോളം ബാലസാഹിത്യ കൃതികൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർഗ്ഗ രചനയിൽ മുഴുകിയിരിക്കെ ഉണ്ടായ അസ്വസ്ഥയിൽ തുടർന്നുണ്ടായ ആകസ്മികമായ  വേർപാട് നമ്മേ അധീവ ദുഃഖിതരാക്കുന്നു. 
അനേകം സാംസ്കാരിക കേന്ദ്രങ്ങളിലും,വിദ്യാലയങ്ങളിലും മഹത്തായ സർഗ്ഗ വേദികളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.
നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിരുന്നു.
ഗുരുശ്രേഷ്ഠ,ബാലസാഹിത്യ ശ്രേഷ്ഠ,ഭാഷാ ശ്രേഷ്ഠ,കുഞ്ഞുണ്ണി പുരസ്കാരം,ശ്രേഷ്ഠ ഭാഷാ കുട്ടിക്കഥ പുരസ്കാരം,തക്ഷശിലാ പുരസ്കാരം,
അധ്യാപക പ്രതിഭാ അവാർഡുകളും നേടിയിരുന്നു.
തിളങ്ങിനിന്ന സർഗ്ഗ പ്രതിഭയ്ക്ക് മുന്നിൽ ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്!!!!!!!!.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ

Sunday, June 21, 2015

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി 
2015-ജൂണ്‍21-നു വൈകിട്ട് 3-മണിക്ക് ജില്ലാ പ്രസിഡണ്ട് രഘുകല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ പാടിവട്ടം ശാഖാ ഹാളിൽ വച്ചു ജില്ലാ കമ്മിറ്റി നടന്നു.
2014-2015-അദ്ധ്യായന വർഷത്തിലെ ഉന്നത മാർക്ക് കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികൾക്ക് അവാർഡു കൊടുക്കാൻ തീരുമാനിച്ചു.
2015-ജൂലൈ 26-നു എടയാർ ദേവിക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനമായി.പ്രമുഖ സമുദായ അംഗങ്ങളെ പങ്കെടുപ്പിച്ച് പരിപാടി ഭംഗിയാക്കാൻ തീരുമാനിച്ചു.വരും തലമുറയുടെ നേട്ടം കണക്കിലെടുത്ത്, ആത്മാർത്ഥമായ സഹകരണം എല്ലാ ശാഖകളിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ രക്ഷകർതാക്കളും അവരവരുടെ ശാഖാ സെക്രട്ടറിയുടെ സമ്മത പത്രത്തോടെ അപേക്ഷ ജില്ലാ സെക്രട്ടറി വശം ഏല്പ്പിക്കേണ്ടാതാണ്.
 സംസ്ഥാന സമ്മേളനം അവലോകനം നടന്നു.
പ്രാതിനിധ്യം കുറവായതിനെ അംഗങ്ങൾ വിമർശിച്ചു.
അരുവിക്കരയിൽ MBCF കണ്‍വൻഷനിൽ എല്ലാ ശാഖകളുടെയും പ്രാതിനിധ്യം  ഉണ്ടാകാത്തതും ചർച്ചയായി.
വിദ്ധ്യാർത്ഥി കളുടെ അപേക്ഷ ക്ഷണിച്ച്, പേപ്പറിൽ പരസ്യം ചെയ്യാൻ തീരുമാനിച്ചു.
വിശദമായ സർക്കുലർ ശാഖകളിൽ താമസിയാതെ എത്തിക്കാൻ തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി PG മുകുന്ദൻ സ്വാഗതവും,കമ്മിറ്റി അംഗം രാജു കൃതജ്ഞതയും പറഞ്ഞു.
###########################
ആര്യപ്രഭ

Friday, June 19, 2015

19-06-2015-MBCF

Most
Backward
Communitty
Fedaretion
19-06-2015-വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് MBCF -ൻറെ പ്രാസിഡണ്ട് T G ഗോപാലകൃഷ്ണൻ നായരുടെ(വിളക്കിത്തല നായർ) അദ്ധ്യക്ഷതയിൽ,നെയ്യാർ ഡാമിനോട് ചേർന്നുള്ള അരുവിക്കരയിൽ കണ്‍വൻഷൻ ആരംഭിച്ചു.
വിവിധ സമുദായ സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.വർക്കിംഗ് പ്രസിഡണ്ട് 
VVകരുണാകരൻ (നമ്മുടെ ജ:സെക്രട്ടറി) സംഘടനക്ക് സർക്കാരിൽ നിന്ന് കിട്ടേണ്ടതായ ആനുകൂല്യങ്ങൾ  നേടിയെടുക്കാൻ നാം ഒറ്റക്കെട്ടായി മുന്നേറാൻ ആഹ്വാനം  ചെയ്തു.
നമ്മുടെ സംസ്ഥാന പ്രസിഡണ്ട് R മോഹനൻ പിള്ള,
പാലോട് രവി MLA,വിവിധ സമുദായ സംഘടനാ പ്രതിനിധികൾ മുതലായവർ സംസാരിച്ചു. 
സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്‍വൻഷൻ ഉത്ഘാടനം ചെയ്തു.സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ സ്വാഗതം പറഞ്ഞു.പിന്നോക്ക സമുദായങ്ങളുടെ അവശതകൾ ചൂണ്ടിക്കാട്ടി അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പെടാപ്പടുപെട്ട് രാഷ്രീയ തലത്തിൽ ക്രമീകരിച്ചു കൊണ്ടുവന്നു സെക്രട്ടറിയേറ്റിൽ എത്തിക്കുന്ന പേപ്പറുകൾ,ഉദ്ദ്യോഗസ്ഥർ അട്ടിമറിച്ച പല അനുഭവങ്ങളും വിവരിക്കുകയുണ്ടായി.
കഷ്ടപ്പാടുകളുടെ നീർചുഴിയിൽ പകച്ചു പോയ അനുഭവങ്ങൾ വിവരിക്കുമ്പോൾ കുട്ടപ്പൻ ചെട്ടിയാർ വികാരാധീനനാകുകയായിരുന്നു.
ഗോപി കമ്മീഷൻ റിപ്പോർട്ടിന്റെ വിലപ്പെട്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന ആദ്ധ്യ നാല് പേജുകൾ കീറികളഞ്ഞുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിയെ ഏല്പ്പിച്ചത്.ഉദ്ദ്യോഗ തലത്തിൽ ഏറെ ദ്രോഹിച്ച ഒരാളുടെ പേരുപോലും രോഷാകുലനായ കുട്ടപ്പചെട്ടിയാർ പറയുകയുണ്ടായി.''നിങ്ങൾ ഈ പണിയെല്ലാം കളഞ്ഞു പപ്പടം ഉണ്ടാക്കാൻ പോകുന്നതാണ് നല്ലത്''ഉദ്ധ്യോഗത്തിൽ നിന്ന് വിരമിച്ച സുബ്ബയ്യൻ എന്ന അയാൾ ഒരിക്കൽ രൂഷമായി പരിഹസിക്കുക കൂടിയുണ്ടായി.അതാതു സംഘടനകൾ അവരുടെ പ്രവർത്തന മേഘല വിപുലമാക്കണം,വരുന്നതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശാഖയിലെ അർഹതയുള്ളവരെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ ശ്രമിക്കണം,അവിടെ രാഷ്ട്രീയം നോക്കേണ്ടതില്ല.നമുക്ക് ഒരു പാർട്ടിയോടും പ്രത്യേക മമതയില്ല, നമ്മെ സഹായിക്കാൻ തയ്യാറുള്ള ആരോടും നമുക്ക് എതിർപ്പില്ല.
ഉദ്ധ്യോഗസ്തരുടെ എല്ലാ എതിർപ്പുകളും തരണം ചെയ്തു ഇപ്പോൾ സഹായിച്ചത് ഉമ്മൻ ചാണ്ടിയാണ്,നാളെ LDF നമ്മെ സഹായിച്ചാൽ അവരെ എതിർക്കേണ്ട കാര്യം നമുക്കില്ല.
അതിനാൽ തെരഞ്ഞെടുപ്പിൽ ഏതു പാർട്ടിയിൽ നിന്ന് മത്സരിക്കുന്നതും നമ്മുടെ അംഗങ്ങൾക്ക് നിഷിദ്ധമല്ല.
നമ്മുടെ ഉന്നമനം അവരുടെ മനസ്സിൽ നിറഞ്ഞു നില്ക്കണം. 
തൻറെ സുധീർഘമായ സ്വാഗത പ്രസംഗത്തിൽ കുട്ടപ്പചെട്ടിയാർ അനേകമായ കാര്യങ്ങൾ വ്യക്തമാക്കി.

Sunday, June 14, 2015

35-മത് സംസ്ഥാന സമ്മേളനം!

35-മത് സംസ്ഥാന സമ്മേളനം!
കേരള പത്മ ശാലിയ സംഘം 35-മത് സംസ്ഥാന സമ്മേളനം താനൂരിൽ നടന്നു.
സംസ്ഥാന മന്ത്രിമാർ,പ്രമുഖ രാഷ്ട്രീയ നേതാക്കൾ,കാലാ സാംസ്കാരിക നായകന്മാർ,സംസ്ഥാന തല ഉന്നത ഉദ്ധ്യോഗസ്ഥർ,സാമുദായിക നേതാക്കൾ മുതലായവർ പങ്കെടുത്തു സംസാരിച്ചു.
!!!!!!!നാടിൻറെ നാനാഭാഗത്തുള്ള നമ്മുടെ അഭ്യുദയകാംക്ഷികൾ സശ്രദ്ധം ആര്യപ്രഭ വീക്ഷിക്കുന്നു എന്നതിൽ  സംതൃപ്തിയുണ്ട്.
കുറവുകൾ കാണുമ്പോൾ അന്യോഷണം ഉണ്ടാകുന്നതിൽ സന്തോഷമുണ്ട്.
ആ അന്യോഷണം ഒരു പ്രചോദനം അരുളുന്നു.
കഴിവതും എല്ലാ വാർത്തകളും പ്രസിദ്ധീകരിക്കാൻ ശ്രമിക്കാം.
എല്ലാവരുടെയും അകമഴിഞ്ഞ ആത്മാർത്ഥതയും, സഹകരണവും ഉണ്ടെങ്കിൽ പരസ്പരം എല്ലാം അറിയാൻ ഈ മാധ്യമം ഉപകരിക്കും.
സ്വാർത്ഥത വെടിഞ്ഞ് മനസ്സ് തെളിഞ്ഞാൽ സമചിത്തത കൈവരും.
സമചിത്തത കൈമുതലായവർ നാടിനും,നാട്ടുകാർക്കും മുതൽക്കൂട്ടാകും!!!!!!.
'ഈഗോ'എന്ന ഇംഗ്ലീഷ് പിശാചു നമ്മളേയും ബാധിച്ചു,അത് ഒഴിവാക്കാൻ നമ്മുടെ തലമുതിർന്നവർ ശ്രമിച്ചാൽ,.....കഴിയാത്തതല്ല!!!!.
നിങ്ങളുടെ അഭിപ്രായങ്ങളും,
ആവശ്യങ്ങളും,ഫോട്ടോ സഹിതം 
aaryaprabha@gmail.comവഴി അറിയിക്കുക.ഫോണ്‍ നമ്പർ 98461 90237,94964 90237.അറിയാത്തവർക്ക്.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

MBCF യോഗം അരുവിക്കരയിൽ

MBCF യോഗം അരുവിക്കരയിൽ 
20115-ജൂണ്‍19-നു തിരുവനന്തപുരം അരുവിക്കരയിൽ വച്ചു കൂടുവാൻ സംസ്ഥാന കമ്മിറ്റിയുടെ  അറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ,എല്ലാ ശാഖാ ഭാരവാഹികളേയും അറിയിക്കുകയാണ്.ജില്ലയിലെ എല്ലാ ശാഖകളിലേയും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ ഭാരവാഹികൾ തയ്യാറാകണം.
പാടിവട്ടത്തു നിന്നും മിനി ബസ്സ്‌ അന്ന് രാവിലെ അഞ്ചു മണിക്ക് പുറപ്പെടാൻ കഴിയും വിധം അംഗങ്ങൾ സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
അന്നുതന്നെ തിരികെ മടങ്ങാൻ തക്ക സൗകര്യത്തോടെ തന്നെയാണ് യാത്ര ഉദ്ദേശിക്കുന്നത്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.മുൻകൂട്ടി അറിയിക്കേണ്ടതാണ്!!
                     എറണാകുളം ജില്ലാ കമ്മിറ്റിക്ക് വേണ്ടി.
                                                                               സെക്രട്ടറി

പാടിവട്ടം ശാഖാ കമ്മിറ്റി(4)

പാടിവട്ടം ശാഖാ കമ്മിറ്റി(4)
2015-ജൂണ്‍14-നു രാവിലെ പത്തുമണിക്ക് ശാഖാ ഹാളിൽ പ്രസിഡണ്ട് രഘു കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി ആരംഭിച്ചു.
ക്ഷേമഫണ്ട് പിരിച്ചു കൊടുക്കലായിരുന്നു ആദ്യ ചടങ്ങ്.
ശാഖാ സംബന്ധമായ പ്രധാന കാര്യങ്ങളും നടപ്പിലാക്കാൻ കമ്മിറ്റിയിൽ തീരുമാനമായി.
സെക്രട്ടറി K കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ കലാ സത്യരാജ് കൃതജ്ഞതയും പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ

Sunday, June 7, 2015

പാടിവട്ടം ശാഖാ കമ്മിറ്റി(3)

പാടിവട്ടം ശാഖാ കമ്മിറ്റി(3)
2015 ജൂണ്‍ 07 -നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശാഖാ ഹാളിൽ ശാഖാ പ്രസിഡണ്ട് 
രഘു കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ 
ശാഖാ കമ്മിറ്റി ആരംഭിച്ചു.
35-മത് സംസ്ഥാന സമ്മേളനം അവലോകനം നടത്തി.
പാടിവട്ടം ശാഖയിൽ നിന്ന് അഞ്ചു പേരിൽ കൂടുതൽ പങ്കെടുത്തു.എറണാകുളം ജില്ലാ സെക്രട്ടറി പങ്കെടുത്തില്ല.
ജില്ലാ ട്രഷറർ,വൈ:പ്രസിഡണ്ടും,ജില്ലാ പ്രസിഡണ്ടുംപങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
ജില്ലയുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.   
സംസ്ഥാന തെരഞ്ഞെടുപ്പിൽ ജില്ലാ പ്രാതിനിധ്യം കാണാത്തതിൽ ഖേദമുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്ന നമ്മുടെ പ്രതിനിധികൾ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കേണ്ടവരും,അംഗങ്ങൾക്ക് മാതൃകയാകേണ്ടവരുമാണ്.ഭരണഘടനയ്ക്ക് വില കല്പ്പിക്കാത്ത ഭരണ സാരഥികളെ കണ്ടു പഠിക്കാൻ അംഗങ്ങളെ ഉത്ഘോഷിക്കുകയാവരുത്.
ബൈലൊ അനുശാസിക്കുന്നവ അനുസരിക്കാൻ സ്ഥാന വലിപ്പം നോക്കാതെ എല്ലാവരും തയ്യാറാകണം.
സ്തുതിപാടകർ മാത്രമാവരുത് ഭരണ കർത്താക്കൾക്കു ചുറ്റും?വിമർശനാന്മക മനോഭാവം ആവാം തീഷ്ണമാവരുത്!!
ആഗ്സ്റ്റു 28-നു ശാഖ കുടുബ സംഗമം നടത്താൻ തീരുമാനിച്ചു.
നാളിതുവരെ ഉന്നത സ്ഥാനങ്ങളിൽ വിരാജിച്ചു,കിട്ടിയ അവസരത്തിൽ കൈവന്ന ശാഖയുടെ പണം,കൈവശം വച്ചു അവധി പറഞ്ഞു,തിരികെ തരാതിരിക്കുന്ന മൂന്നു  മാന്യന്മാരെ നേരിൽ കാണാനും,അതിനുശേഷം പൊതുയോഗ തീരുമാനം നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. 
ശാഖാ കമ്മിറ്റി അംഗങ്ങൾ കമ്മിറ്റിയിൽ കൃത്യമായി ഹാജരാകാതെ സ്ഥാനത്തു തുടരുന്നത് ശരിയല്ല,മൂന്നു കമ്മിറ്റികളിൽ അടുപ്പിച്ചു ഹാജരാകാത്തവരെ ഒഴിവാക്കുന്നതിന് പകരം തല്ക്കാലം അയോഗ്യരായി കണക്കാക്കാൻ തീരുമാനിച്ചു.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ 
തുടർ പ്രവർത്തനങ്ങൾക്ക് 
സർവ്വ വിധ പിന്തുണയും പാടിവട്ടം ശാഖാ 
കമ്മിറ്റി പ്രഖ്യാപിച്ചു.
ശാഖാ സെക്രട്ടറി K.കൃഷ്ണകുമാർ സ്വാഗാതാവും,കമ്മിറ്റി അംഗം ശ്രീകുമാർ കൃതജ്ഞതയും പറഞ്ഞു.
########################################
ആര്യപ്രഭ